സെഡാനും മൈലേജും... അതൊരു ഒന്നൊന്നര കോമ്പോ തന്നെ! ഇക്കാര്യത്തിൽ പുലികൾ ഇവർ

ഇന്ത്യയിൽ ഇന്നൊരാൾ കാർ വാങ്ങാൻ തീരുമാനിച്ചു കഴിഞ്ഞാൽ ആദ്യം പരിഗണിക്കുന്ന ചില കാര്യങ്ങളുണ്ട്. മെയിന്റനെൻസ്, മൈലേജ്, സേഫ്റ്റി, റീസെയില്‍ വാല്യൂ ഇക്കാര്യങ്ങൾ പരിഗണിച്ചാവും അവസാന തീരുമാനത്തിലെത്തുക. എന്നാൽ പെട്രോൾ, ഡീസൽ വില രണ്ട് രൂപയോളം കേരളത്തിൽ ഇന്നു മുതൽ കൂടുമ്പോൾ വണ്ടി വാങ്ങുന്ന ആളുടെ പ്രധാന പരിഗണന മൈലേജ് തന്നെയാവും.

പണ്ടും ഇന്നും ഇനി എന്നും മൈലേജില്ലാത്ത വാഹനം വാങ്ങാൻ ആരും തയാറായേക്കില്ല. എത്ര കിട്ടും എന്ന ഇന്ത്യക്കാര​െൻറ എക്കാലത്തേയും വലിയ വേവലാതിയാണ്​ വാഹന വിൽപ്പനയുടെ ജീവനാഡി. മാരുതി അടക്കമുള്ള ഇന്ത്യയിലെ മുഖ്യധാരാ ബ്രാൻഡുകളെല്ലാം മൈലേജിന്റെ ബലത്തിലാണ് ഇപ്പോഴും വിലസുന്നത്. പുത്തനൊരു കാർ വാങ്ങാൻ പോവുമ്പോൾ എസ്‌യുവികൾക്കാണ് ഇന്ന് മുൻതൂക്കമെങ്കിലും മൈലേജിന്റെ കാര്യത്തിൽ ഹാച്ച്ബാക്കുകളും ഡെസാനുകളും തന്നെയാണ് പുലികൾ.

Maruti Ciaz

മികച്ച യാത്രാ സുഖവും മൈലേജും കൂടി ചേർന്നാൽ അത് വേറെ ലെവലാവും. ഈ കോമ്പിനേഷനാണ് നിങ്ങൾ നോക്കുന്നതെങ്കിൽ വാങ്ങേണ്ടത് സെഡാൻ കാറുകൾ തന്നെയാണ്. ഇപ്പോൾ പ്രതാപത്തിന്റെ കാര്യത്തിൽ അൽപം പിന്നിലാണെങ്കിലും ഒരു കാലത്ത് പ്രീമിയം കാർ ഫീൽ തന്ന മുതലുകളാണിവർ. കിടിലൻ ഇന്ധനക്ഷതയുള്ള സെഡാനാണ് നിങ്ങൾ വാങ്ങാനാഗ്രഹിക്കുന്നതെങ്കിൽ ചില മോഡലുകളെ പരിചയപ്പെടുത്തി തരാം...

ഹോണ്ട സിറ്റി: പലരുടേയും സ്വപ്ന വാഹനങ്ങളിൽ ഒന്നാണിത്. അടുത്തിടെ മുഖംമിനുക്കി ഹൈബ്രിഡ് എഞ്ചിനും കോർത്തിണക്കിയ സെഡാൻ ഇന്ന് ഇന്ത്യയിൽ ലഭിക്കുന്നതിൽ വെച്ച് ഏറ്റവും ഇന്ധനക്ഷമതയുള്ള ത്രീ-ബോക്‌സ് വാഹനങ്ങളിൽ ഒന്നാണ്. 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ DOHC i-VTEC പെട്രോൾ എഞ്ചിനും ഒരു ലിഥിയം-അയൺ ബാറ്ററിയും എഞ്ചിൻ-ലിങ്ക്ഡ് ഡയറക്ട് കപ്ലിംഗ് ക്ലച്ചുമാണ് മോഡൽ നൽകുന്നത്. 27.13 കിലോമീറ്റർ മൈലേജാണ് സിറ്റിയിൽ കമ്പനി അവകാശപ്പെടുന്നത്.

