കോഴിക്കഴുത്തില്‍ നിന്ന് മെഴ്‌സിഡിസ് സസ്‌പെന്‍ഷന്‍

ചിക്കന്റെ കഴുത്ത് ചവച്ചിറക്കുമ്പോള്‍ ഒരു ലോകോത്തര സസ്‌പെന്‍ഷന്‍ സിസ്റ്റമാണ് അതെന്ന് ആരും അറിയാറില്ല, അറിയുന്നവര്‍ പറയാറില്ല. മെഴ്‌സിഡിസ് എന്‍ജിനീയര്‍മാര്‍ ഇക്കാര്യം മനസ്സിലാക്കി എന്നു മാത്രമല്ല കോഴിക്കഴുത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഒരു കിടിലന്‍ സസ്‌പെന്‍ഷന്‍ സിസ്റ്റവും നിര്‍മിച്ചു.

പുതിയ സസ്‌പെന്‍ഷന്‍ സിസ്റ്റം വിളംബരം ചെയ്യുന്നതിന് ഒരു വീഡിയോ പരസ്യവും മെര്‍ക് നിര്‍മിച്ചിട്ടുണ്ട്. ഈ സിസ്റ്റത്തെക്കുറിച്ചുള്ള എന്താണ്, എങ്ങനെയാണ്, എന്തിനാണ്, എപ്പോഴൊക്കെയാണ് എന്നീ ചോദ്യങ്ങള്‍ക്കുള്ള മറുപടി വെസ്റ്റിബ്യുലോ ഒക്യൂലര്‍ റിഫ്‌ലക്‌സ് എന്ന് ഒറ്റവാക്കില്‍ പറയാം. വിശദമായി അറിയാന്‍ താഴെ ചെല്ലുക. ഒടുവിലുള്ള വീഡിയോയാണ് കാണേണ്ട സംഗതി എന്നുകൂടി പറയട്ടെ.

മെഴ്‌സിഡിസ് ബെന്‍സ് എസ്550, 2014

മെഴ്‌സിഡിസ് ബെന്‍സ് എസ്550, 2014

മെഴ്‌സിഡിസ് ബെന്‍സ് എസ്550 2014 മോഡലിലാണ് ഈ സസ്‌പെന്‍ഷന്‍ സിസ്റ്റം ഘടിപ്പിച്ചിരിക്കുന്നത്.

വെസ്റ്റിബ്യുലോ ഒക്യൂലര്‍ റിഫ്‌ലക്‌സ്

വെസ്റ്റിബ്യുലോ ഒക്യൂലര്‍ റിഫ്‌ലക്‌സ്

പണ്ടെങ്ങോ നമ്മള്‍ സ്‌കൂളില്‍ പഠിച്ചിട്ടുള്ള വെസ്റ്റിബ്യുലോ ഒക്യൂലര്‍ റിഫ്‌ലക്‌സ് എന്ന പണ്ടാരമാണ് സസ്‌പെന്‍ഷന്‍ സിസ്റ്റത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ കണ്ണിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഈ ജൈവസംവിധാനം കോഴികളുടെ കഴുത്തില്‍ അസാധ്യമായ ഒരു സസ്‌പെന്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കുന്നതിന് കാരണമാകുന്നു.

കാഴ്ചയുടെ സ്ഥിരത

കാഴ്ചയുടെ സ്ഥിരത

നമ്മള്‍ തല വെട്ടിക്കുമ്പോഴെല്ലാം കാഴ്ചയുടെ സ്ഥിരത നിലനിര്‍ത്തുന്നത് വെസ്റ്റിബ്യുലോ ഒക്യൂലര്‍ റിഫ്‌ലക്‌സ് അഥവാ വിഒആര്‍ ആകുന്നു. അദായദുത്തമാ, നമ്മള്‍ തല ഇടതുവശത്തേക്ക് വെട്ടിക്കുകയാണെങ്കില്‍ കണ്ണിന്റെ വലതുവശത്തേക്ക്, അതായത് തലവെട്ടിക്കുന്നതിന്റെ എതിര്‍വശത്തേക്ക് ഒരു കണ്‍നീക്കം നടക്കുകയും അതിന്റെ ഫലമായി കണ്ണില്‍ പതിയുന്ന ചിത്രങ്ങളുടെ സ്ഥിരതയും തുടര്‍ച്ചയും ഉറപ്പുവരുത്തുകയും ചെയ്യുന്നു.

