സ്പോർട്‌സ് കാർ സ്വന്തമാക്കി ബാബർ അസം, പുത്തൻ കാറിനും ഇന്ത്യൻ ഫാൻസിന്റെ ട്രോൾ മഴ; കാരണം ഇതാണ്

ലോകകപ്പിലെ ദയനീയമായ തോൽവിയ്‌ക്ക് ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് സൈഡായിരിക്കുകയാണ് ബാബർ അസം. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച താരം ഇപ്പോൾ വിശ്രമത്തിലാണ്. മിന്നും പ്രകടനങ്ങൾക്കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്‌മാൻ എന്ന ഖ്യാതി തേടിയെടുത്ത താരം ഇന്ന് പാക് പടയുടെ പ്രധാന മുഖം കൂടിയാണ്.

ദേ ഇപ്പോൾ താരം സ്വന്തമാക്കിയൊരു കാറിന്റെ വാർത്തകളാണ് ഇന്റർനെറ്റിൽ ചർച്ചയാവുന്നത്. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം പർപ്പിൾ കളറിലുള്ള ലംബോർഗിനി അവന്റഡോറാണ് സ്വന്തമാക്കിയിരിക്കുന്നത്. തന്റെ ജന്മനാടായ ലാഹോറിൽ കാറിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കാറല്ല, പകരം സൂപ്പർകാറിന്റെ നിറമാണ് ആളുകളെ ആവേശംകൊള്ളിച്ചിരിക്കുന്നത്.

Babar Azam Buys Used Lamborghini Aventador

ബാബറിന്റെ പുതിയ സ്‌പോർട്‌സ് കാറിന് പലരും അഭിനന്ദനങ്ങൾ അറിയിക്കുമ്പോൾ മറ്റുള്ളവർ ബോളിവുഡിലെ ജനപ്രിയ സിനിമകളിൽ ഒന്നായ ടാർസൻ: ദി വണ്ടർ കാർ എന്ന ചിത്രത്തിലെ വാഹനുമായാണ് പാക് താരത്തിന്റെ കാറിനെ താരതമ്യം ചെയ്യുന്നത്. പാകിസ്ഥാൻ ആരാധകർ പ്രശംസകൊണ്ട് മൂടുമ്പോൾ ഇന്ത്യൻ ഫാൻസാണ് ബാബറിന് നേരെ പരിഹാസച്ചുവയുള്ള കമന്റുകളുമായി നിറയുന്നത്.

എന്തായാലും വണ്ടി അടിപൊളിയാണെന്ന് സമ്മതിക്കാതിരിക്കാൻ വയ്യ. ബാബർ തന്റെ ഗരാജിലേക്ക് കൊണ്ടുവന്നിരിക്കുന്ന അവന്റഡോറിന്റെ നിർദ്ദിഷ്ട പതിപ്പ് വ്യക്തമാക്കിയിട്ടില്ല. 2022-ൽ അൾട്ടിമേ എഡിഷനോടെ നിർമാണം അവസാനിപ്പിച്ച സൂപ്പർകാറിന്റെ യൂസ്‌ഡ് മോഡലാണ് ഇപ്പോൾ മുൻനായകൻ സ്വന്തമാക്കിയിരിക്കുന്നത്. മുർസിലാഗോയുടെ പിൻഗാമിയായി 2012-ൽ അവതരിപ്പിച്ച ലംബോർഗിനി അവന്റഡോർ ശരിക്കും ലോക വിപണികളിൽ തന്റെ സ്ഥാനം എളുപ്പത്തിൽ കണ്ടെത്തുകയായിരുന്നു.

Babar Azam Buys Used Lamborghini Aventador

അതിന്റെ മുൻഗാമിയായ 6.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V12 പെട്രോൾ എഞ്ചിൻ നിലനിർത്തിക്കൊണ്ടുതന്നെ തികച്ചും പുതിയ ബോഡി വർക്കുകളും ഇന്റീരിയറും അവതരിപ്പിച്ച അവന്റഡോർ ഇന്ത്യയിലെ സെലിബ്രിറ്റികൾക്കിടിയിലും വലിയ ചലനങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട്. കാലക്രമേണ, അവന്റഡോർ 2022-ൽ നിർത്തലാക്കുന്നതിന് മുമ്പ് വിവിധ ഫെയ്‌സ്‌ലിഫ്റ്റുകൾ, അപ്‌ഡേറ്റുകൾ, ലിമിറ്റഡ് എഡിഷൻ പതിപ്പുകൾ എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്.

