ബാറ്ററി മാറാൻ പോവുകയാണോ? കാറുകൾക്കുള്ള മികച്ച ബാറ്ററികൾ ഏതെല്ലാമാണെന്ന് അറിയാം

ബൈക്കായാലും കാറായാലും ഒരു വാഹനം പ്രവർത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് ബാറ്ററികൾ. എഞ്ചിൻ സ്റ്റാർട്ടു ചെയ്യുന്നതിനു വരെ ബാറ്ററി ആവശ്യമാണ്. പ്രത്യേകിച്ച് കാറുകളിൽ. അതിനാൽ ബാറ്ററിയുടെ ആരോഗ്യ സ്ഥിതി ഇടയ്ക്കിടയ്ക്ക് പരിശോധിക്കുന്നതും വളരെ അത്യാവിശ്യമായൊരു കാര്യമാണ്.

ബാറ്ററി മാറാൻ പോവുകയാണോ? കാറുകൾക്കുള്ള മികച്ച ബാറ്ററികൾ ഏതെല്ലാമാണെന്ന് അറിയാം

സാധാരണയായി കാർ ഓടിക്കുമ്പോൾ ബാറ്ററികൾ സ്വയം ചാർജ് ചെയ്യുന്ന രീതിയാണുള്ളത്. എന്നാൽ ബാറ്ററിയുടെ റീപ്ലേസ്മെന്റ് ഒരു ഘട്ടത്തിൽ ആവശ്യമായി വരികയും ചെയ്യും. അതിനാൽ ബാറ്ററികളിൽ വിശ്വസിച്ച് വാങ്ങാവുന്ന ബ്രാൻഡുകളെ പലർക്കുമറിയുകയും ചെയ്യില്ലന്നത് ഒരു വളരെ പ്രധാനപ്പെ്ട പ്രശ്‌നമാണ്.

ബാറ്ററി മാറാൻ പോവുകയാണോ? കാറുകൾക്കുള്ള മികച്ച ബാറ്ററികൾ ഏതെല്ലാമാണെന്ന് അറിയാം

എക്സൈഡ്, ആമറോൺ എന്നീ ബ്രാൻഡുകളാണ് ഇന്ന് നമുക്കിടയിൽ പലർക്കും പരിചിതമായ ബാറ്ററി കമ്പനികൾ. എന്നാൽ ഇവ കൂടാതെ നിങ്ങൾക്ക് കാറുകളിൽ ഒരു ആശങ്കയോ അങ്കലാപ്പോ കൂടാതെ വാങ്ങി ഘടിപ്പിക്കാനാവുന്ന ചില ബാറ്ററി ബ്രാൻഡുകളെയാണ് ഇവിടെ അവതരിപ്പിക്കാൻ പോവുന്നത്.

ബാറ്ററി മാറാൻ പോവുകയാണോ? കാറുകൾക്കുള്ള മികച്ച ബാറ്ററികൾ ഏതെല്ലാമാണെന്ന് അറിയാം

ടാറ്റ ഗ്രീൻ സിൽവർ ബാറ്ററി

പല മേഖലകളിലും ടാറ്റ ഒരു ജനപ്രിയ ബ്രാൻഡാണ്. പ്രത്യേകിച്ച് വാഹനങ്ങളുടെ കാര്യം വരുമ്പോൾ. ബാറ്ററികളുടെ വിപണിയിലെ ഏറ്റവും മികച്ച ബാറ്ററികളിലൊന്നാണ് ടാറ്റ ഗ്രീൻ ബാറ്ററി. ഇവ നിരവധി വേരിയന്റുകളിൽ വരുന്നുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

ബാറ്ററി മാറാൻ പോവുകയാണോ? കാറുകൾക്കുള്ള മികച്ച ബാറ്ററികൾ ഏതെല്ലാമാണെന്ന് അറിയാം

അതിനാൽ ഒരു നിശ്ചിത കാർ മോഡലിന് ശേഷി, വില മുതലായവയെ അടിസ്ഥാനമാക്കി ബാറ്ററിയുടെ നിരവധി വകഭേദങ്ങൾ ലഭ്യമാണ്. കമ്പനിയുടെ വിൽപ്പനാനന്തര സേവനം വളരെ മികച്ചതാണെന്നതാണ് ഹൈലൈറ്റ്. കൂടാതെ എല്ലാ വേരിയന്റുകളിലും നിങ്ങൾക്ക് സമാനമായ സേവനങ്ങൾ ലഭിക്കുകയും ചെയ്യും.

