Just In
Don't Miss
- Movies
ബോറടിക്കുന്നു; ഒറ്റയ്ക്കുള്ള ജീവിതം എളുപ്പമല്ല; നാലാം വിവാഹത്തിനൊരുങ്ങുന്നോയെന്ന് വ്യക്തമാക്കി വനിത
- Lifestyle
വേറൊരു എണ്ണയും ഫലം നല്കിയില്ലെങ്കിലും ബദാം ഓയില്‍ സൂപ്പറാണ്
- News
മാധ്യമ പ്രവർത്തനം എങ്ങനെവേണമെന്ന് അധികാരകേന്ദ്രങ്ങൾ തീരുമാനിക്കുന്നത് അപകടകരം: സിദ്ധാർഥ് വരദരാജൻ
- Finance
കൈ നിറയെ കാശ് വാരാൻ എൻപിഎസ്; നികുതി ഇളവോടെ സാമ്പാദിക്കാം; 60-ാം വയസിൽ പെൻഷനും ഉറപ്പ്
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
ബിഎംഡബ്ല്യു മുതൽ ലംബോർഗിനി വരെ, രാഹുൽ-അതിയ സെലിബ്രിറ്റി ദമ്പതികളുടെ കാർ ശേഖരം
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്റ്റാർ ബാറ്റ്സ്മാൻമാരിൽ ഒരാളായ കെഎൽ രാഹുൽ കഴിഞ്ഞ ദിവസം വിവാഹിതനായി. സുനില്‍ ഷെട്ടിയുടെ മകളും ബോളിവുഡ് താരവുമായ അതിയ ഷെട്ടിയെയാണ് രാഹുൽ വിവാഹം ചെയ്‌തത്. രാജ്യത്തെ ഏറ്റവും പുതിയ സെലിബ്രിറ്റി ദമ്പതികളായ ഇരുവരുടേയും വാർത്തകൾ ഇൻ്റർനെറ്റ് ലോകത്ത് എപ്പോഴും ചൂടുള്ള ചർച്ചാ വിഷയമാണ്.

സുനിൽ ഷെട്ടിയുടെ ഖണ്ടാല ഫാംഹൗസിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹിതരായിരിക്കുന്നത്. ബോളിവുഡിലെയും ക്രിക്കറ്റ് ലോകത്തെയും അടുത്തവരും പ്രിയപ്പെട്ടവരും ഒഴികെ, അധികം ആളുകളൊന്നും ചടങ്ങിനുണ്ടായിരുന്നില്ല. എന്നാൽ തങ്ങളുടേതായ രംഗങ്ങളിൽ മികച്ചു നിൽക്കുന്ന കെഎൽ രാഹുലിനും അതിയാ ഷെട്ടിക്കും അതിമനോഹരമായ കാർ ശേഖരവും ഉണ്ട്. ആഡംബര വാഹനങ്ങളാൽ നിറഞ്ഞ താരദമ്പതികളുടെ ഗരാജിൽ ഇടംപിടിച്ചിരിക്കുന്ന മോഡലുകൾ ഇതാ...

ബിഎംഡബ്ല്യു X7
കെഎൽ രാഹുലിന്റെ കാർ ശേഖരത്തിലെ ആദ്യ വാഹനമാണ് ബിഎംഡബ്ല്യു X7. ജർമൻ ബ്രാൻഡിന്റെ നിരയിലെ ഏറ്റവും ആഡംബരമുള്ള എസ്‌യുവികളിൽ ഒന്നാണിതെന്നാണ് ആളുകൾ വാഴ്ത്തിപാടുന്നത്. 3.0 ലിറ്റർ ഡീസൽ, 3.0 ലിറ്റർ പെട്രോൾ M സ്‌പോർട്ട് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ലക്ഷ്വറി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം നിരത്തിലെത്തുന്നത്.

ആദ്യത്തെ ഓയിൽ ബർണർ യൂണിറ്റ് 265 bhp കരുത്തിൽ പരമാവധി 620 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം എസ്‌യുവിയുടെ ഡീസൽ എഞ്ചിൻ 340 bhp പവറിൽ 450 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഡീസൽ വേരിയന്റിനൊപ്പം 7 സീറ്റർ മോഡലും ലഭ്യമാണ്.

ഈ രണ്ട് എഞ്ചിൻ ഓപ്ഷനുകളും 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4WD കോൺഫിഗറേഷനെ സൂചിപ്പിക്കുന്ന ബിഎംഡബ്ല്യുവിന്റെ നാമകരണമായ xDrive സംവിധാനവുമായാണ് ജോടിയാക്കിയിരിക്കുന്നത്. 0-100 കിലോമീറ്റർ/മണിക്കൂറിൽ പെട്രോളിൽ 6.1 സെക്കന്റിലും ഡീസൽ പതിപ്പിൽ 7 സെക്കൻഡിലും കൈവരിക്കും. 1.18 കോടി രൂപയാണ് ബിഎംഡബ്ല്യു X7-ന്റെ ഇന്ത്യയിലെ പ്രാരംഭ വില.

