ഏറ്റവും ദരിദ്രമായ സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി 11 കോടിയുടെ ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവർ വാങ്ങുന്നു

11 കോടിയിലധികം വിലവരുന്ന നാല് ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവർ ലക്ഷ്വറി എസ്‌യുവികൾ വാങ്ങാൻ മുഖ്യമന്ത്രി. ഇങ്ങനെ കേൾക്കുമ്പോഴേ മലയാളികൾക്ക് പെട്ടെന്ന് ഒരു അതിശയമുണ്ടായേക്കാം അല്ലേ. തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ പിണറായി വിജയൻ വീണ്ടും വാഹനം വാങ്ങാൻ പോകുവാണോയെന്ന് പലർക്കും സംശയം വന്നേക്കാം. എന്നാൽ നമ്മുടെ കേരള മുഖ്യനല്ല പുതുതായി റേഞ്ച് റോവറുകൾ വാങ്ങാൻ ഒരുങ്ങുന്നത്. നീതി ആയോഗിൻ്റെ ബഹുമുഖ ദാരിദ്ര്യ സൂചിക (MPI) പ്രകാരം ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനമായ ബീഹാറിൻ്റെ ചീഫ് മിനിസ്റ്റർ നിതീഷ് കുമാറാണ് പുതിയ വാഹനം വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.

കാറുകളോട് വല്ലാത്തൊരു സ്നേഹമുള്ള നിതീഷ് കുമാറിൻ്റെ വാഹന കമ്പം പലപ്പോഴും ചർച്ചയായിട്ടുണ്ട്. അംബാസഡർ മുതൽ ഇപ്പോഴിതാ ഏറ്റവും പുതിയ ആഡംബര എസ്‌യുവി വരെ എത്തി നിൽക്കുകയാണ് ബീഹാർ മുഖ്യമന്ത്രിയുടെ വാഹന പ്രേമം. മുഖ്യമന്ത്രി നിതീഷ്‌ കുമാറിൻ്റെ സുരക്ഷ കണക്കിലെടുത്താണ് മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതെന്നും ഇതോട് അനുബന്ധിച്ച് നാല് റേഞ്ച് റോവർ വാഹനങ്ങൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചതായാണ് വിവരം.

Bihar Chief Minister Nitish Kumar To Buy 4 Bulletproof Range Rovers Worth Rs 11 Crore

നാല് റേഞ്ച് റോവറുകളുടെയും വില 2.79 കോടി രൂപയായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. റേഞ്ച് റോവറിന് ഇപ്പോൾ ഇന്ത്യയിൽ 2.31 കോടി രൂപയാണ് അടിസ്ഥാന എക്‌സ്ഷോറൂം വില. അതേസമയം ടോപ്പ് എൻഡ് വേരിയൻ്റിന് 4.25 കോടി രൂപയിലധികം എക്സ്ഷോറൂം വിലയുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിലാണ് പുതിയ നാല് റേഞ്ച് റോവറുകൾ വാങ്ങുന്നതിനായി ആകെ 11.17 കോടി രൂപ അനുവദിച്ചത്.

പുതുതായി വാങ്ങുന്ന നാല് മോഡലുകളിൽ ഒന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ ഉപയോഗിക്കും. അതേസമയം മറ്റ് രണ്ട് എസ്‌യുവികൾ ഡെപ്യൂട്ടി മുഖ്യമന്ത്രിമാർക്ക് അനുവദിക്കുമെന്നുമാണ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. നിലവിൽ ബീഹാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത് 50 ലക്ഷം രൂപ വിലയുള്ള ഹ്യുണ്ടായിയയുടെ അയോണിക് 5 ഇലക്ട്രിക് എസ്‌യുവിയാണ്. അന്തർ സംസ്ഥാന യാത്രകൾക്ക് ടാറ്റയുടെ കാറുകളാണ് നിതീഷ് ഉപയോഗിക്കാറുള്ളത്.

Bihar Chief Minister Nitish Kumar To Buy 4 Bulletproof Range Rovers Worth Rs 11 Crore

ബീഹാറിന്റെ തലസ്ഥാനമായ പട്നയ്ക്ക് പുറത്തുള്ള യാത്രകൾക്കായി മുഖ്യമന്ത്രി ഇപ്പോൾ ഒരു ബുള്ളറ്റ് പ്രൂഫ് ടാറ്റ സഫാരിയാണ് ഉപയോഗിക്കുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പ് അടുത്തിടെ നാല് ബുള്ളറ്റ് പ്രൂഫ് ഫോർച്യൂണറുകളും വാങ്ങിയിരുന്നു. ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ സാമ്രാട്ട് ചൗധരി ഇതിൽ ഒന്ന് ഉപയോഗിക്കുന്നു. ഈ അടുത്ത കാലത്ത് ടാറ്റ ടിയോഗോ ഇവിയും ഇദ്ദേഹം സ്വന്തമാക്കിയതും വലിയ വാർത്തയായിരുന്നു.

ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവറിൻ്റെ നിരയിലെ ഏറ്റവും പ്രശസ്‌തമായ റേഞ്ച് റോവർ എസ്‌യുവികൾ അവയുടെ സുരക്ഷയ്ക്കും സുരക്ഷാ മാനദണ്ഡങ്ങൾക്കും പേരുകേട്ടവയാണ്. ലോകത്തിലെ വിവിധ നേതാക്കളും ബിസിനസുകാരും ഇതേ കാരണത്താൽ തന്നെ ഈ ആഡംബര എസ്‌യുവി ഉപയോഗിക്കുന്നുണ്ട്. ബീഹാർ മുഖ്യമന്ത്രിയായി പത്താം തവണയും സേവനമനുഷ്ഠിക്കുന്ന നിതീഷ് കുമാറിൻ്റെ പുതിയ വാഹനത്തെക്കുറിച്ചുള്ള വാർത്തകൾ എന്തായാലും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

Bihar Chief Minister Nitish Kumar To Buy 4 Bulletproof Range Rovers Worth Rs 11 Crore

എംഎൽസി സച്ചിദാനന്ദ് റായിയും ജെഡിയു എംഎൽഎ അമരേന്ദ്ര പാണ്ഡെയും റേഞ്ച് റോവറുകൾ സ്വന്തമാക്കിയ ബീഹാറിൽ നിന്നുള്ള മറ്റ് പ്രശസ്ത രാഷ്ട്രീയക്കാരാണ്. കേരളത്തിന് പുറത്തേക്ക് വിലകൂടി ആഡംബര കാറുകൾ ഉപയോഗിക്കുന്ന ധാരാളം രാഷ്ട്രീയ നേതാക്കളെ കാണാനാവും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പലപ്പോഴും മെർസീഡീസ് ബെൻസ് ജിഎൽഎസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ എന്നിവയിലാണ് യാത്ര ചെയ്യാറ്. അതേസമയം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ബിഎംഡബ്ല്യു X5, ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോയുമാണ് ഉപയോഗിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, February 6, 2026, 14:44 [IST]
English summary
Bihar chief minister nitish kumar to buy 4 bulletproof range rovers worth rs 11 crore
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X