ചാച്ചനും അമ്മച്ചിക്കും ചെത്തിനടക്കാൻ പുതിയ ബുള്ളറ്റ് വാങ്ങി ബിഗ്ബോസ് താരം, സീൻ തൂക്കി അനിയത്തി
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥിയായി എത്തി മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംകണ്ടെത്തിയ മിടുക്കിയാണ് ആർജെ ബിൻസി. റേഡിയോ ജോക്കി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, അവതാരക എന്നീ നിലകളിൽ തിളങ്ങിയിട്ടുള്ള ബിൻസി ബിജു ഇപ്പോൾ സോഷ്യൽ മീഡിയ താരം കൂടിയാണ്. ബിൻസി മാത്രമല്ല, താരത്തിന്റെ ചാച്ചനും അമ്മച്ചിയുമെല്ലാം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ പ്രിയപ്പെട്ടവരാണ്. വീട്ടിലെ വിശേഷങ്ങളെല്ലാമായി ആരാധകരെ നേടിയെടുത്ത താരം തന്റെ 26-ാം വയസിൽ ടാറ്റ കർവ് വാങ്ങി എല്ലാവരേയും ഞെട്ടിച്ചിരുന്നു. ഇപ്പോൾ 27-ാം വയസ് പൂർത്തിയാവുമ്പോൾ ഇതാ മറ്റൊരു സ്വപ്‌നവും കൂടി സഫലമാക്കിയിരിക്കുകയാണ് ബിൻസി.
എന്താണന്നല്ലേ, 26-ാം പിറന്നാളിന് കർവ് എടുത്തപ്പോൾ 27-ാം ബെർത്ത് ഡേയ്ക്ക് എന്താണ് വാങ്ങുന്നതെന്ന് എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നുവെന്ന് ആർജെ ബിൻസി സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ അതിന്റെ മറുപടി എനിക്ക് ഒരുപാടൊന്നും ആലോചിക്കേണ്ടി വന്നില്ലെന്നും കാരണം ഒരുപാട് നാളായി ചാച്ചനും അമ്മയ്ക്കും കറങ്ങി നടക്കാൻ ഒരു ബൈക്ക് വേണമെന്നും പറയുന്നുണ്ട്. അനിയത്തി മരിയ ആണേൽ ഫ്ലെക്‌സ് ചെയ്യാൻ ഒരു ബൈക്ക് വേണം എന്നും പറയാറുണ്ടായിരുന്നുവെന്നും ബിൻസ് കൂട്ടിച്ചേർത്തു.

എനിക്ക് ആണേൽ 2018 ൽ ആദ്യമായി ബുള്ളറ്റ് ഓടിച്ച് നടന്നപ്പോൾ അതുകണ്ട് കളിയാക്കവരേയും വണ്ടി തരാതെ ഒഴിവാക്കിയവരേയും ഒന്ന് കാണിച്ചുകൊടുക്കണം എന്നുള്ള വാശിയുമുണ്ടായിരുന്നു. അങ്ങനെ എല്ലാം ഒരുമിച്ചായപ്പോൾ പിന്നെ മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ കർവിന് കൂട്ടായി റോയൽ എൻഫീൽഡിന്റെ പുതിയ ചെത്ത് ബൈക്കായ ഹണ്ടർ 350 കൂടിയങ്ങ് വാങ്ങിയെന്നും ബിൻസി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
പുതിയ ബൈക്ക് വാങ്ങിയിട്ട് രണ്ട് ദിവസമായങ്കിലും സംഗതി വൈറലായിട്ടുണ്ട്. ഹണ്ടറിന്റെ ഡെലവറി ഏറ്റുവാങ്ങാൻ കുടുംബത്തോടൊപ്പമെത്തിയ ബിൻസിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഹണ്ടർ സ്റ്റാർട്ട് ചെയ്‌ത് ഷോറൂമിൽ നിന്നും ഇറക്കിയത് അനിയത്തി മരിയയായിരുന്നു. വണ്ടി മുമ്പോട്ടെടുത്ത് ഷോറൂമിൽ നിന്നും ഇറക്കാൻ പോവുന്ന സമയം കാലുകുത്താനാവാതെ മറിയാൻ പോവുന്ന അനിയത്തിയും ചേച്ചിയും എയറിലാവുകയും ചെയ്‌തിരുന്നു.

