തുടർപരാജയങ്ങൾ അവസാനിച്ചു, അവസാന പടം ഹിറ്റ്! ആഡംബര കാറിൽ സന്തോഷവാനായി വന്നിറങ്ങി അക്കി

ബോളിവുഡിലെ ഏറ്റവും വില പിടിപ്പുള്ള നായകൻമാരിൽ ഒരാളാണ് അക്ഷയ് കുമാർ. പ്രിയദർശന്റെ ഹിന്ദി ചിത്രങ്ങളിലെ സ്ഥിരം നായകനായി എത്തുന്ന താരത്തിനെ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന പേരാണ് അക്കി. ബോളിവുഡ് ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച കോമഡി ടൈമിംഗിലൂടെ ആരാധകരെ അമ്പരിപ്പിച്ച താരത്തിന് ലോകത്തെമ്പാടുമായുള്ളത് വലിയ ആരാധകവൃന്ദമാണ്. അടുത്തകാലത്തായി അത്ര നല്ല വിജയങ്ങളൊന്നും എത്തിപ്പിടിക്കാനാവാതെ കഷ്‌ടപ്പെടുന്ന നടൻ തന്റെ കരിയറിലെ ഏറ്റവും മോശം സമയങ്ങളിൽ ഒന്നിലൂടെയാണ് കടന്നുപോവുന്നതും. റീമേക്കുകൾ മാത്രം ചെയ്‌ത് ഫീൽഡ് ഔട്ടായെന്ന് വരെ വിമർശകർ കളിയാക്കാറുണ്ട്.

പക്ഷേ ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ് ചിത്രങ്ങളുടെ ഉടമയെന്ന റെക്കോർഡ് അക്ഷയ് കുമാറിന് മാത്രം അവകാശപ്പെടാനുള്ളതാണ്. എന്നിരുന്നാലും അക്കിയുടെ സിനിമകൾ തുടർച്ചയായി നഷ്ടക്കച്ചവടമാണ് നിർമാതാക്കൾക്ക് വരുത്തിവെക്കുന്നത്. ബോക്സ് ഓഫിസിൽ തന്റെ ചിത്രങ്ങൾ തുടരെ പരാജയപ്പെട്ടപ്പോൾ റിയല്‍ എസ്റ്റേറ്റിലൂടെ ലാഭം കൊയ്‌ത് നഷ്‌ടങ്ങൾ നികത്താനും താരം തീരുമാനിച്ചിരുന്നു.

Bollywood Actor Akshay Kumar Spotted In His Toyota Vellfire Luxury MPV

മുംബൈയിലെ ബോറിവാലി ഈസ്റ്റിലുണ്ടായിരുന്ന അപ്പാര്‍ട്ട്‌മെന്റ് നാലേകാൽ കോടി രൂപയ്ക്കാണ് അക്ഷയ് വിറ്റത്. ഇങ്ങനെ കോടികൾ വാരിയ താരം അടുത്തിടെ പുതിയ ആഡംബര എംപിവിയും യാത്രകൾക്കായി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ അതേ കാറിനൊപ്പം പ്രത്യക്ഷപ്പെട്ടിരിക്കുന്ന ബോളിവുഡ് നടന്റെ വീഡിയോയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തരംഗമാവുകയാണ്. എയർപോർട്ടിൽ എത്തിയ താരം കാറിൽ നിന്നും ഇറങ്ങി മാധ്യമപ്രവർത്തരെ അഭിസംബോധന ചെയ്യുന്നതാണ് വീഡിയോയുടെ ഇതിവൃത്തം.

മാധ്യമങ്ങളെ കണ്ട അക്ഷയ് കുമാർ ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും അടുത്ത് പാർക്ക് ചെയ്‌തിരിക്കുന്ന ലെക്‌സസ് LM 350h കാറിലേക്ക് ഒന്ന് കണ്ണോടിക്കുന്നതും വീഡിയോയിൽ കാണാം. ഇനി അക്കിയുടെ വാഹന വിശേഷങ്ങളിലേക്ക് വന്നാൽ കഴിഞ്ഞ വർഷം അവസാനത്തോടെയാണ് താരം ടൊയോട്ടയുടെ ആഡംബര മൾട്ടി പർപ്പസ് വാഹനമായ വെൽഫയർ വാങ്ങുന്നത്. ഹായ്, വിഐപി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുന്ന ടൊയോട്ട വെൽഫയറിന് 1.32 കോടി രൂപയോളമാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില.

