ഹോളിവുഡ് സിനിമയിൽ തലകാണിച്ച് Qute! സന്തോഷത്തോടെ Bajaj

നിരത്തുകൾക്ക് കൗതുക കാഴ്ച്ചയായ മോഡലായിരുന്നു ബജാജ് ക്യൂട്ട് ക്വാഡ്രിസൈക്കിൾ. ഓട്ടോറിക്ഷകൾക്ക് സുരക്ഷിതമായ ബദലായി 2019-ലാണ് ബജാജ് ഓട്ടോ ആദ്യമായി ഈ ക്വാഡ്രിസൈക്കിളിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

ഹോളിവുഡ് സിനിമയിൽ തലകാണിച്ച് Qute! സന്തോഷത്തോടെ Bajaj

ഇത് പൊതുഗതാഗത രംഗത്ത് വിപ്ലവം ഒന്നും സൃഷ്ടിച്ചിട്ടില്ലെങ്കിലും വിപണിയിൽ മികച്ച വിജയം കണ്ടെത്താൻ ബജാജ് ക്യൂട്ടിന് സാധിച്ചിട്ടുണ്ട്. 2012 ഓട്ടോ എക്സ്പോയിലാണ് ഈ ക്വാഡ്രിസൈക്കിളിനെ കമ്പനി ആദ്യമായി പരിചയപ്പെടുത്തുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ചില നിയമ പ്രശ്‌നങ്ങൾ വാഹനത്തിന്റെ വരവ് വൈകിപ്പിക്കുകയായിരുന്നു.

ഹോളിവുഡ് സിനിമയിൽ തലകാണിച്ച് Qute! സന്തോഷത്തോടെ Bajaj

അങ്ങനെയെങ്കിൽ നേരത്തെ തന്നെ നിരത്തുകളിൽ പായാൻ ക്യൂട്ട് എത്തുമായിരുന്നു. എന്തായാലും ഇപ്പോൾ ക്യൂട്ട് വാർത്തകളിൽ നിറയാൻ കാരണം തന്നെ ഒരു ഹോളിവുഡ് സിനിമയാണ്. വരാനിരിക്കുന്ന ദി ലോസ്റ്റ് സിറ്റി എന്ന സിനിമയിൽ തല കാണിക്കാൻ സാധിച്ചതിന്റെ ഗമയിലാണ് ബജാജിന്റെ ഈ ചെറുവാഹനം.മനോഹരമായ രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ക്യൂട്ട് ഇതോടെ കൂടുതൽ പ്രശസ്‌തിയാർജിക്കും.

ഹോളിവുഡ് സിനിമയിൽ തലകാണിച്ച് Qute! സന്തോഷത്തോടെ Bajaj

പ്രത്യേകിച്ച് വാഹനം മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്ന സാഹചര്യത്തിൽ. ബ്രാഡ് പിറ്റ്, ഡാനിയൽ റാഡ്ക്ലിഫ്, സാൻട്ര ബുള്ളക്ക്, ചാനിംഗ് ടാറ്റം, ഡാവിൻ ജോയ് റാൻഡോൾഫ്, ഓറൻ ഉസീൽ, ആരോൺ നീ, സേത്ത് ഗോർഡൻ, ഓസ്കാർ ന്യൂനെസ്, ബോവൻ യാങ്, ഡാന ഫോക്സ്, ആദം നീ, പാറ്റി ഹാരിസൺ, ലിസ ചാസിൻ എന്നിവർ പ്രധാന വേഷം ചെയ്യുന്ന വരാനിരിക്കുന്ന ചിത്രമാണ് ദി ലോസ്റ്റ് സിറ്റി.

ഹോളിവുഡ് സിനിമയിൽ തലകാണിച്ച് Qute! സന്തോഷത്തോടെ Bajaj

ചിരിയും ആവേശവും നിറഞ്ഞ സിനിമയുടെ ട്രെയിലർ ഇതിനോടകം തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 2022 മാർച്ച് 25-നാണ് സിനിമ വേൾഡ് റിലീസിന് തയാറെടുക്കുന്നത്. വിജയകരമായ നോവലിസ്റ്റായ ബുള്ളോക്കിന്റെ കഥാപാത്രത്തെയാണ് കഥ പിന്തുടരുന്നത്. സിനിമയിലെ നായകന്റേയും നായികയുടേയും സാഹസിക യാത്രയ്ക്കിടെ അവർ രക്ഷതേടിയാണ് ബജാജ് ക്യൂട്ടുമായി യാത്ര ചെയ്യുന്നത്.

ഹോളിവുഡ് സിനിമയിൽ തലകാണിച്ച് Qute! സന്തോഷത്തോടെ Bajaj

ഈ റോളിൽ ചെറിയ ക്വാഡ്രിസൈക്കിൾ തകർത്ത് അഭിനയിച്ചേക്കാം. കൂടുതലും ഓഫ്-റോഡിലൂടെയാണ് ബജാജ് ക്യൂട്ടുമായി നായകനും നായികയും സഞ്ചരിക്കുന്നത്. എന്നിരുന്നാലും സാധാരണയായി സിനിമകളിൽ സംഭവിക്കുന്നത് പോലെ കൊക്കയിൽ നിന്ന് വീണ് വാഹനം നശിക്കുന്നു. ചുരുക്കി പറഞ്ഞാൽ ക്ലീഷേ!