ലംബോർഗിനി ഹുറാകാൻ സ്പൈഡർ
കെഎൽ രാഹുലിന്റെ ആകർഷകമായ കാർ ശേഖരത്തിലെ ഏറ്റവും വിലകൂടിയ വാഹനം ലംബോർഗിനി ഹുറാകാൻ സ്പൈഡറാണ്. ലോകത്തിലെ ഏറ്റവും മികച്ച സൂപ്പർകാറുകളിൽ ഒന്നാണിതെന്നതും ശ്രദ്ധേയമാണ്. 5.2 ലിറ്റർ 10 സിലിണ്ടർ എഞ്ചിനാണ് ഹുറാകാന് തുടിപ്പേകാൻ എത്തുന്നത്. ഇത് 640 bhp പവറിൽ പരമാവധി 600 Nm torque വരെയാണ് നൽകുന്നത്.

0-100 കിലോമീറ്റർ വേഗത വെറും 2.9 സെക്കൻഡുകൾ കൊണ്ടാണ് വാഹനം കൈവരിക്കുന്നത്. 7 സ്പീഡ് ഡിസിടി ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ വഹിക്കുന്നത്. ഫോർവീൽ ഡ്രൈവ് വാഹനമായ ലംബോർഗിനി ഹുറാകാൻ സ്പൈഡറിന് പരമാവധി 325 കിലോമീറ്റർ വേഗതയോളം കൈവരിക്കാനാവും. 4 കോടിയിലധികം രൂപയാണ് ഇതിന്റെ ഇന്ത്യയിലെ വില.

മെർസിഡീസ് ബെൻസ് AMG C43
സ്പോർട്‌സ് താരമായതിനാൽ തന്നെ സ്പോർട്‌സ് കാറുകളോടാണ് രാഹുലിന്റെ പ്രിയം കൂടുതൽ. താരത്തിന്റെ ഗരാജിൽ മെർസിഡീസ് ബെൻസ് AMG C43 മോഡലും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 390 bhp കരുത്തോളം വികസിപ്പിക്കാൻ ശേഷിയുള്ള 3.0 ലിറ്റർ V6 എഞ്ചിനാണ് ലക്ഷ്വറി സലൂണിൽ തുടിക്കുന്നത്.

എഎംജി പെർഫോമൻസ് കാറായതിനാൽ തന്നെ കിടിലൻ ഡ്രൈവിംഗ് എക്സ്പീരിയൻസാണ് മോഡൽ ഒരുക്കുന്നത്. 0-60 കിലോമീറ്റർ വേഗത വെറും 4.7 സെക്കൻഡിനുള്ളിൽ കൈവരിക്കുമ്പോൾ 155 കി.മീ. വേഗതയാണ് വാഹനത്തിന് പുറത്തെടുക്കാനാവുക. ഏകദേശം 83 ലക്ഷം രൂപയാണ് AMG C43 കാറിനായി രാജ്യത്ത് മുടക്കേണ്ടി വരിക.

അതിയ ഷെട്ടി കാർ ശേഖരം
ഔഡി Q7
അടുത്തിടെയാണ് ഷെട്ടി കുടുംബത്തിലേക്ക് അതിയ ഔഡി Q7 എസ്‌യുവി വാങ്ങുന്നത്. 3.0 ലിറ്റർ 6-സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് TFSI എഞ്ചിനാണ് ഈ ലക്ഷ്വറി കാറിന് തുടിപ്പേകുന്നത്. ഇത് 340 bhp പവറിൽ 500 Nm torque വരെയാണ് നൽകുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓഡിയുടെ ക്വാട്രോ എഡബ്ല്യുഡി സിസ്റ്റം വഴി നാല് വീലുകളിലേക്കും പവർ കൈമാറുന്നുണ്ട്.

മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്നത് വെറും 5.9 സെക്കൻഡിനുള്ളിലാണ്. ആഡംബര എസ്‌യുവിയുടെ ഉയർന്ന വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്. എസ്‌യുവിക്ക് 5 മീറ്ററിലധികം നീളവും 3 മീറ്റർ വീൽബേസും ഉണ്ട്. ഇന്ത്യയിൽ ഈ എസ്‌യുവിയുടെ വില ഒരു കോടിയിലധികം രൂപയാണ്.

ജാഗ്വർ XJ L
1.15 കോടിയിലധികം വിലയുള്ള ജാഗ്വർ XJL ആഡംബര സെഡാനാണ് ബോളിവുഡ് താരത്തിന്റെ കാർ ശേഖരത്തിലെ മറ്റൊരു ശ്രദ്ധേയമായ വാഹനം. ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ ആറ് വേരിയന്റുകളിലാണ് മോഡൽ സ്വന്തമാക്കാനാവുന്നത്. ഇതിൽ ഡീസൽ, പെട്രോൾ ഓപ്ഷനുകളുണ്ട്. വേരിയന്റിനെ ആശ്രയിച്ച് 225 bhp മുതൽ 470 bhp കരുത്തും 340 Nm മുതൽ 700 Nm torque ഉം വരെ കാറിൽ ലഭിക്കും.

99.56 ലക്ഷം മുതൽ 1.97 കോടി വരെയാണ് XJ L മോഡലിന്റെ വില വരുന്നത്. ബിഎംഡബ്ല്യു 7 സീരീസ്, ഔഡി A8 L, മെർസിഡീസ് A-ക്ലാസ് എന്നിവയുമായാണ് ഇത് മാറ്റുരയ്ക്കുന്നത്.