ഇന്ത്യയിലെ ആദ്യത്തെ ഡീസൽ ഹാച്ച്ബാക്ക്, ഇത്രയും വൃത്തിയുള്ള ഇൻഡിക്ക ടാറ്റ പോലും കണ്ടിട്ടുണ്ടാവില്ല

അംബാസഡറിനും മാരുതി 800 മോഡലിനും ശേഷം ഇന്ത്യയിൽ ഒരു ഇതിഹാസ പിറന്നിട്ടുണ്ടെങ്കിൽ അത് ടാറ്റ ഇൻഡിക്കയാണ് (Tata Indica). പൂർണമായും ഇന്ത്യയിൽ തന്നെ ഡിസൈൻ ചെയ്‌ത് വികസിപ്പിച്ച രാജ്യത്തിന്റെ ആദ്യത്തെ തദ്ദേശീയ കാർ എന്ന വിശേഷണത്തിന് കൂടി അർഹമാണ് ഈ ഹാച്ച്ബാക്ക്. ഇന്‍ഡിക്ക എന്ന പേരുതന്നെ ഇന്ത്യന്‍ കാര്‍ എന്നതിന്റെ ചുരുക്ക രൂപമായിരുന്നുവെന്ന് പോലും എത്ര പേർക്കറിയാം. 1998-ലാണ് ടാറ്റയുടെ സ്വപ്‌ന വാഹനം നിരത്തുകളിൽ എത്തുന്നത്. തുടക്കത്തിൽ കാര്യമായി ക്ലച്ചുപിടിച്ചില്ലെങ്കിലും പിന്നീട് വണ്ടിയെ മനസിലാക്കിയവരെല്ലാം ഇൻഡിക്ക സ്വന്തമാക്കാനായി വരിനിന്നു.

മാരുതി 800-ന് ശേഷം ഒതുക്കമുള്ളതും മൈലേജുള്ളതുമായ ഒരു ചെറുകാർ രാജ്യത്തിന് ആവശ്യമുണ്ടായിരുന്നു. ആള് കുഞ്ഞനായിരുന്നുവെങ്കിലും അകത്ത് അത്യാവിശ്യം നല്ല സ്ഥലം, അടിപൊളി സീറ്റിംഗ് എന്നിങ്ങനെയെല്ലാമായി ഇൻഡിക്ക നമ്മെ വിസ്‌മയിപ്പിച്ചു. അംബാസിഡർ ഭരിച്ചിരുന്ന ടാക്‌സി വിഭാഗം വരെ കീഴടക്കാൻ ടാറ്റയുടെ ഹാച്ച്ബാക്കിനായതും വലിയ നേട്ടമായിരുന്നു. ഇന്ന് നിരത്തുകളിൽ അങ്ങനെ കാണാൻ കിട്ടാറില്ലെങ്കിലും റെയർ പീസായി ചില ആളുകളുടെ കൈയിൽ ഈ മുടക്കുനുണ്ട് കേട്ടോ.

Beautifully Maintained 2003 Model Tata Indica

അത്തരത്തിലൊരു ഇൻഡിക്കയെയാണ് ഇന്ന് ഞങ്ങൾ നിങ്ങളെ പരിചയപ്പെടുത്താൻ പോവുന്നത്. 2003 മോഡൽ കാറിനെ അതിന്റെ ഉടമ കൊണ്ടുനടക്കുന്ന വിധം കണ്ടാൽ ആരായാലും അന്തംവിടും. അത്രയ്ക്ക് കണ്ടീഷനിലാണ് കക്ഷി തന്റെ കാർ കൊണ്ടുനടക്കുന്നത്. ഇൻഡിക്കയുടെ V2 DLE വേരിയന്റാണ് വീഡിയോയിൽ കാണാനാവുന്നത്. ഇന്നത്തെ ടാറ്റ മോട്ടോർസ് രൂപം കൊള്ളുന്നതിന് മുമ്പേ പിറന്ന ഈ കാർ ഇത്രയും വൃത്തിയായി സൂക്ഷിക്കാൻ കാണിച്ച മനസിനും കൊടുക്കണമൊരു കൈയടി.

ഇന്നത്തെ ടാറ്റ മോട്ടോർസ് ടെൽകോ (ടാറ്റ എഞ്ചിനീയറിംഗ് ആൻഡ് ലോക്കോമോട്ടീവ് കമ്പനി) എന്നറിയപ്പെടുന്ന കാലത്തിറങ്ങിയ വണ്ടിയാണ് ഇൻഡിക്ക. സിയറയും എസ്റ്റേറ്റും പോലുള്ള കിടിലൻ മോഡലുകൾ നിർമിക്കുമ്പോഴാണ് രത്തൻ ടാറ്റയാണ് ഇൻഡിക്ക കമ്മീഷൻ ചെയ്യുന്നതെന്നും വീഡിയോയിൽ പരാമർശിക്കുന്നത് കേൾക്കാം. ഇറ്റാലിയൻ ഡിസൈൻ ഹൗസ് I.DE.A ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിസൈനറായ ജസ്റ്റിൻ നോറെക്കാണ് ടാറ്റ ഇൻഡിക്ക രൂപകൽപ്പന ചെയ്തതെന്നും വീഡിയോയിലെ ആങ്കർ പറയുന്നുണ്ട്.

