കോടിപതികൾ! ഒരു കോടി രൂപയിൽ മുകളിൽ വില വരുന്ന ഇലക്‌ട്രിക് ആഢംബര കാറുകൾ

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി അതിവേഗം വികസിക്കുന്നതിന്റെ നേർക്കാഴ്ച്ചയാണ് നാം ഇപ്പോൾ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ആഗോള ഇലക്‌ട്രിക് ഇറക്കുമതി മോഡലുകളുടെ വരവും ഇതിനു ഏറെ സഹായകരമായിട്ടുണ്ട്.

കോടിപതികൾ! ഒരു കോടി രൂപയിൽ മുകളിൽ വില വരുന്ന ഇലക്‌ട്രിക് ആഢംബര കാറുകൾ

ഉയർന്ന വില കാരണം ഈ മാറ്റം ഇലക്‌ട്രിക് ദത്തെടുക്കൽ ഗണ്യമായി വർധിപ്പിക്കാൻ സാധ്യതയില്ലെങ്കിലും ചില വൈദ്യുത സ്പോർട്‌സ് കാറുകളും ആഢംബര മോഡലുകളുടെ വരവ് വിപണിക്ക് ഏറെ ഗുണകരമായെന്നു പറയാം.

കോടിപതികൾ! ഒരു കോടി രൂപയിൽ മുകളിൽ വില വരുന്ന ഇലക്‌ട്രിക് ആഢംബര കാറുകൾ

അതിനാൽ തന്നെ ലക്ഷ്വറി ശ്രേണിയിൽ മോഡലുകളുടെ കടന്നുകയറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് മുകളിൽ ചെലവ് വരുന്ന ആഢംബര ഇലക്‌ട്രിക് കാറുകളെ ഒന്നു പരിചയപ്പെട്ടാലോ?

കോടിപതികൾ! ഒരു കോടി രൂപയിൽ മുകളിൽ വില വരുന്ന ഇലക്‌ട്രിക് ആഢംബര കാറുകൾ

മെർസിഡീസ് ബെൻസ് EQC

രാജ്യത്തെ ആദ്യത്തെ സമ്പൂർണ ആഢംബര ഇലക്‌ട്രിക് വാഹനമെന്ന നിലയിൽ പേരെടുത്ത മോഡലാണ് മെർസിഡീസ് ബെൻസ് EQC. 5.1 സെക്കൻഡ് 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന ഈ ജർമൻ കാർ നമ്മുടെ നിരത്തിൽ കാണുന്ന മിക്ക ലക്ഷ്വറി സെഡാനുകളേക്കാളും വേഗതയുള്ളതാണ്. 1.07 കോടി രൂപയാണ് ഈ എസ്‌യുവിയുടെ എക്സ്ഷോറൂം വില.

കോടിപതികൾ! ഒരു കോടി രൂപയിൽ മുകളിൽ വില വരുന്ന ഇലക്‌ട്രിക് ആഢംബര കാറുകൾ

മെർസിഡീസ് EQC 370-400 കിലോമീറ്റർ WLTP റേഞ്ച് വരെ നൽകാൻ ശേഷിയുള്ളതാണ്. കൂടാതെ സജീവമായ സുരക്ഷയും ഡ്രൈവർ സഹായ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നതിലും ഇവൻ മിടുക്കനാണ്. ഇപ്പോൾ ഇന്ത്യയിൽ വാങ്ങാനാകുന്ന ഒരേയൊരു ഇലക്ട്രിക് ബെൻസ് വാഹനവും ഇതാണ്. എന്നാൽ ഭാവിയിൽ, EQS, EQE ലക്ഷ്വറി സെഡാനുകളും EQB എസ്‌യുവിയും ഇന്ത്യയിൽ എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

കോടിപതികൾ! ഒരു കോടി രൂപയിൽ മുകളിൽ വില വരുന്ന ഇലക്‌ട്രിക് ആഢംബര കാറുകൾ

ഔഡി ഇ-ട്രോൺ

ജർമൻ വാഹന നിർമാതാക്കളായ ഔഡി ഏറെ പ്രതീക്ഷയോടെ രാജ്യത്ത് അവതരിപ്പിച്ച ഇലക്‌ട്രിക് എസ്‌യുവിയാണ് ഔഡി ഇ-ട്രോൺ. ഒരു കോടി രൂപ എക്സ്ഷോറൂം വില വരുന്ന ഈ മോഡൽ 5.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈയ്യെത്തി പിടിക്കും.