ബാറ്ററി മാറാൻ പോവുകയാണോ? കാറുകൾക്കുള്ള മികച്ച ബാറ്ററികൾ ഏതെല്ലാമാണെന്ന് അറിയാം

ഒഡീസി എക്‌സ്ട്രീം

ഒഡീസി സീരീസ് പല വലിപ്പത്തിൽ ലഭ്യമാണ്. ഗ്രൂപ്പ് 35 മോഡൽ ഹോണ്ട, ടൊയോട്ട കാറുകൾക്കായി വരുന്നു. കൂടാതെ 850 കോൾഡ് ക്രാങ്കിംഗ് ആമ്പുകളാണ് ഇവ നൽകുന്നതും. 25 ആമ്പിലുള്ള ഇതിന് 130 മിനിറ്റ് സ്റ്റാൻഡ്‌ബൈ ശേഷിയുണ്ട്. 4 വർഷത്തെ ഫുൾ റീപ്ലേസ്‌മെന്റ് വാറണ്ടിയോടെയാണ് ഒഡീസി എക്സ്ട്രീം ബാറ്ററികൾ വരുന്നതും.

ബാറ്ററി മാറാൻ പോവുകയാണോ? കാറുകൾക്കുള്ള മികച്ച ബാറ്ററികൾ ഏതെല്ലാമാണെന്ന് അറിയാം

ഒകായ വീൽസ് ബാറ്ററി

ബാറ്ററിയുടെ ഈ മോഡൽ ഒകായയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബാറ്ററികളിൽ ഒന്നാണ്. മാന്യമായ 35 ആമ്പിയറുകളോടെയാണ് ബാറ്ററി വരുന്നതും. ഇതിന് 12v ശേഷിയുമുണ്ട്. ബാറ്ററി എല്ലാത്തരം കാറുകൾക്കും അനുയോജ്യമാണെന്നതാണ് പ്രത്യേകത.

ബാറ്ററി മാറാൻ പോവുകയാണോ? കാറുകൾക്കുള്ള മികച്ച ബാറ്ററികൾ ഏതെല്ലാമാണെന്ന് അറിയാം

മാത്രമല്ല ഇതിന് എളുപ്പത്തിൽ വാഹനത്തെ സ്റ്റാർട്ട് ചെയ്യാനുമുള്ള കഴിവുമുണ്ട്. ബാറ്ററിക്ക് രണ്ട് വർഷത്തെ വാറണ്ടിയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നതും. ആയതിനാൽ ഒകായ വീൽസ് ബാറ്ററി ഒരു ആശങ്കയും കൂടാതെ വാങ്ങി കാറിൽ ഘടിപ്പിക്കാം.

ബാറ്ററി മാറാൻ പോവുകയാണോ? കാറുകൾക്കുള്ള മികച്ച ബാറ്ററികൾ ഏതെല്ലാമാണെന്ന് അറിയാം

ലുമിനസ് ബാറ്ററികൾ

ലുമിനസ് വാഗ്ദാനം ചെയ്യുന്ന ബാറ്ററികൾക്ക് സിൽവർ അലോയ് സാങ്കേതികവിദ്യയുണ്ട്. ഇത് മികച്ച പവറാണ് നൽകുന്നത്. ദീർഘമായ സർവീസ് ലൈഫ്, കൊറോഷൻ റെസിസ്റ്റൻസ്, അതുപോലെ സ്ട്രെസ്-ഫ്രീ അനുഭവം എന്നിവയും ലുമിനസ് ബാറ്ററികളുടെ പ്രത്യേകതകളാണ്.

ബാറ്ററി മാറാൻ പോവുകയാണോ? കാറുകൾക്കുള്ള മികച്ച ബാറ്ററികൾ ഏതെല്ലാമാണെന്ന് അറിയാം

സിൽവർ അലോയ് സാങ്കേതികവിദ്യ നൽകുന്ന ക്രാങ്കിംഗ് കറന്റ് 30 ശതമാനം വരെ കൂടുതലാണ്. സ്പൈഡർ വെബ് ഘടന കാരണം തീവ്രമായ കാലാവസ്ഥയിൽ വരെ ബാറ്ററി വളരെക്കാലം ഈടുനിൽക്കും. ലുമിനസ് ബാറ്ററികൾ കുറഞ്ഞ മെയിന്റനൻസ് ആണെന്നതു കൂടാതെ സ്പിൽ പ്രൂഫ് കൂടിയാണെന്നതും ഇവയെ വേറിട്ടുനിർത്തുന്ന ഘടകമാണ്.

