നിരത്തുകൾ കീഴടക്കി ഇലക്‌ട്രിക് ബസുകളും; വിപണിയിൽ ലഭ്യമായ മികച്ച മോഡലുകൾ

പൊതുഗതാഗത സംവിധാനത്തിലേക്ക് ചുവടുവെച്ച ഇലക്ട്രിക് ബസുകള്‍ക്ക് വലിയ സ്വീകാര്യതയാണ് രാജ്യത്ത് ലഭിക്കുന്നത്. അതുമാത്രമല്ല, ക്രമേണ വൃത്തിയുള്ളതും കൂടുതൽ കാര്യക്ഷമവുമായ ഇലക്ട്രിക് വാഹനങ്ങളാൽ കീഴടക്കപ്പെടുകയാണ് നമ്നുടെ രാജ്യത്തെ റോഡുകളും.

നിരത്തുകൾ കീഴടക്കി ഇലക്‌ട്രിക് ബസുകളും; വിപണിയിൽ ലഭ്യമായ മികച്ച മോഡലുകൾ

ഉയർന്ന ഇന്ധന വിലയും ആഗോളതാപനത്തിന്റെ വർധിച്ചുവരുന്ന അളവും കണക്കിലെടുക്കുമ്പോൾ ഇന്ത്യയിൽ ഇവികളുടെ ഉയർച്ച തീർച്ചയായും ഒരു അനുഗ്രഹമാണ്. ഈ ഉദ്യമം ഒരു പടി കൂടി കടന്ന് പല സംസ്ഥാന സർക്കാരുകളും ചില നഗരങ്ങളിൽ ഇലക്ട്രിക് ബസുകളും അവതരിപ്പിച്ചിട്ടുണ്ട്.

നിരത്തുകൾ കീഴടക്കി ഇലക്‌ട്രിക് ബസുകളും; വിപണിയിൽ ലഭ്യമായ മികച്ച മോഡലുകൾ

അതിനാൽ തന്നെ ഇന്ന് നിരത്തുകളിൽ ഒരു ഇലക്ട്രിക് ബസ് കാണുന്നത് വളരെ സാധാരണമായി മാറിയിരിക്കുകയാണ്. കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിലേക്ക് ചുവടുവെച്ച ഇലക്ട്രിക് ബസുകള്‍ക്ക് വരെ വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നതും.

നിരത്തുകൾ കീഴടക്കി ഇലക്‌ട്രിക് ബസുകളും; വിപണിയിൽ ലഭ്യമായ മികച്ച മോഡലുകൾ

ഡീസല്‍ എസി ബസുകള്‍ക്ക് കിലോമീറ്ററിന് 31 രൂപ ഇന്ധനത്തിനായി ചെലവ് വരുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ക്ക് വെറും ആറ് രൂപയാണ് ചെലവ് വരുന്നത്. അതിനാൽ തന്നെ ഈ വിഭാഗവും ഇവി മോഡലുകളാൽ രാജ്യം കീഴടക്കുകയാണ്. ഇന്ന് ഇന്ത്യയിൽ ലഭ്യമായ അടിപൊളി ഇലക്ട്രിക് ബസുകളെ ഒന്ന് പരിചയപ്പെട്ടാലോ?

നിരത്തുകൾ കീഴടക്കി ഇലക്‌ട്രിക് ബസുകളും; വിപണിയിൽ ലഭ്യമായ മികച്ച മോഡലുകൾ

ടാറ്റ സ്റ്റാർബസ് അർബൻ 9/12m എസി ബസ്

ഇലക്ട്രിക് ബസ് വിപണിയിൽ മുന്നിലുള്ള വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. കമ്പനിയുടെ സ്റ്റാർബസ് അർബൻ 9/12m എസി ബസ് ഇന്ന് വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ഹെവി പാസഞ്ചർ മോഡലുകളിൽ ഒന്നാണ്. 186 kWh L-ipn ബാറ്ററി ഘടിപ്പിച്ച സാങ്കേതികമായി നൂതനമായ വാഹനമാണിതെന്നും നിസംശയം പറയാം.

