ടെസ്‌ല ബുക്ക് ചെയ്‌തിട്ട് കിട്ടിയില്ല! മഹീന്ദ്രയുടെ ഇലക്‌ട്രിക് എസ്‌യുവി ബുക്ക് ചെയ്‌ത് ഈ ശതകോടീശ്വരൻ

ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് ഒരുകാലത്ത് ഗൂഗിൾ പേയേക്കാളും ജനപിന്തുണയുണ്ടായിരുന്നവരായിരുന്നു പേടിഎം. സാക്ഷാൽ നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാനളള പ്രഖ്യാപനം നടത്തിയപ്പോൾ ഇരുകൈയും നീട്ടി സ്വാഗതം ചെയ്‌ത ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു പേടിഎം മേധാവി വിജയ് ശേഖർ ശർമ്മ. പേടിഎം കരോ എന്ന പരസ്യ വീഡിയോ ഇന്നും നമ്മുടെയെല്ലാം മനസിൽ മായാതെ കിടപ്പുണ്ടാവും. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സ്റ്റാർട്ടപ്പ് കമ്പനിയുടെ പിന്നിൽ പ്രവർത്തിച്ച തല ഇന്ന് ഇന്ത്യയിലെ തന്നെ ബില്യണർമാരിൽ ഒരാളാണ്.

ദേ കക്ഷിയിപ്പോൾ മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്‌ട്രിക് എസ്‌യുവികളിൽ ഒന്ന് ബുക്ക് ചെയ്‌ത് വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. പേടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള വൺ77 കമ്മ്യൂണിക്കേഷന്റെ സിഇഒയും സ്ഥാപകനുമായ വിജയ് ശേഖർ ശർമ്മ XEV 9E ഇവിയാണ് ബുക്ക് ചെയ്‌തിരിക്കുന്നത്. ഇന്നലെ എആർ റഹ്മാനും ഇതേ വാഹനം വാങ്ങാനായി ടോക്കൺ കൊടുത്തിരുന്നു.

Billionaire Vijay Shekhar Sharma Books Mahindra XEV 9E Electric SUV

താൻ പുതിയ മഹീന്ദ്ര XEV 9E ബുക്ക് ചെയ്‌തതിന്റെ സ്ക്രീൻഷോട്ട് വിജയ് ശർമ തന്നെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. മുമ്പ് ടെസ്‌ല ഇന്ത്യയിലേക്ക് വരാൻ പോവുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ മോഡൽ 3 ബുക്ക് ചെയ്‌ത് കാത്തിരുന്നയാളാണ് പേടിഎമ്മിന്റെ ഉടമ. എന്നാൽ ടെസ്‌ല എത്തില്ലെന്ന് മനസിലായതോടെ ഇന്ത്യൻ ടെസ്‌ലയെന്ന് വിളിപ്പേരുള്ള മഹീന്ദ്രയുടെ പുതിയ ബോൺ ഇലക്ട്രിക് എസ്‌യുവി വാങ്ങാൻ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു.

2025 ഫെബ്രുവരി 14 മുതലാണ് മഹീന്ദ്ര XEV 9E ഇവിക്കായുള്ള ബുക്കിംഗ് സ്വീകരിച്ച് തുടങ്ങിയത്. പ്രീ-ബുക്കിംഗ് തുടങ്ങി ആദ്യ 10 മിനിറ്റിൽ തന്നെ വാഹനം ബുക്ക് ചെയ്യാൻ വിജയ് ശേഖർ ശർമ്മ തയാറായതും ശ്രദ്ധേയമാണ്. മഹീന്ദ്ര XEV 9E ഇലട്ര്കി എസ്‌യുവിയുടെ ടോപ്പ് എൻഡ് പായ്ക്ക് ത്രീ വേരിയന്റാണ് തെരഞ്ഞെടുത്തിരിക്കുന്നതും. വൈദ്യുതി കരുത്തിൽ ചീറിപ്പായാൻ ഒരുങ്ങുന്ന സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ഡീപ് ഫോറസ്റ്റ് കളർ ഓപ്ഷനാണ് അദ്ദേഹം ബുക്ക് ചെയ്‌തിരിക്കുന്നത്.