ബാറ്ററി മാറാൻ പോവുകയാണോ? കാറുകൾക്കുള്ള മികച്ച ബാറ്ററികൾ ഏതെല്ലാമാണെന്ന് അറിയാം

ആംകോ ബാറ്ററി

വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച കാർ ബാറ്ററികളിൽ ഒന്നാണ് ആംകോ പവർ സ്റ്റാർ. ബാറ്ററിയുടെ ഈ മോഡൽ കാറുകൾക്കായി പ്രത്യേകം നിർമിച്ചവയാണ്. ആയതിനാൽ ബാറ്ററിയുടെ ഭാരം വെറും 11 കിലോഗ്രാം മാത്രമാണ്.

ബാറ്ററി മാറാൻ പോവുകയാണോ? കാറുകൾക്കുള്ള മികച്ച ബാറ്ററികൾ ഏതെല്ലാമാണെന്ന് അറിയാം

വലിപ്പം കുറഞ്ഞതും കൈകാര്യം ചെയ്യാൻ എളുപ്പവുമാണെന്ന് സാരം. ബാറ്ററി 32 ah കപ്പാസിറ്റിയിൽ ലഭ്യമാണ്. അത് കാറുകൾക്ക് മതിയായ പവറാണ് നൽകുക. ബാറ്ററിയിൽ ലഭ്യമായ വാറണ്ടി 36 മാസമാണെന്ന് കമ്പനി പറയുന്നു.

ബാറ്ററി മാറാൻ പോവുകയാണോ? കാറുകൾക്കുള്ള മികച്ച ബാറ്ററികൾ ഏതെല്ലാമാണെന്ന് അറിയാം

അമരരാജ പവർസോൺ

പവർസോൺ ബാറ്ററി 80 ah കപ്പാസിറ്റിയോടെയാണ് വരുന്നത്. കൂടാതെ വിശ്വസനീയമായ പ്രകടനത്തിനൊപ്പം ഈടുനിൽക്കുന്നതുമാണെന്ന് ഇതിനോടകം തെളിയിച്ചതാണിവ. നോൺ-റെസിസ്റ്റൻസ്, നോൺ-ഫോൾഡബിൾ ഡിസൈൻ തുടങ്ങിയ സവിശേഷതകളും ബാറ്ററിയിലുണ്ട്. ഇത് 12v പവർ കപ്പാസിറ്റിയിൽ ലഭ്യമാണ്. ഈ ബാറ്ററി ഉപയോഗിച്ചാൽ അസംബ്ലി ആവശ്യമില്ലെന്നതും ശ്രദ്ധേയമാണ്.

ബാറ്ററി മാറാൻ പോവുകയാണോ? കാറുകൾക്കുള്ള മികച്ച ബാറ്ററികൾ ഏതെല്ലാമാണെന്ന് അറിയാം

എക്സൈഡ് മാട്രിക്‌സ്

എക്സൈഡിന്റെ ജനപ്രിയ ബാറ്ററികളിലൊന്നാണ് എക്സൈഡ് മാട്രിക്സ് ബാറ്ററി. ബാറ്ററിയുടെ ശേഷി 45 Ah ഉം 12v പവറുമാണ്. 14.5 കിലോഗ്രാം മാത്രം ഭാരമുള്ള ഇത് ഒതുക്കമുള്ള രൂപകൽപ്പനയോടെയാണ് വരുന്നത്.

ബാറ്ററി മാറാൻ പോവുകയാണോ? കാറുകൾക്കുള്ള മികച്ച ബാറ്ററികൾ ഏതെല്ലാമാണെന്ന് അറിയാം

ബാറ്ററിക്ക് വിപുലമായ Ca-Ca സിസ്റ്റം ഉണ്ടെന്നതും ഹൈലൈറ്റാണ്. അതുകൊണ്ടാണ് മറ്റ് ബാറ്ററികൾക്കിടയിൽ ഇത് സവിശേഷമായി നിൽക്കുന്നത്. ഗ്ലാസ് മാറ്റ് വേർതിരിക്കുന്നതും ഡബിൾ അറേഡ് പോളിയെത്തീനും ബാറ്ററിയുടെ ആയുസ് വർധിപ്പിക്കുകയും ചെയ്യുന്നത്.

More from DriveSpark

Article Published On: Tuesday, June 14, 2022, 17:21 [IST]
English summary
Best batteries you can buy for cars without any concern
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X