ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി മോഡലുകളെ അറിയാമോ?

ഇവിടുത്തെ ടർബോ കാറുകളല്ല യഥാർഥത്തിൽ പെർഫോമൻസ് അധിഷ്ഠിത വാഹനങ്ങൾ. അത് അനുഭവിക്കണമെങ്കിലും കാണണമെങ്കിലും സൂപ്പർകാറുകളും ഹൈപ്പർകാറുകളും പോലെയുള്ളവയാണ് തെരഞ്ഞെടുക്കേണ്ടത്.

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി മോഡലുകളെ അറിയാമോ?

അതിശയിപ്പിക്കുന്ന പെർഫോമൻസ് കണക്കുകളാണ് ഇവയ്ക്കുള്ളത്. നമ്മുടെ നിരത്തുകളൊന്നും അവയെ സ്വീകരിക്കാൻ പാകമായിട്ടില്ല എന്നതാണ് മറ്റൊരു യാഥാർഥ്യം. സമീപ വർഷങ്ങളിൽ എസ്‌യുവികൾ നമുക്കിടയിലുണ്ടാക്കിയെടുത്തിട്ടുള്ള ഒരു സ്വീകാര്യതയുണ്ട്.

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി മോഡലുകളെ അറിയാമോ?

എന്നാൽ പെർഫോമൻസ് എസ്‌യുവികളുടെ തലങ്ങൾ വേറെ ലെവലാണ്. ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി മോഡലുകൾ ഏതെല്ലാമാണെന്ന് ഒന്നു പരിചയപ്പെട്ടാലോ?

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി മോഡലുകളെ അറിയാമോ?

ബെന്റ്ലി ബെന്റയ്‌ഗ സ്പീഡ്

ബെന്റ്‌ലി വാഗ്ദാനം ചെയ്യുന്ന ഏറ്റവും ശക്തമായ ബെന്റയ്‌ഗ സ്പീഡ് മോഡലാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി മോഡലുകളിൽ അഞ്ചാം സ്ഥാനത്തുള്ളത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ബെന്റ്ലിയുടെ ആത്യന്തിക എസ്‌യുവിക്ക് കരുത്തേകുന്നത് ഒരു വലിയ ഇരട്ട-ടർബോ 6-ലിറ്റർ W12 എഞ്ചിനാണ്.

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി മോഡലുകളെ അറിയാമോ?

ഇത് പരമാവധി 635 bhp കരുത്തിൽ 900 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഓൾ-വീൽ ഡ്രൈവും ഉപയോഗിച്ചാണ് ബെന്റ്ലി ബെന്റയ്‌ഗ സ്പീഡ് സംയോജിപ്പിച്ചിരിക്കുന്നത്, ബെന്റയ്ഗ സ്പീഡിന് 0-100 കിലോമീറ്റർ വേഗത വെറും 3.9 സെക്കൻഡിനുള്ളിൽ കൈവരിക്കാനാവും.മാത്രമല്ല പരമാവധി വേഗത 306 കിലോമീറ്ററുമാണ്.

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി മോഡലുകളെ അറിയാമോ?

ലംബോർഗിനി ഉറൂസ്

ലംബോർഗിനി മോഡലുകളില്ലാതെ ഒരിക്കലും ഈ പട്ടിക പൂർത്തിയാക്കാനാവില്ല. ഇറ്റാലിയൻ കാർ നിർമാതാവും ഉറൂസ് സൂപ്പർ എസ്‌യുവിയുമായി ഈ വിഭാഗത്തിൽ സാന്നിധ്യമറിയിക്കുകയാണ്. 650 bhp കരുത്തിൽ 850 Nm torque നൽകുന്ന 4.0 ലിറ്റർ ട്വിൻ ടർബോ V8 എഞ്ചിനാണ് ഇതിന്റെ ഹൃദയം.

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി മോഡലുകളെ അറിയാമോ?

ഏകദേശം 2.2 ടൺ ഭാരം ഉണ്ടായിരുന്നിട്ടും ലംബോർഗിനി ഉറൂസിന് 3.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈയെത്തി പിടിക്കാനാവും. അവിടുന്ന് 12.8 സെക്കൻഡിൽ 0-200 കിലോമീറ്റർ വേഗതയും. കൂടാതെ 305 കിലോമീറ്ററാണ് ഉറൂസ് പെർഫോമൻസ് എസ്‌യുവിയുടെ പരമാവധി വേഗത.

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി മോഡലുകളെ അറിയാമോ?

