കൊവിഡ്-19; 20,000 കാറുകളില്‍ സുരക്ഷ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് യൂബര്‍

കൊറോണ കാലത്ത് യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് പ്ലാറ്റ്ഫോമായ യൂബര്‍. ഇതിന്റെ ഭാഗമായി തങ്ങളുടെ 20,000 പ്രീമിയര്‍ സെഡാനുകളില്‍ സുരക്ഷ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് അറിയിച്ചു.

കൊവിഡ്-19; 20,000 കാറുകളില്‍ സുരക്ഷ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് യൂബര്‍

പ്ലാസ്റ്റിക് സ്‌ക്രീനുകള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് യൂബര്‍ വഹിക്കും. അതിനാല്‍ അധിക ചെലവുകളൊന്നുമില്ലാതെ യാത്രികര്‍ക്ക് യൂബര്‍ സേവനം ലഭ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്നണിപ്പോരാളികളെയും, ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെ എത്തിക്കുന്ന യൂബര്‍മെഡിക് കാറുകളിലാണ് ആദ്യം സുരക്ഷ സ്‌ക്രീനുകള്‍ സ്ഥാപിച്ചത്.

കൊവിഡ്-19; 20,000 കാറുകളില്‍ സുരക്ഷ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് യൂബര്‍

ഏകദേശം 8,000 കാറുകള്‍ ഇതിനകം തന്നെ സ്‌ക്രീനുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. സാമൂഹിക അകലം പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി അവരുടെ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു പദ്ധതിയെന്നും ക്യാബ് അഗ്രിഗേറ്റര്‍ അറിയിച്ചു.

MOST READ: മോഡലുകൾക്ക് ആകർഷകമായ EMI ഓപ്ഷനുകളുമായി ഹോണ്ട

കൊവിഡ്-19; 20,000 കാറുകളില്‍ സുരക്ഷ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് യൂബര്‍

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നേരത്തെ ഓലയും ഇത്തരത്തില്‍ പ്രൊടക്ടീവ് സ്‌ക്രീനുമായി രംഗത്തെത്തിയിരുന്നു. യൂബര്‍ സംബന്ധിച്ച് മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ ഏകദേശം 600 -ഓളം ജീനവക്കാര്‍ക്കാണ് ജോലി നഷ്ടമായത്.

കൊവിഡ്-19; 20,000 കാറുകളില്‍ സുരക്ഷ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് യൂബര്‍

ഇന്ത്യയിലെ മൊത്തം യൂബര്‍ ജീവനക്കാരില്‍ 25 ശതമാനത്തോളം വരുമിതെന്നാണ് റിപ്പോര്‍ട്ട്. യൂബറിന്റെ ആഗോള തലത്തിലെ തൊഴില്‍ വെട്ടിച്ചുരുക്കലിന്റെ ഭാഗമായാണ് യൂബര്‍ ഇന്ത്യയുടെയും നടപടിയെന്ന് ദക്ഷിണേഷ്യ പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍ പറഞ്ഞു.

MOST READ: പുതിയ വേഷപകര്‍ച്ച, MT-15-ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി യമഹ

കൊവിഡ്-19; 20,000 കാറുകളില്‍ സുരക്ഷ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് യൂബര്‍

ഡ്രൈവര്‍, കസ്റ്റമര്‍ ആന്‍ഡ് ഡ്രൈവര്‍ സപ്പോര്‍ട്ട്, ബിസിനസ് ഡെവലപ്മെന്റ്, ലീഗല്‍, ഫിനാന്‍സ്, പോളിസി, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

കൊവിഡ്-19; 20,000 കാറുകളില്‍ സുരക്ഷ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് യൂബര്‍

ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 3,700 ജീവനക്കാരെയും രണ്ടാം ഘട്ടത്തില്‍ 3,000 ജീവനക്കാരെയും യൂബര്‍ പിരിച്ചു വിട്ടിരുന്നു. ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലിലാണ് യൂബര്‍ സിഇഒ ദാര ഖോസ്രോഷാഹി ഇക്കാര്യം അറിയിച്ചത്.

MOST READ: ബിഎസ്-VI ടിവിഎസ് സെസ്റ്റ് 110 വിപണിയിൽ, വില 58,460 രൂപ

കൊവിഡ്-19; 20,000 കാറുകളില്‍ സുരക്ഷ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് യൂബര്‍

ലോക്ക്ഡൗണ്‍ സൃഷ്ടിച്ച ആഘാതം വലുതാണെന്നും അതില്‍നിന്നുള്ള തിരിച്ചുവരവ് പ്രവചനാതീതമാണ്. ഇക്കാരണത്താലാണ് ജീവനക്കാരെ വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതരായതെന്നും കമ്പനി വ്യക്തമാക്കി.

കൊവിഡ്-19; 20,000 കാറുകളില്‍ സുരക്ഷ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് യൂബര്‍

ലോകത്താകമാനമുള്ള ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് 10 ആഴ്ചത്തെ ശമ്പളവും അടുത്ത ആറ് മാസത്തേക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുമെന്ന് യൂബര്‍ അറിയിച്ചു.

MOST READ: ആൾട്ടോയ്ക്ക് ഒരു പിൻഗാമി ഒരുങ്ങുന്നു, മാരുതി 800; അറിയാം കൂടുതൽ വിശേഷങ്ങൾ

കൊവിഡ്-19; 20,000 കാറുകളില്‍ സുരക്ഷ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് യൂബര്‍

യൂബര്‍ കുടുംബത്തിലെ അംഗങ്ങള്‍ പിരിഞ്ഞുപോകുന്നത് കമ്പനിയെയും മറ്റ് സഹപ്രവര്‍ത്തകരേയും സംബന്ധിച്ചിടത്തോളം വളരെ സങ്കടകരമാണ്. പിരിച്ചുവിട്ട സഹപ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നു, ഒപ്പം യൂബറിനുവേണ്ടി സേവനമനുഷ്ഠിച്ച ജീവനകാര്‍ക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും പ്രദീപ് പരമേശ്വരന്‍ പറഞ്ഞു.

More from DriveSpark

Article Published On: Friday, July 24, 2020, 9:43 [IST]
English summary
Uber To Install 20,000 Protective Screens For Cabs In India Due To Covid-19 Pandemic. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X