പിന്നിട്ടത് അഞ്ച് വര്‍ഷങ്ങള്‍; നെക്‌സ വഴി മാരുതി വിറ്റത് 11 ലക്ഷം കാറുകള്‍

മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സയിലൂടെ ഇതുവരെ വിറ്റഴിച്ച കാറുകള്‍ 11 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടതായി കമ്പനി അറിയിച്ചു. അഞ്ച് വര്‍ഷം മുമ്പാണ് നെക്സയിലൂടെയുള്ള വിപണനം ബ്രാന്‍ഡ് ആരംഭിച്ചത്.

പിന്നിട്ടത് അഞ്ച് വര്‍ഷങ്ങള്‍; നെക്‌സ വഴി മാരുതി വിറ്റത് 11 ലക്ഷം കാറുകള്‍

രാജ്യത്തെ 200 നഗരങ്ങളിലായി 370 ഷോറൂമുകളുള്ള മൂന്നാമത്തെ വലിയ ഓട്ടോമോട്ടീവ് നെറ്റ്‌വര്‍ക്കാണ് നെക്സ നെറ്റ്‌വര്‍ക്കെന്ന് ബ്രാന്‍ഡ് പറയുന്നു. ഇഗ്‌നിസ്, ബലേനോ, സിയാസ്, എസ്-ക്രോസ്, XL6 മോഡലുകള്‍ നെക്‌സ ഡീലര്‍ഷിപ്പ് വഴി വില്‍ക്കുന്നു.

പിന്നിട്ടത് അഞ്ച് വര്‍ഷങ്ങള്‍; നെക്‌സ വഴി മാരുതി വിറ്റത് 11 ലക്ഷം കാറുകള്‍

2015 മുതലാണ് നെക്സ വഴി മാരുതി വിപണനം ആരംഭിച്ചത്. മാരുതിയുടെ മറ്റ് ഡീലര്‍ഷിപ്പുകളെ അപേക്ഷിച്ച് എല്ലാ കാര്യത്തിലും കൂടുതല്‍ പ്രീമിയം നിലവാരം വാഗ്ദാനം ചെയ്യുന്നു എന്നതാണ് നെക്‌സയുടെ പ്രത്യേകത.

MOST READ: ബിഎസ്-VI ടിവിഎസ് സെസ്റ്റ് 110 വിപണിയിൽ, വില 58,460 രൂപ

പിന്നിട്ടത് അഞ്ച് വര്‍ഷങ്ങള്‍; നെക്‌സ വഴി മാരുതി വിറ്റത് 11 ലക്ഷം കാറുകള്‍

എസ്-ക്രോസ് മോഡലാണ് നെക്സയിലൂടെ മാരുതി ആദ്യമായി വിപണിയിലെത്തിച്ചിരുന്നത്. ബ്രാന്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, നെക്‌സ ഉപഭോക്താക്കളില്‍ പകുതിയോളം 35 വയസ്സിന് താഴെയുള്ളവരും സാങ്കേതിക വിദഗ്ധരുമാണ്.

പിന്നിട്ടത് അഞ്ച് വര്‍ഷങ്ങള്‍; നെക്‌സ വഴി മാരുതി വിറ്റത് 11 ലക്ഷം കാറുകള്‍

നിലവില്‍ ജൂലൈ മാസത്തില്‍ നെക്‌സ വഴി വിപണിയില്‍ എത്തുന്ന മോഡലുകള്‍ക്ക് നിരവധി ഓഫറുകളാണ് ബ്രാന്‍ഡ് നല്‍കുന്നത്. മാരുതിയുടെ മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് പകരമായി സിഎന്‍ജി മോഡലുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ബ്രാന്‍ഡിന്റെ പദ്ധതി.

