കഴിഞ്ഞവര്‍ഷം വൈറലായ കിടിലന്‍ വാഹന പരസ്യങ്ങള്‍

By Santheep

വീഡിയോകളാണ് നമ്മുടെ കാലത്തിന്റെ താരം. ഇക്കാരണത്താലാവാം, ഓട്ടോമൊബൈല്‍ നിര്‍മാതാക്കളെല്ലാം മനോഹരമായ പരസ്യവീഡിയോകള്‍ നിര്‍മിക്കാന്‍ പ്രത്യേക ശ്രദ്ധ നന്‍കുന്നത്. കിടിലം വീഡിയോകള്‍ യാതൊരു വിട്ടുവീഴ്ചയും കൂടാതെ വൈറലാക്കാന്‍ സോഷ്യല്‍ മീഡിയ അടക്കമുള്ള മധ്യമങ്ങള്‍ തയ്യാറായി നില്‍പുണ്ട്. ലക്ഷക്കണക്കിന് ഡോളര്‍ ചെലവിട്ട് ഈ മേഖലയിലെ തലച്ചോറുകളെ വാങ്ങാന്‍ തയ്യാറാണ് വാഹനക്കമ്പനികള്‍.

കഴിഞ്ഞവര്‍ഷത്തിലും നിരവധി വീഡിയോകള്‍ നമ്മുടെയെല്ലാം മുമ്പിലെത്തി. ഇവയില്‍ വന്‍വിജയം നേടിയെടുത്ത നിരവധി വീഡിയോകളുണ്ട്. മെഴ്‌സിഡിസ്സിന്റെ കോഴി വീഡിയോ ഇതിനൊരുദാഹരണമാണ് ഈ വീഡിയോ പക്ഷേ വിവാദങ്ങള്‍ കൊണ്ടാണ് കൂടുതല്‍ ശ്രദ്ധ നേടിയത്.

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച വാഹനപ്പരസ്യ വീഡിയോകള്‍ തെരഞ്ഞെടുക്കാന്‍ 2015 ഡിട്രോയ്റ്റ് ഓട്ടോ ഷോ ഒരു ശ്രമം നടത്തി. അഞ്ച് വീഡിയോകളാണ് അവര്‍ തെരഞ്ഞെടുത്തത്. അവ ഇവിടെ കാണാം.

കഴിഞ്ഞവര്‍ഷം വൈറലായ കിടിലന്‍ വീഡിയോകള്‍

ക്ലിക്കി നീങ്ങുക.

വോള്‍വോ ട്രക്ക് പരസ്യം - വാന്‍ ഡാമിന്റെ സൂചിക്കിരുത്തം

ഹോളിവുഡ് നടന്‍ വാന്‍ ഡാം അഭിനയിച്ച ഈ വീഡിയോ നിങ്ങള്‍ മിക്കവരും കണ്ടിരിക്കും. പിന്നാക്കം പായുന്ന വോള്‍വോ ട്രക്കുകള്‍ക്കിടയില്‍ സൂചിക്കിരിക്കുന്ന വാന്‍ഡാമിന്റെ കിടിലന്‍ പ്രകടനം ആസ്വദിച്ചപ്പോള്‍ നമ്മള്‍ തിരിച്ചറിയുന്നത് വോള്‍വോ സാങ്കേതികത വാഹനങ്ങളുടെ ഡ്രൈവ് കണിശതയില്‍ എത്രമാത്രം ശ്രദ്ധ പുലര്‍ത്തുന്നു എന്നതാണ്. ഫോസ്മാന്‍ ആന്‍ഡ് ബോഡന്‍ഫോസ് ആണ് ഈ വീഡിയോ നിര്‍മിച്ചത്.

തിരക്കഥ കത്തിച്ചു കളയുക!

നമ്മുടെയെല്ലാം ജീവിതത്തിന്റെ തിരക്കഥ ഇതിനകം തന്നെ എഴുതപ്പെട്ടിരിക്കുന്നു. എല്ലാ ദിവസവും ഈ തിരക്കഥയെ പിന്തുടരുക മാത്രമാണ് നമ്മള്‍ ചെയ്യുന്നത്. ഈ വീഡിയോ വളരെ ബ്രില്യന്റായി നമ്മെ ബോധ്യപ്പെടുത്തുന്നത് ഓഡി കാര്‍ സ്വന്തമാക്കുന്നതോടെ നമ്മള്‍ ആരോ എഴുതിവെച്ച ആ സ്‌ക്രിപ്റ്റ് ഉപേക്ഷിക്കുന്നു എന്നാണ്. നോക്കൂ, ഓഡി എത്ര ബുദ്ധിപൂര്‍വം നമുക്കുള്ള സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നു എന്ന്!

അച്ഛന്റെ ആറാമിന്ദ്രിയം

ഈ പരസ്യം ഹ്യൂണ്ടായ് ജെനസിസ് ആഡംബരക്കാറിന്റെ സുരക്ഷാ സംവിധാനത്തെക്കുറിച്ചാണ്. പിതാവ് തന്റെ കുട്ടികളെ എങ്ങനെ ശ്രദ്ധിക്കുന്നുവോ അങ്ങനെ ജെനസിസ് അതിലെ യാത്രികരെ സംരക്ഷിക്കുന്നു എന്നാണ് വീഡിയോ നല്‍കുന്ന സന്ദേശം. കണ്ടിരിക്കേണ്ട മറ്റൊരു പരസ്യം! ഇന്നസീന്‍ ആണ് ഈ വീഡിയോയുടെ നിര്‍മാതാക്കള്‍.

പരുക്കന്‍ ജീവിതത്തിന് ഒരു തുണ!

തങ്ങളുടെ ഹീലക്‌സ് ട്രക്ക് എത്രത്തോളം പരുക്കനായി നിര്‍മിച്ചെടുത്തതാണെന്ന് പറയുന്നു ഈ വീഡിയോ. ഓസ്‌ട്രേലിയയിലെ സാറ്റ്ചിയാണ് ഈ വീഡിയോയുടെ നിര്‍മാതാവ്.

ഇരട്ടജീവിതം!

ഒരേ കാറിന്റെ തന്നെ രണ്ട് സ്വഭാവം വിദഗ്ധമായി പറയുന്നു ഈ വീഡിയോ. ഹോണ്ട സിവിക് ഓടിക്കുന്ന ഒരു കുടുംബനാഥന്‍ വളരെപ്പെട്ടെന്ന് അതിസാഹസികനായ ഒരു യുവാവായി മാറുന്നു. സിവിക് ടൈപ് ആര്‍ ആണ് അങ്ങോര്‍ക്ക് തുണ. സ്റ്റിങ്ക് ഡിജിറ്റലാണ് ഈ പരസ്യംത്തിന്റെ നിര്‍മാതാവ്.

ഫോക്‌സ്‌വാഗണ്‍

റോഡ് സുരക്ഷയെപ്പറ്റി നിങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ള ഏത് വീഡിയോയെയും കവച്ചുവെച്ചേക്കും ഈ വീഡിയോ. കണ്ടിരിക്കേണ്ട വീഡിയോ എന്നുറപ്പായും പറയാം. ഒജില്‍വിയും മാതറും ചേര്‍ന്ന് നിര്‍മിച്ച പരസ്യം.

More from DriveSpark

Article Published On: Monday, January 19, 2015, 8:58 [IST]
English summary
2015 Detroit Auto Show Best Car Ads Of 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X