പഴമയുടെ പൈതൃകം കാത്തു സൂക്ഷിച്ച് റോയൽ എൻഫീൽഡ് എക്സപ്ലോറർ
കാലം ഇത്രയുമായിട്ടും ഇന്നും ഇന്ത്യൻ വിപണിയിൽ റോയൽ എൻഫീഡ് അടിപതറാതെ നിറ സാനിധ്യമായി പിടിച്ചു നിൽക്കുന്ന ഒരു ബ്രാൻഡാണ് റോയൽ എൻഫീഡ്.

നിരവധി ഹിറ്റ് മോഡലുകൾ നിർമ്മാതാക്കൾ നമുക്ക് സമ്മാനിച്ചിട്ടുണ്ടെങ്കിലും വലിയ ശ്രദ്ധ നേടാതെ പോയ ചില മോഡലുകളും കമ്പനിക്കുണ്ട്. അത്തരത്തിൽ ഒരു മോഡലാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്.

1988 മോഡൽ റോയൽ എൻഫീൽഡ് എക്‌സ്‌പ്ലോറരാണിത്. മൈസൂർ സ്വദേശിയായ R ദീന ദയാലൻ എന്ന മോട്ടോർസൈക്കിൾ പ്രേമിയും കളക്ടറുമായ വ്യക്തിയുടെ ശേഖരത്തിലാണ് ഈ അപൂർവ്വ മോട്ടോർസൈക്കിളുള്ളത്.
MOST READ: യുകെയിൽ ടെറൈൻ 380 അഡ്വഞ്ചർ അവതരിപ്പിച്ച് സിന്നിസ്

ഈ യഥാർത്ഥ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് മുമ്പ് വാഹനം വളരെ മോശം അവസ്ഥയിലായിരുന്നു. R. ദീന ദയാലൻ 10,000 രൂപയ്ക്കാണ് മോട്ടോർ സൈക്കിൾ സ്ക്രാപ്പ് അവസ്ഥയിൽ വാങ്ങിയത്. അതിനുശേഷം 24,000 രൂപ ചെലവഴിച്ചാണ് ഇത് ഇപ്പോൾ കാണുന്ന അവസ്ഥയിലേക്ക് എത്തിച്ചത്.

എക്സ്പ്ലോറർ 50 ഒരു ബോക്സി ഡിസൈൻ ശൈലി അവതരിപ്പിക്കുന്നു. അതിനാൽ, ചതുരാകൃതിയിലുള്ള ഹെഡ്ലൈറ്റ്, ബോക്സി ആകൃതിയിലുള്ള ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവ നിങ്ങൾക്ക് കാണാൻ കഴിയും.
MOST READ: യുഎസ് വിപണിയിൽ കോന നൈറ്റ് എഡിഷൻ അവതരിപ്പിച്ച് ഹ്യുണ്ടായി

ഇൻസ്ട്രുമെന്റ് കൺസോളിലെ ഡയലുകൾ വൃത്താകൃതിയിലാണ് വരുന്നത്. ബോക്സി ഡിസൈൻ തീം ഇന്ധന ടാങ്ക്, ടൈൽലൈറ്റ്, റിയർ പാനൽ എന്നിവയിലും കാണാം.

നീല നിറത്തിൽ ഒരുക്കിയിരിക്കുന്ന മോട്ടോർസൈക്കിളിന്റെ ഇന്ധന ടാങ്ക്, സൈഡ്, റിയർ പാനലുകൾ എന്നിവയിൽ ട്രൈ-കളർ ഗ്രാഫിക്സ് ഉപയോഗിച്ച് നൽകിയിരിക്കുന്നു.
MOST READ: ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി പുത്തൻ ഒക്‌ടാവിയ, അരങ്ങേറ്റം അടുത്ത ജനുവരിയിൽ

എക്സ്പ്ലോറർ ബ്രാൻഡിംഗിനൊപ്പം ഒരു എൻഫീൽഡ് ബാഡ്ജും ഇന്ധന ടാങ്കിൽ ഉൾക്കൊള്ളുന്നു. ഒരു കറുത്ത ഇന്ധന-ഫില്ലർ ക്യാപ്പ് ടാങ്കിന്റെ നീല നിറത്തിനെ കൂടുതൽ ആകർഷകമാക്കുന്നു.

ഫ്രണ്ട് ഫെൻഡർ, ഹെഡ്‌ലൈറ്റ് മാസ്ക്, എക്‌സ്‌ഹോസ്റ്റ് പൈപ്പ്, ലഗേജ് കാരിയർ എന്നിവ ഉൾപ്പെടുന്ന മോട്ടോർസൈക്കിളിലെ ക്രോം ബിറ്റുകൾ ഭംഗിയായി മിനുക്കിയിരിക്കുന്നു.
MOST READ: കൊവിഡ്-19; 20,000 കാറുകളില്‍ സുരക്ഷ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് യൂബര്‍

മിക്ക റെട്രോ ക്ലാസിക്കുകളിൽ നിന്നും വ്യത്യസ്തമായി, ഫാക്ടറിയിൽ നിന്ന് നേരെ അലോയി വീലുകളുമായിട്ടാണ് എക്സ്പ്ലോറർ വന്നിരുന്നത്.

മൂന്ന് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ 49 സിസി, ടു-സ്ട്രോക്ക്, എയർ-കൂൾഡ് എഞ്ചിൻ ബൈക്കിന് പരമാവധി 60 കിലോമീറ്റർ വേഗത നൽകിയിരുന്നു. വാഹനത്തിന്റെ ബോഡി വർക്കിന് സമാനമായി, എഞ്ചിൻ കവറുകൾ വൃത്തിയായി പുനരുധരിച്ചു.
ഒരു എൻഫീൽഡ് ബാഡ്ജും അവയിൽ നൽകിയിരിക്കുന്നു. മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട-വശങ്ങളുള്ള സ്പ്രിങ്ങുകളുമാണ് സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.


Click it and Unblock the Notifications








