വീട്ടിലുള്ളത് ലോകത്തെ എണ്ണപ്പെട്ട ആഡംബര കാറുകൾ, എസ്‌യുവികളിലെ ഭീമനെ സ്വന്തമാക്കി ഭീമ ജ്വല്ലറി ഉടമ

ഭീമ ജ്വല്ലറി അറിയാത്ത മലയാളികൾ ഉണ്ടാവില്ലല്ലോ. മികച്ച പരസ്യങ്ങളിലൂടെ എല്ലാവരുടേയും മനസിലേക്ക് ഓടിക്കയറിയ ഭീമ സർവീസിന്റെ കാര്യത്തിലും സ്വർണത്തിന്റെ കാര്യത്തിലായാലും പകരംവെക്കാനില്ലാത്തവരാണ്. പാൻ ഇന്ത്യൻ ലെവലിലും മിഡിൽ ഈസ്റ്റിലും വരെ സാന്നിധ്യമറിയിച്ച ഈ കമ്പനിയുടെ ഉടമയായ ഭീമ ഗോവിന്ദനെയും മിക്കവർക്കും അറിയാം. പ്രത്യേകിച്ച് വണ്ടിഭ്രാന്തൻമാക്കിടയിൽ ഇദ്ദേഹത്തിന് ഫാൻസുണ്ടാവാം. അത്യാഡംബര കാറുകളാൽ സമ്പന്നമായ ഗരാജ് തന്നെയാണ് ഇതിന്റെ പിന്നിലുള്ള കാരണം. കേരളത്തിലെ പ്രമുഖ സ്വര്‍ണ വ്യാപാര ശൃംഖലയായ ഭീമ ജ്വല്ലറിയുടെ ഉടമ ബി ഗോവിന്ദൻ ഇപ്പോഴിതാ തന്റെ യാത്രകൾക്കായി പുത്തനൊരു ലക്ഷ്വറി കാർ കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

റോൾസ് റോയ്സ്, ബെന്റ്ലി, പോർഷ ഉൾപ്പെടെ ലോകത്തെ എണ്ണപ്പെട്ട ആഡംബര കാറുകളെല്ലാം അണിനിരക്കുന്ന ഗരാജിലേക്ക് മെർസിഡീസ് മെയ്‌ബാക്ക് GLS എസ്‌യുവിയാണ് അതിഥിയായി എത്തിയിരിക്കുന്നത്. ബിസിനസ് കഴിഞ്ഞാൽ അദ്ദേഹത്തിന് ഏറ്റവും കമ്പമുള്ള മേഖലയാണ് വാഹനങ്ങളുടേത്. മെർസിഡീസ് ബെൻസിന്റെ കേരളത്തിലെ മുൻനിര വിതരണക്കാരായ ബ്രിഡ്‌ജ്‌വേ മോട്ടോർസിൽ നിന്നാണ് ഭീമ ജ്വല്ലറി ഉടമയായ ബി ഗോവിന്ദൻ പുതിയ മെയ്ബാക്ക് GLS എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നത്.

Bhima Jewels Chairman B Govindan Buys Mercedes-Maybach GLS

അദ്ദേഹം ഡെലിവറിയെടുക്കുന്നതിന്റെയും പുത്തൻ ആഡംബര എസ്‌യുവിയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിന്റെയും വീഡിയോയും ഡീലർഷിപ്പ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. 600 4മാറ്റിക് എന്ന ഒരൊറ്റ വേരിയന്റിൽ എത്തുന്ന മെർസിഡീസ് മെയ്ബാക്ക് GLS എസ്‌യുവിക്ക് 3.35 കോടി രൂപയാണ് കേരളത്തിലെ എക്സ്ഷോറൂം വില വരുന്നത്. അതേസമയം ടാക്‌സും ഇൻഷുറൻസും മറ്റ് ചെലവുകളുമെല്ലാമായി വാഹനം റോഡിലിറങ്ങുമ്പോൾ ഏകദേശം 4.25 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ട്.

4 സീറ്റർ ലക്ഷ്വറി എസ്‌യുവിക്ക് 48V ഹൈബ്രിഡ് സംവിധാനവുമായി ജോടിയാക്കിയ 4.0 ലിറ്റർ, ട്വിൻ ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4മാറ്റിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും സ്റ്റാൻഡേർഡായി വരുന്ന മെർസിഡീസ് ബെൻസിന്റെ ഈ അത്യാഡംബര എസ്‌യുവിക്ക് 557 bhp പവറിൽ പരമാവധി 770 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.

