ആള്‍ട്രോസ് XT വകഭേദത്തെ നവീകരിച്ച് ടാറ്റ; വിലയില്‍ മാറ്റമില്ല

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ടാറ്റയുടെ ജനപ്രീയ വാഹനമാണ് ആള്‍ട്രോസ്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വാഹനം വിപിയില്‍ എത്തുന്നത്.

ആള്‍ട്രോസ് XT വകഭേദത്തെ നവീകരിച്ച് ടാറ്റ; വിലയില്‍ മാറ്റമില്ല

മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവരാണ് ആള്‍ട്രോസിന്റെ വിപണിയിലെ പ്രധാന എതിരാളികള്‍. മത്സരം കടുത്തതോടൊ മിഡ്-സ്‌പെക്ക് മോഡലായ XT പതിപ്പിനെ നവീകരിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ആള്‍ട്രോസ് XT വകഭേദത്തെ നവീകരിച്ച് ടാറ്റ; വിലയില്‍ മാറ്റമില്ല

പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ഈ പതിപ്പ് വിപണിയില്‍ ലഭ്യമാണ്. പെട്രോള്‍ പതിപ്പിന് 6.84 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 8.44 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. പതിപ്പില്‍ നവീകരണം കൊണ്ടുവന്നിട്ടുണ്ടെങ്കിലും വിലയില്‍ വര്‍ധനവ് ഒന്നും തന്നെ നിര്‍മ്മാതാക്കള്‍ വരുത്തിയിട്ടില്ല.

MOST READ: 2021 സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദം ബജാജിന് 53 ശതമാനം നഷ്‌ടം

ആള്‍ട്രോസ് XT വകഭേദത്തെ നവീകരിച്ച് ടാറ്റ; വിലയില്‍ മാറ്റമില്ല

പ്രധാന മാറ്റം വരുത്തിയിരിക്കുന്നത്, നേരത്തെ മാനുവല്‍ ആയിട്ട് ക്രമീകരിച്ചിരുന്ന എസി സ്വിച്ചുകള്‍ക്ക് പകരം പൂര്‍ണമായും ഓട്ടോമാറ്റിക് ആക്കിമാറ്റി. വോയിസ് കമാന്‍ഡുകള്‍ വഴിയും ഇത് നിയന്ത്രിക്കാന്‍ സാധിക്കും.

ആള്‍ട്രോസ് XT വകഭേദത്തെ നവീകരിച്ച് ടാറ്റ; വിലയില്‍ മാറ്റമില്ല

ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍ കൂട്ടിച്ചേര്‍ത്തതോടെ, XT മികച്ച മൂല്യമുള്ള ഒരു വേരിയന്റായി മാറുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പിനൊപ്പം കീലെസ് എന്‍ട്രി, 16 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ തുടങ്ങിയ സവിശേഷതകളും ഈ പതിപ്പില്‍ ലഭിക്കുന്നു.

MOST READ: നാലാം തലമുറ ഹോണ്ട സിറ്റിയുടെ ഉയര്‍ന്ന വകഭേദങ്ങള്‍ പിന്‍വലിച്ചേക്കും

ആള്‍ട്രോസ് XT വകഭേദത്തെ നവീകരിച്ച് ടാറ്റ; വിലയില്‍ മാറ്റമില്ല

കൂടാതെ ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും ചേര്‍ത്ത് XT ഒരു പൂര്‍ണ്ണ പാക്കേജാക്കി നിര്‍മ്മാതാക്കള്‍ മാറ്റുന്നു. ക്രൂയിസ് കണ്‍ട്രോള്‍, മള്‍ട്ടി-ഇന്‍ഫോ ഡിസ്പ്ലേ, കോര്‍ണറിംഗ് ഹെഡ്‌ലാമ്പുകള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് ഈ പതിപ്പിലെ മറ്റ് സവിശേഷതകള്‍.

ആള്‍ട്രോസ് XT വകഭേദത്തെ നവീകരിച്ച് ടാറ്റ; വിലയില്‍ മാറ്റമില്ല

ഫീച്ചറുകള്‍ നാമമാത്രമായി നല്‍കിയിട്ടുണ്ടെങ്കിലും വിലയില്‍ കമ്പനി വര്‍ധനവ് ഒന്നും തന്നെ വരുത്തിയിട്ടില്ല. ആല്‍ഫ പ്ലാറ്റ്ഫോമില്‍ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

MOST READ: ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

ആള്‍ട്രോസ് XT വകഭേദത്തെ നവീകരിച്ച് ടാറ്റ; വിലയില്‍ മാറ്റമില്ല

ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന്റെ കരുത്ത്. പെട്രോള്‍ എഞ്ചിന്‍ 86 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും.

ആള്‍ട്രോസ് XT വകഭേദത്തെ നവീകരിച്ച് ടാറ്റ; വിലയില്‍ മാറ്റമില്ല

ഡീസല്‍ 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്പോര്‍ട്ടി ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവയാണ് ആള്‍ട്രോസിന്റെ മുന്‍വശത്തെ മനോഹരമാക്കുന്നത്.

MOST READ: SAIC മോട്ടോർ കോർപ്പറേഷൻ ഇന്റലിജൻസ് നിരീക്ഷണത്തിൽ; ഇന്ത്യയിൽ എംജിക്കും പണി കിട്ടിയേക്കാം

ആള്‍ട്രോസ് XT വകഭേദത്തെ നവീകരിച്ച് ടാറ്റ; വിലയില്‍ മാറ്റമില്ല

പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് വ്യത്യസ്തമാണ്. കറുത്ത ആവരണത്തില്‍ പൊതിഞ്ഞിരിക്കുന്ന റാപ് എറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകളും, ബമ്പറില്‍ ഇടം പിടിച്ചിരിക്കുന്ന ലൈസന്‍സ് പ്ലേറ്റും പിന്‍വശത്തെ മനോഹരമാക്കുന്നു.

More from DriveSpark

Article Published On: Wednesday, July 22, 2020, 18:30 [IST]
English summary
Tata Upgrade Altroz XT Variant, No Price Change. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X