വാരിയത് 50 കോടി കളക്ഷൻ, മോഹിനിയാട്ടത്തിന്റെ സംവിധായകന് പുത്തൻ എസ്‌യുവി സമ്മാനിച്ച് നിർമാതാക്കൾ

തീയേറ്ററിൽ വലിയ ഹിറ്റാവാതെ പോയൊരു പടം പിന്നീട് ഒടിടിയിൽ എത്തിയപ്പോൾ മലയാളികൾ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ച കാഴ്ച്ച നാം കണ്ടതാണ്. ആദ്യഭാഗം തിയേറ്ററിൽ പരാജയം ആകുകയും, രണ്ടാം ഭാഗം ഹിറ്റ്‌ ആകുകയും ചെയുന്നത് ആദ്യമായല്ല. എങ്കിലും വൻവിജയം അർഹിച്ചിരുന്ന ഭരതനാട്യത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് കേട്ടപ്പോൾ തന്നെ ഇത് തീയേറ്ററിൽ തന്നെ പോയി കാണുമെന്ന് മലയാളികൾ അന്നേ മനസിൽ ഉറപ്പിച്ചതാണ്. ആദ്യ ഭാഗത്തിന്റെ പരാജയം പലിശ സഹിതം തീര്‍ത്തു കൊണ്ടാണ് ഭരതനാട്യം 2 മോഹിനിയാട്ടം ബംബർ ഹിറ്റായത്.

അതിന്ശേഷം ഒടിടിയിലെത്തിയപ്പോള്‍ ചിത്രം പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടുകയും ചെയ്തു. സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയും മോഹിനിയാട്ടത്തിന് ഉണ്ടായിരുന്നു. തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങിയ മോഹിനിയാട്ടം 50 കോടി കളക്ഷനാണ് വാരിയത്. പടത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് കൃഷ്‌ണദാസ് മുരളിയായിരുന്നു.

Bharathanatyam 2 Mohiniyattam Director Krishnadas Murali Got Toyota Hyryder As Gift From Producers

സിനിമ ഗംഭീര വിജയമായതോടെ സംവിധായകന് ലക്ഷങ്ങൾ വില മതിക്കുന്നൊരു സമ്മാനം നൽകിയിരിക്കുകയാണ് പടത്തിന്റെ നിർമാതാക്കൾ. അതും ടൊയോട്ടയുടെ പുത്തൻ ഹൈബ്രിഡ് എസ്‌യുവിയായ അർബൻ ക്രൂയിസർ ഹൈറൈഡറാണ് കൃഷ്‌ണദാസ് മുരളിക്ക് സമ്മാനം കൊടുത്തിരിക്കുന്നത്. പുതിയ കാറിന്റെ താക്കോൽ സൈജു കുറുപ്പിന്റെയും തോമസ് തിരുവല്ലയുടേയും കൈയിൽ നിന്നും കൃഷ്ണദാസ് ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന മിഡ്-സൈസ് എസ്‌യുവിയുടെ ഏത് വേരിയന്റാണ് സംവിധായകന് ലഭിച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. NA പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ, സിഎൻജി എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ വിപണിയിലെത്തുന്നത്. ഇതിൽ ആദ്യത്തേത് മാരുതി വികസിപ്പിച്ച 1.5 ലിറ്റർ NA K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ യൂണിറ്റാണ്.

Bharathanatyam 2 Mohiniyattam Director Krishnadas Murali Got Toyota Hyryder As Gift From Producers

5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ഇതിന് 102 bhp കരുത്തിൽ പരമാവധി 135 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അടുത്തത് ടൊയോട്ടയുടെ സ്വന്തം 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ്. ഇ-ഡ്രൈവ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 116 bhp പവറിൽ 141 Nm ടോർക്കാണ് നിർമിക്കാനാവുക. ലിറ്ററിന് 27 കിലോമീറ്റർ മൈലേജ് വരെ നൽകാൻ ഹൈബ്രിഡ് പതിപ്പ് നൽകുന്നുണ്ട്.

എസ്‌യുവിയുടെ സിഎൻജി വേരിയന്റുകളിലേക്ക് വന്നാൽ മാരുതി സുസുക്കിയുടെ 1.5 ലിറ്റർ, ഫോർ സിലിണ്ടർ, K12C എഞ്ചിനാണ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുന്നത്. സിഎൻജിയിൽ ഓടുമ്പോൾ പവർ കണക്കുകൾ 88 bhp, 121.5 Nm ടോർക്ക് എന്നിങ്ങനെയായി പെർഫോമൻസ് കുറയുമെങ്കിലും ടൊയോട്ട അവകാശപ്പെടുന്നത് പോലെ ഹൈറൈഡറിൻ്റെ സിഎൻജി മോഡലുകൾക്ക് കിലോഗ്രാമിന് 26.6 കിലോമീറ്റർ മൈലേജ് ലഭിക്കും.

Bharathanatyam 2 Mohiniyattam Director Krishnadas Murali Got Toyota Hyryder As Gift From Producers

10.99 ലക്ഷം രൂപ മുതൽ 20.19 ലക്ഷം രൂപ വരെയാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. എന്തായാലും പുതിയ ചിത്രത്തിന്റെ വിജയത്തിൽ സംവിധായകനും നിർമാതാക്കളും താരങ്ങളുമെല്ലാം ഒരുപോലെ ഹാപ്പിയാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്‌, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ്‌ ഗുരുവായൂർ, നിസ്‌താർ സേടട്ട് എന്നീ വമ്പൻ താരനിരയാണ് മോഹിനിയാട്ടത്തിലുള്ളത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Tuesday, May 19, 2026, 11:30 [IST]
English summary
Bharathanatyam 2 mohiniyattam director krishnadas murali got toyota hyryder as gift from producers
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X