Bhima Jewels Chairman B Govindan Buys Mercedes-Maybach GLS

സെലിബ്രിറ്റികൾക്കിടയിലും വ്യവസായി പ്രമുഖർക്കിടയിലും ഏറെ ജനപ്രിയമായ വാഹനം യാത്രാ സുഖത്തിന്റെ കാര്യത്തിലും കംഫർട്ടിലും പകരംവെക്കാനില്ലാത്ത സ്പോർട് യൂട്ടിലിറ്റി വാഹനം കൂടിയാണിത്. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ മെയ്ബാക്ക് GLS 600 എസ്‌യുവിക്ക് വെറും 0-100 കിലോമീറ്റർ വേഗത 4.9 സെക്കൻഡിൽ കൈവരിക്കാനാവും. എന്നാൽ വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററായി മെർസിഡീസ് പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

ഡിസൈനിലേക്ക് നോക്കിയാൽ ക്രോമില്‍ തീർത്ത കൂറ്റന്‍ ഫ്രണ്ട് ഗ്രില്ല്, B പില്ലറിലെ ക്രോം ഇന്‍സെര്‍ട്ടുകള്‍, D പില്ലറില്‍ മെയ്ബാക്ക് ലോഗോ, മള്‍ട്ടിസ്പോക്ക് അലോയി വീലുകൾ എന്നിവ കോർത്തിണക്കിയാണ് GLS600 പണികഴിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വമ്പൻ വലിപ്പം കാരണം റോഡിലൂടെ ഒഴുകി നീങ്ങുന്നത് കാണാൻ വരെ വലിയ ചേലാണ്. എക്സ്റ്റീരിയറിലേതു പോലെ തന്നെ അത്യാഡംബരമായാണ് ഇന്റീരിയറും ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് ഒരുക്കിയിട്ടുള്ളത്.

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകള്‍ അതോടൊപ്പം തന്നെ ഷാംപെയിന്‍ ബോട്ടിലുകള്‍ സൂക്ഷിക്കാന്‍ റഫ്രിജറേറ്ററിന് സ്‌പെയ്‌സുള്ള ഒരു ഫിക്‌സഡ് സെന്റര്‍ കണ്‍സോള്‍, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക്കായി എക്‌സ്റ്റെന്‍ഡ് ചെയ്യുന്ന സൈഡ് സ്റ്റെപ്പുകള്‍ പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റുകള്‍ എന്നീ ഫീച്ചറുകളെല്ലാം യാത്രകളം തികച്ചും മനോഹരമാക്കും. കഴിഞ്ഞില്ല, ഇതിനു പുറമെ

നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, വെന്റിലേറ്റഡ് മസാജിംഗ് സീറ്റുകള്‍, കാറിനുള്ളിലെ ഫംഗ്ഷനുകള്‍ നിയന്ത്രിക്കാന്‍ റിയർ-സീറ്റ് ടാബ്‌ലെറ്റ്, 360-ഡിഗ്രി ക്യാമറ, ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം പോലുള്ള പ്രീമിയം ഫീച്ചറുകളാലും ഭീമ ഗോവിന്ദന്റെ പുതുപുത്തൻ മെർസിഡീസ് മെയ്‌ബാക്ക് GLS 600 എസ്‌യുവി സമ്പന്നമാണ്. സേഫ്റ്റിക്കും പ്രത്യേക പരിഗണന കൊടുത്താൻ ജർമൻ ബ്രാൻഡ് വാഹനം ഡിസൈൻ ചെയ്‌തിരിക്കുന്നത്.

ആക്ടീവ് ഡിസ്റ്റന്‍സ് അസിസ്റ്റ് ഡിസ്ട്രോണിക്, ആക്ടീവ് ലെയിന്‍ കീപ്പിംഗ് അസിസ്റ്റ്, ആക്റ്റീവ് ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, ആക്ടീവ് സ്റ്റിയറിംഗ് അസിസ്റ്റ് എന്നിങ്ങനെയുള്ള സുരക്ഷാ സന്നാഹങ്ങളാണ് ഈ കൂറ്റൻ എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നത്. അഡാപ്റ്റീവ് ഡാംപറുകളും വാഹനത്തിൽ സ്റ്റാൻഡേർഡായി വരുന്ന ഫീച്ചറാണ്. ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയും നടൻ മമ്മൂട്ടിയും നേരത്തെ GLS 600 എസ്‌‍യുവി സ്വന്തമാക്കിയിട്ടുള്ള പ്രധാന മലയാളികളാണ്.

More from DriveSpark

Article Published On: Wednesday, June 26, 2024, 18:19 [IST]
English summary
Bhima jewels chairman b govindan buys mercedes maybach gls luxury suv worth rs 4 25 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X