ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യാനാവുമോ? എന്നാൽ അങ്ങനെയുമുണ്ട് ഒരു തീവണ്ടി

ട്രെയിൻ യാത്രകളെ കുറിച്ച് കൂടുതൽ വിവരണത്തിന്റെ ആവശ്യമൊന്നും ഇപ്പോഴില്ല. ഇന്ത്യയിലെ ഒട്ടുമിക്ക ആളുകളും തങ്ങളുടെ ജീവിതത്തിൽ ഒരു തവണയെങ്കിലും ട്രെയിനിൽ യാത്ര ചെയ്‌തിട്ടുണ്ടാവും അല്ലേ. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ ഇത്രയും സൗകര്യപ്രദമായ മറ്റൊരു ഗതാഗത മാർഗമില്ലതാനും. ബ്രിട്ടീഷുകാർ നമുക്ക് നൽകിയ ഏറ്റവും വില പിടിപ്പുള്ള സമ്മാനവും ഇതുതന്നെയാണ്.

ഇന്ത്യന്‍ റെയില്‍വേ ഇന്ന് ലോകത്തിലെ തന്നെ നാലാമത്തെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയും ഏഷ്യയിലെ രണ്ടാമത്തെ വലിയ റെയില്‍വേ ശൃംഖലയുമാണ്. അതൊക്കെ പോട്ടെ, ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്ന കാര്യം പോലും നമുക്ക് സങ്കൽപ്പിക്കാനാവില്ല. കാരണം പിടിവീണാൽ കിട്ടുന്ന പണിയും പിഴയും തന്നെ. ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നത് രാജ്യത്ത് ശിക്ഷാർഹമാണെന്നു ഏവർക്കുമറിയാം. അതിപ്പോൾ ഏത് രാജ്യത്തായാലും അങ്ങനെ തന്നെ. എന്നാൽ ടിക്കറ്റെടുക്കാതെ തന്നെ സൗജന്യമായി ഒരു ട്രെയിൻ യാത്ര ഒരുക്കുന്നുണ്ട്.

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യാനാവുമോ? എന്നാൽ അങ്ങനെയുമുണ്ട് ഒരു തീവണ്ടി

നെറ്റി ചുളിക്കേണ്ട, ഉള്ളതാണ് പറയുന്നത്. അതും കഴിഞ്ഞ 73 വർഷമായി ഈ ട്രെയിൻ ഇന്ത്യയിലുണ്ടെന്ന് പറഞ്ഞാൽ എന്തായാലും പലരും ഞെട്ടും. യാത്ര ചെയ്യാൻ യാതൊരു ടിക്കറ്റും ആവശ്യമില്ലാത്ത ഒരു ട്രെയിൻ രാജ്യത്തുണ്ടെന്ന കാര്യം നമ്മളിൽ പലർക്കും അറിയില്ലെന്ന കാര്യം വാസ്‌തവമാണ്. ഇനി വലിച്ചു നീട്ടുന്നില്ല, ഭക്ര റെയിൽവേ ട്രെയിനിനെ പറ്റിയാണ് പറഞ്ഞുവരുന്നത്. പഞ്ചാബ്, ഹിമാചൽ പ്രദേശ് അതിർത്തികളിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുന്നത്. നംഗലിനും ഭക്കറിനും ഇടയിൽ യാത്രചെയ്യാൻ യാത്രക്കാർ പതിവായി ഉപയോഗിക്കുന്ന ഗതാഗത മാർഗങ്ങളിൽ ഒന്നാണിത്.

ഭക്ര-നംഗല്‍ ട്രെയിന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. 25 ഗ്രാമങ്ങളുടെയും 300 ഓളം യാത്രക്കാരുടെയും പ്രധാന ആശ്രയമാണ് ഈ ട്രെയിന്‍.മലനിരകള്‍ക്കിടയിലൂടെ 13 കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്. ഈ കുറഞ്ഞ ദൂരം സഞ്ചരിക്കുന്ന തീവണ്ടി സർവീസ് പ്രധാനമായും വിദ്യാർഥികൾക്കും സ്‌കൂൾ കുട്ടികൾക്കും വിവിധ തൊഴിൽ മേഖലകളിലെ തൊഴിലാളികൾക്കും പ്രയോജനകരമാണ്. ലോകത്തിലെ ഏക സ്വതന്ത്ര റെയിൽവേ കൂടിയാണിതെന്നതും ശ്രദ്ധേയമാണ്. 1948-ലാണ് ഭക്കര്‍-നംഗല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്.

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യാനാവുമോ? എന്നാൽ അങ്ങനെയുമുണ്ട് ഒരു തീവണ്ടി

ഭക്കർ-നംഗല്‍ അണക്കെട്ടിന്റെ നിര്‍മ്മാണ വേളയിലാണ് സ്പെഷ്യൽ ട്രെയിനിന്റെ ആവശ്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. അക്കാലത്ത് നംഗലിനും ഭകറിനും ഇടയിൽ മറ്റു ഗതാഗത മാർഗങ്ങൾ ഇല്ലായിരുന്നു. അതിനാൽ, ഹെവി മെഷിനറികളുടെയും ജീവനക്കാരുടെയും ഗതാഗതം സുഗമമാക്കുന്നതിന് റൂട്ടിൽ ഒരു റെയിൽവേ ട്രാക്ക് സ്ഥാപിക്കുകയായിരുന്നു. തുടക്കത്തില്‍ സ്റ്റീം എഞ്ചിനുകള്‍ ഉപയോഗിച്ചാണ് ട്രെയിന്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് 1953-ല്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത മൂന്ന് പുതിയ എഞ്ചിനുകള്‍ അവയ്ക്ക് പകരം ഉപയോഗിക്കാന്‍ തുടങ്ങി.