എന്തായാലും ബിൻസിയും ഫാമിലിയും ഇപ്പോൾ ഹണ്ടറിൽ ചെത്തി നടക്കുകയാണ്. ഗരാജ് വലുതായ സന്തോഷം ബിഗ് ബോസ് താരം ഇൻസ്റ്റയിലൂടെ നിരന്തരം പങ്കുവെക്കുന്നുമുണ്ട്. എൻഫീൽഡിന്റെ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡൽ എന്ന നിലയിൽ മാത്രമല്ല, ബുള്ളറ്റ് ഓടിക്കാൻ കൊതിയുള്ള പെൺപിള്ളേരുടെ ഫേവറീറ്റ് ബൈക്ക് കൂടിയാണ് ഹണ്ടർ ഇപ്പോൾ. കുറഞ്ഞ ഭാരം, കുറഞ്ഞ സീറ്റ് ഹൈറ്റ് എന്നിവയെല്ലാമാണ് ലേഡീസിനെ ഹണ്ടറിലേക്ക് അടുപ്പിക്കുന്നത്.
ക്ലാസിക് പാരമ്പര്യത്തിനൊപ്പം ആധുനിക ഡിസൈനും സാങ്കേതികവിദ്യകളും കോർത്തിണക്കിയാണ് റോയൽ എൻഫീൽഡ് ഹണ്ടറിനെ പണികഴിപ്പിച്ചിരിക്കുന്നത്. ബ്രാൻഡ് നിരയിലെ ഏറ്റവും താങ്ങാനാവുന്നതും ഒതുക്കമുള്ളതുമായ മോഡലായതിനാൽ തന്നെ ആളുകൾക്കെല്ലാം വളരെ ഇഷ്‌ടമായി. 17 ഇഞ്ച് വീലുകളുമായി വരുന്ന എൻഫീൽഡിന്റെ ആദ്യ ബൈക്കാണിത് എന്നതും വലിയൊരു പ്രത്യേകതയായിരുന്നു.

റോയൽ എൻഫീൽഡ് അടുത്തിടെ പുറത്തിറക്കിയ എല്ലാ 350 സിസി മോട്ടോർസൈക്കിളുകളുടെയും അടിസ്ഥാനമായ പുതിയ ജെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഹണ്ടർ 350 മോഡലും പണികഴിപ്പിച്ചിരിക്കുന്നത്. പരിചിതമായ 349 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഹണ്ടറിന്റെ ഹൃദയം. ബൈക്കിന്റെ സ്വഭാവസവിശേഷതകൾക്ക് അനുസൃതമായി ഈ എഞ്ചിൻ റീട്യൂൺ ചെയ്‌തിട്ടുണ്ടെന്നാണ് റോയൽ എൻഫീൽഡ് പറയുന്നത്.
സിംഗിൾ സിലിൻഡർ ജെ സീരീസ് ഫ്യുവൽ ഇഞ്ചക്ടഡ് എഞ്ചിന് പരമാവധി 20.2 bhp പവറിൽ 27 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 5 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 177 കിലോഗ്രാം ഭാരം മാത്രമുള്ള ബൈക്കിന് 150 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 800 മില്ലീമീറ്റർ സീറ്റ് ഹൈറ്റും 1,370 mm വീൽബേസുമാണുള്ളത്. പെർഫോമൻസിലേക്ക് നോക്കിയാൽ മണിക്കൂറിൽ 114 കിലോമീറ്റർ വരെ വേഗത പുറത്തെടുക്കാനും എൻഫീൽഡിന്റേ വേട്ടക്കാരനാവും.


Click it and Unblock the Notifications