കബളിപ്പിക്കപ്പെടരുതേ... കാർ നിർമാതാക്കൾ ഇന്നും നമ്മോട് പറയുന്ന നുണകൾ
കൊവിഡ് മഹാമാരിയുടെ ഭീഷണി പൂർണമായും അവസാനിച്ചിട്ടില്ലെങ്കലും ഈ വർഷം അടച്ചുപൂട്ടലോ മറ്റ് തടസങ്ങളോ കൊവിഡ്-19 മൂലം ഉണ്ടായില്ലെന്നതാണ് ഏറ്റവും വലിയ കാര്യം. ജീവിതം പഴയപടിയിലേക്ക് മാറിയതോടെ രാജ്യത്തെ കാർ വിൽപ്പന ഉയർന്നു. ഇന്ന് എല്ലാവരും ഒരു കാർ സ്വന്തമായി വാങ്ങാൻ ആഗ്രഹിക്കുന്നവരാണ്. മിക്കവീടുകളിലും കാറുകളുടെ സാന്നിധ്യവുമുണ്ട് താനും.
ഒരു ആഡംബര വസ്‌തുവിൽ നിന്നും കാറുകൾ നമ്മുടെ നിത്യജീവിതത്തിന്റെ അത്യാവിശ്യ ഘടകമായെന്നും വേണമെങ്കിൽ പറയാം. കുടുംബത്തിലുള്ളവർക്കൊപ്പം ഒന്നിച്ച് യാത്ര ചെയ്യാനാവുമെന്നതും കാറുകളെ പ്രിയങ്കരമാക്കുന്നുണ്ട്. സ്വാഭാവികമായും കാർ നിർമാതാക്കൾ നിലവിലുള്ള ഡിമാൻഡ് ശരിക്കും ഉപയോഗപ്പെടുത്തുകയാണെന്ന് പറയാം. ധാരാളം പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിനൊപ്പം നിലവിലുള്ള വാഹനങ്ങളെ പരിഷ്ക്കരിച്ച് അവതരിപ്പിക്കുന്നതിനൊപ്പം വിലയും ഇവർ അടിക്കടി ഉയർത്തുന്നുണ്ട്. എന്നാൽ ഇപ്പോഴും വാഹന നിർമാതാക്കൾ കാർ വാങ്ങുന്ന പ്രക്രിയയിൽ ധാരാളം നുണകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന വസ്‌തുത തള്ളിക്കളയാനാവില്ല. എന്താണ് ഈ നുണകൾ എന്നറിയാം...

സീറ്റിംഗ് കപ്പാസിറ്റി
രാജ്യത്തെ ഏറ്റവും വഴക്കമുള്ള ആശയങ്ങളിലൊന്നാണ് സീറ്റിംഗ് കപ്പാസിറ്റി. ഇന്ത്യയിലെ മിക്ക കാറുകളും 5 സീറ്ററുകളായാണ് വിപണനം ചെയ്യുന്നത്. എന്നാൽ മിക്കതും ശരിയായ 4 സീറ്റർ മോഡലുകളാണെന്നതാണ് സത്യം. ഇത്തരം കാറുകളുടെ പിന്നിൽ മൂന്ന് മുതിർന്ന യാത്രക്കാർക്ക് സൗകര്യപൂർവം ഇരിക്കാൻ കഴിയില്ല. ഈ കാറുകളിൽ ഭൂരിഭാഗവും കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിലാണ് വരുന്നത്. കാർ നിർമാതാക്കൾ എംപിവി സെഗ്‌മെന്റിലെ ആളുകളെ അവരുടെ കാറുകളെ ഏഴ്, എട്ട് സീറ്റുകളായി പ്രമോട്ട് ചെയ്യുന്നതിലൂടെയും കബളിപ്പിക്കാറുണ്ട്.
എന്നാൽ എങ്ങനെയെന്നാണോ ആലോചിക്കുന്നത്. ഇത്തരം മോഡലുകളുടെ മൂന്നാമത്തെ നിരയിൽ ഉയരം കുറഞ്ഞ മുതിർന്ന ആളുകളെയോ അല്ലെങ്കിൽ കുട്ടികളെയോ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. അതിനാൽ ഒരു കാർ വാങ്ങുന്നതിന് മുമ്പ് നിങ്ങൾ സീറ്റിംഗ് കപ്പാസിറ്റി ശരിയായി പരിശോധിക്കുന്നത് നല്ലതാണ്. അതായത് മൂന്നാമത്തെ നിരയിൽ മുതിർന്നയാളുകൾക്ക് ദീർഘദൂരം യാത്ര ചെയ്യാനാവുമോയെന്ന് ടെസ്റ്റ് ഡ്രൈവിലൂടെ അറിഞ്ഞിരിക്കണം. കമ്പനി പറയുന്ന വാക്ക് കേട്ട് ഇത്തരം കാര്യങ്ങൾ പരിശോധിക്കാതെ വാങ്ങിയാൽ ചിലപ്പോൾ തീർച്ചയായും ഭാവിയിൽ നിരാശപ്പെടേണ്ടി വന്നേക്കും.
