യങ്സ്റ്റേഴ്‌സ് വരൂ.... നിങ്ങൾക്ക് പറ്റിയ ചില കിടിലൻ കാറുകളിതാ

കൊവിഡിന് ശേഷം ഇന്ത്യയിൽ കാർ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് കാര്‍വില്‍പ്പനയില്‍ 26.7 ശതമാനം വര്‍ധനയുണ്ടായതായി വാഹന നിര്‍മാതാക്കളുടെ കൂട്ടായ്മയായ സിയാം ഏപ്രിലിൽ പുതിയ വ്യക്തമാക്കിയിരുന്നു. വിപണിയില്‍ ആവശ്യമുയര്‍ന്നതിനൊപ്പം ചിപ്പ്, സെമി കണ്ടക്ടർ ചിപ്പ് ക്ഷാമം മെച്ചപ്പെട്ടതും വില്‍പ്പന ഉയരാന്‍ കാരണമായിട്ടുണ്ട്.

മാത്രമല്ല, സ്വന്തമായി ഡ്രൈവ് ചെയ്‌ത് പലയിടത്തും പോവാനാണ് ഇന്ന് ആളുകൾക്ക് കൂടുതൽ താത്പര്യം. മാത്രമല്ല, ഒരു കാർ വാങ്ങുക എന്നത് പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് ഏറെ എളുപ്പമുള്ള കാര്യവുമാണ്. എളുപ്പത്തിൽ ലോൺ കിട്ടുന്നതിനൊപ്പം പല വിലയിൽ അനേകം മോഡലുകളും ഇന്ന് വിപണിയിലുണ്ട്. ഒരു ആഡംബര വസ്‌തുവെന്ന നിലയിൽ നിന്നും ആവശ്യ വസ്‌തുവായി കാറുകൾ മാറിയതും അതിവേഗമാണ്. പ്രത്യേകിച്ചും കൊവിഡ് വ്യാപനത്തിന് ശേഷം.

Car Sales

പുതിയ കാറുകളുടെതു പോലെ തന്നെ യൂസ്‌ഡ് കാർ വിപണിയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗണ്യമായ വളർച്ചക്കാണ് സാക്ഷ്യംവഹിച്ചത്. വർക്ക് ഫ്രം ഹോം പോലുള്ള കാര്യങ്ങൾ അവസാനിപ്പിച്ച് ഓഫീസിലിരുന്ന് ജോലി ചെയ്യുന്ന രീതി പുനരാരംഭിച്ചതോടെ വാഹന വിപണിക്കും ഉണർവായിട്ടുണ്ട്. ഈ വാഹനം വാങ്ങുന്നവരിൽ വലിയൊരു വിഭാഗം പുതിയ യുവതലമുറ ഉപഭോക്താക്കളാണ്.

പുത്തനൊരു വണ്ടി വാങ്ങുമ്പോൾ, യുവതലമുറയിലുള്ളവർ പോയിന്റ് എ മുതൽ പോയിന്റ് ബി വരെയുള്ള യാത്രയ്‌ക്ക് ഉപയോഗിക്കാവുന്ന ഒരു ഉൽപ്പന്നത്തേക്കാൾ പണത്തിന് കൂടുതൽ മൂല്യം നൽകുന്ന വാഹനങ്ങളെയാണ് തേടുന്നത്. ഒരു കാർ തെരഞ്ഞെടുക്കുമ്പോൾ പുതുതലമുറ ഉപഭോക്താക്കൾ പെർഫോമൻസ്, ഫീച്ചറുകൾ, കണക്റ്റിവിറ്റി എന്നിവയ്ക്കെല്ലാമാണ് കൂടുതലും പ്രാധാന്യം കൊടുക്കുന്നത്. ആയതിനാൽ യങ്സ്റ്റേഴ്‌സിന് ഇന്ന് വാങ്ങാൻ പറ്റിയ ഏറ്റവും പുതിയ ചില കിടിലൻ കാറുകളെ ഒന്നു പരിചയപ്പെട്ടാലോ?

