WagonR വേണ്ട പകരം വെറൈറ്റി പിടിക്കാം... അതേ വിലയിൽ വാങ്ങാം ഈ കിളികുഞ്ഞ് വണ്ടികളെ

ഇന്ത്യൻ വിപണിയിൽ അറിയപ്പെടുന്ന പേരാണ് മാരുതി വാഗൺആർ. ആർക്കും ഒരു ആമുഖവും വേണ്ടാത്ത ഫാമിലികളുടെ പ്രിയപ്പെട്ടവൻ വിപണിയിൽ ആറാടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇന്നും പലതലമുറ മാറ്റങ്ങളിലൂടെ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമായി നിലനിൽക്കാനും ഈ ടോൾബോയ് ഹാച്ച്ബാക്കിന് സാധിക്കുന്നുണ്ട് എന്നതാണ് വലിയ കാര്യം.

ആദ്യമായി ഒരു കാർ വാങ്ങുന്ന പല ആളുകളും വിശ്വസിച്ച് കൂടെക്കൂട്ടുന്ന വാഹനം കൂടിയാണ് വാഗൺആർ. മാരുതി സുസുക്കിയുടെ ബ്രാൻഡ് വാല്യൂവും ഇന്ധനക്ഷമതയും കുറഞ്ഞ മെയിന്റനെൻസുമെല്ലാമാണ് വാഗൺആറിന്റെ പ്രായോഗികത വർധിപ്പിക്കുന്നത്. ഇപ്പോൾ അതിന്റെ മൂന്നാം തലമുറ ആവർത്തനത്തിലും ധാരാളം ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ടെങ്കിലും ഇതേ ബജറ്റിൽ അൽപ്പം വെറൈറ്റി ആഗ്രഹിക്കുന്നവർക്ക് വാങ്ങാനാവുന്ന ചില കാറുകളും ഇന്ത്യയിലുണ്ട്. അത്തരത്തിൽ വാഗൺആറിന് പകരം ഇതേ ചെലവിൽ സ്വന്തമാക്കാവുന്ന ചില തകർപ്പൻ കാറുകളെ ഒന്നു പരിചയപ്പെട്ടാലോ?

WagonR വേണ്ട പകരം വെറൈറ്റി പിടിക്കാം... അതേ വിലയിൽ വാങ്ങാം ഈ കിളികുഞ്ഞ് വണ്ടികളെ

മാരുതി ഇഗ്നിസ്

ഇതേ വിലയിൽ മറ്റൊരു മാരുതി കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓപ്ഷനാണ് ഇഗ്നിസ്. വാഗൺആറിൻ്റെ അതേ ചെലവിൽ അൽപം പ്രീമിയം ഫീൽ നൽകുന്ന യൂറോപ്യൻ ടച്ചുള്ള ഇഗ്നിസ് നിരത്തുകളിൽ വരെ വെറൈറ്റി നൽകും. വാഗൺആറിലുള്ള അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിനുമായാണ് ഈ ഹാച്ച്ബാക്ക് വിപണിയിൽ എത്തുന്നത്. 5 സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുള്ള 1197 സിസി നാല് സിലിണ്ടർ എഞ്ചിന് 82 bhp കരുത്തിൽ പരമാവധി 113 Nm torque വികസിപ്പിക്കാനാവും.

റെനോ ട്രൈബർ

വാഗൺആറിന്റെ അതേ വിലയിൽ ഒരു വലിയ കാറാണ് വാങ്ങാനാഗ്രഹിക്കുന്നത് എങ്കിൽ ഒരുപക്ഷേ ട്രൈബർ നിങ്ങൾക്ക് അനുയോജ്യമായ മോഡലാവും. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് റെനോയുടെ 7 സീറ്റർ വാഹനം ഉപയോഗിക്കുന്നത്. ഈ എഞ്ചിൻ ഇത്രയും വലിപ്പമുള്ള ഒരു വാഹനത്തിൽ മതിയായ പവർ നൽകുന്നില്ലെങ്കിലും സിറ്റി ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ഈ കാർ മതിയാവും. ഒരേ വിലയിൽ കൂടുതൽ സീറ്റിംഗ് കപ്പാസിറ്റി ആവശ്യമാണെങ്കിൽ മാത്രം ട്രൈബറിലേക്ക് പോവാം.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്

