മാസങ്ങൾക്ക് കഴിഞ്ഞെങ്കിലും ബിഗ് ബോസ് വിജയിയെ തേടി സമ്മാന 'കാർ' എത്തി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഇന്ത്യയിലെ ടിവി ചാനൽ റിയാലിറ്റി ഷോകളിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള പരിപാടിയാണ് ബിഗ് ബോസ്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് അങ്ങനെ എല്ലാ ഭാഷകളിലും സംഭവം ഹിറ്റാണ്. ബിഗ് ബോസിൽ കയറിയാൽ പിന്നീട് തിരിച്ചിറങ്ങുമ്പോൾ കിട്ടുന്നത് സെലിബ്രിറ്റ് സ്റ്റാറ്റസ് കൂടിയാണ്. അഖിൽ മാരാറും ഫുക്രുവുമെല്ലാം ഇതിനുള്ള ചെറിയ ഉദാഹരങ്ങൾ മാത്രമാണ്. അടച്ചിട്ട വീട്ടിൽ 100 ദിവസം കഴിയണം അതിലെ ടാസ്‌ക്കുകളെല്ലാം പൂർത്തിയാക്കണം തുടങ്ങിയ കടമ്പകൾ മാത്രം പോര, പുറത്ത് ജനപിന്തുണ കൂടിയുണ്ടെങ്കിലേ കപ്പടിക്കാനാവൂ. മലയാളത്തിൽ ഇത്തവണ കപ്പടിച്ചത് ജിന്റോയാണ്. 50 ലക്ഷം രൂപയാണ് വിജയിക്ക് ഇത്തവണ സമ്മാനമായി കിട്ടുന്നത്.

കഴിഞ്ഞ തലവണത്തെ വിജയിക്ക് ക്യാഷ് പ്രൈസിനൊപ്പം പുതിയൊരു കാറും സമ്മാനമായി കൊടുത്തിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ല. എന്നാൽ ഷോ തീർന്ന് 7 മാസത്തിനു ശേഷം വിജയിയെ തേടി പുതിയ കാർ എത്തിയിരിക്കുകയാണ്. എന്നാൽ മലയാളം ബിഗ് ബോസ് വിജയി ജിന്റോയ്ക്കല്ല, ബിഗ് ബോസ് കന്നഡ റിയാലിറ്റി ഷോയുടെ പത്താം സീസൺ വിന്നറായ കാർത്തിക് മഹേഷിനാണ് മാരുതി സുസുക്കിയുടെ ബ്രെസ എസ്‌യുവി സംഘാടകർ കൈമാറിയിരിക്കുന്നത്.

Big Boss Kannada Season 10 Winner Karthik Mahesh

പുത്തൻ കാറിന്റെ ഡെലിവിറിയെടുക്കുന്നതിന്റെ വീഡിയോ താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്. ബിഗ് ബോസ് കന്നഡ സീസൺ പത്തിലെ വിജയിക്ക് 50 ലക്ഷം രൂപയും ട്രോഫിയും പുതിയ കാറും സമ്മാനമായി നൽകുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് കാർത്തിക് മഹേഷിന് പുതിയ മാരുതി സുസുക്കി ബ്രെസ കൈമാറിയത്. വാഹനത്തിന് പൂജ അർപ്പിച്ച് പുതിയ അതിഥിയെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

ബ്രെസയുടെ സിൽവർ കളർ ഓപ്ഷനിലുള്ള മോഡലാണ് താരത്തിന് സമ്മാനം കിട്ടിയിരിക്കുന്നത്. മിക്കവാറും ഇത് ടോപ്പ് എൻഡ് വേരിയന്റ് ആയിരിക്കാനാണ് സാധ്യത. ഇനി മലയാളി ബിഗ് ബോസ് ഫാൻസിനും ചോദിക്കാനുള്ളത് ജിന്റോപ്പന് കാർ കൊടുക്കുന്നുണ്ടോയെന്നാണ്. നിലവിൽ മാരുതി സുസുക്കിയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് കോംപാക്‌ട് എസ്‌യുവിയായ ബ്രെസ. 2023 കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സ്വന്തമാക്കിയ മോഡലും ഇതുതന്നെയാണ്.

