സുരേഷ് ഗോപിക്കും ഒന്നുണ്ട്, 1.50 കോടിയുടെ ആഡംബര കാർ വാങ്ങി മുതിർന്ന ബിജെപി നേതാവ്

കേരളത്തിലേതു പോലെ തന്നെ അയൽ സംസ്ഥാനങ്ങളിലേയും മറ്റ് രാജ്യങ്ങളിലേയുമെല്ലാം രാഷ്‌ട്രീയ വാർത്തകളറിയാൻ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. അതിനാൽ തന്നെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കർണാടക മുഖ്യൻ സിദ്ധരാമയ്യക്കുമെല്ലാം കേരളത്തിൽ വലിയ ഫാൻസൊക്കെയുണ്ട്. രാജ്യത്തെ പൊതുരാഷ്‌ട്രീയ കാര്യങ്ങളിലെല്ലാം മലയാളികൾക്ക് അഭിപ്രായമുള്ളതിനാൽ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കളെയെല്ലാം നമുക്ക് വളരെ പരിചയവുമുണ്ടാവും. രാഷ്ട്രീയക്കാരായാൽ സാധാരണക്കാരായിരിക്കണമെന്ന ധാരണയായിരുന്നു ഈ അടുത്ത കാലത്ത് വരെയുണ്ടായിരുന്നത്. കേരളത്തിലുള്ള നേതാക്കളിൽ ഭൂരിഭാഗവും വളരെ താഴ്ന്ന തട്ടിൽ നിന്നും ഉയർന്നുവന്നിട്ടുള്ളവരാണെങ്കിൽ നമ്മുടെ അയൽ സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരിലും മന്ത്രിമാരിലും വരെ വലിയ കോടീശ്വരൻമാരെ കാണാനാവും.

പണം മാത്രം പോര പവര്‍ കൂടി വേണമെന്ന് മനസിലാക്കുന്ന മിക്ക വ്യവസായികളും ഇന്ന് രാഷ്ട്രീയത്തിലിറങ്ങുന്നത് അവിടുത്തെ സ്ഥിരം കാഴ്ച്ചയാണ്. ഇക്കൂട്ടത്തിൽ പലരുടേയും ആസ്‌തി കേട്ടാൽ നമ്മുടെ കിളി വരെ പാറിയേക്കും. ഇവിടുത്തെ രാഷ്ട്രീയക്കാരുടെ പ്രധാന വാഹനം ടൊയോട്ട ഇന്നോവ പോലുള്ള കാറുകളായിരിക്കും. പക്ഷേ അന്യസംസ്ഥാനത്തെ പൊതുപ്രവർത്തകർ നടക്കുന്ന വാഹനങ്ങൾ നോക്കിയാൽ തന്നെ കാര്യങ്ങൾ മനസിലാവും.

BJP Leader Pramod Madhwaraj Buys New Toyota Vellfire Luxury MPV

കര്‍ണാടകയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് പ്രമോദ് മാധ്വരാജ്. മുമ്പ് കോൺഗ്രസുകാരനായിരുന്നുവെങ്കിലും പിന്നീട് ബിജെപിയിലേക്ക് കൂടുമാറുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഫിഷറീസ് മന്ത്രിയായിരുന്ന പ്രമോദ് 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ജനതാദള്‍ എസിലും പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയിലും ചേരുകയായിരുന്നു. ഇപ്പോൾ ബിജെപിയിലെ സീനിയർ നേതാക്കളിൽ ഒരാളായ ഇദ്ദേഹം പുതിയൊരു കാർ വാങ്ങിയിരിക്കുകയാണ്.

1.50 കോടി രൂപ വിലമതിക്കുന്ന പുതിയ ടൊയോട്ട വെൽഫയർ എംപിവിയാണ് പ്രമോദ് മാധ്വരാജ് സ്വന്തമാക്കിയിരിക്കുന്നത്. പുതിയ ആഡംബര വാഹനത്തിന്റെ ഡെലിവറിയെടുക്കുന്ന വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്. കർണാടകയിലെ പ്രമുഖ രാഷ്ട്രീയ നേതാവും വ്യവസായിയുമായ പ്രമോദ് മാധ്വരാജിൻ്റെ ഉഡുപ്പിയിലെ വസതിയിലെത്തിയാണ് വെൽഫയറിന്റെ താക്കോൽ കൈമാറിയിരിക്കുന്നത്.