നിരത്തുകൾ കീഴടക്കി ഇലക്‌ട്രിക് ബസുകളും; വിപണിയിൽ ലഭ്യമായ മികച്ച മോഡലുകൾ

ഇത് 145 Kw സ്ഥിരമായ ഊർജ്ജവും പരമാവധി 245 Kw പവർ ഔട്ട്പുട്ടും ഉത്പാദിപ്പിക്കാൻ സ്റ്റാർബസ് പ്രാപ്‌തമാണ്. ഇതിന് 150 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ ഒരു പ്രത്യേക റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഈ വാഹനത്തിന്റെ കാര്യക്ഷമത കൂടുതൽ വർധിപ്പിക്കാനും സഹായിക്കും. ടാറ്റ സ്റ്റാർബസ് അർബൻ 9/12 മീറ്റർ എസി ബസിന് മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗതയും പുറത്തെടുക്കാനാവും.

നിരത്തുകൾ കീഴടക്കി ഇലക്‌ട്രിക് ബസുകളും; വിപണിയിൽ ലഭ്യമായ മികച്ച മോഡലുകൾ

അശോക് ലെയ്‌ലാൻഡ് സർക്യൂട്ട് എസ്

വാണിജ്യ വാഹന വ്യവസായത്തിൽ ഏവർക്കും അറിയാവുന്ന പേരാണ് അശോക് ലെയ്‌ലാൻഡ്. ബ്രാൻഡിന്റെ സർക്യൂട്ട് എസ് ഇലക്ട്രിക് ബസിൽ 500 Kwh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഒരു തവണ ചാർജ് ചെയ്താൽ 50 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്.

നിരത്തുകൾ കീഴടക്കി ഇലക്‌ട്രിക് ബസുകളും; വിപണിയിൽ ലഭ്യമായ മികച്ച മോഡലുകൾ

നഗരത്തിലെ ഏത് സൺ മൊബൈൽ ബാറ്ററി സ്റ്റേഷനിലും 2 മിനിറ്റിനുള്ളിൽ വേഗത്തിൽ ബാറ്ററി മാറ്റാൻ അനുവദിക്കുന്ന ഫാസ്റ്റ് ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യ ഈ ബസിന് ഉണ്ടെന്നതും ശ്രദ്ധേയമാണ്. 30 യാത്രക്കാർക്കും D സീറ്റ് ശേഷിയുള്ള ബസിനു താരതമ്യേന ഭാരം കുറവാണെന്നതും ഒരു നേട്ടമാണ്.

നിരത്തുകൾ കീഴടക്കി ഇലക്‌ട്രിക് ബസുകളും; വിപണിയിൽ ലഭ്യമായ മികച്ച മോഡലുകൾ

ഒലെക്‌ട്ര C9

ഇന്ത്യൻ റോഡുകളിൽ ഒലെക്‌ട്ര ഇലക്ട്രിക് ബസ് കാണുന്നത് വളരെ സാധാരണമായിരിക്കുന്ന കാര്യമാണ്. ഇന്ത്യയിൽ ഇലക്ട്രിക് ബസുകൾ നിർമിക്കുന്നതിനും പ്രീമിയം വാണിജ്യ ബസുകൾ വികസിപ്പിക്കുന്നതിനുമായി ഗണ്യമായ കരാറാണ് കമ്പനിക്കുള്ളത്. പൂർണ ചാർജിൽ 250 മുതൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഒലെക്‌ട്ര ഇലക്ട്രിക് ബസിന് കഴിയുമെന്നതാണ് എതിരാളികളിൽ നിന്നും ഇതിനെ വ്യത്യസ്‌തമാക്കുന്നത്.

നിരത്തുകൾ കീഴടക്കി ഇലക്‌ട്രിക് ബസുകളും; വിപണിയിൽ ലഭ്യമായ മികച്ച മോഡലുകൾ

480 bhp കരുത്തിൽ 3000 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന 180 kW L-ion രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഒലെക്‌ട്ര C9 ബസിന് കരുത്ത് പകരുന്നത്. ഫാസ്റ്റ് ചാർജിംഗിലൂടെ 2-3 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായി റീചാർജ് ചെയ്യാം. ഒരേസമയം 45-49 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ഇത് ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ ഒരു ബസാണ്.

