കോടീശ്വരൻ, 400 ആഡംബര കാറുകളുടെ ഉടമ! വീണ്ടും 3 ബെൻസ് കാറുകൾ ഒരുമിച്ച് വാങ്ങി ഈ 'ബാർബർ'

കഥ പറയുമ്പോൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് കുടിയേറി പാർത്ത കഥാപാത്രമാണ് ബാർബർ ബാലൻ. ഒരു മനുഷ്യ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ആളുകളാണ് മുടിവെട്ടുന്നവർ. ഇന്ന് കേരളത്തിലെ ബാർബർ ഷോപ്പുകളിൽ ഹിന്ദിക്കാരാണ് കൂടുതലും പണിക്ക് നിൽക്കുന്നത്. വളരെ സാധാരണ ഗതിയിലെ ജീവിതം നയിച്ച് കഠിനാധ്വാനം കൊണ്ട് മറ്റുള്ളവർക്ക് പ്രചോദനമായി മാറുന്ന കുറച്ചുപേരെങ്കിലും നമുക്ക് ചുറ്റുമുണ്ടാവും.

പക്ഷേ കോടീശ്വരനായ ബാർബറിനെ പറ്റി എപ്പോഴെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ? സ്വന്തം അദ്ധ്വാനം കൊണ്ട് കോടികൾ സമ്പാദിച്ച് മുന്നോട്ട് നീങ്ങുകയാണെങ്കിലും ഇന്നും തൊഴിൽ വിട്ടൊരു കളിയില്ലാത്ത മനുഷ്യന്റെ കാര്യമാണ് ഇന്ന് പറയാൻ പോവുന്നത്. കോടികളുടെ ആഡംബര കാറുകൾ സ്വന്തമായുള്ള, സൂപ്പർ താരങ്ങൾക്കു വരെ കാറുകൾ വാടകക്ക് നൽകുന്ന രമേശ് കുമാർ എന്ന ബാർബർ പലരേയും ഞെട്ടിച്ചേക്കാം.

Bengaluru Barber Ramesh Babu Buys 3 New Mercedes-Benz E-Clas

ഒറ്റമുറി കടയിലെ തലമുടി വെട്ടുകാരനിൽ നിന്നും 400-ൽ അധികം ആഡംബര കാറുകൾ സ്വന്തമായുള്ള രമേശ് കുമാറിന്റെ ഗരാജ് കണ്ടാൽ നമ്മളിൽ പലരും അന്തംവിടുമെന്നതാണ് സത്യം. സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ഐശ്വര്യ റായ് തുടങ്ങി സൂപ്പർ താരങ്ങളും സെലിബ്രിറ്റികളുമൊക്കെയാണ് ഇദ്ദേഹത്തിന്റെ പ്രധാന കസ്റ്റമേഴ്സ്‌. പക്ഷേ മുടിവെട്ടാനല്ല, വണ്ടികൾ വാടകയ്ക്ക് എടുക്കാനാണ് കോടീശ്വരനായ ഈ ബാർബറിന്റെ അടുത്തേക്ക് സിനിമാ താരങ്ങൾ എത്തുന്നത്.

റോൾസ് റോയ്‌സ് ഗോസ്റ്റും മെയ്ബാക്ക് സെഡാനും സ്വന്തമായുള്ള രമേശ് ഇപ്പോഴിതാ ഒറ്റ ദിവസം 3 ലക്ഷ്വറി കാറുകൾ ഒരുമിച്ച് വാങ്ങി മുറ്റത്തെത്തിച്ചിരിക്കുകയാണ്. മെർസിഡീസ് ബെൻസ് E-ക്ലാസ് സെഡാനുകളാണ് അദ്ദേഹം വാങ്ങിയിരിക്കുന്നത്. തൻ്റെ കമ്പനിയായ രമേശ് ടൂർസ് ആൻഡ് ട്രാവൽസ് വഴി ഇവയും സെലിബ്രിറ്റികൾക്ക് വാടകയ്ക്ക് നൽകാനാണ് കോടീശ്വരനായ വ്യവസായിയുടെ പ്ലാൻ.

Bengaluru Barber Ramesh Babu Buys 3 New Mercedes-Benz E-Clas

മൂന്ന് മെർസിഡീസ് ബെൻസ് E-ക്ലാസ് സെഡാനുകളുടെ ഡെലിവറി എടുക്കുന്ന രമേശ് ബാബുവിൻ്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കർണാടകയിലെ ബെംഗളൂരുവിലെ മെർസിഡീസ് ബെൻസിന്റെ പ്രധാന ഡീലറായ സുന്ദരം മോട്ടോർസാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. "രമേശ് ടൂർസ് ആൻഡ് ട്രാവൽസ്, ഈ ആവേശകരമായ യാത്രയിലേക്ക് സ്വാഗതം" എന്ന അടിക്കുറിപ്പോടെയാണ് ഡീലർഷിപ്പ് ചിത്രങ്ങൾ പുറംലോകത്ത് എത്തിച്ചിരിക്കുന്നത്.

