ആൾട്ടോയ്ക്ക് ഒരു പിൻഗാമി ഒരുങ്ങുന്നു, മാരുതി 800; അറിയാം കൂടുതൽ വിശേഷങ്ങൾ

എൻ‌ട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് പുതിയൊരു 800 സിസി മോഡലുമായി വിപണിയിൽ എത്താൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കാളായ മാരുതി സുസുക്കി. നിലവിലുള്ള ആൾട്ടോ 800 ദീർഘകാലമായി വിപണിയിൽ തുടരുന്ന സഹചര്യത്തിലാണ് ഒരു മാറ്റം വേണമെന്ന തീരുമാനത്തിൽ കമ്പനി എത്തിയത്.

ആൾട്ടോയ്ക്ക് ഒരു പിൻഗാമി ഒരുങ്ങുന്നു, അറിയാം കൂടുതൽ വിശേഷങ്ങൾ

നിലവിലെ പുതുതലമുറ ആൾട്ടോ 2012-ൽ ആണ് അടിമുടി മാറ്റങ്ങളോടെ നിരത്തിൽ ഇടംപിടിക്കുന്നത്. അതിനുശേഷം ഒരു ഫെയ്‌സ്‌ലിഫ്റ്റുകൾ മാത്രമാണ് കുഞ്ഞൻ കാറിന് മാരുതി സമ്മാനിച്ചുള്ളൂ. അതിനാൽ പുതിയ 800 സിസി കാർ ഉടൻ ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ബ്രാൻഡ്.

ആൾട്ടോയ്ക്ക് ഒരു പിൻഗാമി ഒരുങ്ങുന്നു, അറിയാം കൂടുതൽ വിശേഷങ്ങൾ

ആൾട്ടോ 800 ന് പകരമായി ഇത് വിപണിയിലെത്തും. ഇതിന് പ്രതാപിയായിരുന്ന മാരുതി 800 മോഡലിന്റെ പേര് തിരിച്ചുകൊണ്ടുവരാനും ധാരാളം ആളുകളെ അവരുടെ ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മകൾ സൃഷ്ടിക്കാനും സഹായിക്കും. പുതിയ കാറിന്റെ സമാരംഭത്തിന് മുന്നോടിയായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.

MOST READ: ആള്‍ട്രോസ് XT വകഭേദത്തെ നവീകരിച്ച് ടാറ്റ; വിലയില്‍ മാറ്റമില്ല

ആൾട്ടോയ്ക്ക് ഒരു പിൻഗാമി ഒരുങ്ങുന്നു, അറിയാം കൂടുതൽ വിശേഷങ്ങൾ

1. പ്ലാറ്റ്ഫോം

പുതിയ 800 സിസി കാർ അതേ ഹാർടെക്റ്റ് K പ്ലാറ്റ്‌ഫോമിൽ നിർമിക്കും. ഇത് എസ്-പ്രെസോയ്ക്കും അടിവരയിടുന്ന അതേ പ്ലാറ്റ്ഫോമാണ്. എന്നിരുന്നാലും മാറ്റിസ്ഥാപിക്കാൻ സജ്ജമാക്കിയിരിക്കുന്ന ലോ-സ്ലംഗ് ആൾട്ടോ 800-ൽ നിന്ന് വ്യത്യസ്തമായി പുതിയ 800 സിസി കാർ ക്രോസ്ഓവർ ശൈലിയിലാകും ഒരുങ്ങുക.

ആൾട്ടോയ്ക്ക് ഒരു പിൻഗാമി ഒരുങ്ങുന്നു, അറിയാം കൂടുതൽ വിശേഷങ്ങൾ

2. എഞ്ചിൻ

നിലവിലെ ആൾട്ടോയ്‌ക്കൊപ്പം ലഭ്യമായ അതേ 796 സിസി, 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് പുതുതലമുറ മോഡൽ ലഭ്യമാക്കുക.

MOST READ: ഉറൂസ് സൂപ്പര്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന്റെ 10,000 യൂണിറ്റുകൾ നിർമിച്ച് ലംബോര്‍ഗിനി

ആൾട്ടോയ്ക്ക് ഒരു പിൻഗാമി ഒരുങ്ങുന്നു, അറിയാം കൂടുതൽ വിശേഷങ്ങൾ

ഇതിന് പരമാവധി 48 bhp കരുത്തിൽ 69 Nm torque ഉത്പാദിപ്പിക്കാൻ ശേഷയുള്ളതാണ്. ആൾട്ടോ 800 ന് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണുള്ളതെങ്കിൽ പുതിയ 800 സിസി കാർ ഓപ്ഷണൽ എഎംടി ഗിയർബോക്‌സ് വാഗ്ദാനം ചെയ്യും.

ആൾട്ടോയ്ക്ക് ഒരു പിൻഗാമി ഒരുങ്ങുന്നു, അറിയാം കൂടുതൽ വിശേഷങ്ങൾ

3. സവിശേഷതകൾ

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള മാരുതി സുസുക്കിയുടെ സ്മാർട്ട്‌പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ്, പവർ വിൻഡോകൾ, എൽഇഡി ഡിആർഎൽ, വീൽ ക്യാപ്സ്, ഡ്യുവൽ എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സവിശേഷതകളോടെയാകും കാർ നിരത്തിലെത്തുക.

ആൾട്ടോയ്ക്ക് ഒരു പിൻഗാമി ഒരുങ്ങുന്നു, അറിയാം കൂടുതൽ വിശേഷങ്ങൾ

4. അവതരണം

മാരുതി അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ ആൾട്ടോ 800-ന്റെ പിൻഗാമിയെ അവതരിപ്പിക്കുമെന്നാണ് സൂചന. എന്നിരുന്നാലും നേരത്തെ സൂചിപ്പിച്ചതുപോലെ ജാപ്പനീസ് ബ്രാൻഡ് കാറിന്റെ വാർത്തയും അതിന്റെ അവതരണ തീയതിയും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

MOST READ: ഉപഭോക്താക്കള്‍ക്കായി കോണ്‍ടാക്റ്റ്‌ലെസ് സേവനം വാഗ്ദാനം ചെയ്ത് സിയറ്റ്

ആൾട്ടോയ്ക്ക് ഒരു പിൻഗാമി ഒരുങ്ങുന്നു, അറിയാം കൂടുതൽ വിശേഷങ്ങൾ

5. വിലയും എതിരാളികളും

800 സിസി കാറിന് മൂന്ന് മുതൽ 3.5 ലക്ഷം രൂപ വരെയാകും എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. കൂടാതെ റെനോ ക്വിഡ്, ഇന്ത്യൻ വിപണിയിലെ ഡാറ്റ്സൺ റെഡി ഗോ തുടങ്ങിയ മോഡലുകളുമായി വിൽപ്പനയിൽ മത്സരിക്കും.

Most Read Articles

Malayalam
English summary
Maruti Suzuki Working On A New 800 cc Car In India. Read in Malayalam
Story first published: Thursday, July 23, 2020, 13:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X