മോഡലുകൾക്ക് ആകർഷകമായ EMI ഓപ്ഷനുകളുമായി ഹോണ്ട

ഡീലർഷിപ്പുകൾ വീണ്ടും തുറക്കാൻ തുടങ്ങിയതിനാൽ, ഈ സാമ്പത്തിക മാന്ദ്യത്തിൽ ഉപഭോക്താക്കൾക്ക് വാഹനം വാങ്ങുന്നത് എളുപ്പമാക്കുന്നതിന് ആവേശകരമായ ഡീലുകളും പുതിയ പേയ്‌മെന്റ് സ്കീമുകളും അവതരിപ്പിച്ച് വിൽപ്പന സംഖ്യകൾ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ നിർമ്മാതാക്കൾ പ്രവർത്തിക്കുന്നു.

മോഡലുകൾക്ക് ആകർഷകമായ EMI ഓപ്ഷനുകളുമായി ഹോണ്ട

ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ അത്തരത്തിലുള്ള പല പദ്ധതികളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പുതിയ സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളും വാങ്ങുന്നതിന് ചില പ്രത്യേക പദ്ധതികൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

MOST READ: സോനെറ്റിന് അരങ്ങൊരുങ്ങി, പ്രൊഡക്ഷൻ റെഡി മോഡലിന്റെ ടീസർ ചിത്രം പങ്കുവെച്ച് കിയ

മോഡലുകൾക്ക് ആകർഷകമായ EMI ഓപ്ഷനുകളുമായി ഹോണ്ട

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഐഡിഎഫ്സി ഫസ്റ്റ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുമായി കരാർ ഒപ്പിട്ടു. ഹോണ്ട ആക്ടിവ 6G അല്ലെങ്കിൽ ഹോണ്ട ഷൈൻ വാങ്ങാൻ ആഗ്രഹിക്കുന്ന വാങ്ങുന്നവർക്ക് ബാങ്കുകൾ വായ്പ വാഗ്ദാനം ചെയ്യും.

മോഡലുകൾക്ക് ആകർഷകമായ EMI ഓപ്ഷനുകളുമായി ഹോണ്ട

പുതിയ ആക്ടിവ 6G അല്ലെങ്കിൽ ഷൈൻ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ബാങ്കുകളിൽ നിന്ന് ഫിനാൻസ് ലഭിക്കും. 36 മാസത്തെ കാലാവധിയുടെ ആദ്യ മൂന്ന് മാസത്തേക്ക് EMI -യുടെ 50 ശതമാനം മാത്രമേ നൽകേണ്ടതുള്ളൂ. മാത്രമല്ല, മൊത്തം വായ്പ തുകയുടെ 95 ശതമാനം ബാങ്കുകൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യും.

MOST READ: യൂറോപ്പിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഇവിയായി ഔഡി ഇ-ട്രോൺ

മോഡലുകൾക്ക് ആകർഷകമായ EMI ഓപ്ഷനുകളുമായി ഹോണ്ട

ഹോണ്ട ഇരുചക്ര വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന ക്രെഡിറ്റ് കാർഡ് ഉടമകൾക്കും ചില അധിക ആനുകൂല്യങ്ങൾ ലഭിക്കും. നിങ്ങൾ ഒരു എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉടമയാണെങ്കിൽ, ഒരു പുതിയ ഹോണ്ട ഇരുചക്ര വാഹനം വാങ്ങുമ്പോൾ നിങ്ങൾക്ക് അഞ്ച് ശതമാനം പണം തിരികെ ലഭിക്കും.

മോഡലുകൾക്ക് ആകർഷകമായ EMI ഓപ്ഷനുകളുമായി ഹോണ്ട

തിരഞ്ഞെടുത്ത ഹോണ്ട ഡീലർഷിപ്പുകളിൽ മാത്രമേ ഈ സ്കീം ലഭ്യമാകൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്, ഹോണ്ട ആക്ടിവ 6G, ഗ്രാസിയ, ഡിയോ, ഷൈൻ, SP 125, ലിവോ, CD 110 ഡ്രീം എന്നിവയുൾപ്പെടെ പ്രാദേശികമായി നിർമ്മിച്ച മോഡലുകൾക്ക് മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

MOST READ: ആൾട്ടോയ്ക്ക് ഒരു പിൻഗാമി ഒരുങ്ങുന്നു, മാരുതി 800; അറിയാം കൂടുതൽ വിശേഷങ്ങൾ

മോഡലുകൾക്ക് ആകർഷകമായ EMI ഓപ്ഷനുകളുമായി ഹോണ്ട

ഹോണ്ട ടൂ-വീലേർസ് അടുത്തിടെ അതിന്റെ ഡിജിറ്റൽ 'ഓൺലൈൻ ബുക്കിംഗ്' പ്ലാറ്റ്‌ഫോമും പുറത്തിറക്കിയിരുന്നു. അതിലൂടെ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ഹോണ്ട മോഡൽ വാങ്ങാനും വേരിയന്റ്, നിറം, അതുപോലെ തന്നെ അവർക്ക് ഇഷ്ടമുള്ള ഹോണ്ട അംഗീകൃത ഡീലർ എന്നിവ തെരഞ്ഞെടുക്കാനും കഴിയും. അങ്ങനെ കുറച്ച് ലളിതമായ ഘട്ടങ്ങളിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ബുക്കിംഗ് പൂർത്തിയാക്കാനും സാധിക്കും.

മോഡലുകൾക്ക് ആകർഷകമായ EMI ഓപ്ഷനുകളുമായി ഹോണ്ട

വെരിഫിക്കേഷൻ പൂർത്തിയായ ശേഷം, ഉപഭോക്താക്കൾക്ക് 1,999 രൂപ ബുക്കിംഗ് തുക അടയ്ക്കുന്നതിന് പേടിഎം, ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, ഭീം യുപിഐ എന്നിവയിൽ നിന്ന് ഇഷ്ടമുള്ള സുരക്ഷിത പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കാം.

MOST READ: കയറ്റുമതിക്കായി ഇന്ത്യയിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലുകൾ നിർമ്മിക്കാനൊരുങ്ങി ഹോണ്ട

മോഡലുകൾക്ക് ആകർഷകമായ EMI ഓപ്ഷനുകളുമായി ഹോണ്ട

ബുക്കിംഗ് തുക ഉപഭോക്താക്കൾ തെരഞ്ഞെടുത്ത ഡീലർഷിപ്പിലേക്ക് മാറ്റുന്നു. പേയ്‌മെന്റ് അംഗീകരിക്കുമ്പോൾ, ഇ-മെയിൽ/ എസ്എംഎസ് വഴി ഉപഭോക്താവിന് ഒരു അദ്വിതീയ ബുക്കിംഗ് നമ്പർ ലഭിക്കും. ഡീലർഷിപ്പുമായുള്ള കൂടുതൽ ആശയവിനിമയത്തിനായി ഈ ബുക്കിംഗ് നമ്പർ ഉപയോഗിക്കാം.

Most Read Articles

Malayalam
English summary
Honda Motorcycle Offers Attractive EMI Schemes. Read in Malayalam.
Story first published: Thursday, July 23, 2020, 19:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X