2021 സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദം ബജാജിന് 53 ശതമാനം നഷ്‌ടം

ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ തങ്ങളുടെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. കൊവിഡ്-19 മഹാമാരി കണക്കിലെടുത്ത് സ്തംഭിച്ച പ്രവർത്തനങ്ങളെത്തുടർന്ന് ലാഭത്തിൽ 53 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

2021 സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദം ബജാജിന് 53 ശതമാനം നഷ്‌ടം

ആഭ്യന്തര വിൽപ്പനയുടെ കാര്യത്തിൽ മാത്രമല്ല കമ്പനിയുടെ കയറ്റുമതിയിലും കൊവിഡ്-19 കാര്യമായി ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും വിതരണ ശൃംഖലയുടെ കാര്യത്തിൽ കമ്പനി ഇപ്പോഴും ചില തടസങ്ങൾ നേരിടുന്നുണ്ട്.

2021 സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദം ബജാജിന് 53 ശതമാനം നഷ്‌ടം

ഇരുചക്ര വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പനയിൽ കമ്പനി ആദ്യപാദത്തിൽ 1,85,981 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 6,10, 936 യൂണിറ്റായിരുന്നു. വാണിജ്യ വാഹന വിൽപ്പന കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ വിറ്റ 86,217 യൂണിറ്റിനെ അപേക്ഷിച്ച് 5,282 യൂണിറ്റായി കുറഞ്ഞു.

MOST READ: പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

2021 സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദം ബജാജിന് 53 ശതമാനം നഷ്‌ടം

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിരത്തിലെത്തിച്ച 6,97,153 യൂണിറ്റുകളെ അപേക്ഷിച്ച് ഇത്തവണ മൊത്തത്തിലുള്ള ആഭ്യന്തര വിൽപ്പന 1,91,263 യൂണിറ്റിൽ ഒതുങ്ങി. ആദ്യ പാദത്തിൽ ഇരുചക്ര, വാണിജ്യ വാഹനങ്ങളുടെ കയറ്റുമതിയും 2,51,840 യൂണിറ്റായി കുറഞ്ഞു.

2021 സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദം ബജാജിന് 53 ശതമാനം നഷ്‌ടം

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5,50,021 യൂണിറ്റായിരുന്നു. അതേസമയം ഈ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 4,43,103 യൂണിറ്റ് വിൽപ്പനയാണ് കമ്പനി നടത്തിയത്. 2020-ൽ ഇതേ കാലയളവിൽ ഇത് 12,47,174 ആയിരുന്നു. അതായത് മുൻ കാലയളവിനെ അപേക്ഷിച്ച് 64.5 ശതമാനം ഇടിവാണ് ഇത്തവണ ഉണ്ടായതെന്ന് ചുരുക്കം.

MOST READ: നാലാം തലമുറ ഹോണ്ട സിറ്റിയുടെ ഉയര്‍ന്ന വകഭേദങ്ങള്‍ പിന്‍വലിച്ചേക്കും

2021 സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദം ബജാജിന് 53 ശതമാനം നഷ്‌ടം

കൂടാതെ ലാഭം 528.04 കോടി രൂപയായി ഇടിഞ്ഞതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഒന്നാം പാദത്തിൽ ഇത് 1,125.67 കോടി രൂപയായിരുന്നു. 2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ ലാഭത്തിൽ നിന്നുള്ള വരുമാനം 60.3 ശതമാനം കുറഞ്ഞ് 3,079.24 കോടി രൂപയായി. ത്രീ വീലർ പാസഞ്ചർ വാഹനങ്ങളുടെ വിപണി വിഹിതം 23 ശതമാനം ഇടിഞ്ഞു.

2021 സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദം ബജാജിന് 53 ശതമാനം നഷ്‌ടം

ആഭ്യന്തര മോട്ടോർസൈക്കിൾ വിൽപ്പനയെ സംബന്ധിച്ചിടത്തോളം മൊത്ത വിഹിതം 20.7 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 18.5 ശതമാനമായിരുന്നു.

MOST READ: മോപ്പെഡ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത, ഇലക്‌ട്രിക് അവതാരത്തിൽ കൈനറ്റിക് ലൂണ തിരിച്ചെത്തുന്നു

2021 സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദം ബജാജിന് 53 ശതമാനം നഷ്‌ടം

മൈലേജ് വിഭാഗത്തിൽ മൊത്തം 1.2 ലക്ഷം യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചിട്ടുണ്ട്. അതിൽ 32,000 യൂണിറ്റ് ബജാജ് CT മോഡലുകൾ, 45,000 യൂണിറ്റ് പ്ലാറ്റിന ശ്രേണി, 32,000 യൂണിറ്റ് പൾസർ 125 എന്നിവ ഉൾപ്പെടുന്നു.

2021 സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദം ബജാജിന് 53 ശതമാനം നഷ്‌ടം

സ്‌പോർട്‌സ് വിഭാഗത്തിൽ 69,000 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ബജാജ് പൾസർ 150 ഏറ്റവും കൂടുതൽ വിറ്റഴിച്ച മോഡലായി (49,000 യൂണിറ്റ്). സൂപ്പർ സ്‌പോർട്‌സ് വിഭാഗത്തിൽ കമ്പനി മൊത്തം 6,000 യൂണിറ്റുകൾ നിരത്തിലെത്തിച്ചപ്പോൾ അതിൽ 2,500 യൂണിറ്റ് RS 200, 3,400 കെടിഎം, ഹുസ്ഖ്‌‍വർണ മോഡലുകളും ഉൾപ്പെടുന്നു.

More from DriveSpark

Article Published On: Wednesday, July 22, 2020, 17:27 [IST]
English summary
Bajaj Auto Q1 FY 2021 Profits Dipped By 53 Percent. Read in Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X