സമാനതകളില്ലാത്ത ആഡംബരത്തിൻ്റെയും മുൻനിര പ്രകടനത്തിൻ്റെയും പ്രതീകമായ ബെൻസ് E-ക്ലാസിൽ എവിടെ പോയാലും ശ്രദ്ധ പിടിച്ചുപറ്റുമെന്നും അടിക്കുറിപ്പിൽ ഡീലർഷിപ്പ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഡീലർഷിപ്പ് ജീവനക്കാരൻ രമേശ് ബാബുവിന് പൂച്ചെണ്ട് നൽകുന്നതാണ് ചിത്രങ്ങളിൽ കാണാനാവുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും ബിസിനസ് പങ്കാളികളും പുത്തൻ കാറുകളെ സ്വീകരിക്കാൻ ഒപ്പമുണ്ടായിരുന്നു.

Bengaluru Barber Ramesh Babu Buys 3 New Mercedes-Benz E-Clas

ബിഎംഡബ്ല്യു, ജാഗ്വർ, ബെന്‍സ്, റോള്‍സ് റോയ്‌സ് എന്നിങ്ങനെ ആഡംബര കാറുകളുടെ നീണ്ട നിരതന്നെ സ്വന്തമായുണ്ട് ഈ വ്യത്യസ്തനാം ബാർബർക്ക്. 1993-ലാണ് ഈ കാര്‍ റെന്റല്‍ കാര്‍ കമ്പനി രമേശ് ബാബു ആരംഭിക്കുന്നത്. മാരുതി ഓമ്‌നിയായിരുന്നു ആദ്യ കാര്‍. എന്നാൽ പിന്നീട് ഉപരിവര്‍ഗത്തിന്റെ യാത്രാ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ലക്ഷ്വറി കാറുകള്‍ സ്വന്തമാക്കി തുടങ്ങിയതോടെയാണ് രമേശ് കോടീശ്വരനായി വളർന്നത്.

2011-ൽ മൂന്ന് കോടി രൂപ മുതൽ മുടക്കി റോൾസ് റോയ്സ് സ്ന്തമാക്കി. തുടർന്ന് ഇന്നു വരെ ഏകദേശം നാനൂറിൽ അധികം വാഹനങ്ങളാണ് രമേശ് ടൂർ ആന്റ് ട്രാവൽസിലുള്ളത്. രമേശ് ബാബു ഇപ്പോൾ സ്വന്തമാക്കിയ മെർസിഡീസ് ബെൻസ് E-ക്ലാസിന് അതിന്റെ വേരിയന്റുകളെ അപേക്ഷിച്ച് ബെംഗളൂരുവിലെ ഓൺ-റോഡ് വില ഏകദേശം 91.27 ലക്ഷം രൂപ മുതൽ 1.07 കോടി രൂപ വരെയാണ്.

Bengaluru Barber Ramesh Babu Buys 3 New Mercedes-Benz E-Clas

E-ക്ലാസിൻ്റെ പെട്രോൾ വേരിയൻ്റുകളുടെ ഓൺ-റോഡ് വില ആരംഭിക്കുന്നത് 91.27 ലക്ഷം മുതലാണ്. E-ക്ലാസിൻ്റെ ഡീസൽ വേരിയൻ്റുകളുടെ ഓൺ-റോഡ് വില ആരംഭിക്കുന്നത് 92.48 ലക്ഷം മുതലാണ്. ഒറ്റ ദിവസം സ്വന്തമാക്കിയ മൂന്ന് കാറുകൾക്കും ഒരേ ഹൈ-ടെക് സിൽവർ മെറ്റാലിക് നിറമാണുള്ളത്. മൂന്ന് E-ക്ലാസ് ലോംഗ് വീൽബേസ് പതിപ്പുകൾക്കും ഒരേ ബ്ലാക്ക് ലെതർ ഇൻ്റീരിയർ അപ്‌ഹോൾസ്റ്ററിയാണ് ലഭിക്കുന്നത്.

രമേശ് ബാബു തെരഞ്ഞെടുത്ത വേരിയന്റ് ഇ-ക്ലാസ് LWB 220d ആണ്. ഈ പ്രത്യേക മോഡലിൽ 2.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ എഞ്ചിൻ പരമാവധി 192 bhp കരുത്തിൽ 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ റിയർ-വീൽ-ഡ്രൈവ് കോൺഫിഗറേഷനുമായാണ് വിപണിയിൽ എത്തുന്നത്.

More from DriveSpark

Article Published On: Tuesday, April 2, 2024, 10:24 [IST]
English summary
Bengaluru barber ramesh babu buys 3 new mercedes benz e class luxury cars in one day
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X