പോക്കറ്റിൽ ഒതുങ്ങുന്ന രണ്ട് ബജറ്റ് കാറുകൾ; Alto K10, Celerio മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം
രാജ്യത്തെ മാസ്-മാർക്കറ്റ് കാർ വിഭാഗത്തിലെ മാരുതി സുസുക്കിയുടെ കുത്തകയെ തകർക്കാൻ ഇന്നുവരെ ഒരു കമ്പനിക്കും സാധിച്ചിട്ടില്ല. കൂടുതൽ പ്രീമിയം സെഗ്‌മെന്റുകളിലേക്ക് കണ്ണുവെച്ച് ഉത്സവ സീസണിന് മുന്നോടിയായി ബ്രാൻഡ് തങ്ങളുടെ മുൻനിര എസ്‌യുവി മോഡൽ ഗ്രാൻഡ് വിറ്റാരയുടെ വിൽപ്പന കൂടി അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്.

എങ്കിലും മാരുതി സുസുക്കിയുടെ പ്രധാന ഊന്നൽ ഇപ്പോഴും എൻട്രി ലെവൽ മോഡലുകളിൽ തന്നെയാണ്. എതിരാളികളായ പല നിർമാതാക്കളും ബജറ്റ് കാറുകൾക്കപ്പുറത്തേക്ക് നോക്കുമ്പോൾ ആൾട്ടോ, എസ്-പ്രെസോ, സെലേറിയോ, വാഗൺആർ എന്നിവയെല്ലാം അവരുടേതായ സ്ഥാനം കണ്ടെത്തി കമ്പനിക്ക് നേട്ടമുണ്ടാക്കി കൊടുക്കുന്നുണ്ട്.
Recommended Video

മാരുതി സുസുക്കി കഴിഞ്ഞ വർഷം തന്നെ പരിഷ്ക്കരിച്ച സെലേറിയോ പുറത്തിറക്കി ഗിയർ ഒന്നുമാറ്റുകയുണ്ടായി. ഈ മാസം ആദ്യം 2022 ആൾട്ടോ K10 എൻട്രി ലെവൽ മോഡലും പുറത്തിറക്കി തങ്ങളുടെ വാഹന നിരയിലാകെ മാറ്റം വരുത്താനും കമ്പനി പ്രത്യേകം ശ്രദ്ധിച്ചു.

പുതുക്കിയ ആൾട്ടോയ്ക്ക് ഉയർന്ന വില പരിഷ്‌കരണം ലഭിച്ചിട്ടുണ്ടെങ്കിലും പണം കൊടുത്ത് വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന മാരുതി സുസുക്കി കാറാണ്. എന്നാൽ സെലേറിയോയും ഒരു 'ബാംഗ്-ഫോർ-ദി-ബക്ക്' വാഹനം എന്ന നിലയിൽ ഒരു ഉറച്ച സാന്നിധ്യമാണ്.

കൃത്യമായി നേരിട്ടുള്ള എതിരാളികളല്ലെങ്കിലും ആൾട്ടോയ്ക്കും സെലെറിയോയ്ക്കും ഒരു സഹോദര വൈരാഗ്യം ഉണ്ടാകാം. എന്നിരുന്നാലും മാരുതി സുസുക്കി ആശ്വസിക്കുന്നത് ഇവ രണ്ടും ഒരേ കുടുംബത്തിലെ അംഗങ്ങളാണല്ലോ എന്നോർത്താണ്. അതിനാൽ ഈ രണ്ട് മോഡലുകളും തമ്മിൽ ഒന്നു താരതമ്യം ചെയ്‌തു നോക്കിയാലോ?

വില വ്യത്യാസം
അടിസ്ഥാന വേരിയന്റിന് 3.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ഈ മാസം ആദ്യമാണ് ആൾട്ടോ K10 പുറത്തിറക്കിയത്. LXi വേരിയന്റിന് ഒരു ലക്ഷത്തോളം രൂപ വില കൂടുതലും മുടക്കേണ്ടിയും വരും. ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുള്ള ആൾട്ടോയുടെ VXi പതിപ്പിന്റെ വില 5.49 ലക്ഷം രൂപയാണ്.

അതേസമയം മറുവശത്ത് സെലേറിയോയുടെ ബേസ് LXi വേരിയന്റിന് 4.99 ലക്ഷം രൂപയാണ് ഇന്ത്യൻ വിപണിയിലെ എക്‌സ്ഷോറൂം വില. ഇതിനർഥം ഇത് ആൾട്ടോ K10 മോഡലിന്റെ ഇതേ വേരിയന്റിന്റെ ഏതാണ്ട് സമാനമായ വിലയിലാണ് വിൽപ്പനയ്ക്ക് എത്തുന്നതെന്ന് സാരം.

കൂടാതെ സെലേറിയോയുടെ മിഡ് VXi വേരിയന്റിന് 5.63 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വില. ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ ടോപ്പ് എൻഡ് ZXi+ പതിപ്പിന് 6.94 ലക്ഷം രൂപയാണ് വില. ZXi വേരിയന്റ് ഇല്ലാത്ത ടോപ്പ് എൻഡ് ആൾട്ടോ K10 നേക്കാൾ ഒരു ലക്ഷത്തിലധികം വില കൂടുതലാണെന്ന് സാരം.

