ഇന്ത്യൻ സൈനികർക്കു കരുത്തു പകരാൻ ഇനി കല്യാണിയും; ഉപയോഗിക്കുക യുഎൻ സമാധാന ദൗത്യങ്ങൾക്കായി

ഇന്ത്യൻ ആർമിക്കു കരുത്ത് പകരാൻ ഇന്ത്യൻ നിർമിത കവചിത വാഹനങ്ങളായ കല്യാണി M4 സൈന്യത്തിന് കൈമാറി ഇന്ത്യയിലെ മുൻനിര ഘടക നിർമ്മാതാക്കളായ ഭാരത് ഫോർജ്. 16 യൂണിറ്റുകളാണ് ആദ്യഘട്ടത്തിൽ കമ്പനി കമ്മീഷൻ ചെയ്‌തിരിക്കുന്നത്.

ഇന്ത്യൻ സൈനികർക്കു കരുത്തു പകരാൻ ഇനി കല്യാണിയും; ഉപയോഗിക്കുക യുഎൻ സമാധാന ദൗത്യങ്ങൾക്കായി

ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാ വിന്യാസത്തിനായാവും കല്യാണി M4 ഉപയോഗിക്കുക. ഖനി സ്ഫോടനങ്ങളിൽ നിന്നും ഗ്രനേഡുകളിൽ നിന്നും സംരക്ഷണം നൽകുന്ന ഒരു കവചിത പേഴ്സണൽ കാരിയർ (APC) ആണ് കല്യാണി M4.

ഇന്ത്യൻ സൈനികർക്കു കരുത്തു പകരാൻ ഇനി കല്യാണിയും; ഉപയോഗിക്കുക യുഎൻ സമാധാന ദൗത്യങ്ങൾക്കായി

അതിശക്തമായ മൈൻ, ഗ്രനേഡ് സ്‌ഫോടനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് കല്യാണി. ഏതു ദുർഘട സാഹചര്യങ്ങളിലും വാഹനത്തിലെ യാത്രകാർക്കു കല്യാണി സംരക്ഷണം ഉറപ്പാക്കുമെന്നതും ഹൈലൈറ്റാണ്.

ഇന്ത്യൻ സൈനികർക്കു കരുത്തു പകരാൻ ഇനി കല്യാണിയും; ഉപയോഗിക്കുക യുഎൻ സമാധാന ദൗത്യങ്ങൾക്കായി

കല്യാണി M4 ഒരു ക്വിക്ക് റിയാക്ഷൻ ഫൈറ്റിംഗ് വെഹിക്കിൾ (ഹെവി) ആയി തരംതിരിച്ചിട്ടുണ്ട്. കൂടാതെ ഒരു ഇൻഫൻട്രി പ്ലാറ്റൂണിനെ (10 സൈനികർ വരെ) പൂർണമായി യുദ്ധോപകരണങ്ങളിൽ വഹിക്കാൻ ഉദ്ദേശിച്ച് തദ്ദേശീയമായി നിർമിച്ചതാണ്. വർഷങ്ങളോം നീണ്ട പരീക്ഷണ, നിരീക്ഷണങ്ങൾക്കു ശേഷമാണ് കല്യാണിയുടെ വികസനം പൂർത്തിയാക്കിയിരിക്കുന്നത്.

ഇന്ത്യൻ സൈനികർക്കു കരുത്തു പകരാൻ ഇനി കല്യാണിയും; ഉപയോഗിക്കുക യുഎൻ സമാധാന ദൗത്യങ്ങൾക്കായി

ലേയിലെയും, ലഡാക്കിലെയും അതിശൈത്യത്തിലും, റാൻ ഓഫ് കച്ചിലെ കൊടും ചൂടിലും വാഹനം പരീക്ഷണം പൂർത്തിയാക്കിയാണ് കവചിത വാഹനത്തിന്റെ വരവ്. എല്ലാ കാലവസ്ഥയിലും എല്ലാത്തരം ഭൂപ്രദേശങ്ങളിയും അതിവേഗം സഞ്ചരിക്കാൻ കഴിയുമെന്നു കല്യാണി തെളിയിച്ചിട്ടുണ്ട്.