കോടിപതികൾ! ഒരു കോടി രൂപയിൽ മുകളിൽ വില വരുന്ന ഇലക്‌ട്രിക് ആഢംബര കാറുകൾ

ഇതിന്റെ ഏറ്റവും വിലകുറഞ്ഞ ഇ-ട്രോൺ 50 ക്വാട്രോ വേരിയന്റിന് 312 bhp കരുത്തിൽ 540 Nm torque ഉത്പാദിപ്പിക്കാൻ വരെ കഴിയും. 2.4-ടൺ ഭാരം ഉണ്ടായിരുന്നിട്ടും 350 കിലോമീറ്റർ റേഞ്ചും ഔഡിയുടെ ഈ ഇലക്‌ട്രിക് എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

കോടിപതികൾ! ഒരു കോടി രൂപയിൽ മുകളിൽ വില വരുന്ന ഇലക്‌ട്രിക് ആഢംബര കാറുകൾ

'ബൂസ്റ്റ്' മോഡ് ഉപയോഗിച്ച് 408 bhp വരെ പവർ നൽകുന്നതിന് ടോപ്പ്-സ്പെക്ക് ഇ-ട്രോൺ 50 ക്വാട്രോ വേരിയന്റിൽ മറ്റൊരു സംവിധാനം കൂടിയുണ്ട്. വേഗമേറിയ ഇ-ട്രോൺ പതിപ്പ് ലഭിക്കാൻ ഏകദേശം 17 ലക്ഷം രൂപ കൂടി അധികം നൽകേണ്ടി വരും. വാഹനത്തിന്റെ സ്‌പോർട്‌ബാക്ക് കൂപ്പെ എസ്‌യുവിക്ക് വില ഇതിലും കൂടുതലാണ്.

കോടിപതികൾ! ഒരു കോടി രൂപയിൽ മുകളിൽ വില വരുന്ന ഇലക്‌ട്രിക് ആഢംബര കാറുകൾ

പോർഷ ടെയ്‌കാൻ

പോർഷെ ടെയ്‌കാൻ ഇപ്പോൾ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും വില കുറഞ്ഞ പെർഫോമൻസ് ഇവിയാണ്. 4 സീറ്റർ പ്രായോഗികതയും പോർഷ 911-ന്റെ വേഗതയും ശക്തിയും കൂട്ടിനുള്ള വാഹനത്തിന് 1.50 കോടി രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ട എക്സ്ഷോറൂം വില.

കോടിപതികൾ! ഒരു കോടി രൂപയിൽ മുകളിൽ വില വരുന്ന ഇലക്‌ട്രിക് ആഢംബര കാറുകൾ

വേഗതയേറിയ ടെയ്‌കാൻ വേരിയന്റിന് 761 bhp കരുത്താണുള്ളത്. അത് 0-100 കിലോമീറ്റർ വേഗത 2.8 സെക്കൻഡിനുള്ളിൽ എത്തിപ്പിടിക്കാൻ പ്രാപ്‌തമാണ്. കാറിന്റെ അടിസ്ഥാന വേരിയന്റിന് പോലും 408 bhp പവറുള്ള ഇലക്ട്രിക് മോട്ടോറുമായാണ് വരുന്നത്. വാഹനത്തിന് 800 വോൾട്ട് ചാർജിംഗ് സിസ്റ്റമാണ് പോർഷ ഒരുക്കിയിരിക്കുന്നത്. ശരിയായ DC ഫാസ്റ്റ് ചാർജറിലേക്ക് പ്ലഗ് ചെയ്‌താൽ വെറും 23 മിനിറ്റിനുള്ളിൽ ബാറ്ററി പൂർണമായും ചാർജു ചെയ്യാനുമാകും.

