കാർ വാങ്ങാനും 'നല്ല സമയം' ഉണ്ട്, ഈ ദിവസങ്ങളിൽ വാഹനം വാങ്ങിയാൽ സമ്പത്തും ഐശ്വര്യവും വന്നെത്തും
വിശ്വാസവും ആചാരങ്ങളും ഓരോരുത്തർക്കും പലവിധത്തിലാണുള്ളത്. എന്തിനും ഏതിനും നല്ലസമയം നോക്കുന്നത് ചിലരുടെ സ്വഭാവമാണ്. അതിപ്പോൾ വീട് പണിയാനായാലും ഗൃഹപ്രേവശത്തിനായാലും കല്യാണത്തിനായാലും നല്ല സമയവും മുഹൂർത്തവും നോക്കുന്നത് പതിവാണ്. അതുപോലെ തന്നെ വാഹനം വാങ്ങാനും നല്ല സമയമുണ്ട്. പലർക്കും ഇതറിയില്ലെങ്കിലും വിശ്വാസമുള്ളവർ ഇതെല്ലാം നോക്കി മാത്രമേ പുതിയ അതിഥിയെ വരവേൽക്കാറുള്ളൂ. അത്തരത്തിൽ പുതിയൊരു വാഹനം വാങ്ങാൻ ഏറ്റവും നല്ല സമയങ്ങളിൽ ഒന്ന് ഏതാണെന്ന് അറിയാമോ? അത് ദീപാവലിയോട് അനുബന്ധിച്ചുള്ള ഉത്സവ സീസണാണ്. കാറുകൾക്കും ടൂവീലറുകൾക്കുമെല്ലാം ഗംഭീര ഓഫർ കിട്ടുന്നതല്ല അതിനുള്ള കാരണം കേട്ടോ. നമുക്ക് അതിലേക്ക് വിശദമായി വരാം.
ദന്തേരസ് അഥവാ ധന്ത്രയോദശി എന്ന പവിത്രമായ ഉത്സവമാണ് ദീപാവലി ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്നത്. ആരോഗ്യത്തിൻ്റെയും ഔഷധത്തിൻ്റെയും ദേവനായ ധന്വന്തരി ഭഗവാനെ ആദരിക്കുന്നതിനായാണ് ഈ ശുഭദിനം നിലകൊള്ളുന്നത്. വർഷം മുഴുവനും നല്ല ഭാഗ്യവും സമൃദ്ധിയും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നതിനാൽ, ധൻതേരസിൽ വാഹനങ്ങൾ വാങ്ങുന്നത് വളരെ അനുകൂലമായി പൊതുവേ കണക്കാക്കപ്പെടുന്നുണ്ട്.

കാർ, ബൈക്ക്, സ്കൂട്ടർ എന്നിങ്ങനെ പുതിയ വാഹനം വാങ്ങുന്നത് ധന്തേരസിൽ ശുഭകരമായി കണക്കാക്കുന്നു. ജീവിതത്തിൽ സുരക്ഷിതവും വിജയകരവുമായ യാത്ര ഉറപ്പാക്കുമെന്ന് വിശ്വസിക്കപ്പെടുന്നതിനാൽ, ഒരു പുതിയ വാഹനം സ്വന്തമാക്കാൻ ഏറ്റവും അനുയോജ്യമായ ദിവസമായാണ് പല ഹിന്ദുക്കളും ധന്തേരസിനെ കണക്കാക്കുന്നത്. പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ സുഗമവും സമൃദ്ധവുമായ യാത്രകൾക്കായി ദിവ്യാനുഗ്രഹങ്ങൾ തേടി, വാഹനം വാങ്ങൽ പലപ്പോഴും വലിയ പൂജാ ചടങ്ങുകളോടൊപ്പമാണ് നടക്കാറുള്ളതും.
ഈ വർഷം 2024 ഒക്ടോബർ 29-നാണ് ധന്തേരസ് ആചരിക്കുന്നത്. ഈ ദിവസം വാഹനങ്ങൾ വാങ്ങാൻ ശുഭ മുഹൂർത്തം തേടുന്നവരാണ് നിങ്ങളെങ്കിൽ ഈ പുണ്യദിനത്തിൽ വാഹനങ്ങൾ വാങ്ങുന്നതിൻ്റെ നേട്ടങ്ങളും നമുക്കൊന്ന് പരിശോധിക്കാം. ധന്തേരാസിൽ എപ്പോൾ വേണമെങ്കിലും വാഹനത്തിന്റെ താക്കോൽ വാങ്ങാമെങ്കിലും ശുഭസമയം ഒക്ടോബർ 29-ന് രാവിലെ 10:31 നും ഒക്ടോബർ 30-ന് ഉച്ചയ്ക്ക് 1:15 നും ഇടയിലാണ്.