കോഴിശരീരവും കഴുത്തും

കോഴിശരീരവും കഴുത്തും

കോഴിയെ ജീവനോടെ കയ്യിലെടുത്തിട്ടുള്ളവര്‍ക്ക് ഈ സംഗതി പെട്ടെന്ന് പിടികിട്ടും. കോഴിശരീരം നമ്മള്‍ പിടിച്ച് എങ്ങോട്ട് നീക്കിയാലും അതിന്റെ കഴുത്ത് ഒരിടത്തു തന്നെ ഉറച്ചു നില്‍ക്കുന്നതായി കാണാം. ശരീരത്തിന്റെ നീക്കങ്ങളില്‍ നിന്ന് കഴുത്തിനെയും തലയെയും മാറ്റി നിര്‍ത്താന്‍ ഇപ്പറയുന്ന റിഫ്‌ലക്‌സിന് സാധിക്കുന്നു. ഈ സ്ഥിരതയെയാണ് മെഴ്‌സിഡിസ് ബെന്‍സ് തങ്ങളുടെ മെഴ്‌സിഡിസ് ബെന്‍സ് എസ്550 2014 മോഡലിന്റെ സ്വീകരിച്ചിരിക്കുന്നത്.

'മാജിക് റൈഡ് കണ്‍ട്രോള്‍'

'മാജിക് റൈഡ് കണ്‍ട്രോള്‍'

മെഴ്‌സിഡിസ് ഈ കോഴിക്കഴുത്ത് പ്രതിഭാസത്തെ ആസ്പദിച്ച് നിര്‍മിച്ചെടുത്ത 'മാജിക് റൈഡ് കണ്‍ട്രോള്‍' എന്ന സസ്‌പെന്‍ഷന്‍ സാങ്കേതികത വാഹനത്തിന്റെ ചാസിയെ സ്ഥിരതയോടെ നിറുത്താന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. ചക്രങ്ങള്‍ ഏത് ഗട്ടറില്‍ ചെന്നു വീണാലും ചേസിയെ അത് ഒരു കാരണവശാലും ബാധിക്കുകയില്ല. ചേസി കോഴിക്കഴുത്തുപോലെ സ്ഥിരതയില്‍ നില്‍ക്കുവാന്‍ വാഹനത്തിന്റെ സസ്‌പെന്‍ഷന്‍ സിസ്റ്റം സഹായിക്കുന്നു.

സസ്‌പെന്‍ഷന്‍ ക്രമീകരണം

സസ്‌പെന്‍ഷന്‍ ക്രമീകരണം

സെന്‍സറുകള്‍, ചില കാന്തിക സംവിധാനങ്ങള്‍, കാമറകള്‍ എന്നിവ ഉപയോഗിച്ച് റോഡിനെ സ്‌കാന്‍ ചെയ്യുകയാണ് ഈ സസ്‌പെന്‍ഷന്‍ സിസ്റ്റം ആദ്യം ചെയ്യുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി സസ്‌പെന്‍ഷന്‍ ക്രമീകരിക്കാന്‍ സിസ്റ്റത്തിന് സാധിക്കും. സെക്കന്‍ഡില്‍ നൂറിലധികം തവണ സസ്‌പെന്‍ഷന്‍ ക്രമീകരണം നടത്താന്‍ ഈ സന്നാഹത്തിന് കഴിയുന്നു.

വീഡിയോ

വീഡിയോ

Most Read Articles

Malayalam
English summary
The 2014 model Mercedes-Benz S550 will have a magic body control adaptive suspension which is based on the vestibulo-ocular reflex system of a chicken.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X