ഈ മൂന്നിൽ രണ്ടെണ്ണം ഇപ്പോഴും പ്രവർത്തനത്തിലുണ്ട് താനും. എന്നാൽ ഒരെണ്ണം നംഗൽ സ്റ്റേഷനിൽ അറ്റകുറ്റപ്പണിയിലാണ്. കറാച്ചിയിൽ നിർമിച്ച കോച്ചുകൾ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലാണ് നംഗലിൽ നിന്ന് ഭക്രയിലേക്കും തിരിച്ചും ദിവസവും സഞ്ചരിക്കുന്നത്. 1953 മുതൽ ഇന്ത്യൻ റെയിൽവേ അഞ്ച് മോഡൽ ട്രെയിൻ എഞ്ചിനുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ബിബിഎംബിയുടെ ഹെറിറ്റേജ് ട്രെയിൻ ഇപ്പോഴും ആ 60 വർഷം പഴക്കമുള്ള എഞ്ചിനുകൾക്കൊപ്പം വിജയകരമായി പ്രവർത്തനം നടത്തുന്നുണ്ട്. സാങ്കേതിക മുന്നേറ്റങ്ങളും മെച്ചപ്പെട്ട വികസിപ്പിച്ച എഞ്ചിനുകളും ഉണ്ടായിരുന്നിട്ടും ട്രെയിൻ ഇപ്പോഴും 60 വർഷം പഴക്കമുള്ള മോഡൽ അതിന്റെ പുരാതന സ്വഭാവം നിലനിർത്താനുള്ള ശ്രമത്തിലാണ് ഉപയോഗിക്കുന്നത്.

എഞ്ചിൻ മണിക്കൂറിൽ 18 മുതൽ 20 ലിറ്റർ വരെ ഡീസൽ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതെല്ലാം പുരാതന സ്വഭാവത്തെ നിലനിർത്തുന്ന ഘടകങ്ങളാണ്. കൊളോണിയൽ കാലത്തെ തടി ബെഞ്ചുകൾ ഉപയോഗിച്ചാണ് ട്രെയിനിന്റെ കോച്ചുകൾ കറാച്ചിയിൽ നിർമിച്ചത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ട്രെയിൻ നംഗൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 7:05-ന് പുറപ്പെട്ട് 8:20-ന് ഭക്രയിലെത്തും. അതേ ദിവസം അത് വീണ്ടും നംഗലിൽ നിന്ന് വൈകിട്ട് 3:05 മണിക്ക് പുറപ്പെട്ട് 4:20 ന് ഭക്രയിൽ എത്തിച്ചേരുകയും ചെയ്യും.

ചെലവുകൾ കൂടുതലാണെങ്കിലും സർവീസ് സൗജന്യമായി നിലനിർത്താൻ ഭക്ര ബിയാസ് മാനേജ്മെന്റ് ബോർഡ് തീരുമാനിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ യാത്രക്കാർ ടിക്കറ്റും എടുക്കണ്ട. സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് ഒരിക്കൽ ട്രെയിൻ പ്രവർത്തനം അവസാനിപ്പിക്കുന്നതിനെ കുറിച്ച് അധികൃതർ പിന്തിച്ചിരുന്നു. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ട്രാക്കിൽ മൂന്ന് തുരങ്കങ്ങളും ആറ് സ്റ്റേഷനുകളുമുണ്ടെന്നും പ്രതിദിനം 800 ഓളം യാത്രക്കാർ ട്രെയിനിൽ സഞ്ചരിക്കുന്നുണ്ടെന്നുമാണ് കണക്കുകൾ.

രാജേഷ് ഖന്നയുടെ "ചൽത്ത പർസ" എന്ന സിനിമയിലും തീവണ്ടി മുഖംകാണിച്ചിട്ടുണ്ട്. ചരിത്രത്തിന്‍റെ ഭാഗമായ ഭക്ര - നംഗൽ ട്രെയിൻ ടിക്കറ്റില്ലാതെ നിയമവിധേയമായി രാജ്യത്ത് യാത്ര ചെയ്യാവുന്ന മാർഗമായി അവിശേഷിക്കുന്നു. ട്രെയിന്‍ യാത്രയുടെ വാണിജ്യവല്‍ക്കരണത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും പുതിയ തലമുറയ്ക്ക് പഠിക്കാനും ചരിത്രത്തെ ചിത്രീകരിക്കുന്നതിനുമായി ഇന്നും ഇത് സർവീസ് നടത്തുകയാണ്.

Most Read Articles

Malayalam
English summary
Bhakra nangal train the world s only free railway providing free trips
Story first published: Thursday, January 19, 2023, 10:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X