Beautifully Maintained 2003 Model Tata Indica

മാരുതി സെന്നിൻ്റെ വലിപ്പത്തിൽ ഹിന്ദുസ്ഥാൻ അംബാസഡറിലേതു പോലെയുള്ള സ്പേസും മാരുതി 800-ൻ്റെ അതേ വിലയുമുള്ള വാഹനവും വേണമെന്ന രത്തൻ ടാറ്റയുടെ ആവശ്യത്തെ തുടർന്നാണ് ഇൻഡിക്ക ജന്മമെടുക്കുന്നത്. ചരിത്രം പറച്ചിൽ തത്ക്കാലത്തേക്ക് നിർത്താം. എന്നിട്ട് നമ്മുടെ 2003 മോഡൽ ഇൻഡിക്കയുടെ ബാക്കി വിശേഷങ്ങളിലേക്ക് കടന്നാലോ... വ്യത്യസ്ത നിറങ്ങളിലുള്ള ബമ്പറുകളുമായി വന്ന കാറിന്റെ ബേസ് വേരിയന്റാണ് വീഡിയോയിൽ കാണുന്ന V2 DLE മോഡൽ.

ഇൻഡിക്കയുടെ ടോപ്പ് എൻഡ് വേരിയൻ്റുകളിലായിരുന്നു ടാറ്റ ബോഡി-കളർ ബമ്പറുകളും മറ്റ് നിരവധി സവിശേഷതകളും നൽകിയിരുന്നത്. ടിയർഡ്രോപ്പ് ഹെഡ്‌ലൈറ്റുകൾ, ഞ്ചിരിക്കുന്ന മുഖം പോലെയുള്ള ഫ്രണ്ട് ഗ്രിൽ എന്നിവയാണ് കാറിന്റെ മുൻവശത്തെ പ്രധാന ഹൈലൈറ്റുകൾ. ഇനി വശങ്ങളിലേക്ക് നോക്കിയാൽ തന്നെ കാറിന്റെ കണ്ടീഷൻ മനസിലാക്കാം. നീറ്റ് ആൻഡ് ക്ലീൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ് സംഗതി.

Beautifully Maintained 2003 Model Tata Indica

മോഡിഫിക്കേഷനോ കാര്യങ്ങളോ ഒന്നും തന്നെയില്ലാതെയാണ് ഇൻഡിക്കയെ കൊണ്ടുനടക്കുന്നത്. 13 ഇഞ്ച് സ്റ്റീൽ വീലുകൾ, ഫ്രണ്ട് ഡിസ്ക് ബ്രേക്കുകൾ, പിൻ ഡ്രം ബ്രേക്കുകൾ എന്നിവയാണ് 2003 മോഡൽ ഇൻഡിക്കയിലുള്ളത്. കാറിലെ ബൈസൺ ഹോൺ പോലുള്ള ടെയിൽലൈറ്റുകൾ അക്കാലത്ത് ട്രെൻഡായിരുന്നു. പിന്നിൽ ടാറ്റയുടെയും ഇൻഡിക്കയുടെയും ബാഡ്‌ജിംഗും ഉടമ അതേപടി നിലനിർത്തിയിട്ടുണ്ട്.

മുൻവശം പോലെ ഈ ബേസ് വേരിയന്റിന്റെ റിയർ ബമ്പറും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. പിൻഭാഗത്തെ ടെയിൽഗേറ്റ് തുറന്ന് ഈ വാഹനത്തിൻ്റെ 220 ലിറ്റർ ബൂട്ട് കപ്പാസിറ്റിയും വീഡിയോയിൽ കാണിക്കുന്നുണ്ട്. അത്യാവിശ്യം യാത്രകൾക്ക് വേണ്ടുന്ന കാര്യങ്ങളൊക്കെ കുത്തിക്കയറ്റാൻ ഈ സ്പേസ് ധാരാളമായിരുന്നു. ഇനി ഇന്റീരിയറിലേക്ക് കയറിയാൽ രസകരമായ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് കാണാനാവുന്നത്.

അതേസമയം ഇൻഡിക്കയുടെ ടോപ്പ് വേരിയൻ്റിൽ 4 സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് വന്നിരുന്നത്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള കാറാണെങ്കിലും അതിന്റെ ഡാഷ്‌ബോർഡ് പോലും വളരെ വൃത്തിയുള്ളതാണ്. ലളിതം സുന്ദരമെന്ന പോലെ പ്രായോഗികവുമാണിവിടം. എസി വെന്റുകളും കാണാൻ വൃത്തിയുള്ളതാണ്. ഒപ്പം ആഫ്റ്റർ മാർക്കറ്റ് ടു-ഡിൻ ഓഡിയോ സിസ്റ്റവും സ്പീക്കറുകളും ഘടിപ്പിച്ചിട്ടുണ്ട്. മാനുവൽ ഹാൻഡ്‌ബ്രേക്ക്, 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് എന്നിവയും ഈ കാറിനകത്തെ സംഗതികളാണ്.

ഈ പ്രത്യേക 2003 മോഡലിന് 1.4 ലിറ്റർ 4-സിലിണ്ടർ ഡീസൽ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡീസൽ ഹാച്ച്ബാക്ക് ഇൻഡിക്കയാണെന്ന് നിങ്ങൾക്ക് എത്രപേർക്കറിയാം. ഇതിൻ്റെ എഞ്ചിന് 54 bhp കരുത്തിൽ പരമാവധി 83 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. അക്കാലത്ത് ഓട്ടോമാറ്റിക് അത്ര പ്രചാരത്തിലില്ലായിരുന്നതിനാൽ ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമാണ് വന്നത്. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ കാറിന് 13.64 കിലോമീറ്റർ വരെ ഇന്ധനക്ഷമത കിട്ടുമായിരുന്നു.

More from DriveSpark

Article Published On: Saturday, November 23, 2024, 14:00 [IST]
English summary
Beautifully maintained 2003 model tata indica goes viral on internet
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X