അഖിൽ മാരാറിന്റെ യാത്ര ഇനി വോൾവോ സേഫ്റ്റിയിൽ, ബിഗ് ബോസ് താരം വാങ്ങിയ പുതിയ ആഡംബര കാർ കണ്ടോ

മലയാളികളുടെ പ്രിയ ടെലിവിഷൻ പരിപാടികളിൽ ഒന്നാണ് നമ്മുടെ സ്വന്തം സൂപ്പർസ്റ്റാർ മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ്. 5 സീസണുകളും കേരളത്തിലുണ്ടാക്കിയ ഓളവും ചില്ലറയൊന്നുമല്ലെന്നു വേണം പറയാൻ. ബിഗ് ബോസിലെ മത്സരാർഥികൾക്കായി വലിയ ഫാൻ ക്ലബുകളും ആർമി ഗ്രൂപ്പുകളുമെല്ലാം ഉടലെക്കുന്നതും തമ്മിൽ കലഹിക്കുന്നതുമെല്ലാം സോഷ്യൽ മീഡിയയിലെ പ്രധാന കാഴ്ച്ചകളിൽ ഒന്നാണ്.

ഒന്നു മുതൽ അഞ്ച് സീസൺ വരെ വലിയ വിജയമായിരുന്നു. അതിൽ പോയ സീസണിൽ കപ്പ് ഉയര്‍ത്തിയത് അഖിൽ മാരാറായിരുന്നു. ടിവി ചാനൽ ചർച്ചകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ശ്രദ്ധേയനായ അഖിൽ സിനിമാ സംവിധായകൻ കൂടിയാണ്. രാഷ്ട്രീയ പ്രവർത്തനത്തിലും സജീവമായ താരം മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ റോബിനുമായി നടത്തിയ വാക്പോരുകളിലൂടെയും പലതവണ സോഷ്യൽ മീഡിയയിൽ സ്റ്റാറായിരുന്നു.

Bigg Boss Malayalam Winner Akhil Marar Buys New Volvo S90 Sedan

സംസാരിക്കാനുള്ള കഴിവും പക്ക എന്റർടെയിനറായുള്ള കൗണ്ടറടിയുമെല്ലാം അഖിലിനെ വേഗം മലയാളി നെഞ്ചിലേറ്റി. അഞ്ചാം സീസൺ അവസാനിച്ചുവെങ്കിലും സമൂഹമാധ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ബിഗ് ബോസ് വിജയി പുതിയ ആഡംബര കാർ വാങ്ങിയതാണ് ഇപ്പോഴുള്ള ഏറ്റവും പുതിയ വാർത്ത. തന്റെ ഇനിയുള്ള യാത്രകൾക്കായി വോൾവോയുടെ S90 ലക്ഷ്വറി കാറാണ് അഖിൽ മാരാർ ഗരാജിലെത്തിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങൾ നിർമിക്കുന്നതിൽ പേരുകേട്ട സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോയുടെ ലക്ഷ്വറി സെ‍ഡാന് 88 ലക്ഷം രൂപയാണ് കേരളത്തിൽ വരുന്ന ഓൺ-റോഡ് വില. എന്നാൽ താരം സ്വന്തമാക്കിയിരിക്കുന്നത് യൂസ്‌ഡ് കാറാണ്. അതിനാൽ ഇതിന്റെ കൃത്യമായ വില അറിയാൻ കഴിയില്ല. പുതിയ കാർ വാങ്ങിയ സന്തോഷം അഖിൽ മാരാർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

Volvo S90 Sedan

'യാത്രകൾ എന്നും സുരക്ഷിതമായിരിക്കട്ടെ' എന്ന അടിക്കുറിപ്പോടെയാണ് പുത്തൻ അതിഥിയെ കൂടെക്കൂട്ടിയ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. കറുപ്പിലൊരുങ്ങിയ S90 സെഡാന് ഫാൻസി നമ്പരും കൂട്ടായുണ്ട്. കൊല്ലം കൊട്ടാരക്കര രജിസ്ട്രേഷനുള്ള കാറിന്റെ നമ്പർ KL 24 T 6666 എന്നതാണ്. ഇത് 2020 മോഡൽ ഡീസൽ വേരിയന്റാണ്. രാജ്യത്ത് പുതിയ ബിഎസ്-VI മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ വോൾവോ പൂർണമായും പെട്രോളിലേക്ക് ചേക്കേറിയിരുന്നു.

പ്രീമിയം S80 സെഡാന് പകരക്കാരനായി 2016-ലാണ് S90 ഇന്ത്യൻ വിപണിയിലെത്തിയത്. അതിനു ശേഷം വലിയ സ്വീകരണമാണ് ഇന്ത്യയിൽ നിന്നും കാറിന് ലഭിച്ചത്. എസ്‌യുവികൾ അരങ്ങുവാഴുന്ന സമയത്തും ലക്ഷ്വറി വിഭാഗത്തിൽ ഇന്നും സെഡാൻ മോഡലുകൾക്ക് വലിയ സ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതാണ് അഖിൽ മാരാറിന്റെ ചോയ്‌സ്. മാത്രമല്ല, സെക്കൻഡ് ഹാൻഡ് ആഡംബര വാഹനം വാങ്ങുന്ന സെലിബ്രിറ്റി ട്രെൻഡും ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ വിജയി തുടരുകയാണ്.

Volvo S90 Sedan

ഡിസൈനിലേക്ക് നോക്കിയാൽ വോൾവോ കാറിന്റെ എല്ലാ ചാരുതയുമുള്ള വാഹനമാണ് S90. തോർ ഹാമർ സ്റ്റൈലിലുള്ള ഡിആർഎല്ലുകളും, എൽഇഡി ഹെഡ്‌ലൈറ്റും, വലിയ അലോയ് വീലുകളും സ്റ്റൈലിഷ് ടെയിൽ ലൈറ്റുകളുമെല്ലാമാണ് ഈ ആഡംബര സെഡാനിലുള്ളത്. അകത്തളത്തിലും ലക്ഷ്വറി ഫീച്ചറുകൾക്ക് ഒരു കുറവും വരുത്തിയിട്ടില്ല. ഫ്രണ്ട് സീറ്റ് വെന്റിലേഷൻ, മസാജ് ഫംഗ്‌ഷനുകൾ, മടക്കാവുന്ന പിൻ സീറ്റുകൾ പോലുള്ള കിടിലൻ സവിശേഷതകളാണ് കാറിലുള്ളത്.

ഇതുകൂടാതെ റിയർ സൺ ഷെയ്‌ഡ്, ബോവേഴ്‌സ് ആൻഡ് വിൽകിൻസ് സൗണ്ട് സിസ്റ്റം, ഹാൻഡ്‌സ് ഫ്രീ ടെയിൽഗേറ്റ് ഓപ്പണിംഗ് ഫംഗ്‌ഷൻ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നീ ഫീച്ചറുകളും വോൾവോ S90 സെഡാന് ലഭിക്കുന്നുണ്ട്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.0 ലിറ്റർ D4 ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 190 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Volvo S90 Sedan

വലിപ്പത്തിലേക്ക് വന്നാൽ 4963 mm നീളം, 1879 mm വീതി, 1442 ഉയരം, 2941 mm വീൽബേസ് എന്നിവയാണ് വോൾവോ S90 സെഡാനുള്ളത്. സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ 7 എയർബാഗുകൾ, ഓവർസ്പീഡ് വാർണിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, എമർജൻസി ബ്രേക്ക് ലൈറ്റ് ഫ്ലാഷിംഗ്, പഞ്ചർ റിപ്പയർ കിറ്റ്, ഫോർവേഡ് കൊളിഷൻ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ സവിശേഷതകളാണ് S90 സെഡാനിലുള്ളത്.

ഇതുകൂടാതെ ഹൈ ബീം അസിസ്റ്റ്, ബ്ലൈൻഡ് സ്പോർട്ട് ഡിറ്റക്ഷൻ, ലെയ്ൻ ഡിപ്പാർച്ചർ പ്രിവെൻഷൻ, റിയർ ക്രോസ്-ട്രാഫിക് അസിസ്റ്റ്, ത്രീ-പോയിന്റെ സീറ്റ് ബെൽറ്റുകൾ, TPMS, ചൈൽഡ് സീറ്റ് ആങ്കറേജുകൾ, സീറ്റ് ബെൽറ്റ് വാർണിംഗ് തുടങ്ങിയ സേഫ്റ്റി അകമ്പടിയും നമ്മുടെ സ്വന്തം അഖിൽ മാരാറിന്റെ പുതിയ കാറിലുണ്ട്. ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ വിജയിയായി അഖിൽ മാരാറിന് 50 ലക്ഷം രൂപയും ഒരു മാരുതി സുസുക്കി കാറുമാണ് സമ്മാനമായി ലഭിച്ചിരുന്നത്.

More from DriveSpark

Article Published On: Saturday, August 12, 2023, 12:48 [IST]
English summary
Bigg boss malayalam winner akhil marar buys new volvo s90 luxury sedan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X