ബില്യണറായ മലയാളി! യാത്രകൾക്കായി വാങ്ങിക്കൂട്ടിയിരിക്കുന്നത് പ്രൈവറ്റ് ജെറ്റുകൾ മുതൽ അത്യാഡംബര കാറുകൾ വരെ

ലുലു, എംഎ യൂസഫ് അലി എന്നീ രണ്ട് പേരുകൾക്ക് മലയാളികൾക്കിടയിൽ പ്രത്യേകിച്ച് പരിചയപ്പെടുത്തലുകളുടെ ആവശ്യമൊന്നുമില്ല. ലുലു ബ്രാൻഡിന്റെ സ്ഥാപകനും മേധാവിയുമായ യൂസഫലി കേരളത്തിലെ തന്നെ ഏറ്റവും വലിയ കോടീശ്വരൻമാരിൽ ഒരാളാണെന്നതും ചെറിയ കുട്ടികൾക്ക് വരെ അറിയാവുന്ന കാര്യമാണ്. വലിയ സമ്പന്നൻ ആണെങ്കിലും അതിലുപരി വിനയവും സഹജീവികളോട് അനുകമ്പയുമുള്ള വ്യക്തിത്വത്തിന് ഉടമകൂടിയാണ് ഇദ്ദേഹം. വിലകൂടിയ കാറുകളുടെ കമനീയ ശേഖരമുള്ളയാളാണ് ലുലു ഗ്രൂപ്പ് ചെയർമാൻ. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും വിലകൂടിയതും വിചിത്രവുമായ നിരവധി കാറുകളാണ് യൂസഫലിക്കുള്ളത്.

കാറുകൾ മാത്രമല്ല കേട്ടോ, ആശാശത്തിലൂടെ പറക്കാൻ സ്വന്തമായി പ്രൈവറ്റ് ജെറ്റുകളും സ്വന്തമായുള്ള കക്ഷിയാണ് നമ്മുടെ എംഎ യൂസഫ് അലി. ഇദ്ദേഹത്തിന്റെ പക്കലുള്ള ചില വിലക്കൂടിയ വാഹനങ്ങൾ ഏതെല്ലാമെന്ന് നമുക്കൊന്ന് നോക്കിയാലോ? അദ്ദേഹത്തിന്റെ ശേഖരത്തിലെ ആദ്യത്തേതും ഏറ്റവും വിലയേറിയതുമായ കാർ 10 കോടി രൂപ വിലയുള്ള റോൾസ് റോയ്‌സ് കലിനൻ ആഡംബര എസ്‌യുവിയാണ്.

ma yusuf ali exotic car and private jet collections

ബ്ലൂ കളർ ഓപ്ഷനിലുള്ള ക്ലാസിക് ലുക്കിൽ വരുന്ന വാഹനത്തിന്റെ നമ്പർ പ്ലേറ്റാണ് മറ്റൊരു ഹൈലൈറ്റ്. യൂസഫ് അലിയുടെ കലിനൻ എസ്‌യുവിക്ക് "0002" എന്ന വിഐപി രജിസ്ട്രേഷൻ നമ്പറാണ് നൽകിയിരിക്കുന്നത്. ഒപ്പം കേരള സർക്കാരിന്റെ പേരും എഴുതിയിട്ടുണ്ട്. അതിന്റെ പിന്നിലും ഒരു പ്രത്യേക കാരണമുണ്ട് കേട്ടോ. നോൺ-റസിഡന്റ് കേരളൈറ്റ്സ് അഫയേഴ്‌സ് വകുപ്പ് എന്നറിയപ്പെടുന്ന നോർക്കയുടെ വൈസ് ചെയർമാനാണ് അദ്ദേഹം.

റോൾസ് റോയ്‌സ് കലിനന് പുറമെ റോൾസ് റോയ്‌സിന്റെ നിരയിലെ ഗോസ്റ്റ് സീരീസ് I കാറും നമ്മുടെ ലുലു ഗ്രൂപ്പ് ചെയർമാനുണ്ട് കേട്ടോ. ബ്ലാക്ക് നിറത്തിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ ആഡംബര സെഡാനും ബ്രഷ്‌ഡ് സിൽവർ ബോണറ്റ് പോലുള്ള സവിശേഷതകളും ലഭിക്കുന്നുണ്ട്. എംഎ യൂസഫ് അലിയുടെ കോടികൾ വിലവരുന്ന കാറിന് "0001" എന്ന വിഐപി രജിസ്ട്രേഷൻ നമ്പരാണ് കൊടിത്തിരിക്കുന്നത്.