നിരത്തുകൾ കീഴടക്കി ഇലക്‌ട്രിക് ബസുകളും; വിപണിയിൽ ലഭ്യമായ മികച്ച മോഡലുകൾ

ജെബിഎം ഇക്കോ ലൈഫ് ഇലക്‌ട്രിക്

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് ബസാണ് ജെബിഎം ഇക്കോ ലൈഫ് ഇലക്ട്രിക് ബസ്. ഈ മോഡൽ ഒരു ലിഅയൺ ബാറ്ററിയാണ് പായ്ക്കിലാണ് ഓടുന്നത്. പൂർണ ചാർജിൽ ഏകദേശം 250 കിലോമീറ്റർ റേഞ്ച് നൽകാൻ ഇതിനു ശേഷിയുണ്ട്.

നിരത്തുകൾ കീഴടക്കി ഇലക്‌ട്രിക് ബസുകളും; വിപണിയിൽ ലഭ്യമായ മികച്ച മോഡലുകൾ

80 മുതൽ 160 kWh വരെ പവർ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോർ ബസിലുണ്ട്. ഫാസ്റ്റ് ചാർജിംഗ് ഉപയോഗിച്ച് പൂർണമായി ബാറ്ററി റീചാർജ് ചെയ്യാൻ എകദേശം രണ്ട് മുതൽ മൂന്നു മണിക്കൂർ സമയമാണ് എടുക്കുക. സിസിടിവി ക്യാമറകൾ, സ്റ്റോപ്പ് റിക്വസ്റ്റ് ബട്ടൺ, അടിയന്തര സാഹചര്യങ്ങൾക്കുള്ള പാനിക് ബട്ടൺ തുടങ്ങിയ ഫീച്ചറുകളാൽ ഈ ബസിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നതും നേട്ടമാണ്.

നിരത്തുകൾ കീഴടക്കി ഇലക്‌ട്രിക് ബസുകളും; വിപണിയിൽ ലഭ്യമായ മികച്ച മോഡലുകൾ

ഒലെക്‌ട്ര ഇബസ് K6 LuXe

ഒലെക്‌ട്ര ഗ്രീൻടെക്‌ ലിമിറ്റഡ് 2018-ലാണ് ഈ 7 മീറ്റർ ഇലക്ട്രിക് മിനിബസ് പുറത്തിറക്കുന്നത്. ഇന്ത്യയിൽ നിർമിക്കുന്ന ഇത്തരത്തിലുള്ള ആദ്യ മോഡലായിരുന്നു ഇത്. 1800 Nm വരെ ടോർഖ് ഉത്പാദിപ്പിക്കുന്ന 180-kWh മോട്ടോറാണ് ഒലെക്‌ട്ര ഇബസ് K6 LuXe പതിപ്പിന് കരുത്തേകുന്നത്.

നിരത്തുകൾ കീഴടക്കി ഇലക്‌ട്രിക് ബസുകളും; വിപണിയിൽ ലഭ്യമായ മികച്ച മോഡലുകൾ

ബസിലെ ലിഥിയം അയൺ ബാറ്ററി ഒരു ചാർജിൽ പരമാവധി 200 കിലോമീറ്റർ റേഞ്ച് നൽകുന്നു. വാഹനത്തിന്റെ മൊത്തത്തിലുള്ള കാര്യക്ഷമത വർധിപ്പിക്കുന്ന റീജനറേറ്റീവ് ബ്രേക്കിംഗും ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ബസിന് മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയാണ് പുറത്തെടുക്കാനാവുക, ഫാസ്റ്റ് ചാർജിംഗിലൂടെ 3-4 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായി റീചാർജ് ചെയ്യാൻ കഴിയും.

നിരത്തുകൾ കീഴടക്കി ഇലക്‌ട്രിക് ബസുകളും; വിപണിയിൽ ലഭ്യമായ മികച്ച മോഡലുകൾ

ഇലക്ട്രിക് ബസുകൾ അവയുടെ ശേഷിയിലും ശക്തിയിലും മാത്രമല്ല, അവ നിയന്ത്രിക്കാൻ പോകുന്ന മലിനീകരണത്തിന്റെ അളവിലും പേരുകേട്ടതാണ്. അത്തരം പൊതുഗതാഗതത്തിലൂടെ ഭാവി സുനിചിശ്ചിതമാക്കാനാണ് നിലവിൽ സർക്കാരുകൾ പരിശ്രമിച്ചു വരുന്നത്.

Most Read Articles

Malayalam
English summary
Best electric buses that you can easily find it in indian roads
Story first published: Saturday, November 27, 2021, 9:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X