Kia Sonet

കിയ സോനെറ്റ്: ഇന്ത്യൻ വിപണിയിൽ താരതമ്യേന പുത്തനൊരു ബ്രാൻഡ് ആണെങ്കിലും കിയ മോട്ടോർസ് ഇന്ത്യക്കാരുടെ മനസ് കീഴടക്കിയത് അതിവേഗമാണ്. കിടിലൻ എസ്‌യുവി മോഡലുകളുമായി കളംനിറഞ്ഞതാണ് കിയയെ ജനപ്രിയരാക്കിയത്. യങ്സ്റ്റേഴ്‌സിന് ഇന്ന് വാങ്ങാൻ പറ്റിയ ഏറ്റവും മികച്ച സബ്-4 മീറ്റർ എസ്‌യുവികളിലൊന്നാണ് സോനെറ്റ്. 7.79 ലക്ഷം മുതൽ 14.89 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില വരുന്നത്. സ്പോർട്ടി ഡിസൈൻ, പെർഫോമൻസ്, ഫീച്ചറുകൾ എന്നിവയുടെയെല്ലാം സംയോജനമാണ് കിയ സോനെറ്റ്.

ഹ്യുണ്ടായി i20: സ്‌റ്റൈൽ, സുഖസൗകര്യങ്ങൾ, ഫീച്ചറുകൾ എന്നിവയുടെ സമന്വയം പ്രദാനം ചെയ്യുന്ന ഒരു പ്രീമിയം ഹാച്ച്ബാക്കാണ് ഹ്യുണ്ടായി i20. 7.46 ലക്ഷം മുതൽ 11.88 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള ഈ കാർ ഫീച്ചറുകളാൽ സമ്പന്നമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതോടൊപ്പം വിശാലമായ ഇന്റീരിയറും 1.2 ലിറ്റർ പെട്രോൾ, ടർബോ എഞ്ചിനുമായി ജോടിയാക്കിയ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളുടെ കോമ്പിനേഷനും ഇതിനെ വാല്യൂ ഫോർ മണി ഉൽപ്പന്നമാക്കുന്നു.

Tata Altroz

ടാറ്റ ആൾട്രോസ്: ആഭ്യന്തര വാഹന നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്കായി എത്തിയ ടാറ്റ ആൾട്രോസും മികച്ച കോമ്പിനേഷനുകളാൽ സമൃദ്ധമാണ്. സേഫ്റ്റി, പലതരം എഞ്ചിൻ ഓപ്ഷനുകൾ, ഫീച്ചറുകൾ എന്നിയവയുള്ള മോഡലിന് 6.60 ലക്ഷം മുതൽ 10.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഈ ഹാച്ച്ബാക്ക് പെട്രോൾ, ഡീസൽ, സിഎൻജി ഇന്ധന ഓപ്ഷനുകളിൽ വണ്ടി സ്വന്തമാക്കാനുമാവും.

മാരുതി സ്വിഫ്റ്റ്: വളരെക്കാലമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. സ്റ്റൈലിഷ് ഡിസൈനിനും ഇന്ധനക്ഷമതയ്ക്കും പേരുകേട്ട ഈ മോഡൽ യങ്സ്റ്റേഴ്‌സിന്റെ പ്രിയപ്പെട്ട കാറുകളിൽ ഒന്നാണ്. വിശാലമായ ക്യാബിനിനുള്ളിൽ മികച്ച പെർഫോമൻസും വൈവിധ്യമാർന്ന സവിശേഷതകളും ഒരുക്കാനും കമ്പനിക്കായിട്ടുണ്ട്. 5.99 ലക്ഷം മുതൽ 9.03 ലക്ഷം വരെയാണ് കാറിന്റെ എക്സ്ഷോറൂം വില.

Renault Kwid

റെനോ ക്വിഡ്: മേൽപറഞ്ഞ വാഹനങ്ങളുടെ വിലയിൽ ഒരു കൊച്ചുകാർ സ്വന്തമാക്കാൻ പ്രാപ്തിയില്ലാത്തവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ ഓപ്ഷനാണ് റെനോയുടെ ഈ കുട്ടി ഹാച്ച്. 4.70 ലക്ഷം മുതൽ 6.33 ലക്ഷം വരെയാണ് ക്വിഡിന്റെ എക്സ്ഷോറൂം വില വരുന്നത്. 21.46 കിലോമീറ്റർ മൈലേജും ഈ ഫ്രഞ്ച് കാറിന് അവകാശപ്പെടാനുണ്ട്. പെർഫോമൻസും വമ്പൻ ഫീച്ചറുകളൊന്നും ഈ എൻട്രി ലെവൽ മോഡലിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും മോശമല്ലാത്ത പാക്കേജാണ് റെനോ ഇതിൽ ഒരുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, May 13, 2023, 14:57 [IST]
English summary
Best cars for youngsters in india maruti swift tata altroz hyundai i20 and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X