എഞ്ചിനും വലിപ്പവും
ആൾട്ടോ K10, സെലോറിയോ എന്നിവയ്ക്ക് 1,000 സിസി പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. അതുപോലെ പെർഫോമൻസ് കണക്കുകളും ഏതാണ്ട് സമാനമാണ്. ആൾട്ടോ K10 65 bhp പവറിൽ 89 Nm toruque ഉത്പാദിപ്പിക്കുമ്പോൾ സെലേറിയോയ്ക്ക് 67 bhp കരുത്തിൽ അതേ 89 Nm torque ആണ് ലഭ്യമാവുന്നത്.

രണ്ട് ഹാച്ച്ബാക്ക് മോഡലുകളിലെയും ഗിയർബോക്‌സ് ഓപ്ഷനുകളും സമാനമാണ്. എന്നാൽ സെലേറിയോ ഇപ്പോൾ സിഎൻജി ഓപ്ഷനും നൽകുമ്പോൾ ആൾട്ടോ K10 മോഡലിനെ ഫാക്‌ടറി ഫിറ്റഡ് ഗ്രീൻ കിറ്റ് ഓപ്ഷൻ ഭാവിയിൽ മാത്രമേ ലഭിക്കൂ.

വലിപ്പത്തിന്റെ കാര്യത്തിൽ സെലേറിയോയ്ക്ക് ഏകദേശം 100 mm നീളവും 150 mm വീതിയും 30 mm ഉയരവും ഏകദേശം 60 mm വീൽബേസും ആൾട്ടോയെ അപേക്ഷിച്ച് കൂടുതൽ ഉണ്ട്. ആൾട്ടോയിലെ 13 ഇഞ്ച് വീലുകളുമായി താരതമ്യം ചെയ്യുമ്പോൾ സെലേറിയോ 15 ഇഞ്ച് വീലുകളിലാണ് എത്തുന്നതെങ്കിലും രണ്ട് മോഡലുകളുടെയും ഗ്രൗണ്ട് ക്ലിയറൻസ് ഏതാണ്ട് സമാനമാണ്.

ഫീച്ചറുകൾ
ആൾട്ടോ K10, സെലേറിയോ എന്നിവയിൽ സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ സിസ്റ്റം നൽകുന്ന ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ആണുള്ളത്. രണ്ട് മോഡലുകൾക്കും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുടെ പിന്തുണയും ഒപ്പം സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളും റിയർ പാർക്കിംഗ് സെൻസറുകളും മാരുതി സുസുക്കി ഒരുക്കിയിട്ടുണ്ട്.

സെലേറിയോയ്ക്കുള്ളിലെ പിൻ സീറ്റുകൾക്ക് 60:40 സ്പ്ലിറ്റ് ഫോൾഡ് സംവിധാനമുണ്ട്.അത് ആൾട്ടോയ്ക്കുള്ളിൽ കാണാനാവില്ല. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ സെലേറിയോയ്ക്ക് ഓട്ടോമാറ്റിക് വേരിയന്റുകളിൽ ബ്രേക്ക് അസിസ്റ്റിലും ഹിൽ-ഹോൾഡ് അസിസ്റ്റ് ഉണ്ട്. ഇവ രണ്ടും ആൾട്ടോയിൽ ഇല്ല. രണ്ട് കാറുകൾക്കും രണ്ട് എയർബാഗുകളും ഇബിഡിയുള്ള എബിഎസും ലഭിക്കും.

മൈലേജ്
ഇവിടെയാണ് കാര്യങ്ങൾ ശരിക്കും രസകരമായി തോന്നിയേക്കാവുന്നത്. രണ്ട് മോഡലുകളും ഒരേ എഞ്ചിനിലാണ് പ്രവർത്തിക്കുന്നത് തന്നെ. എങ്കിലും ഇന്ത്യൻ വിപണിയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാറായി സെലേറിയോ ഇപ്പോഴും അറിയപ്പെടുന്നു. VXi ഓട്ടോ വേരിയന്റിൽ ലിറ്ററിന് 26.68 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

അതേസമയം സെലേറിയോയുടെ മാനുവൽ വേരിയന്റുകൾ ലിറ്ററിന് 24.97 കിലോമീറ്ററും ലഭ്യമാവും. നേരെമറിച്ച് ആൾട്ടോ K10 മാനുവൽ വേരിയന്റുകൾ ഒരു ലിറ്റർ പെട്രോളിന് 24 കിലോമീറ്ററിലധികം മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്. ഓട്ടോമാറ്റിക് വേരിയന്റുകൾ ലിറ്ററിന് 24.90 കിലോമീറ്ററും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു.

മികച്ച മോഡൽ?
ആൾട്ടോ K10, സെലേറിയോ എന്നി ജനപ്രിയ മോഡലുകളാണ്. കൂടാതെ ശക്തമായ വിൽപ്പനയും സേവന ശൃംഖലയുടെയും പിന്തുണയും ഈ വാഹനങ്ങൾക്കുണ്ട്. രണ്ട് കാറുകളിലെയും ഫീച്ചർ ലിസ്റ്റുകൾ ഏതാണ്ട് സമാനമാണ്. എൻട്രി ലെവൽ ആൾട്ടോ K10-നേക്കാൾ പ്രീമിയമായി കണക്കാക്കപ്പെടുന്ന സെലേറിയോയ്ക്ക് വില അൽപ്പം കൂടുതലാണ്.

ഇത് അൽപ്പം കൂടുതൽ ക്യാബിൻ സ്ഥലവും മികച്ച മൈലേജ് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. എന്നാൽ ചുരുങ്ങിയ ബഡ്ജറ്റിൽ ഉള്ളവർക്ക് K10 അപ്പോഴും ഒരു പ്രശ്നവുമില്ലാത്ത ഓപ്ഷനായിരിക്കണം.


Click it and Unblock the Notifications