ഒടുവിൽ ലംബോർഗിനിയുടെ ആദ്യ ഫുൾ-ഹൈബ്രിഡ് സ്‌പോർട്‌സ് കാറായ ഏറ്റവും പുതിയ റെവൽറ്റോയ്‌ക്ക് വഴിമാറുകയായിരുന്നു. അവസാന അൾട്ടിമേ ഉൾപ്പെടെ അവന്റഡോറിന്റെ എല്ലാ പതിപ്പുകളും ഇന്ത്യയിലും ഹിറ്റായിരുന്നു. ബാബർ അസമിന്റെ ഗരാജിലേക്കെത്തിയ സൂപ്പർകാറിന്റെ പുതിയ മോഡലിന് ഇന്ത്യൻ രൂപയിൽ 7.8 കോടിയും പാകിസ്ഥാനിൽ ഏകദേശം 26 കോടി രൂപയുമാണ് വില വരുന്നത്.

Babar Azam Buys Used Lamborghini Aventador

അവന്റഡോർ കൂടാതെ ബാബർ അസമിന്റെ ആഡംബര കാർ ശേഖരത്തിൽ കണ്ണഞ്ചിപ്പിക്കുന്ന മറ്റ് മോഡലുകളുമുണ്ട്. ഔഡി A5, ഔഡി ഇ-ട്രോൺ ജിടി, ഹ്യുണ്ടായി സൊനാറ്റ പോലുള്ള അടിപൊളി വണ്ടികളും താരത്തിന്റെ കാർ ശേഖരത്തിലെ കിടിലൻ വണ്ടികളാണ്. A5 ആയിരുന്നു ബബറിന്റെ ആദ്യ ആഡംബര കാർ. ഈ വർഷം കുടുംബാംഗങ്ങളിൽ നിന്ന് ഒരു വെള്ള ഇ-ട്രോൺ GT സമ്മാനമായി അദ്ദേഹത്തിന് ലഭിച്ചതും വലിയ വാർത്തയായിരുന്നു.

പാകിസ്ഥാനില്‍ ഏകദേശം 8 കോടി രൂപ വിലമതിക്കുന്ന ഔഡി ഇ-ട്രോണ്‍ ജിടി ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ നല്‍കി ബാബര്‍ അസമിന്റെ കുടുംബമാണ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത്. പാകിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന്റെ സഹോദരന്‍ ഫൈസല്‍ അസം ആയിരുന്നു. കൂടാതെ ജീപ്പ് റാംഗ്ലർ, മഹീന്ദ്ര ഥാർ എന്നിവയോട് സാമ്യമുള്ള ഒരു ചൈനീസ് എസ്‌യുവിയായ BAIC BJ40 ബാബർ അസമിന് ഉണ്ട്.

Babar Azam Buys Used Lamborghini Aventador

എന്തായാലും ലോകകപ്പില്‍ ഇന്ത്യയോടും അഫ്ഗാനിസ്ഥാനോടും തോറ്റതിന്റെ വിഷമം പുത്തൻ കാർ സ്വന്തമാക്കിയതിലൂടെ മറികടക്കാൻ ബാബറിന് കഴിയുമെന്നാണ് വിശ്വാസം. നായ സ്ഥാനം ഉപേക്ഷിച്ചെങ്കിലും ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായി താരം തുടരുമെന്നാണ് വിവരം. ബാബറിന്റെ പകരക്കാരനെ പിസിബി പ്രഖ്യാപിച്ചിട്ടില്ല. മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.

More from DriveSpark

Article Published On: Wednesday, November 29, 2023, 18:03 [IST]
English summary
Babar azam buys used lamborghini aventador indian fans mocking with tarzan car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X