Just In
- 10 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 10 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 11 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 11 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഉപഭോക്താക്കള്‍ക്കായി കോണ്ടാക്ട്ലെസ് സേവനം വാഗ്ദാനം ചെയ്ത് സിയറ്റ്
കൊവിഡ് -19 യുടെ പശ്ചാത്തലത്തില്‍ കോണ്ടാക്ട്ലെസ് പദ്ധതി അവതരിപ്പിച്ച് മുംബൈ ആസ്ഥാനമായുള്ള ടയര്‍ നിര്‍മ്മാതാക്കളായ സിയറ്റ്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായിട്ടാണ് ഇത്തരത്തിലൊരു പദ്ധതി അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു.
പുതിയ സിയറ്റ് സേവനങ്ങളില്‍ കോണ്ടാക്ട്ലെസ് പിക്ക് ആന്‍ഡ് ഡ്രോപ്പ് സേവനം, അപ്പോയിന്റ്മെന്റ് അടിസ്ഥാനമാക്കിയുള്ള സേവനം, ഇന്‍-ഷോപ്പ് നടപടികള്‍ എന്നിവ ഉള്‍പ്പെടുന്നു.
സിയറ്റിന്റെ ഈ സേവനങ്ങള്‍ ടയറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ശ്രദ്ധിക്കുക മാത്രമല്ല, സിയറ്റ് ഷോപ്പ് പങ്കാളികള്‍ക്ക് പതിവ് ബിസിനസ്സ് ഉറപ്പാക്കുകയും ചെയ്യുന്നു. രാജ്യത്തുടനീളം കര്‍ശനമായ ചട്ടങ്ങള്‍ക്ക വിധേയമായി സേവനങ്ങള്‍ ആരംഭിക്കും, അടുത്ത ആഴ്ചയോടെ 22 നഗരങ്ങളില്‍ ഈ പദ്ധതി ലഭ്യമാകും.
കോണ്ടാക്റ്റ്ലെസ് പിക്ക്-അപ്പ് ഡ്രോപ്പ് പദ്ധതിയില്‍, വാഹനം ഉപഭോക്താവിന്റെ വീട്ടില്‍ നിന്ന് എടുക്കുകയും സേവനത്തിന് ശേഷം വാഹനം ഉപഭോക്താവിന്റെ സ്ഥലത്തേക്ക് തിരികെ കൊണ്ടുപോകുകയും അങ്ങനെ സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യും.
അടുത്തുള്ള സിയറ്റ് സ്റ്റോറില്‍ സേവന അപ്പോയിന്മെന്റ് ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കള്‍ക്ക് 8657589639 എന്ന നമ്പറില്‍ ഒരു മിസ്ഡ് കോള്‍ നല്കിയാല് മാത്രം മതി. കമ്പനിയില്‍ നിന്നുള്ള പുതിയ അപ്ഡേറ്റുകള്‍ക്കായി ഉപയോക്താക്കള്‍ക്ക് ഒരു വാട്ട്സ്ആപ്പ് അധിഷ്ഠിത സേവനവും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും സിയറ്റ് പിന്തുടരുന്നു. ബ്രാന്‍ഡിന്റെ ഷോറൂമുകളില്‍ എത്തുന്ന ഉപഭോക്താക്കളെ പ്രവേശന കവാടത്തില്‍ സ്കാന്‍ ചെയ്യുകയും, ലിക്വിഡ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ നല്‍കുകയും ചെയ്യുന്നു.
അവര്‍ എല്ലായ്പ്പോഴും മാസ്ക് ധരിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുകയും ചെയ്യും. സേവനത്തിന് മുമ്പും ശേഷവും എല്ലാ വാഹനങ്ങളും ശുചിത്വവല്ക്കരിക്കുന്നതിനാല് ഉപയോക്താക്കള്‍ അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല.
എല്ലാ ഷോപ്പുകളും ദിവസവും വൃത്തിയാക്കുന്നുവെന്ന് സിയറ്റ് പറയുന്നു. ദിവസം മുഴുവന്‍, ഉപഭോക്തൃ ലോഞ്ചുകളും മറ്റ് ഇന്ററാക്ഷന് സ്പോട്ടുകളും നന്നായി വൃത്തിയാക്കുന്നു. സ്റ്റാഫും അവരുടെ താപനില ദിവസവും പരിശോധിക്കുകയും മാസ്കുകളും കയ്യുറകളും ധരിക്കുകയും ചെയ്യുന്നു.
പണം നല്കുന്നതിനേക്കാള് കൂടുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് രീതികള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. അടുത്തിടെയാണ് കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പുതിയ ഫെയ്സ് മാസുകള്‍ സിയറ്റ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു.