ബിഗ് ബോസിലെ ഷോക്കിംഗ് എവിക്ഷൻ, പുറത്ത് പോയി അടിച്ചുപൊളിച്ച് ബിന്നി! വാങ്ങിയത് പുത്തൻ ഥാർ

മലയാളത്തിലെ സീരിയൽ താരങ്ങളെയെല്ലാം പ്രേക്ഷകർക്ക് സുപരിചതമാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‌തിരുന്ന ഹിറ്റ് സീരിയലായിരുന്നു ഗീതാഗോവിന്ദം. ഇതിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ നടിയാണ് ജോസഫൈൻ ബിന്നി സെബാസ്റ്റ്യൻ (Josephine Binny Sebastian). മുമ്പ് സീരിയൽ താരം എന്നതായിരുന്നു പദവിയെങ്കിൽ ഇപ്പോൾ ബിഗ് ബോസ് സീസൺ 7 (Bigg Boss Season 7) താരമാണ് ബിന്നി. ഏഴാം സീസൺ അവസാന ലാപ്പിലേക്ക് കടന്നുവെങ്കിലും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ബിന്നിയില്ലാതെ ആ വീട് പൂർത്തിയാവില്ല. ഗെയിമുകളിലും ടാസ്കുകളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ബിന്നി നിലപാടുകളിലും വ്യത്യസ്‌തയായിരുന്നു.

ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായെങ്കിലും സോഷ്യൽ മീഡിയയിലെല്ലാം സജീവമാണ് കക്ഷി. ഇപ്പോഴിതാ ജീവിതത്തിലേക്ക് എത്തിയ പുതിയ അതിഥിയുടെ വീഡിയോയുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ബിന്നി സെബാസ്റ്റ്യൻ. ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു എസ്‌യുവി വാങ്ങിയിരിക്കുകയാണ് താരം. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലെ സൂപ്പർസ്റ്റാറായ മഹീന്ദ്ര ഥാർ 3-ഡോർ മോഡലാണ് ബിന്നിയുടെ പോർച്ചിലേക്ക് എത്തിയിരിക്കുന്നത്.

bigg boss binny sebastian

പുതിയ വണ്ടി വാങ്ങിയ വിവരം നടി ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. വാഹനം കെട്ടിവലിച്ചുകൊണ്ട് വരുന്ന വീഡിയോ ട്രെൻഡിംഗ് ആയിട്ടുമുണ്ട്. സിക്കൻഡ് ഹാൻഡ് കാറുകളിൽ നിന്നും പുത്തൻ കാറിലേക്കുള്ള യാത്രയാണിതെന്ന വലിയൊരു കുറിപ്പും വീഡിയോയ്ക്കൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. മഹീന്ദ്ര ഥാറിന്റെ ഏറ്റവും പുതിയ 2025 മോഡലാണ് ഗീതാഗോവിന്ദത്തിലെ നായിക സ്വന്തമാക്കിയിരിക്കുന്നത്.

അതും എസ്‌യുവിയുടെ റോഡ് പ്രസൻസ് കൂട്ടുന്ന ബ്ലാക്ക് കളർ ഓപ്ഷനാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. 9.99 പ്രാരംഭ എക്സ്ഷോറൂം വിലയിൽ പുറത്തിറങ്ങിയിരിക്കുന്ന മോഡൽ കാഴ്ച്ചയിൽ പഴയ 3-ഡോർ ഥാറിന് സമാനമാണ്. മഹീന്ദ്ര ഇതിനെ 'മിഡ്-സൈക്കിൾ എൻഹാൻസ്‌മെന്റ് (MCE)' എന്നാണ് വിളിക്കുന്നത്. ഡിസൈൻ പൂർണമായും ഉടച്ചുവാർക്കുന്നതിന് പകരം ചെറിയ കോസ്മെറ്റിക് മാറ്റങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