കമ്പനി പറയുന്ന ARAI മൈലേജ്
സുരക്ഷ ഒരു പ്രധാന ഘടകമായി തുടരുന്നുണ്ടെങ്കിലും ഇന്ത്യയിൽ കാർ വാങ്ങുന്നവർ മൈലേജ് പരിഗണിക്കുന്നത് ഒരു പ്രധാന മാനദണ്ഡമായി തുടരുന്നു. അതിനാൽ കമ്പനികൾ തങ്ങളുടെ മോഡലുകളുടെ പരസ്യത്തിൽ ARAI മൈലേജ് കണക്കുകളെ ഒരു പ്രധാന വശമായി എടുത്തു കാണിക്കാറുണ്ട്. എന്നാൽ ഈ ഇന്ധനക്ഷമത പലപ്പോഴും നമുക്ക് യഥാർഥ സാഹചര്യങ്ങളിൽ കിട്ടാറില്ല. കാരണമെന്തെന്നാൽ ഈ ARAI മൈലേജ് പരിശോധിക്കുന്നത് പരന്ന റോഡുകൾ, എസി ഇല്ലാതെ തുടങ്ങിയ അനുയോജ്യമായ സാഹചര്യങ്ങളിലാണ്. അതിനാൽ നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ചെലവഴിക്കുന്നതിന് മുമ്പ് വാങ്ങാൻ ഉദ്ദേശിക്കുന്ന കാറിന്റെ യഥാർഥ മൈലേജ് പരിശോധിച്ചിരിക്കണം.
പുതിയ കാർ മാർക്കറ്റിംഗ്
സ്വാഭാവികമായും വാഹന നിർമാതാക്കൾ അവരുടെ പുതിയ കാറുകളെ ആക്രമണാത്മകമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിനായി പലപ്പോഴും അവർ മാർക്കറ്റിംഗിൽ അതിരുകടക്കുന്നുണ്ട്. വളരെ സങ്കീർണമായ ഓഫറുകളായി പല കാർ നിർമാതാക്കളും നിരവധി അടിസ്ഥാന സവിശേഷതകൾ എടുത്തുകാണിക്കുന്നു. ഈ പ്രമോഷനുകളിൽ നിങ്ങൾ കുടുങ്ങിപ്പോകരുതേ... ശരിയായ മൂല്യനിർണയത്തോടെ അടുത്ത കാർ വാങ്ങുക. ഇതിനായി നന്നായി ഹോംവർക്ക് ചെയ്‌ത് എല്ലാ കാര്യങ്ങളും സൂക്ഷ്മമായി പരിശോധിക്കേണം. കമ്പനികൾ എടുത്തുകാണിക്കുന്ന ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ മാർക്കറ്റിംഗിനെ കണ്ണടച്ച് വിശ്വസിക്കുകയുമരുത്.
പെർഫോമൻസ്
പെർഫോമൻസ് ഒരു വഞ്ചനാപരമായ ആശയമാണ്. പരമ്പരാഗതമായി സ്ഥാനചലനം അല്ലെങ്കിൽ 'സിസി' ആണ് ഇന്ത്യയിൽ പ്രധാന മുൻഗണനയുള്ള കാര്യം. ഒരു കാർ വലിയ സ്ഥാനചലനത്തോടെയാണ് വരുന്നതെങ്കിൽ അതിന് ഓട്ടോമാറ്റിക്കായി കൂടുതൽ പവർ ഉണ്ടായിരിക്കണം. എന്നിരുന്നാലും ടർബോ പെട്രോൾ എഞ്ചിന്റെ വരവ് അങ്ങനെയല്ല. ഉദാഹരണത്തിന് മാരുതി ബ്രെസ 1500 സിസി പെട്രോളുമായി വരുന്നു. ഇത്രയും വലിയ ശേഷി എഞ്ചിൻ ഉണ്ടായിരുന്നിട്ടും ഈ കോംപാക്‌ട് എസ്‌യുവി പക്ഷേ 103 bhp പവർ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ.
വെന്യു ടർബോ പെട്രോൾ 999 സിസി എഞ്ചിനിലാണ് വരുന്നത്. പക്ഷേ 117 bhp പവറാണ് നൽകുന്നത്. അതിനാൽ ബ്രോഷർ നമ്പറുകൾ മാത്രം പരിഗണിക്കാതെ കാർ നന്നായി ടെസ്റ്റ് ഡ്രൈവ് ചെയ്യേണ്ടത് പ്രധാനമാണ്. ശേഷി കുറഞ്ഞ ടർബോ എഞ്ചിനുകൾക്ക് റിഫൈൻമെന്റ് കുറവാണെന്ന മിഥ്യാധാരണയും പല ആളുകൾക്കും ഇടയിലുണ്ട് താനും. ഇതെല്ലാം ആധുനിക കാറുകളുടെ കാര്യത്തിൽ പ്രവചിക്കാനാവാത്ത കാര്യമാണ്. ആയതിനാൽ വാഹന നിർമാതാക്കളുടെ നുണപ്രചരണങ്ങളും മനസിലാക്കേണം.


Click it and Unblock the Notifications