വാഗൺആറുമായി താരതമ്യം ചെയ്താൽ പ്രീമിയം വശത്ത് വരുന്ന ഹാച്ച്ബാക്ക് വിഭാഗത്തിൽ ഗ്രാൻഡ് i10 നിയോസ് ഹ്യുണ്ടായിക്കുണ്ട്. നിയോസിന് മാരുതിയേക്കാൾ കൂടുതൽ സവിശേഷതകൾ ലഭിക്കുന്നുവെന്നത് കൂടാതെ സിഎൻജി ബൈ-ഫ്യൂവൽ ഓപ്ഷനും ഉണ്ട്. മാത്രമല്ല, വാഗൺആറിനെ അപേക്ഷിച്ച് കൂടുതൽ പവറും നിയോസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. വാഗൺആറിൽ ലഭ്യമല്ലാത്ത 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ് എന്നിവയും മറ്റും i10 കാറിന്റെ പ്രത്യേകതകളുമാണ്. ഇതുകൂടാതെ കാഴ്ച്ചയിലും ഇന്റീരിയറിന്റെ കാര്യത്തിലും ഹ്യുണ്ടായിക്ക് മേൽകൈയുണ്ട്.

സിട്രൺ C3

വാഗൺആറിന്റെ വിലയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും പുതിയ ബദലാണ് സിട്രൺ C3. നിരത്തുകളിൽ അധികം കാണാനാവാത്തതിനാൽ പുത്തൻ ഒരെണ്ണം വാങ്ങി റോഡിലേക്ക് ഇറങ്ങിയാൽ പലരും നോക്കിപോവുന്ന ഒരു കാറാണിത്. എസ്‌യുവി ലുക്കാണുള്ളതെങ്കിലും ഇതിനെ ഒരു ഹാച്ച്ബാക്കായാണ് ഫ്രഞ്ച് ബ്രാൻഡ് വിശേഷിപ്പിക്കുന്നതു തന്നെ. 1.0 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ C3-യിൽ നിങ്ങൾക്ക് ലഭിക്കും. എന്നിരുന്നാലും ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ അഭാവം മോഡലിലുണ്ട്.

ടാറ്റ ടിയാഗോ

മാരുതി സുസുക്കി വാഗൺആറിന്റെ നേരിട്ടുള്ള എതിരാളിയാണ് ടാറ്റ ടിയാഗോ. ഇന്ത്യൻ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള എൻട്രി ലെവൽ ഹാച്ച്ബാക്ക് കൂടിയാണിത്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്ന് 4-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിക്കുന്ന ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ കാറാണ് ടിയാഗോ എന്നതും ഹൈലൈറ്റാണ്. ഇതിന്റെ വില ഏകദേശം 6.48 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നതും. 85 bhp പവറിൽ 113 Nm torque നൽകുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

ബൈ-ഫ്യുവൽ ഓപ്ഷനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ വാഗൺആറിന് പരിചിതമല്ലാത്ത മിക്കവാറും എല്ലാ വേരിയന്റുകളിലും ടാറ്റ ടിയാഗോ സിഎൻജി എഞ്ചിൻ ഓപ്ഷൻ അവതരിപ്പിക്കുന്നുണ്ട്. വാഗൺആർ സിഎൻജിയേക്കാൾ മികച്ച സിഎൻജി മോഡിൽ ഇത് 72 bhp കരുത്തിൽ പരമാവധി 95 Nm torque വരെ നൽകാനും ശേഷിയുള്ളതാണ്. സേഫ്റ്റിക്ക് കൂടുതൽ മുൻഗണന കൊടുക്കുന്ന ഉപഭോക്താക്കൾക്ക് ഈ സെഗ്മെന്റിൽ സ്വന്തമാക്കാനാവുന്ന മികച്ചൊരു കുഞ്ഞൻ കാറാണ് ടാറ്റയുടെ ടിയാഗോ കോംപാക്‌ട് ഹാച്ച്ബാക്ക്.

More from DriveSpark

Article Published On: Saturday, December 10, 2022, 11:49 [IST]
English summary
Best cars to consider instead of maruti suzuki wagonr in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X