bigg boss binny sebastian

ഥാറിന്റെ മുൻവശത്ത് ഇപ്പോൾ ഡ്യുവൽ-ടോൺ ബമ്പറും ബോഡി-കളർ ഗ്രില്ലുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ബാക്കിയെല്ലാം പഴയ പതിപ്പിന് സമാനമാണ് കേട്ടോ. പിൻഭാഗത്ത്, വാഷറുള്ള ഒരു റിയർ വൈപ്പറും റിയർവ്യൂ ക്യാമറയും കൂട്ടിച്ചേർത്ത് എസ്‌യുവിയെ കൂടുതൽ മിടുക്കനാക്കിയിട്ടുമുണ്ട്. ഇന്റീരിയറിലേക്ക് കയറിയാൽ ഥാറിൽ കൂടുതൽ മാറ്റങ്ങൾ ദൃശ്യമാവും. പഴയതും ചെറുതുമായ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് പകരമായി ഇപ്പോൾ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് എസ്‌യുവിയിലുള്ളത്.

ഈ സിസ്റ്റം അഡ്വഞ്ചർ സ്റ്റാറ്റിസ്റ്റിക്സ് 2 അവതരിപ്പിക്കുന്നുവെന്നതിനാൽ ഇത് ഡ്രൈവർമാർക്ക് ടെറൈൻ, ആംഗിളുകൾ, സ്ലോപ്പുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ഓഫ്-റോഡ് വിവരങ്ങൾ നൽകാൻ സഹായിക്കും. ഥാർ റോക്‌സിന്റെ മാതൃകയിൽ സ്റ്റിയറിംഗ് വീലും പരിഷ്‌ക്കരിച്ചു. സെന്റർ കൺസോൾ പുനർനിർമിച്ചുവെന്നതും കൈയടി അർഹിക്കുന്നുണ്ട്. പിൻവശത്തെ എസി വെന്റുകൾ ഇപ്പോൾ ഈ കൺസോളിലാണ് സ്ഥാപിച്ചിരിക്കുന്നത്.

വിൻഡോ സ്വിച്ചുകൾ ഡോറുകളിലേക്ക് മാറ്റിയിട്ടുമുണ്ട്. ഈ പരിഷ്‌ക്കാരങ്ങൾ ഒഴികെ മറ്റെല്ലാം പഴയപടി തുടരുകയാണ്. എഞ്ചിൻ ഓപ്ഷനുകളും പഴയതാണ്. 150 bhp കരുത്തിൽ 320 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ, 130 bhp പവറിൽ 300 Nm ടോർക്ക് നൽകുന്ന 2.2 ലിറ്റർ ഡീസൽ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ. റിയർവീൽ ഡ്രൈവ് പതിപ്പിൽ 1.5 ഡീസലും വാഗ്‌ദാനം ചെയ്യുന്നുണ്ട് കമ്പനി.

6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ചോയ്‌സുകൾ. 2H, 4H, 4L മോഡുകൾക്കിടയിൽ സുഗമമായി മാറാനുള്ള ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ കഴിവുള്ള ലോ-റേഞ്ച് ട്രാൻസ്ഫർ കേസ് 4x4 സിസ്റ്റം ഥാർ ഇപ്പോഴും നിലനിർത്തുന്നുണ്ട്. എന്നാൽ ഇതിൽ ഏത് മോഡലാണ് ബിഗ് ബോസ് സീസൺ 7 താരം ജോസഫൈൻ ബിന്നി സെബാസ്റ്റ്യൻ തെരഞ്ഞെടുത്തിരിക്കുന്നത് എന്നത് ഇപ്പോൾ വ്യക്തമായിട്ടില്ല. മിക്കവാറും ടോപ്പ് എൻഡ് ഓട്ടോമാറ്റിക്കാവാനാണ് സാധ്യത.

More from DriveSpark

Article Published On: Thursday, October 23, 2025, 10:25 [IST]
English summary
Bigg boss malayalam season 7 contestant binny sebastian buys new mahindra thar suv
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X