Billionaire Vijay Shekhar Sharma Books Mahindra XEV 9E Electric SUV

79 kWh ബാറ്ററി പായ്ക്കുമായി വരുന്ന മഹീന്ദ്ര XEV 9E ഫുൾ ചാർജിൽ 656 കിലോമീറ്റർ റേഞ്ച് വരെ നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 21,000 രൂപയാണ് വാഹനത്തിന്റെ ബുക്കിംഗ് തുകയായി ഈടാക്കുന്നത്. ഇതോടൊപ്പം ചന്നെ മഹീന്ദ്ര BE 6 മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവിയുടെ റിസർവേഷനും ആരംഭിച്ചിട്ടുണ്ട്. ബ്രാൻഡിന്റെ നിലവിലെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയായാണ് XEV 9E സ്ഥാനം പിടിച്ചിരിക്കുന്നത്.

അതുല്യമായ കൂപ്പെ എസ്‌യുവി ബോഡി ശൈലി തന്നെയാണ് ഡിസൈനിൽ വാഹനത്തിനെ വേറിട്ടുനിർത്തുന്നത്. ഫുൾ-വിഡ്ത്ത് കണക്റ്റഡ് എൽഇഡി ഡിആർഎൽ, ഫ്രണ്ട് ബമ്പറിൽ ലോ-സെറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, 19 ഇഞ്ച്, 20 ഇഞ്ച് എയറോഡൈനാമിക് അലോയ് വീലുകൾ, പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റൂഫ്, കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയാണ് മഹീന്ദ്ര XEV 9E ഇവിയെ അഴകുറ്റതാക്കുന്നത്.

Billionaire Vijay Shekhar Sharma Books Mahindra XEV 9E Electric SUV

ഇന്റീരിയറിലേക്ക് കയറിയാലും ആഡംബരത്തം തുളുമ്പുന്ന രീതിയിലാണ് അകത്തളം പണികഴിപ്പിച്ചിരിക്കുന്നത്. എക്സ്ക്ലൂസീവ് ട്രിപ്പിൾ-സ്ക്രീൻ ലേഔട്ട് സജ്ജീകരണമാണ് ഏറ്റവും വലിയ പ്രത്യേകത. മൂന്ന് 12.3 ഇഞ്ച് ഡിസ്പ്ലേകളിൽ ഒന്ന് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായി പ്രവർത്തിക്കുന്നു. പിന്നെ ഒന്ന് പാസഞ്ചർ സ്ക്രീനായും മൂന്നാമത്തേക് ഡ്രൈവർക്ക് വാഹനത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട നിരവധി വിവരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഗേജ് ക്ലസ്റ്ററായും പ്രവർത്തിക്കുന്നു.

മഹീന്ദ്ര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആർക്കിടെക്ചറുമായി വരുന്നയിതിൽ 24 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സൂപ്പർ-പവർഫുൾ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രോസസറാണ് ഒരുക്കിയിരിക്കുന്നത്. വൈ-ഫൈ 6.0, ബ്ലൂടൂത്ത് 5.2 എന്നിവയുടെ സപ്പോർട്ടുമുള്ളതിനാൽ കാര്യങ്ങൾ ഉഷാറാവും. മഹീന്ദ്ര വിഷന്‍എക്‌സ്, ഓഗ്‌മെന്റഡ് റിയാലിറ്റി HUD, ഡോള്‍ബി അറ്റ്‌മോസുള്ള 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം തുടങ്ങിയ ഫീച്ചറുകളെല്ലാം ഇവിയിലുണ്ട്.

ആംബിയന്റ് ലൈറ്റിംഗ്, PM 2.5 ഫില്‍ട്രേഷനുള്ള ഡ്യുവല്‍-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓവര്‍-ദി-എയര്‍ അപ്‌ഡേറ്റുക, ആമസോൺ അലക്‌സ എന്നിവയാണ് ഈ എസ്‌യുവിയുടെ മറ്റ് സവിശേഷതകള്‍. 7 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, റിവേഴ്‌സ്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-ചേഞ്ചിംഗ് അസിസ്റ്റൻസ്, ഒബ്സ്റ്റക്കിൾ ഡിറ്റക്ഷൻ തുടങ്ങിയ സവിശേഷതകളുള്ള ADAS ലെവൽ 2+ എന്നിവയാണ് സേഫ്റ്റിക്കായി കൊടുത്തിട്ടുള്ളത്.

More from DriveSpark

Article Published On: Saturday, February 15, 2025, 9:00 [IST]
English summary
Billionaire vijay shekhar sharma books mahindra xev 9e electric suv
കൂടുതല്‍... #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X