MOST READ: വാഹനങ്ങളില്‍ സ്റ്റെപ്പിനി ടയര്‍ ആവശ്യമില്ലെന്ന് ഗതാഗത മന്ത്രാലയം

പിന്നിട്ടത് അഞ്ച് വര്‍ഷങ്ങള്‍; നെക്‌സ വഴി മാരുതി വിറ്റത് 11 ലക്ഷം കാറുകള്‍

ഇന്ത്യന്‍ വിപണിയില്‍ ചെറിയ കാറുകളില്‍ എസ്-സിഎന്‍ജി സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. ചെറിയ കാറുകളില്‍ സിഎന്‍ജി സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത് ഡീസല്‍ യൂണിറ്റിനേക്കാള്‍ സാമ്പത്തിക മൂല്യമുണ്ടാക്കുമെന്ന് മാരുതി സുസുക്കി അധികൃതര്‍ അറിയിച്ചു.

പിന്നിട്ടത് അഞ്ച് വര്‍ഷങ്ങള്‍; നെക്‌സ വഴി മാരുതി വിറ്റത് 11 ലക്ഷം കാറുകള്‍

പെട്രോള്‍ മോഡലുകളിലേക്ക് സാവധാനം മാറിക്കൊണ്ടിരിക്കുന്ന ഒരു മാര്‍ക്കറ്റിനായി, ബിഎസ് VI ഡീസല്‍ യൂണിറ്റ് അവതരിപ്പിക്കുന്നത് സാമ്പത്തിക ഭദ്രത കണക്കിലെടുക്കുമ്പോള്‍ യുക്തിസഹമാവില്ലെന്ന് കമ്പനി വ്യക്തമാക്കി.

MOST READ: ആൾട്ടോയ്ക്ക് ഒരു പിൻഗാമി ഒരുങ്ങുന്നു, മാരുതി 800; അറിയാം കൂടുതൽ വിശേഷങ്ങൾ

പിന്നിട്ടത് അഞ്ച് വര്‍ഷങ്ങള്‍; നെക്‌സ വഴി മാരുതി വിറ്റത് 11 ലക്ഷം കാറുകള്‍

ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഡീസലിന്റെ വിഹിതം അഞ്ചു ശതമാനമാണ്. സെഡാന്‍, എന്‍ട്രിലെവല്‍ എസ്യുവി വിഭാഗഹങ്ങളിലും ഡീസല്‍ മോഡലുകള്‍ ഇടിവു രേഖപ്പെടുത്തുകയാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ പുതിയ ഡീസല്‍ എഞ്ചിന്‍ വികസിപ്പിക്കുന്നത് ഒട്ടും ആദായകമാവില്ലെന്നാണ് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കിയത്.

പിന്നിട്ടത് അഞ്ച് വര്‍ഷങ്ങള്‍; നെക്‌സ വഴി മാരുതി വിറ്റത് 11 ലക്ഷം കാറുകള്‍

എന്നാല്‍ ഭാവിയില്‍, വലിയ വാഹനങ്ങള്‍ക്ക് അതായത് എസ്‌യുവി, സെഡാന്‍ മോഡലുകളില്‍ ഡീസല്‍ എഞ്ചിന് ആവശ്യക്കാര്‍ കൂടുകയാണെങ്കില്‍, ഈ മോഡലുകളില്‍ ബിഎസ് VI ഡീസല്‍ എഞ്ചിന്‍ അവതരിപ്പിച്ചേക്കാം എന്നും അദ്ദേഹം പറഞ്ഞു.

MOST READ: വാണിജ്യ വാഹന നിരയ്ക്കായി കണക്ടഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ഐഷർ

പിന്നിട്ടത് അഞ്ച് വര്‍ഷങ്ങള്‍; നെക്‌സ വഴി മാരുതി വിറ്റത് 11 ലക്ഷം കാറുകള്‍

കാറുകളുടെ പ്രവര്‍ത്തന ചെലവിനെക്കുറിച്ചു ശ്രദ്ധിക്കാത്ത ഉപയോക്താക്കള്‍ മാത്രമാണു നിലവില്‍ ഡീസല്‍ കാറുകള്‍ വാങ്ങുന്നത്. അതുകൊണ്ടുതന്നെ വിപണി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം ഡീസല്‍ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്നാണു കമ്പനിയുടെ നിലപാട്.

Most Read Articles

Malayalam
English summary
Maruti Suzuki’s NEXA Dealership Network Sells 11 Lakh Cars Since Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X