നാലാം തലമുറ ഹോണ്ട സിറ്റിയുടെ ഉയര്‍ന്ന വകഭേദങ്ങള്‍ പിന്‍വലിച്ചേക്കും

വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അഞ്ചാം തലമുറ ഹോണ്ട സിറ്റി അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. പുതുതലമുറയ്ക്ക് ഒപ്പം പഴയ പതിപ്പും വില്‍ക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

നാലാം തലമുറ ഹോണ്ട സിറ്റിയുടെ ഉയര്‍ന്ന വകഭേദങ്ങള്‍ പിന്‍വലിച്ചേക്കും

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതുതലമുറ സിറ്റി നിരത്തുകളിലേക്ക് എത്തുന്നത്. 10.90 ലക്ഷം രൂപ മുതല്‍ 14.65 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. എന്നാല്‍ പഴയ പതിപ്പ് ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് നിരത്തിലെത്തുന്നത്. 9.91 ലക്ഷം രൂപ മുതല്‍ 14.31 ലക്ഷം രൂപ വരെയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

നാലാം തലമുറ ഹോണ്ട സിറ്റിയുടെ ഉയര്‍ന്ന വകഭേദങ്ങള്‍ പിന്‍വലിച്ചേക്കും

ഓട്ടോ പോര്‍ട്ടലായ കാർദേഖോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പഴയ തലമുറ സിറ്റിയുടെ വകഭേദങ്ങള്‍ പുനക്രമീകരിച്ചേക്കുമെന്നാണ് സൂചന. ഏതാനും വകഭേദങ്ങള്‍ ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു.

MOST READ: മോപ്പെഡ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത, ഇലക്‌ട്രിക് അവതാരത്തിൽ കൈനറ്റിക് ലൂണ തിരിച്ചെത്തുന്നു

നാലാം തലമുറ ഹോണ്ട സിറ്റിയുടെ ഉയര്‍ന്ന വകഭേദങ്ങള്‍ പിന്‍വലിച്ചേക്കും

അതേസമയം ഏതാനും വകഭേങ്ങള്‍ക്ക് നിലവില്‍ ഓഫര്‍ നല്‍കിയാണ് നിര്‍മ്മാതാക്കള്‍ വില്‍പ്പന നടത്തുന്നത്. ZX CVT വകഭേദത്തില്‍ 1.10 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 8,000 രൂപ കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നു.

നാലാം തലമുറ ഹോണ്ട സിറ്റിയുടെ ഉയര്‍ന്ന വകഭേദങ്ങള്‍ പിന്‍വലിച്ചേക്കും

VX CVT വകഭേദത്തിന് 70,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 8,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ലഭിക്കും. V CVT പതിപ്പിന് 31,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് 8,000 രൂപ എന്നിവയും ഹോണ്ട വാഗ്ദാനം ചെയ്യുന്നു.

MOST READ: ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

നാലാം തലമുറ ഹോണ്ട സിറ്റിയുടെ ഉയര്‍ന്ന വകഭേദങ്ങള്‍ പിന്‍വലിച്ചേക്കും

ബിഎസ് VI -ലേക്ക് നവീകരിച്ച 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പഴയ സിറ്റിയുടെ കരുത്ത്. ഈ എഞ്ചിന്‍ 6,600 rpm-ല്‍ 118 bhp കരുത്തും 4,600 rpm-ല്‍ 145 Nm torque ഉം ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ പാഡില്‍ ഷിഫ്റ്ററുകളുള്ള ഏഴ് സ്പീഡ് സിവിടി എന്നിവയുമായി എഞ്ചിന്‍ ജോഡിയാക്കുന്നു.

നാലാം തലമുറ ഹോണ്ട സിറ്റിയുടെ ഉയര്‍ന്ന വകഭേദങ്ങള്‍ പിന്‍വലിച്ചേക്കും

കൂടാതെ, പഴയ സെഡാനില്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. സണ്‍റൂഫ്, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍, ഒന്നിലധികം എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

MOST READ: ഉടൻ നിരത്തിലേക്ക്, ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ നിർമാണം ആരംഭിച്ച് ബെന്റ്‌ലി

നാലാം തലമുറ ഹോണ്ട സിറ്റിയുടെ ഉയര്‍ന്ന വകഭേദങ്ങള്‍ പിന്‍വലിച്ചേക്കും

അതേസമയം പുതിയ എഞ്ചിനൊപ്പം ഏതാനും പുതിയ ഫീച്ചറുകളുകളുടെയും, കോസ്‌മെറ്റിക് മാറ്റങ്ങളും വരുത്തിയാണ് പുതുതലമുറ സിറ്റി നിരത്തുകളിലേക്ക് എത്തുന്നത്. വലിപ്പത്തിന്റെ കാര്യത്തിലും പഴയ പതിപ്പിനെക്കാള്‍ കേമനാണ് പുതിയ മോഡല്‍.

നാലാം തലമുറ ഹോണ്ട സിറ്റിയുടെ ഉയര്‍ന്ന വകഭേദങ്ങള്‍ പിന്‍വലിച്ചേക്കും

4,549 mm നീളവും 1,748 mm വീതിയും 1,489 mm ഉയരവും 2,600 mm വീല്‍ബേസും ഉണ്ട്. അളവുകളുടെ വര്‍ദ്ധനവ് ക്യാബിനുള്ളില്‍ കൂടുതല്‍ ഇടം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹോണ്ട പുതുതായി വികസിപ്പിച്ച പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിറ്റി. ഈ പ്ലാറ്റ്‌ഫോം ഭാരം കുറഞ്ഞതും സുരക്ഷിതവുമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Fourth-Generation Honda City To Undergo Variant Reshuffling. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X