yusuff rajnikanth spin in rolls royce cullinan

ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ബെന്റ്‌ലിയുടെ ഒരേയൊരു എസ്‌യുവിയായ ബെന്റേഗയും സ്വന്തമാക്കിയിട്ടുള്ള മലയാളിയാണ് നമ്മുടെ യൂസഫ് അലി. വൈറ്റ് ക്ലാസിക് നിറത്തിൽ നിർമിച്ചിരിക്കുന്ന ഈ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനും "0001" എന്ന വിഐപി രജിസ്ട്രേഷൻ നമ്പറാണുള്ളത്. 635 bhp കരുത്തിൽ 900 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 6.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് W12 എഞ്ചിനാണ് ഈ എസ്‌യുവിയുടെ ഹൃദയം.

ഈയടുത്ത കാലത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ സ്വന്തമാക്കിയ പുത്തൻ വാഹനങ്ങളിൽ ഒന്നാണ് മെർസിഡീസ് മെയ്ബാക്ക് GLS600. യൂസഫ് അലിയുടെ കുടുംബത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മെയ്ബാക്കാണിത്. 3.5 കോടി രൂപയോളം വില വരുന്ന ആഡംബര എസ്‌യുവിയുടെ ഒബ്‌സിഡിയൻ ബ്ലാക്ക് കളർ ഓപ്ഷനാണ് കോടീശ്വരൻ തെരഞ്ഞെടുത്തിരിക്കുന്നത്. 4.0 ലിറ്റർ V8 എഞ്ചിനും 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 557 bhp പവറിൽ പരമാവധി 730 Nm ടോർക്ക് ആണ് നൽകുന്നത്.

ma yusuf ali mercedes-maybach gls

മെർസിഡീസിന്റെ അത്യാഡംബര വിഭാഗമായ മെയ്ബാക്ക് നിരയിലെ S600 സെഡാനും വീട്ടിലെത്തിച്ചയാളാണ് ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് മേധാവിയായ എംഎ യൂസഫ് അലി. ഈ കാറിന് "0003" എന്ന വിഐപി രജിസ്ട്രേഷൻ നമ്പർ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഒരു കോടീശ്വരന്റെയും ഗരാജ് റേഞ്ച് റോവർ ഇല്ലാതെ പൂർണമാകില്ലെന്ന് പറയാറുണ്ടല്ലോ, ആയതിനാൽ റേഞ്ച് റോവർ വോഗിന്റെ സാന്നിധ്യം ലുലു ഗ്രൂപ്പിന്റെ ഉടമയുടെ പോർച്ചിലുമുണ്ട്.

ലെക്‌സസ് LX750, ബിഎംഡബ്ല്യു 7 സീരീസ്, മിനി കൺട്രിമാൻ തുടങ്ങിയ ആഡംബര വാഹനങ്ങളാണ് യൂസഫ് അലിയുടെ പക്കലുള്ള മറ്റ് കാറുകൾ. തുടക്കത്തിൽ പറഞ്ഞതുപോലെ കാറുകൾക്ക് പുറമെ ആകാശത്തുകൂടി പറക്കാനായുള്ള സാരഥികളും ഒപ്പമുണ്ട്. 100 കോടി രൂപയ്ക്ക് പുതുതായി വാങ്ങിയ എയർബസ് H145 ഹെലികോപ്റ്ററാണ് ഇതിൽ ഏറ്റവും പുതിയത്. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് AW109SP എന്ന വിമാനവും അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു.

gulfstream

നിർഭാഗ്യവശാൽ അടിയന്തര ലാൻഡിംഗ് സംഭവത്തിൽ പെട്ട് കേടുപാടുകൾ സംഭവിച്ചിരുന്നു. ഹെലികോപ്റ്ററുകൾക്ക് പുറമേ, മലയാളി കോടീശ്വരന് 650 കോടി രൂപയിൽ കൂടുതൽ വിലയുള്ള ഒരു ഗൾഫ്സ്ട്രീം G600 വിമാനവും സ്വന്തമായുണ്ട്. G600 വാങ്ങുന്നതിന് മുമ്പ്, നിലവിൽ വിൽപ്പനയിലുള്ള ഗൾഫ്സ്ട്രീം G550 വിമാനവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. അങ്ങനെ യാത്രകൾക്ക് കൂട്ടായി യൂസഫ് അലി ഉപയോഗിക്കുന്ന പ്രമുഖ വാഹനങ്ങൾ ഇതൊക്കെയാണ്.

More from DriveSpark

Article Published On: Monday, June 16, 2025, 19:37 [IST]
English summary
Billionaire ma yusuf alis exotic car and private jet collections
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X