Bollywood Actor Akshay Kumar Spotted In His Toyota Vellfire Luxury MPV

ടാക്‌സും ഇൻഷുറൻസും എല്ലാമായി 1.60 കോടി രൂപയോളം വരും വെൽഫയറിന്റെ മുംബൈയിലെ ഓൺ-റോഡ് വിലയെന്നാണ് കണക്കുകൾ. 4 ഡോറുകളുള്ള എംപിവി അതിൻ്റെ കാരവാൻ പോലെയുള്ള യാത്രാ അനുഭവത്തിന് പേരുകേട്ടതാണ്. മധ്യ നിരയിൽ സുഖപ്രദമായ ക്യാപ്റ്റൻ സീറ്റുകൾ ഒരുക്കിയിട്ടുള്ള ഇതിലെ യാത്രാ സുഖവും ഗംഭീരമായിരിക്കും. ഇന്റീരിയറിൽ വലിയ 14 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ്, ഹീറ്റഡ് ഫംഗ്ഷനുകളുള്ള സീറ്റുകൾ എന്നിവയെല്ലാം ലഭിക്കും.

ഇതുകൂടാതെ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ, രണ്ടാമത്തെയും മൂന്നാം നിരയിലെയും യാത്രക്കാർക്ക് ഇലക്ട്രിക് വിൻഡോ കർട്ടനുകൾ തുടങ്ങിയ സംവിധാനങ്ങളും അക്ഷയ് കുമാറിന്റെ ടൊയോട്ട വെൽഫയറിലുണ്ട്. ആറ് എയർബാഗുകൾ, സ്റ്റെബിലിറ്റി കൺട്രോൾ, പാർക്ക് അസിസ്റ്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ, ടൊയോട്ട സേഫ്റ്റി സെൻസ് ADAS, 360-ഡിഗ്രി ക്യാമറ പോലുള്ള ഫീച്ചറുകളാണ് എംപിക്ക് സുരക്ഷ നൽകുന്നത്.

Bollywood Actor Akshay Kumar Spotted In His Toyota Vellfire Luxury MPV

ഇ-സിവിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്ന 2.5 ലിറ്റർ, 4-സിലിണ്ടർ ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ടൊയോട്ട വെഫറയറിന്റെ ഹൃദയം. ഇത് 193 bhp പവറിൽ 240 Nm torque ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതുമാണ്. ആഡംബര കാറാണെങ്കിലും ഇന്ധനക്ഷമതയിൽ ആളൊരു മിടുമിടുക്കൻ തന്നെയാണ് കേട്ടോ. എംപിവിക്ക് 19.28 കിലോമീറ്റർ മൈലേജാണ് കമ്പനി പറയുന്നത്.

2023 ഓഗസ്റ്റിലാണ് എംപിവിയുടെ ഏറ്റവും പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇതിന് ശേഷം നിരവധി സെല്ബ്രിറ്റികൾ ഈ വാഹനം സ്വന്തമാക്കിയിട്ടുണ്ട്. 4,995 മില്ലീമീറ്റർ നീളവും 1,850 മില്ലീമീറ്റർ വീതിയും 1,950 മില്ലീമീറ്റർ ഉയരവും 3,000 മില്ലീമീറ്റർ വീൽബേസുമുള്ള വെൽഫയറിന്റെ റോഡ് പ്രസൻസും അന്യായമാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിന്റെ കൂടുതൽ ആഡംബരമായ മോഡലാണ് ലെക്‌സസ് LM 350h.

More from DriveSpark

Article Published On: Friday, March 7, 2025, 13:21 [IST]
English summary
Bollywood actor akshay kumar spotted in his toyota vellfire luxury mpv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X