ടാറ്റ കനിയണം; 'ബെസ്റ്റാവാൻ' നെക്സോണിൽ ഈ ഫീച്ചറുകൾ കൂടി വേണം!

രാജ്യത്തെ സ്പോർട്ട് യൂട്ടിലിറ്റി വാഹന നിരയിലെ ഏറ്റവും ജനപ്രിയനാണ് ടാറ്റ നെക്സോൺ. തെരഞ്ഞെടുക്കാൻ ധാരാളം വേരിയന്റുകളും കിടിലൻ എഞ്ചിൻ ഓപ്ഷനുകളും കൊണ്ട് സമ്പന്നമായ വാഹനം സുരക്ഷയുടെ കാര്യത്തിലും കരുത്തനായതാണ് വലിയ വിജയം നേടാൻ കാരണമായിരിക്കുന്നത്. പിന്നെ ടാറ്റയുടെ ബാഡ്‌ജിംഗും നെക്സോണിന് താരപരിവേഷം നൽകി.

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവി എന്ന പദവിയും ടാറ്റ മോട്ടോർസിന്റെ സബ്-4 മീറ്റർ മോഡലിനുള്ളതാണ്. കണ്ണഞ്ചിപ്പിക്കുന്ന സ്പെഷ്യൽ എഡിഷനുകൾക്കൊപ്പം അനേകം വേരിയന്റുകൾ നിരത്തിയത് ഏതുതരം ഉപഭോക്താക്കളെയും കൈയിലെടുക്കാനുള്ള ടാറ്റയുടെ പദ്ധതിയായിരുന്നു. എന്നാൽ വാഹനം എല്ലാം തികഞ്ഞവനൊന്നുമല്ല. മോശമാണെന്നല്ല പറഞ്ഞുവരുന്നത്. 2023-ൽ നെക്സോണിൽ വേണ്ടിയിരുന്ന ചില ഫീച്ചറുകൾ ഇപ്പോഴും ടാറ്റ ഒഴിവാക്കിയിട്ടുണ്ട്. അത് എന്തെല്ലാമെന്ന് ഒന്നു നോക്കിയാലോ?

ടാറ്റ കനിയണം; ബെസ്റ്റാവാൻ നെക്സോണിൽ ഈ ഫീച്ചറുകൾ കൂടി വേണം!

വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

നിലവിൽ സെഗ്മെന്റിലെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ നെക്സോൺ പിന്നിൽ നിൽക്കുന്നിടമാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റേത്. 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 8 സ്പീക്കറുമാണ് നെക്സോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ജെബിഎല്ലിൽ നിന്നുള്ള ഓഡിയോ നിലവാരം പ്രശംസനീയമാണെങ്കിലും ഹെഡ് യൂണിറ്റ് ചെറുതും അടിസ്ഥാനപരവുമാണെന്ന കാര്യം തികച്ചും നിരാശാജനകമാണ്. ഇക്കാര്യത്തിൽ മോഡ കൂടുതൽ ആധുനികനാവേണ്ടതുണ്ട്. വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നൽകിയാൽ യാത്രക്കാരിൽ അത് മതിപ്പുളവാക്കിയേക്കും.

ആംബിയന്റ് ലൈറ്റിംഗ്

ഇന്ന് ഇന്റീരിയറിന്റെ പ്രീമിയം ഫീൽ ഉയർത്തുന്നതിന് ആംബിയന്റ് ലൈറ്റിംഗ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചടുലമായ നിറങ്ങൾക്കൊപ്പം ക്യാബിൻ ഫീൽ മൊത്തത്തിൽ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്ന കാര്യമാണ്. ഇന്ന് പ്രീമിയം ഹാച്ച്ബാക്ക് മുതലുള്ള സെഗ്മെന്റിൽ ഇതൊരു ഒഴിച്ചുകൂടാനാവാത്ത ഫീച്ചറായി മാറിയിട്ടുണ്ട്. എൻട്രി ലെവൽ കാറുകളിൽ ആംബിയന്റ് ലൈറ്റിംഗ് എക്സ്ട്രാ ഫിറ്റിംഗായി വെക്കുന്നവരേയും നമുക്ക് കാണാനാവും. ആയതിനാൽ നെക്സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിഷ ഈ സവിശേഷത ചേർക്കാനുള്ള ഉയർന്ന സാധ്യതയുണ്ട്.

ടാറ്റ കനിയണം; ബെസ്റ്റാവാൻ നെക്സോണിൽ ഈ ഫീച്ചറുകൾ കൂടി വേണം!

