ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ മുന്‍നിര സെഡാനായ പസാറ്റ് ഇന്ത്യയില്‍ വീണ്ടും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അടുത്തിടെ പൂനെയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

എഞ്ചിന്‍ നവീകരണത്തിനൊപ്പം വാഹനത്തിന്റെ ഫീച്ചറുകളിലും, ഡിസൈനിലും കമ്പിനി മാറ്റങ്ങള്‍ കൊണ്ടുവന്നേക്കും. ബമ്പറുകള്‍, റേഡിയേറ്റര്‍ ഗ്രില്‍, പാസാറ്റ് ലോഗോ, എല്‍ഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പ് ക്ലസ്റ്ററുകള്‍, 17 ഇഞ്ച് അലോയി വീലുകള്‍ എന്നിവയില്‍ മാറ്റങ്ങളും പുതുമകളും പ്രതീക്ഷിക്കാം.

ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

ഇന്റഗ്രേറ്റഡ് ഓണ്‍ലൈന്‍ കണക്ടിവിറ്റിയുള്ള MIB3 ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം പുതിയ മോഡലില്‍ ഇടംപിടിക്കും. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ ആഢംബരം നിറഞ്ഞതാകും പുതിയ പതിപ്പിന്റെ അകത്തളം.

MOST READ: മൈക്രോ എൻ‌വയോൺ‌മെന്റ് പ്യൂരിഫിക്കേഷൻ സിസ്റ്റം അവതരിപ്പിച്ച് റോൾസ് റോയ്സ്

ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

പെട്രോള്‍ എഞ്ചിനിലാകും പുതിയ വാഹനം വിപണിയില്‍ എത്തുക. പുതിയ മോഡലിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് 2.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനാകും വാഹനത്തില്‍ ഇടംപിടിക്കുക.

ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

സ്‌കോഡ അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച സൂപ്പര്‍ബ് കണ്ട അതേ എഞ്ചിന്‍ തന്നെയാകും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ എഞ്ചിന്‍ 190 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: പണികിട്ടി; ബൈക്കിൽ 300 കിലോമീറ്റർ സ്പീഡിൽ പാഞ്ഞയാളെ തേടിപിടിച്ച് ബെംഗളൂരു പൊലീസ്

ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്. പഴയ ബിഎസ് IV പതിപ്പില്‍ 2.0 ലിറ്റര്‍ TDI എഞ്ചിന്‍ 174 bhp കരുത്തും 350 Nm torque ഉം ആയിരുന്നു സൃഷ്ടിച്ചിരുന്നത്. ആറ് സ്പീഡ് DSG ആയിരുന്നു ഗിയര്‍ബോക്സ്.

ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

എന്നാല്‍ പുതിയ എഞ്ചിന്‍ പഴയ പതിപ്പിനെക്കാള്‍ 16 bhp കരുത്തു, 30 Nm torque കൂടുതല്‍ സൃഷ്ടിക്കും. വിപണിയില്‍ എത്തിയാല്‍ സ്‌കോഡ സൂപ്പര്‍ബ്, ടൊയോട്ട കാമ്രി മോഡലുകളാകും വാഹനത്തിന്റെ എതിരാളികള്‍.

MOST READ: മണ്‍സൂണ്‍ സര്‍വീസ് ക്യാമ്പിന് തുടക്കം കുറിച്ച് സ്‌കോഡ

ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിലെ മോഡലില്‍ നിന്നും വര്‍ധനവ് ഉണ്ടാകുമെന്നാണ് സൂചന. ബിഎസ് IV പതിപ്പിന് 29.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

2007-ലാണ് പസാറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഡീസല്‍ എഞ്ചിനില്‍ ആയിരുന്നു ആദ്യം വാഹനം വിപണിയില്‍ എത്തിയത്. 2010-ല്‍ 1.8 പെട്രോള്‍ എഞ്ചിനിലും, തുടര്‍ന്ന് 2011 -ല്‍ ഡീസല്‍ എഞ്ചിനിലേക്ക് തന്നെ വാഹനം തിരിച്ച് വരുകയും ചെയ്തു.

More from DriveSpark

Article Published On: Wednesday, July 22, 2020, 10:17 [IST]
English summary
Volkswagen Passat Facelift India Launch Soon. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X