കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം, ഏറ്റവും കൂടുതൽ റേഞ്ചുള്ള ഇലക്‌ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾ

ഇലക്‌ട്രിക് വാഹനം എന്നു കേൾക്കുമ്പോഴെ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക കാറുകളോ ടൂവീലറുകളോ ആവാം അല്ലേ. പക്ഷേ വാണിജ്യ വാഹന വിഭാഗത്തിലും വൈദ്യുത വിപ്ലവം കൊടിയേറിയിട്ട് നാളിമ്മിണിയായിട്ടുണ്ട്. അധികമാരും ശ്രദ്ധിക്കാതെ പോവുന്ന ഇവ ശരിക്കും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗം കൂടിയാണ്. ഡീസൽ, സിഎൻജി ഓട്ടോറിക്ഷകളുടെ കാലമൊക്കെ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നവരാണ് പലരും.

വാഹന വിപണി ഒന്നാകെ ഇവിയിലേക്ക് ചേക്കേറുമ്പോൾ നമ്മുടെ ഓട്ടോചേട്ടൻമാരും നിശബ്‌ദ വിപ്ലവത്തിനായി കൈകോർത്തിട്ടുണ്ട്. ഡീസൽ, സിഎൻജി മോഡലുകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ ഓടാനാവും എന്നതാണ് ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന്. കാലാവസ്ഥാ ലക്ഷ്യങ്ങളും കാർബൺ ന്യൂട്രാലിറ്റിയും കൈവരിക്കുന്നതിനുള്ള ശ്രമത്തിൽ രാജ്യങ്ങൾ വിവിധ നടപടികൾ രൂപപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ഇന്ത്യയും ഈ ഇവി ഘട്ടത്തിലേക്ക് മാറുകയാണ്.

Kinetic Safar

സ്വകാര്യ വ്യക്തികൾക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും ഇവി വാങ്ങുന്നതിന് സർക്കാർ ആനുകൂല്യങ്ങളും സബ്‌സിഡിയും വാഗ്ദാനം ചെയ്യുന്നുണ്ടിപ്പോൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി ഇലക്ട്രിക് റിക്ഷ കമ്പനികൾ വിപണിയിൽ ഉയർന്നുവരുന്നുമുണ്ട്. ഇന്നത്തെ ഡീസൽ വിലയിൽ നിന്നും മുക്തിനേടി കൂടുതൽ വരുമാനമുണ്ടാക്കാനായി ഓട്ടോ ചേട്ടൻമാർക്ക് ഇലക്‌ട്രിക് ഓട്ടോകൾ വാങ്ങുന്നത് മികച്ച ഓപ്ഷനായിരിക്കും. അങ്ങനെയെങ്കിൽ രാജ്യത്തെ ഏറ്റവും മികച്ച 5 ലോംഗ് റേഞ്ച് പാസഞ്ചർ ഇലക്ട്രിക് റിക്ഷ മോഡലുകളെ ഒന്നു പരിചയപ്പെട്ടാലോ?

മയൂരി ഡീലക്സ്: നമ്മുടെ കേരളത്തിൽ ഇത്തരമൊരു മോഡലിനെ നാം കണ്ടുപരിചയിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലെ പല തിരക്കേറിയ നഗരങ്ങളിലെയും സാന്നിധ്യമാണ് മയൂരി ഡീലക്സ് ഇലക്ട്രിക് റിക്ഷ. ഓട്ടോറിക്ഷകൾ സാധാരണയായി നടത്തുന്ന ചെറിയ യാത്രകൾക്ക് മതിയായ മോഡലുകളിൽ ഒന്നാണിത്. അതാണ് ഇതിനെ ഇത്രയും ജനകീയമാക്കുന്ന കാര്യവും. മണിക്കൂറിൽ 25 കിലോമീറ്റർ വേഗത വരെ നൽകാൻ കഴിയുന്ന 1 kW മോട്ടോറാണ് മയൂരി ഡീലക്‌സിനുള്ളത്.

mayuri e rickshaw

പരമാവധി 400 കിലോ ഭാരം വഹിക്കാൻ കഴിയുന്ന ഈ ഇലക്‌ട്രിക് ഓട്ടോറിക്ഷയിൽ 4 പേർക്ക് വരെ സുഖകരമായി സഞ്ചരിക്കാനാവും എന്നതും ഹൈലൈറ്റാണ്. ഇലക്‌ട്രിക് മോട്ടോറിന് ഊർജം പകരുന്ന ഒരു ലെഡ്-ആസിഡ് ബാറ്ററി പായ്ക്കാണ് മയൂരി ഡീലക്‌സ് ഇലക്‌ട്രിക് ഓട്ടോറിക്ഷയുടെ ഹൃദയം. ഒറ്റ ചാർജിൽ പരമാവധി 90 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവുന്ന മോഡലിന് ഇന്ത്യയിൽ 1.06 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