വാഹനങ്ങൾ വാങ്ങുന്നതിനും ഐശ്വര്യവും ഭാഗ്യവും ഉറപ്പാക്കുന്നതിനും നിങ്ങളുടെ നിക്ഷേപം യഥാർഥത്തിൽ അനുഗ്രഹീതവും ഫലപ്രദവുമാക്കുന്നതിനും ഈ മുഹൂർത്ത സമയം ഏറ്റവും അനുയോജ്യമാണ്. ഒക്‌ടോബർ 29-ന് വാങ്ങാനാണ് തീരുമാനിക്കുന്നതെങ്കിൽ പുരോഗതി അല്ലെങ്കിൽ ഉന്നതിക്കായി രാവിലെ 10:41 മുതൽ ഉച്ചയ്ക്ക് 12:05 എന്ന സമയത്താണ് വാഹനം വാങ്ങേണ്ടത്. മികച്ചത് അല്ലെങ്കിൽ സർവോത്തമായി കണക്കാക്കപ്പെടുന്ന സമയം 12:05 PM മുതൽ 1:28 PM വരെയാണ്.
ലാഭം അല്ലെങ്കിൽ ഉന്നതിക്കായി 7:15 PM - 8:51 PM വരെയും നല്ല സമയമായാണ് കണക്കാക്കപ്പെടുന്നത്. ധൻത്രയോദശി എന്നറിയപ്പെടുന്ന ധന്തേരാസിൽ വാഹനം വാങ്ങുന്നത് ഹൈന്ദവ പാരമ്പര്യത്തിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. ധന്തേരാസിൽ ഒരു വാഹനം വാങ്ങുന്നത് സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതത്തിൽ സുരക്ഷിതവും വിജയകരവുമായ യാത്ര ഉറപ്പാക്കുമെന്ന് കരുതപ്പെടുന്നു.

ഇത് ഒരാളുടെ നില, സുഖം, മൊത്തത്തിലുള്ള ക്ഷേമം എന്നിവ വർധിപ്പിക്കുമെന്നും വിശ്വസമുണ്ട്. ധന്തേരാസിൽ വാഹനം വാങ്ങുന്നതിൻ്റെ നേട്ടങ്ങളിൽ വർധിച്ച ഐശ്വര്യം, ഭാഗ്യം, ദൈവിക അനുഗ്രഹം എന്നിവ ഉൾപ്പെടുന്നതാണ്. അതോടൊപ്പം ബിസിനസിലും വ്യക്തിജീവിതത്തിലും പോസിറ്റിവിറ്റിയും വളർച്ചയും കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. കൂടാതെ, ഈ ദിവസം വാങ്ങുന്ന വാഹനങ്ങൾക്ക് കൂടുതൽ ആയുസ് ഉണ്ടെന്നും കുറഞ്ഞ മെയിന്റനെൻസ് മാത്രമേ ആവശ്യമായി വരുമെന്നും വിശ്വസിക്കപ്പെടുന്നു.
ഈ ശുഭദിനം കേരളത്തിലുള്ളവർക്കും മലയാളികൾക്കും അത്ര പ്രാധാന്യം തോന്നിയേക്കില്ലെങ്കിലും സംസ്ഥാനത്തിന് പുറത്ത്, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലും മറ്റും ധന്തേരാസിൽ വാഹനങ്ങൾ വാങ്ങുന്നത് ബുദ്ധിപരവും അനുഗ്രഹീതവുമായ നിക്ഷേപമായി കണക്കാക്കപ്പെടുന്നുണ്ട്. വിശ്വാസികൾക്ക് ഇത്തരം കാര്യങ്ങൾ ഉപകാരപ്പെടുമെങ്കിലും വിമർശകർക്ക് ചിലപ്പോൾ ഇതെല്ലാം തമാശയായി തോന്നിയേക്കാനാണ് സാധ്യത.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