ആറ് എയർബാഗുകൾ

ടാറ്റ നെക്‌സോണിന് ഒന്നിലധികം വകഭേദങ്ങളുണ്ടെന്ന് പറയേണ്ടതില്ലല്ലോ... ഇത് വാങ്ങുന്നവർക്ക് ധാരാളം ഓപ്ഷനുകൾ നൽകുന്നു. എന്നിരുന്നാലും നെക്‌സോണിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ഡ്യുവൽ എയർബാഗുകൾ മാത്രമാണുള്ളത്. 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് എല്ലാം സ്വന്തമായുണ്ടെങ്കിലും ഡ്രൈവർ, കോ-ഡ്രൈവർ എയർബാഗുകൾ മാത്രം ലഭിക്കുന്നത് വലിയൊരു പോരായ്‌മയാണ്. സെഗ്മെന്റിലെ മറ്റ് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ടാറ്റയ്ക്ക് 4 എയർബാഗുകളെങ്കിലും എസ്‌യുവിക്ക് നൽകാമായിരുന്നു.

ടാറ്റ നെക്‌സോൺ 6 എയർബാഗുകൾ നൽകിയാൽ അതിന്റെ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗിന് കൂടുതൽ മാറ്റേകും. എന്നാൽ മോഡലിന് അധികം വൈകാതെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വരുന്നതിനാൽ കമ്പനി ഈ അവസരത്തിൽ കൂടുതൽ എയർബാഗുകൾ തങ്ങളുടെ ജനപ്രിയനിൽ വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമങ്ങളും ചട്ടങ്ങളും അടിക്കടി കേന്ദ്ര സർക്കാർ പരിഷ്ക്കരിക്കുന്നതുകൊണ്ട് കുറഞ്ഞത് 4 എയർബാഗുകളെങ്കിലും നെക്സോണിലേക്ക് കടന്നുവരുമെന്ന് തന്നെയാണ് അനുമാനം.

ടാറ്റ കനിയണം; ബെസ്റ്റാവാൻ നെക്സോണിൽ ഈ ഫീച്ചറുകൾ കൂടി വേണം!

കളർ ഡിജിറ്റൽ ക്ലസ്റ്റർ

ടാറ്റ നെക്‌സോണിന്റെ നിലവിലെ മോഡലിന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ലഭിക്കുന്നത്. എന്നിരുന്നാലും ഇത് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് യൂണിറ്റാണെന്നത് സെഗ്മെന്റിൽ തിരിച്ചടിയാവുന്നുണ്ട്. തികച്ചും കാലഹരണപ്പെട്ട ഇത്തരം സജ്ജീകരണങ്ങൾ മാറ്റി നിർത്തിയാൽ ക്ലസ്റ്റർ ലുക്ക് കൂടുതൽ ആധുനികമായി നിലനിർത്താനും പ്രീമിയംനെസ് ഉയർത്താനും സഹായകരമാവും.

അത്യാധുനിക ഫീച്ചറുകളുടെ അഭാവം

XZ വേരിയന്റ് മുതൽ റിവേഴ്സ് ക്യാമറ ഫീച്ചർ നെക്സോൺ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത് എസ്‌യുവിയുടെ മിക്ക വേരിയന്റിലും ലഭ്യമല്ലെന്നത് എതിരാളികൾ ചൂണ്ടിക്കാണിക്കുന്നൊരു വസ്‌തുതയാണ്. എന്നാൽ മാരുതി സുസുക്കി ബ്രെസ, നിസാൻ മാഗ്നൈറ്റ് പോലുള്ള ശക്തരായ എതിരാളികൾ പോലും ഇന്ന് 360 ഡിഗ്രി ക്യാമറ പോലുള്ള ഫീച്ചറുകൾ ടോപ്പ് വേരിയന്റുകൾക്കൊപ്പം ചേർക്കുകയുണ്ടായി. ഇത്തരം അത്യാധുനിക സവിശേഷതകൾ ടോപ്പ് സെല്ലിംഗായ നെക്സോൺ പോലുള്ള കാറുകൾ നഷ്ടപ്പെടുത്താൻ പാടില്ലാത്തതാണ്.

ടാറ്റ കനിയണം; ബെസ്റ്റാവാൻ നെക്സോണിൽ ഈ ഫീച്ചറുകൾ കൂടി വേണം!

പുതിയ ഫെയ്‌സി‌ലിഫ്റ്റ് പതിപ്പിനൊപ്പം വലിയ ടച്ച്‌സ്‌ക്രീനിനൊപ്പം ടാറ്റ ഈ ഫീച്ചർ ചേർക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്തിന് മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോ വരെ ഇന്ന് 360 ഡിഗ്രി ക്യാമറയും ഹെഡ്‌സ് അപ് ഡിസ്പ്ലേയുമെല്ലാം നൽകുന്നത് ടാറ്റ നെക്സോണിന് ക്ഷീണമാണ്. ആയതിനാൽ വരാനിരിക്കുന്ന പുത്തൻ മോഡലിൽ ടാറ്റ HUD പോലുള്ള ഫീച്ചറുകളും കോർത്തിണക്കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Monday, February 20, 2023, 16:30 [IST]
English summary
Bigger infotainment system to 360 degree camera top missing features from tata nexon suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X