ഹോളിവുഡ് സിനിമയിൽ തലകാണിച്ച് Qute! സന്തോഷത്തോടെ Bajaj

എന്നിരുന്നാലും ഇത്തരത്തിലുള്ള ഒരു ഹോളിവുഡ് സിനിമയിൽ മുഖംകാണിക്കാൻ പറ്റിയ സന്തോഷത്തിലാണ് ബജാജ് ക്യൂട്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വാഹനത്തിൽ നിന്ന് ബ്രാൻഡിന്റെ ലോഗോ നീക്കം ചെയ്‌തിട്ടുണ്ട്. കാറിനോട് സാമ്യമുണ്ടെങ്കിലും കാര്‍ ഗണത്തിലല്ല മറിച്ച് ഫോര്‍ വീല്‍ ക്വാഡ്രിസൈക്കിള്‍ ശ്രേണിയിലാണ് ക്യൂട്ടിന്റെ സ്ഥാനം.

ഹോളിവുഡ് സിനിമയിൽ തലകാണിച്ച് Qute! സന്തോഷത്തോടെ Bajaj

2,752 മില്ലീമീറ്റർ നീളവും 1,312 മില്ലീമീറ്റർ വീതിയും 1,652 മില്ലീമീറ്റർ ഉയരവും 1,925 മില്ലീമീറ്റർ വീൽബേസ് നീളവുമാണ് ബജാജ് ക്യൂട്ടിനുള്ളത്. അതായത് വളരെ ഒതുക്കമുള്ളൊരു വാഹനമാണ് ഈ ക്വാഡ്രിസൈക്കിള്‍. 12 ഇഞ്ച് വീലുകളിലാണ് മോഡൽ നിരത്തുകളിൽ പായുന്നത്. ക്യാബിനിൽ നാല് പേർക്ക് ഇരിക്കാനും കഴിയും.

ഹോളിവുഡ് സിനിമയിൽ തലകാണിച്ച് Qute! സന്തോഷത്തോടെ Bajaj

216.6 സിസി സിംഗിള്‍ സിലിണ്ടര്‍ വാട്ടര്‍കൂള്‍ഡ് ഫോര്‍ വാല്‍വ് പെട്രോൾ എഞ്ചിനാണ് ബജാജ് ക്യൂട്ടിന്റെ ഹൃദയം. 400 കിലോഗ്രാം ഭാരമുള്ള വാഹനത്തിന് പരമാവധി 13 bhp കരുത്തിൽ 20 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. 5 സ്പീഡ് സ്വീക്ഷ്വന്‍ഷ്യല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ക്വാഡ്രിസൈക്കിളിന് 36 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് ബജാജ് അവകാശപ്പെടുന്നത്.

ഹോളിവുഡ് സിനിമയിൽ തലകാണിച്ച് Qute! സന്തോഷത്തോടെ Bajaj

കൂടാതെ ഒരാൾക്ക് സിഎൻജി അല്ലെങ്കിൽ എൽപിജി പതിപ്പുകളിലും വാഹനം തെരഞ്ഞെടുക്കാം. ക്യൂട്ട് ക്വാഡ്രിസൈക്കിളിന് 70 കിലോമീറ്ററാണ് പരമാവധി വേഗത. പെർഫോമൻസിനെ അടിസ്ഥാനമാക്കിയല്ല, പകരം തിരക്കുള്ള നഗരങ്ങളിൽ ആളുകളെ കടത്തിവിടാനും കഴിയുന്നത്ര ലാഭകരമാക്കാനുമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഹോളിവുഡ് സിനിമയിൽ തലകാണിച്ച് Qute! സന്തോഷത്തോടെ Bajaj

റഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ, പോളണ്ട്, തുര്‍ക്കി ദക്ഷിണാഫ്രിക്ക തുടങ്ങിയ പന്ത്രണ്ടോളം രാജ്യങ്ങളിലേക്ക് നിലവിൽ ബജാജ് ക്യൂട്ട് കയറ്റുമതി ചെയ്യുന്നുമുണ്ട്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കാർ വിപണികളിലൊന്നായ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും താങ്ങാവുന്ന കാറാണിത്.

ഹോളിവുഡ് സിനിമയിൽ തലകാണിച്ച് Qute! സന്തോഷത്തോടെ Bajaj

ബജാജ് ക്യൂട്ടിനായി ദക്ഷിണാഫ്രിക്കയിൽ 75,000 റാൻഡാണ് മുടക്കേണ്ടത്. കമ്പനിയുടെ ഔറംഗാബാദ് നിര്‍മാണ കേന്ദ്രത്തില്‍ പ്രതിവർഷം ക്യൂട്ടിന്റെ 60,000 യൂണിറ്റുകളാണ് വര്‍ഷംതോറും പുറത്തിറക്കുന്നത്. അതീവ സുരക്ഷ സന്നാഹങ്ങളൊന്നും ബജറ്റ് വാഹനമായ കുഞ്ഞന്‍ ബജാജ് ക്യൂട്ടിൽ കമ്പനി കൂട്ടിച്ചേർത്തിട്ടില്ല. . ബിൽഡ് ക്വാളിറ്റി കണക്കിലെടുക്കുമ്പോൾ സുരക്ഷയും വേഗത പരിമിതികളും ഇല്ല.

ഹോളിവുഡ് സിനിമയിൽ തലകാണിച്ച് Qute! സന്തോഷത്തോടെ Bajaj

ബജാജ് ക്യൂട്ടിന്റെ ഒരു പ്രധാന ആശങ്ക റോൾഓവർ റിസ്ക് ആണ്. വാഹനം ഭാരം കുറഞ്ഞതും ചെറിയ എഞ്ചിൻ ശേഷിയുമുള്ളതിനാൽ മൊത്തത്തിലുള്ള നിർമാണ ഗുണനിലവാരത്തിനൊപ്പം, വാഹനം ഉയർന്ന വേഗതയിൽ വളവുകളിൽ വീശുന്നത് അപകടകരമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj qute quadricycle spotted in upcoming hollywood movie the lost city
Story first published: Tuesday, January 4, 2022, 11:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X