Honda City

ഹ്യുണ്ടായി ഓറ: ആളത്ര ജനപ്രിയനല്ലെങ്കിലും മൈലേജിന്റെ കാര്യത്തിൽ പുലിയാണ്. 1.2 പെട്രോൾ സിഎൻജി എഞ്ചിനുമായി എത്തുന്ന സെഡാന്റെ പെട്രോൾ വേരിയൻറ് ലിറ്ററിന് 20.7 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു. അതേസമയം സിഎൻജി വേരിയൻറ് 26 കിലോമീറ്ററും നൽകാനാവും. അടുത്തടെ ഫെയ്‌സ്‌ലിഫ്റ്റായി അവതരിപ്പിച്ച കാറിന് 6.30 ലക്ഷം മുതൽ 8.87 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

ഹോണ്ട അമേസ്: ഏറ്റവും മൈലേജ് നൽകുന്ന സെഡാനുകളുടെ പട്ടികയിലെ രണ്ടാമത്തെ ഹോണ്ട കാറാണിത്. 90 bhp കരുത്തിൽ പരമാവധി 110 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന 1.2 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനാണ് അമേസിന്റെ ഹൃദയം. കാറിന്റെ മാനുവൽ വേരിയന്റിന് 18.6 കിലോമീറ്റർ മൈലേജ് നൽകാനാവുമ്പോൾ സിവിടി ഓട്ടോമാറ്റിക് പതിപ്പുകൾ ലിറ്ററിന് 18.3 കിലോമീറ്റർ ഇന്ധനക്ഷതയാണ് ഒരുക്കിയിരിക്കുന്നത്.

അതൊരു ഒന്നൊന്നര കോമ്പോ! ഇക്കാര്യത്തിൽ പുലികൾ ഇവർ

ടാറ്റ ടിഗോർ: 83 bhp കരുത്തുള്ള 1.2 ലിറ്റർ പെട്രോൾ, സിഎൻജി എഞ്ചിനുള്ള ടാറ്റ ടിഗോറും മൈലേജിന്റെ കാര്യത്തിൽ മിടുക്കനാണേ. പെട്രോളിൽ ഓടുമ്പോൾ ലിറ്ററിന് 19 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമ്പോൾ മറുവശത്ത് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോഡൽ 26.49 കിലോമീറ്റർ മൈലേജാണ് ഒരുക്കുന്നത്. അടുത്തിടെ പുതിയ RDE മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി എഞ്ചിൻ പുതുക്കിയതോടെ ഈ കണക്കുകളിൽ വർധനവും ഉണ്ടായിട്ടുണ്ട്.

മാരുതി സിയാസ്: പ്രീമിയം സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ ഏറെ പിന്നിലായി പോയ മാരുതിയുടെ തുറുപ്പുചീട്ട് ഇന്ധനക്ഷമതയുടെ കാര്യത്തിൽ എതിരാളികളെയെല്ലാം മലർത്തിയടിക്കും. 1.5 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനാണ് സിയാസിൽ ലഭ്യമാവുന്നത്. ഇത് 104 bhp പവറിൽ 138 Nm toque വരെ നൽകുമ്പോൾ 20.65 കിലോമീറ്റർ മൈലേജോളം വാഗ്ദാനം ചെയ്യാനും ശേഷിയുണ്ട്.

Maruti Ciaz

മാരുതി ഡിസയർ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാൻ മോഡലാണിത്. പെട്രോൾ, സിഎൻജി എന്നിങ്ങനെ രണ്ട് ഇന്ധന ഓപ്ഷനുകളിൽ ലഭ്യമായ ഡിസയറും കാശ് പോക്കറ്റിൽ കിടക്കാൻ സഹായിക്കുന്ന കൂട്ടത്തിൽ മിടുക്കനാണ്. 1.2 ലിറ്റർ പെട്രോൾ എഞ്ചിനിൽ ഓടുമ്പോൾ മാനുവലിൽ 23.16 കിലോമീറ്ററും എഎംടി ഓട്ടോമാറ്റിക്കിൽ 24.12 കിലോമീറ്ററും ഇന്ധനക്ഷമതയാണ് നൽകുക. അതേസമയം സിഎൻജിയിൽ ഓടുമ്പോൾ കാറിന് 31.12 കിലോമീറ്റർ മൈലേജും നൽകാനാവും.

More from DriveSpark

Article Published On: Saturday, April 1, 2023, 14:15 [IST]
English summary
Best mileage giving sedan cars in india maruti dzire tata tigor honda amaze and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X