Big Boss Kannada Season 10 Winner Karthik Mahesh

LXI, VXI, ZXI, ZXI പ്ലസ് എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിലായി എത്തുന്ന മാരുതി ബ്രെസയ്ക്ക് 8.34 ലക്ഷം മുതൽ 14.14 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, നാവിഗേഷൻ, വോയ്‌സ് കമാൻഡുകൾ എന്നിവയെ പിന്തുണയ്‌ക്കുന്ന 9 ഇഞ്ച് സ്‌മാർട്ട്‌പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, വൈപ്പറുകൾ തുടങ്ങിയ ഗംഭീര ഫീച്ചറുകളാണ് എസ്‌യുവിയിൽ കമ്പനി ഒരുക്കിയിട്ടുള്ളത്.

ഇതുകൂടാതെ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ലൈറ്റിംഗ്, റിവേഴ്‌സിംഗ് ക്യാമറ, റിയർവ്യൂ മിററിനുള്ളിൽ ഓട്ടോ-ഡിമ്മിംഗ്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ പുറത്തെ റിയർവ്യൂ മിററുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് പോലുള്ള സമഗ്രമായ ഫീച്ചറുകളും മാരുതി സുസുക്കി ബ്രെസയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Big Boss Kannada Season 10 Winner Karthik Mahesh

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ ബ്രെസയുടെ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ വരെ മാരുതി സുസുക്കി സ്റ്റാൻഡേർഡായി തന്നെ നൽകുന്നുണ്ട്. K15C 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇത് 103 bhp പവറിൽ പരമാവധി 137 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായാണ് വാഹനം വരുന്നത്. 18.76 കിലോമീറ്റർ മൈലേജാണ് ബ്രെസയിൽ കമ്പനി അവകാശപ്പെടുന്നത്.

ഇത് പോരെന്നുള്ളവർക്ക് 6-സ്പീഡ് മാനുവൽ ട്രാൻസ്‌മിഷനുമായി ജോടിയാക്കിയ സിഎൻജി വേരിയന്റ് തെരഞ്ഞെടുക്കാം. എന്നാൽ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പവർ കണക്കുകൾ കുറയുമെന്ന് മാത്രം. അതായത് സിഎൻജിയിൽ ഓടുമ്പോൾ ബ്രെസയ്ക്ക് 88 bhp കരുത്തിൽ 121 Nm torque മാത്രമാണ് നൽകാനാവുക. പക്ഷേ 25.51 കിലോമീറ്ററോളം ഇന്ധനക്ഷമത നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്.

ഇനി കന്നഡ ബിഗ് ബോസ് സീസൺ പത്തിലെ വിജയിയായ കാർത്തിക് മഹേഷിനെ കുറിച്ച് പറയുകയാണെങ്കിൽ അക്ക (2014-2015), ബംഗരി (2017), കളേഴ്‌സ് സൂപ്പറിലെ ഇന്തി നിമ്മ ആശ (2020) തുടങ്ങിയ പരമ്പരകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെയാണ് കന്നഡ ടെലിവിഷൻ രംഗത്ത് ഇദ്ദേഹം അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് കളേഴ്‌സ് കന്നഡയിലെ ഷാനി (2018), മഹാകാളി (2018) തുടങ്ങിയ മികച്ച സ്വീകാര്യതയുള്ള ഷോകളിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് കാർത്തിക് തൻ്റെ വൈദഗ്ധ്യം പ്രകടിപ്പിച്ചു.

More from DriveSpark

Article Published On: Friday, August 30, 2024, 12:32 [IST]
English summary
Big boss kannada season 10 winner karthik mahesh gets maruti brezza suv gift
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X