ഉറൂസ് സൂപ്പര്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന്റെ 10,000 യൂണിറ്റുകൾ നിർമിച്ച് ലംബോര്‍ഗിനി

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ഓട്ടോമൊബിലി ലംബോര്‍ഗിനി തങ്ങളുടെ അതിവേഗ കാറായ ഉറൂസിന്റെ 10,000 യൂണിറ്റുകൾ നിർമിച്ച് നിരത്തിലെത്തിച്ചിരിക്കുകയാണ്. കാല്‍നൂറ്റാണ്ടിന് ശേഷം ബ്രാൻഡ് നിർമിച്ച സൂപ്പര്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം 2017 ഡിസംബറിലാണ് വിപണിയിൽ അവതരിപ്പിക്കുന്നത്.

ഉറൂസ് സൂപ്പര്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന്റെ 10,000 യൂണിറ്റുകൾ നിർമിച്ച് ലംബോര്‍ഗിനി

സാന്ത് അഗറ്റ ബൊലോഗ്നീസിലെ നിർമാണശാലയിൽ നിന്നാണ് ഉറൂസിന്റെ 10,000 യൂണിറ്റ് പുറത്തെത്തി പുത്തൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. 10,000 എന്ന ചാസി നമ്പർ ഉള്ള കാർ റഷ്യൻ നിരത്തുകളിലേക്കാണ് എത്തുന്നത്.

ഉറൂസ് സൂപ്പര്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന്റെ 10,000 യൂണിറ്റുകൾ നിർമിച്ച് ലംബോര്‍ഗിനി

ഇത് പുതിയ നീറോ നോക്റ്റിസ് മാറ്റ് ബ്ലാക്ക് നിറത്തിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഈ പ്രത്യേക ലംബോർഗിനി ഉറുസ് കാർബൺ ഫൈബർ പാക്കേജും കറുപ്പ്, ഓറഞ്ച് നിറത്തിലുള്ള ടു-ടോൺ ആഡ് പേഴ്സോനം ഇന്റീരിയറുകളും ഉൾക്കൊള്ളുന്നു. ഇത് ക്യാബിനായി കൂടുതൽ കാർബൺ ഫൈബർ ഘടകങ്ങളാണ് പരിചയപ്പെടുത്തുന്നത്.

MOST READ: നാലാം തലമുറ ഹോണ്ട സിറ്റിയുടെ ഉയര്‍ന്ന വകഭേദങ്ങള്‍ പിന്‍വലിച്ചേക്കും

ഉറൂസ് സൂപ്പര്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന്റെ 10,000 യൂണിറ്റുകൾ നിർമിച്ച് ലംബോര്‍ഗിനി

ആഗോളതലത്തിലും ഇന്ത്യയിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ലംബോർഗിനി മോഡലാണ് ഇത്. വാസ്തവത്തിൽ ഉറൂസ് വിപണിയിലെത്തിയ ആദ്യത്തെ പൂർണ വർഷമായ 2019 ൽ ലംബോർഗിനി ലോകമെമ്പാടും 4,962 യൂണിറ്റുകൾ വിറ്റഴിച്ചു. അതിൽ 50 യൂണിറ്റുകൾ ഇന്ത്യയിലാണ് എന്നത് ശ്രദ്ധേയമാണ്.

ഉറൂസ് സൂപ്പര്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന്റെ 10,000 യൂണിറ്റുകൾ നിർമിച്ച് ലംബോര്‍ഗിനി

അതേ വർഷം ഉറൂസിന്റെ വിൽപ്പനയിൽ നിന്ന് കമ്പനിയുടെ മൊത്തം വിൽപ്പന 43 ശതമാനം വർധിച്ച് 8,205 യൂണിറ്റായി ഉയർന്നു. ഇത് 2018 കലണ്ടർ വർഷത്തിൽ വിറ്റ 5,750 ലംബോർഗിനി വാഹനങ്ങളെ അപേക്ഷിച്ച് മികച്ചതായിരുന്നു.

MOST READ: വിദ്യാർഥികളുടെ രൂപകൽപ്പനയിൽ ഒരുങ്ങിയ സ്കോഡ സ്ലാവിയ കൺസെപ്റ്റ്

ഉറൂസ് സൂപ്പര്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന്റെ 10,000 യൂണിറ്റുകൾ നിർമിച്ച് ലംബോര്‍ഗിനി

എസ്‌യുവി പുറത്തിറക്കുന്നതിന് മുമ്പ് കമ്പനി തങ്ങളുടെ പ്ലാന്റ് 80,000 ചതുരശ്ര മീറ്ററിൽ നിന്ന് 160,000 ചതുരശ്ര മീറ്ററായി സൗകര്യങ്ങൾ വിപുലീകരിച്ചു. ഒപ്പം ഒരു മുഴുവൻ അസംബ്ലി ലൈനും ലംബോർഗിനി ഉറൂസിനായി സമർപ്പിച്ചു.

ഉറൂസ് സൂപ്പര്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന്റെ 10,000 യൂണിറ്റുകൾ നിർമിച്ച് ലംബോര്‍ഗിനി

കാറിനെ സംബന്ധിച്ചിടത്തോളം ലംബോർഗിനി ഉറൂസിന് അടുത്തിടെ ഒരു പുതിയ എക്സ്റ്റീരിയർ കളർ പാക്കേജ് ലഭിച്ചിരുന്നു. അതിൽ ഗ്ലോസി ബ്ലാക്ക് റൂഫ്, റിയർ ഡിഫ്യൂസർ, സ്‌പോയിലർ ലിപ്, മറ്റ് വിശദാംശങ്ങൾ എന്നിവയ്ക്കൊപ്പം പുതിയ രണ്ട്-ടോൺ കളർ ഓപ്ഷനുകളും ഉൾപ്പെടുന്നു.

MOST READ: ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

ഉറൂസ് സൂപ്പര്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന്റെ 10,000 യൂണിറ്റുകൾ നിർമിച്ച് ലംബോര്‍ഗിനി

വെർഡെ മാന്റിസ് (ഗ്രീൻ), അരാൻസിയോ ബോറാലിസ് (ഓറഞ്ച്), ഗിയല്ലോ ഇൻറ്റി (യെല്ലോ) എന്നിങ്ങനെ മൂന്ന് അടിസ്ഥാന നിറങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് എസ്‌യുവി തെരഞ്ഞെടുക്കാം. 4.0 ലിറ്റര്‍ ഇരട്ട ടര്‍ബോ V8 എഞ്ചിനാണ് ഉറൂസിന്റെ ഹൃദയം. ഇത് 641 bhp പവറും 850 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

ഉറൂസ് സൂപ്പര്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന്റെ 10,000 യൂണിറ്റുകൾ നിർമിച്ച് ലംബോര്‍ഗിനി

ലംബോർഗിനി ഉറൂസിന്റെ ടോപ്പ് സ്പീഡ് 306 കിലോമീറ്റർ ആണെന്നത് ശ്രദ്ധേയമാണ് എങ്കിലും എസ്‌യുവിക്ക് 3.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ കൈവരിക്കാൻ സാധിക്കും എന്നതാണ് ശ്രദ്ധേയം. അതോടൊപ്പം 12.8 സെക്കൻഡിൽ 200 കിലോമീറ്റർ വേഗതയിലെത്താനും സൂപ്പര്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന് സാധിക്കും.

More from DriveSpark

Article Published On: Wednesday, July 22, 2020, 15:04 [IST]
English summary
Lamborghini Urus Celebrates 10,000 Unit Production Milestone. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X