ലോഹ്യ നരേൻ DX: ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് ഓട്ടോറിക്ഷയായി അടുത്തതായി പരിചയപ്പെടുത്താൻ പോവുന്നത് ലോഹ്യ നരേൻ DX എന്ന മോഡലിനെയാണ്. മണിക്കൂറിൽ പരമാവധി 25 കി.മീ. വേഗതയിൽ മാത്രം സഞ്ചരിക്കാനാവാത്ത ഈ ഇലക്ട്രിക് ത്രീ-വീലറിന് 1.2 kW മോട്ടോറാണുള്ളത്. പൊതുവേ നമ്മുടെ കേരളത്തിലെ ആവശ്യങ്ങൾക്ക് യോജിച്ച വാഹനമായി തോന്നില്ലെങ്കിലും നഗരത്തിലെ തിരക്കേറിയ ഓട്ടങ്ങൾക്ക് ഇവൻ മതിയാവും.

lohia narain dx

റേഞ്ച് പരമാവധിയാക്കാനാണ് ലോഹ്യ നരേൻ DX ഇവിയുടെ വേഗത കുറവായി നിശ്ചയിച്ചിരിക്കുന്നത്. പരമാവധി 480 കിലോഗ്രാം ഭാരം വഹിക്കാൻ കഴിയുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയിൽ 5 യാത്രക്കാർക്ക് സുഖമായി സഞ്ചരിക്കാം. ഇതിൽ ഒരു ലെഡ്-ആസിഡ് ബാറ്ററി പായ്ക്കാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. അത് 80 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ 1.15 ലക്ഷം രൂപ വരെയാണ് ഇതിന് ചെലവഴിക്കേണ്ടി വരിക.

കൈനറ്റിക് സഫർ: കാഴ്ച്ചയിൽ സാധാരണ നമുക്ക് പരിചിതമായ ഡിസൈൻ ശൈലികളിൽ വരുന്നൊരു ഇലക്ട്രിക് ഓട്ടോറിക്ഷയാണിത്. മൊത്തത്തിലുള്ള രൂപഘടന ഒരു പരമ്പരാഗത ഓട്ടോയുടേതിന് സമാനമായതിനാൽ പലർക്കും ഇതിനെ പരിഗണിക്കാം. മണിക്കൂറിൽ 25 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന 1.5 kW മോട്ടോറാണ് ഇതിലുള്ളത്. 4 യാത്രക്കാരെ കയറ്റാൻ കഴിയുന്ന ഇവിക്ക് ഒറ്റ ചാർജിൽ 80 കിലോമീറ്റർ വരെ റേഞ്ച് നൽകും. കൈനറ്റിക് സഫറിന് 1.47 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

Bajaj RE

ബജാജ് RE: ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളിൽ ഒരാളായ ബജാജ് ഓട്ടോറിക്ഷകൾ നിർമിക്കുന്നതിലും തങ്ങളുടെ കഴിവ് തെളിയിച്ചവരാണ്. കമ്പനിയുടെ ബൈക്കുകൾ, സ്കൂട്ടറുകൾ, ഓട്ടോകൾ എന്നിവ ഇന്ത്യയിലും വിദേശത്തും ഇതിനകം തന്നെ വളരെ ജനപ്രിയമാണ്. ബ്രാൻഡിന്റെ RE ഇല്ട്രിക് ഓട്ടോറിക്ഷക്ക് 4 kW മോട്ടോറും 45 കിലോമീറ്റർ വേഗതയിൽ 4 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയും ഉണ്ട്.

ഒറ്റ ചാർജിൽ ഇതിന് 120 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും എന്നകാര്യവും ഏറെ സ്വീകാര്യമായ കാര്യമാണ്. ഇത് മുകളിൽ സൂചിപ്പിച്ച മറ്റ് എതിരാളികളേക്കാൾ കൂടുതലാണ്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൊബൈൽ ചാർജിംഗ് പോയിന്റ്, റിവേഴ്സ് ബസർ എന്നീ ആധുനിക ഫീച്ചറുകളോട് കൂടിയാണ് ബജാജ് RE ഇലക്‌ട്രിക് ഓട്ടോ വിപണിയിൽ പുറത്തിറക്കുന്നത്. 2.46 ലക്ഷം രൂപ വരെ ഇതിനായി മുടക്കേണ്ടി വരുമെന്ന് മാത്രം.

Mahindra Treo

മഹീന്ദ്ര ട്രിയോ: അധികം ആമുഖമൊന്നും വേണ്ടാത്ത ഇലക്‌ട്രിക് ഓട്ടോയാണിത്. ട്രിയോയ്ക്ക് മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയും ഒറ്റ ചാർജിൽ 130 കിലോമീറ്റർ റേഞ്ചും നൽകാനാവും. പക്ഷേ 3 യാത്രക്കാർക്ക് മാത്രമേ സഞ്ചരിക്കാനാവൂ എന്നൊരു പരിമിതി ഇതിലുണ്ട്. പക്ഷേ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും റീജനറേറ്റീവ് ബ്രേക്കിംഗും പോലുള്ള അധിക സവിശേഷതകൾ നൽകി ഈ പരിമിതി മറികടക്കാനും കമ്പനിക്കായിട്ടുണ്ട്. 2.62 ലക്ഷം രൂപയാണ് ഇതിന്റെ വില വരുന്നത്.

More from DriveSpark

Article Published On: Saturday, April 29, 2023, 8:30 [IST]
English summary
Best long range passenger electric autorickshaws in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X