ഇന്ത്യൻ സൈനികർക്കു കരുത്തു പകരാൻ ഇനി കല്യാണിയും; ഉപയോഗിക്കുക യുഎൻ സമാധാന ദൗത്യങ്ങൾക്കായി

യുഎൻ സമാധാന ദൗത്യങ്ങൾക്കായി ഇന്ത്യയിൽ നിർമിച്ച കല്യാണി M4 എത്തിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച ഭാരത് ഫോർജ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബാബ എൻ കല്യാണി പറഞ്ഞു. പ്രധാനമന്ത്രിയുടെ ആത്മനിർഭാരതിനും പ്രതിരോധ മേഖലയിൽ സ്വാശ്രയത്വത്തിനും വേണ്ടിയുള്ള കാഴ്ച്ചപ്പാട് പ്രയോജനപ്പെടുത്താനുള്ള പ്രതിബദ്ധതയെ കല്യാണി ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സൈനികർക്കു കരുത്തു പകരാൻ ഇനി കല്യാണിയും; ഉപയോഗിക്കുക യുഎൻ സമാധാന ദൗത്യങ്ങൾക്കായി

ജീവനക്കാരുടെ സുരക്ഷയും വാഹന പ്രകടനവും പരമപ്രധാനമായ ഘടകങ്ങളായി നിലനിർത്തി, ജീവനക്കാരെ തങ്ങളുടെ ചുമതലകൾ ഒപ്റ്റിമൽ രീതിയിൽ നിർവഹിക്കാൻ അനുവദിക്കുന്ന തരത്തിലാണ് കല്യാണി M4 രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഭാരത് ഫോർജ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അമിത് കല്യാണി കൂട്ടിച്ചേർത്തു.

ഇന്ത്യൻ സൈനികർക്കു കരുത്തു പകരാൻ ഇനി കല്യാണിയും; ഉപയോഗിക്കുക യുഎൻ സമാധാന ദൗത്യങ്ങൾക്കായി

രാജ്യത്തെ ഏറ്റവും ദുഷ്‌കരമായ ചില ഭൂപ്രദേശങ്ങളിൽ M4 അതീവ വാഹന പരീക്ഷണം പൂർത്തിയാക്കിയതായി ഭാരത് ഫോർജ് പറയുന്നു. മുകളിൽ സൂചിപ്പിച്ച പോലെ ലേയിലെയും ലഡാക്കിലെയും തണുത്തുറഞ്ഞ താപനിലയിലും റാൺ ഓഫ് കച്ചിലെ മരുഭൂമികളിലുമാണ് പരീക്ഷണം നടത്തിയത്. M4 ന് ഏകദേശം 800 കിലോമീറ്റർ കോമ്പാറ്റ് റേഡിയസുമുണ്ട്.

ഇന്ത്യൻ സൈനികർക്കു കരുത്തു പകരാൻ ഇനി കല്യാണിയും; ഉപയോഗിക്കുക യുഎൻ സമാധാന ദൗത്യങ്ങൾക്കായി

എല്ലാ സമയത്തും സാഹചര്യ ബോധത്തോടെയുള്ള ആധുനിക സൈനിക ഗ്രേഡ് പവർ ടെറൈനും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നുവെന്ന് കമ്പനി പറയുന്നു. കവചിത വാഹനത്തിന് ചക്രങ്ങൾക്കടിയിൽ മൂന്ന് 10 കിലോ ടിഎൻടി ചാർജുകളും ഒരു വശത്ത് 50 കിലോഗ്രാം ഐഇഡി സ്ഫോടനവും താങ്ങാൻ കഴിയും.

ഇന്ത്യൻ സൈനികർക്കു കരുത്തു പകരാൻ ഇനി കല്യാണിയും; ഉപയോഗിക്കുക യുഎൻ സമാധാന ദൗത്യങ്ങൾക്കായി

ലോകത്ത് ലഭ്യമായ ഏറ്റവും മികച്ച മൊബിലിറ്റി പ്ലാറ്റ്ഫോമുകളിലൊന്നാണ് കല്യാണി M4 മോഡലിലേത്. ആംബുലൻസ്, കമാൻഡ് പോസ്റ്റ് വാഹനങ്ങൾ തുടങ്ങിയ വകഭേദങ്ങളിൽ മുമ്പ് ഇതു പരീക്ഷച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യം 45 കല്യാണി M4 APC മോഡലുകൾക്കായി ഓർഡർ നൽകിയിട്ടുണ്ട്.

ഇന്ത്യൻ സൈനികർക്കു കരുത്തു പകരാൻ ഇനി കല്യാണിയും; ഉപയോഗിക്കുക യുഎൻ സമാധാന ദൗത്യങ്ങൾക്കായി

അതേസമയം യുഎൻ സമാധാന പരിപാലന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന 23 എപിസികൾ ഇന്ത്യൻ സൈന്യത്തിന് കൈമാറുകയാണ്. ചൈന- ഇന്ത്യ അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് അടുത്തിടെ കരസേനയുടെ വടക്കൻ കമാൻഡ് കല്യാണി M4 കവചിത വാഹനങ്ങൾ അടുത്തിടെ സൈന്യത്തിന്റെ വടക്കൻ കമാൻഡിൽ ഉൾപ്പെടുത്തിയിരുന്നു.

More from DriveSpark

Article Published On: Friday, October 14, 2022, 11:21 [IST]
English summary
Bharat forge dispatched 16 made in india kalyani m4 armoured vehicles to the indian army
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X