പോർഷ കയീൻ ടർബോ എസ് ഇ-ഹൈബ്രിഡ്

തീർച്ചയായും അടുത്തിടെ അവതരിപ്പിച്ച പോർഷ കയീൻ ടർബോ ജിടി, കയെൻ എസ്‌യുവിയെയും ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി മോഡൽ നിരയിലേക്ക് ചേർത്തിട്ടുണ്ട്. എന്നാൽ ഏറ്റവും മുകളിൽ പെർഫോമൻസ് നൽകുന്നത് കയീൻ ടർബോ എസ് ഇ-ഹൈബ്രിഡാണ്.

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി മോഡലുകളെ അറിയാമോ?

541 bhp പവറുള്ള 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണ് കയീൻ ടർബോ എസ് ഇ-ഹൈബ്രിഡിന് തുടിപ്പേകുന്നത്. എന്നാൽ 134 bhp കരുത്തുള്ള ഇലക്ട്രിക് മോട്ടോർ കൂടി ചേരുന്നതോടെ എസ്‌യുവിയുടെ സംയോജിത ഔട്ട്പുട്ട് കണക്ക് 670 bhp പവറിൽ 900 Nm torque ആയി മാറും.

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി മോഡലുകളെ അറിയാമോ?

മണിക്കൂറിൽ 294 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ വെറും 3.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ പോർഷ കയീൻ ടർബോ എസ് ഇ-ഹൈബ്രിഡിന് കഴിയും.

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി മോഡലുകളെ അറിയാമോ?

ആസ്റ്റൺ മാർട്ടിൻ DBX707

ആസ്റ്റൺ മാർട്ടിൻ DBX എസ്‌യുവിക്ക് അതിന്റേതായ വ്യക്തിത്വമുണ്ടായിരുന്നെങ്കിലും അതിഭീകരമായ പെർഫോമൻസ് കണക്കുകളൊന്നും മുന്നോട്ടുവെക്കാനില്ലായിരുന്നു. എന്നാൽ അടുത്തിടെ പുറത്തിറക്കിയ DBX707 ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായിരുന്നു.

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി മോഡലുകളെ അറിയാമോ?

അതേ 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണ് ഇതിന് കരുത്തേകുന്നതെങ്കിലും 707 bhp കരുത്തിൽ 900 Nm torque ഉത്പാദിപ്പിക്കാനായി ഇത് കമ്പനി നവീകരിച്ചു. ബോൾ ബെയറിംഗ് ടർബോചാർജറുകൾക്കും ആ അധിക ടോർഖ് കൈകാര്യം ചെയ്യാൻ പുതിയ 9 സ്പീഡ് വെറ്റ് ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സും ആസ്റ്റൺ മാർട്ടിൻ എസ്‌യുവിക്ക് സമ്മാനിക്കുകയുണ്ടായി.

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി മോഡലുകളെ അറിയാമോ?

ഇത് എസ്‌യുവിയെ 0-100 കിലോമീറ്റർ വേഗതയിൽ വെറും 3.3 സെക്കൻഡിനുള്ളിൽ എത്തിക്കാൻ പ്രാപ്‌തമാക്കി. അങ്ങനെ ആസ്റ്റൺ മാർട്ടിൻ DBX707 പരമാവധി വേഗത 319 കിലോമീറ്റർ വേഗത വരെയാണ് പുറത്തെടുക്കുന്നത്.

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി മോഡലുകളെ അറിയാമോ?

ഡോഡ്ജ് ഡുറങ്കോ SRT ഹെൽകാറ്റ്

ലോകത്തിലെ ഏറ്റവും വേഗത പുറത്തെടുക്കാൻ കഴിയുന്ന എസ്‌യുവി മോഡലാണ് ഡോഡ്ജ് ഡുറങ്കോ SRT ഹെൽകാറ്റ്. ഒരു സൂപ്പർചാർജ്ഡ് 6.2 ലിറ്റർ HEMI Hellcat V8 എഞ്ചിനാണ് ഈ അമേരിക്കൻ ഭീമൻ കാറിന് തുടിപ്പേകുന്നത്.

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി മോഡലുകളെ അറിയാമോ?

ഇതിന് പരമാവധി 710 bhp പവറിൽ 875 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുണ്ട്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ഫോർ വീൽ ഡ്രൈവ് ഓപ്ഷനും എസ്‌യുവിയിലുണ്ട്. ഈ ഡോഡ്ജ് ഡുറങ്കോ SRT ഹെൽകാറ്റ് എസ്‌യുവിക്ക് 3.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത ഓടിയെത്തും. അതേസമയം പരമാവധി വേഗത 290 കിലോമീറ്ററാണ്.

More from DriveSpark

Article Published On: Monday, February 14, 2022, 16:08 [IST]
English summary
Bentley bentayga speed to dodge durango srt hellcat the most powerful suvs on the world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X