കോടിപതികൾ! ഒരു കോടി രൂപയിൽ മുകളിൽ വില വരുന്ന ഇലക്‌ട്രിക് ആഢംബര കാറുകൾ

ജാഗ്വർ I-പേസ്

1.05 കോടി രൂപയുള്ള ജാഗ്വർ I-പേസ്

വെറും 4.8 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിവുള്ള AWD എസ്‌യുവിയാണ്. ഏകദേശം 700 Nm torque പുറപ്പെടുവിക്കുന്ന 408 bhp ഇലക്ട്രിക് മോട്ടോറാണ് മോഡലിന്റെ ഹൃദയം. I-പേസ് ബ്ലാക്ക് എഡിഷൻ എന്നൊരു സ്പോർട്ടി വേരിയന്റും ഈ സ്പോർട്‌സ് ഇലക്‌ട്രിക് വാഹനത്തിനുണ്ട്.

കോടിപതികൾ! ഒരു കോടി രൂപയിൽ മുകളിൽ വില വരുന്ന ഇലക്‌ട്രിക് ആഢംബര കാറുകൾ

പൂർണ കറുപ്പിൽ ഒരുങ്ങിയ എസ്‌യുവി 90kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഇത് പരമാവധി 470 കിലോമീറ്റർ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്. മാത്രമല്ല, I-പേസ് മൂന്ന് തവണ 'വേൾഡ് കാർ ഓഫ് ദ ഇയർ' അവാർഡ് കരസ്ഥമാക്കിയ ഇലക്‌ട്രിക് വാഹനം കൂടിയാണെന്നതും മാറ്റുകൂട്ടുന്നുണ്ട്.

കോടിപതികൾ! ഒരു കോടി രൂപയിൽ മുകളിൽ വില വരുന്ന ഇലക്‌ട്രിക് ആഢംബര കാറുകൾ

ഔഡി ഇ-ട്രോൺ ജിടി

ഇലക്‌ട്രി കാറുകൾക്ക് എപ്പോഴും പെട്രോൾ, ഡീസൽ കാറുകളേക്കാൾ വില കൂടുതലായിരിക്കുമെന്ന വസ്‌തുത നിങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിൽ തീർച്ചയായും പരിഗണിക്കേണ്ട മിടുക്കനാണ് ഔഡി ഇ-ട്രോൺ ജിടി. 2.05 കോടി രൂപയ്ക്ക് ലംബോർഗിനി ഹുറാക്കനെക്കാൾ വേഗതയുള്ള ഇ-ട്രോൺ ജിടി ആർഎസും നിങ്ങൾക്ക് സ്വന്തമാക്കാം.

കോടിപതികൾ! ഒരു കോടി രൂപയിൽ മുകളിൽ വില വരുന്ന ഇലക്‌ട്രിക് ആഢംബര കാറുകൾ

പരമാവധി 600 bhp പവറിൽ 830 Nm torque വികസിപ്പിക്കുന്ന സ്‌പോർട്‌സ് സെഡാൻ ആണ് RS വേരിയന്റ്. അത് വെറും 3.3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ താണ്ടാൻ പ്രാപ്‌തമാണ്. സ്റ്റാൻഡേർഡ് ഇ-ട്രോൺ ജിടിയിൽ 471 bhp കരുത്തും 630 Nm torque ഉത്പാദിപ്പിക്കുന്ന ബാറ്ററി പായ്ക്കാണ് കമ്പനി നൽകിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Best luxury electric cars that you can buy in india above rs 1 crore details
Story first published: Monday, November 15, 2021, 13:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X