BJP Leader Pramod Madhwaraj Buys New Toyota Vellfire Luxury MPV

ഒരു ഫ്ലാറ്റ്ബെഡ് ട്രക്കിൽ കയറ്റിയാണ് ടൊയോട്ടയുടെ പുത്തൻ ആഡംബര എംപിവി പ്രമോദ് മാധ്വരാജിൻ്റെ മുറ്റത്തേക്ക് എത്തിച്ചത്. സെലിബ്രിറ്റികളും ബിസിനസ്മാന്‍മാരും പ്രീമിയം വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഹോം ഡെലിവറി ചെയ്യുന്ന പതിവ് പല ഡീലര്‍ഷിപ്പുകളും പിന്തുടര്‍ന്ന് പോരുന്നുണ്ട്. അതുതന്നെയാണ് ഇവിടെയും കാണാനാവുന്നത്. അനാവശ്യമായ ആൾക്കൂട്ടവും ശ്രദ്ധയും അസൗകര്യവും ഒഴിവാക്കാനാണ് ഡീലർഷിപ്പിൽ നിന്ന് നേരിട്ട് ഉപഭോക്താവിൻ്റെ വീട്ടിലേക്ക് വാഹനം ഇത്തരത്തിൽ എത്തിക്കുന്നത്.

ടൊയോട്ട വെൽഫയറിന്റെ സിൽവർ നിറമാണ് പ്രമോദ് തെരഞ്ഞെടുത്തിരിക്കുന്നത്. ശരിക്കും ആഡംബര കാറുകളുടെ വലിയ നിരയുള്ള ആളാണ് ഇദ്ദേഹം. റോൾസ് റോയ്‌സ് ഗോസ്റ്റ് സെഡാൻ വാങ്ങിയ രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയക്കാരൻ കൂടിയാണ് പ്രമോദ് മാധ്വരാജ്. അന്ന് വാങ്ങുമ്പോൾ ആഡംബര സലൂണിനായി ഏകദേശം 5.80 കോടി രൂപയോളമാണ് ചെലവാക്കിയത്. റോൾസ് റോയ്‌സിന് പുറമേ അടുത്തിടെ ഒരു ബിഎംഡബ്ല്യു XM എസ്‌യുവിയും പ്രമോദ് സ്വന്തമാക്കിയിരുന്നു.

BJP Leader Pramod Madhwaraj Buys New Toyota Vellfire Luxury MPV

രാജ്യത്തെ ഏറ്റവും വിലയുള്ള ബിഎംഡബ്ല്യു കാറാണിത്. പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കുന്ന ബിഎംഡബ്ല്യുവിൽ നിന്നുള്ള ആദ്യത്തെ M മോഡലുമാണിത്. ഏകദേശം 3.30 കോടി രൂപയാണ് ഇതിന്റെ എക്‌സ്ഷോറൂം വില വരുന്നത്. മോളിവുഡിൽ ടൊവിനോ തോമസും അടുത്തിടെ ഇതേ മോഡൽ സ്വന്തമാക്കിയിരുന്നു. ഇനി പ്രമോദിന്റെ പുതിയ ടൊയോട്ട വെൽഫയറിന്റെ വിശേഷങ്ങളിലേക്ക് വന്നാൽ വ്യവസായികൾക്കും സെലിബ്രിറ്റികൾക്കുമിടയിൽ വളരെ ജനപ്രിയമാണ് വാഹനം.

നിലവിൽ വിപണിയിൽ ലഭ്യമായ വെൽഫയറിന്റെ ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ബിജെപിയുടെ പ്രമുഖ നേതാവ് സ്വന്തമാക്കിയിരിക്കുന്നത്. വളരെ വിശാലമായ ക്യാബിനോടുകൂടിയ ഫീച്ചറുകളാൽ സമ്പന്നമായ എംപിവിയാണിത്. മുൻവശത്തെ വലിയ ഗ്രിൽ, സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയാണ് മുൻവശത്തെ പ്രധാന സവിശേഷതകൾ. വലിപ്പത്തിലേക്ക് വന്നാൽ വെൽഫയറിന് 4,995 mm നീളവും 1,850 mm വീതിയും 1,950 mm ഉയരവും 3,000 mm വീൽബേസുമാണുള്ളത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, November 4, 2024, 16:33 [IST]
English summary
Bjp leader pramod madhwaraj buys new toyota vellfire luxury mpv
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X