YouTube

പുതിയ വേഷപകര്‍ച്ച, MT-15-ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി യമഹ

MT-15 -യുടെ ലിമിറ്റഡ് എഡീഷന്‍ പതിപ്പിനെ തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ യമഹ. THB 98,500 (ഏകദേശം 2.32 ലക്ഷം രൂപ) രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

പുതിയ വേഷപകര്‍ച്ച, MT-15-ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി യമഹ

ലിമിറ്റഡ് എഡീഷന്‍ പതിപ്പായതുകൊണ്ട് തന്നെ റെഗുലര്‍ പതിപ്പില്‍ നിന്നും ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ ബൈക്കില്‍ കാണാന്‍ സാധിക്കും. ലിമിറ്റഡ് പതിപ്പില്‍ ബ്ലാക്ക് ഹൈലൈറ്റുകളും നിയോണ്‍ ഗ്രീന്‍ നിറമുള്ള ചക്രങ്ങളും സവിശേഷമായ ടര്‍ക്കോയ്സ് ബ്ലൂ കളര്‍ ഓപ്ഷനും നല്‍കിയിരിക്കുന്നത് കാണാം.

പുതിയ വേഷപകര്‍ച്ച, MT-15-ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി യമഹ

റെഗുലര്‍ പതിപ്പില്‍ നിന്നും പുതിയ കളര്‍ ഓപ്ഷന്‍ വേറിട്ടുനില്‍ക്കുമെന്നും കമ്പനി അവകാശപ്പെട്ടു. ഫ്യുവല്‍ ടാങ്ക് എക്സ്റ്റന്‍ഷനുകളിലെ പുതിയ MT ലോഗോയും ഇതിനകം നിലവിലുള്ള ഗോള്‍ഡ് ഫിനിഷ് നല്‍കിയിരിക്കുന്ന ഫോര്‍ക്കും ബൈക്കിന് സ്‌പോര്‍ട്ടി ആകര്‍ഷണം നല്‍കുന്നു.

MOST READ: പിന്നിട്ടത് അഞ്ച് വര്‍ഷങ്ങള്‍; നെക്‌സ വഴി മാരുതി വിറ്റത് 11 ലക്ഷം കാറുകള്‍

പുതിയ വേഷപകര്‍ച്ച, MT-15-ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി യമഹ

ഇന്തോനേഷ്യന്‍-സ്‌പെക്ക് മോട്ടോര്‍സൈക്കിളിന് ഇവിടെ വില്‍ക്കുന്നതിനേക്കാള്‍ അല്‍പം വ്യത്യസ്തമായ സ്വിച്ച് ഗിയര്‍ ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം. കോസ്‌മെറ്റിക് അപ്ഡേറ്റ് കൂടാതെ, മറ്റ് ഫീച്ചറുകളിലോ, മെക്കാനിക്കള്‍ ഫീച്ചറുകളിലോ മാറ്റങ്ങളൊന്നുമില്ല.

പുതിയ വേഷപകര്‍ച്ച, MT-15-ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി യമഹ

മുന്‍വശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കും, ലൈറ്റര്‍ അലുമിനിയം സ്വിംഗാര്‍ം പോലുള്ള പ്രീമിയം ഘടകങ്ങളും ഇതിന് ലഭിക്കും. 133 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. ഇത് ഇന്ത്യ-സ്‌പെക്ക് മോഡലിനെക്കാള്‍ 5 കിലോഗ്രാം കുറവാണ്.

MOST READ: റോയല്‍ എന്‍ഫീല്‍ഡിന്റെ തുറുപ്പ് ചീട്ട്; മെറ്റിയര്‍ 350 എത്തുക നിരവധി ആക്സസറികളുമായി

പുതിയ വേഷപകര്‍ച്ച, MT-15-ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി യമഹ

ഇന്ത്യന്‍ ബൈക്കിലെ 170 mm ആയി താരതമ്യപ്പെടുത്തുമ്പോള്‍ 155 mm ഗ്രൗണ്ട് ക്ലിയറന്‍സാണ് ഈ പതിപ്പിന് ലഭിക്കുന്നത്. രണ്ട് ബൈക്കുകളിലെയും സീറ്റ് ഉയരം 810 mm ആണ്.

പുതിയ വേഷപകര്‍ച്ച, MT-15-ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി യമഹ

തായ്‌ലാന്‍ഡ്-സ്പെക്ക് ബൈക്കിലും എബിഎസ് നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടില്ല. അതേസമയം ഇന്ത്യ-സ്‌പെക്ക് പതിപ്പിന് സിംഗിള്‍-ചാനല്‍ എബിഎസ് ലഭിക്കുന്നു.

MOST READ: കയറ്റുമതിക്കായി ഇന്ത്യയിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലുകൾ നിർമ്മിക്കാനൊരുങ്ങി ഹോണ്ട

പുതിയ വേഷപകര്‍ച്ച, MT-15-ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി യമഹ

പുതിയ ബൈക്കിന്റെ കരുത്തും, ടോര്‍ഖും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇന്തോനേഷ്യന്‍-സ്പെക്ക് ബൈക്കിന്റെ അതേ 19.3 bhp കരുത്തും 14.7 Nm torque ഉം ഈ എഞ്ചിനും സൃഷ്ടിച്ചേക്കും.

പുതിയ വേഷപകര്‍ച്ച, MT-15-ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി യമഹ

ഇന്ത്യന്‍ വിപണിയില്‍ ഈ പതിപ്പിനെ വില്‍പ്പനയ്ക്ക് എത്തിക്കുമോ എന്ന കാര്യത്തില്‍ യമഹ ഔദ്യോഗികമായ പ്രതികരണം ഒന്നും തന്നെ നടത്തിയിട്ടില്ല. ഒരു വര്‍ഷം മുന്നെയാണ് MT-15 നെ യമഹ വിപണിയില്‍ അവതരിപ്പിക്കുന്നത്.

MOST READ: പരീക്ഷണയോട്ടം ആരംഭിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

പുതിയ വേഷപകര്‍ച്ച, MT-15-ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി യമഹ

നാളിതുവരെ മോഡലിന്റെ 25,000 -ല്‍ അധികം മോഡലുകള്‍ നിരത്തിലെത്തുകയും ചെയ്തിട്ടുണ്ട്. 2020 ഫെബ്രുവരി മാസത്തില്‍ ബൈക്കിന്റെ ബിഎസ് VI പതിപ്പിനെയും വിപണിയില്‍ എത്തിച്ചു.

പുതിയ വേഷപകര്‍ച്ച, MT-15-ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി യമഹ

1.38 ലക്ഷം രൂപയാണ് പുതിയ ബൈക്കിന്റെ എക്സ്ഷോറൂം വില. യുവാക്കളെ ലക്ഷ്യമിട്ടാണ് ബൈക്ക് വിപണിയില്‍ എത്തിയിരിക്കുന്നത്. അടിമുടി അഗ്രസീവ് ലുക്കാണ് ബൈക്കിന്റെ പ്രധാന സവിശേഷത.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha MT-15 Limited Edition Launched In Thailand. Read in Malayalam.
Story first published: Thursday, July 23, 2020, 19:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X