3.60 കോടിയുടെ പുത്തൻ കാറുമായി ബോളിവുഡ് താരം; ആരാണെന്ന് മനസിലായോ?

ഭാഷകൾക്ക് അതീതമായി സിനിമ കാണുന്നവരാണ് നാം മലയാളികൾ. തമിഴ് മുതൽ അങ്ങ് ഹിന്ദി സിനിമകൾക്ക് വരെ തീയേറ്ററിൽ ഗംഭീര ഓപ്പണിംഗ് ലഭിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അതിനാൽ തന്നെ ബോളിവുഡിലെ എല്ലാ താരങ്ങളെയും മലയാളികൾക്ക് ഏറെ പരിചിതമാണ്. അക്കൂട്ടത്തിൽ പെടുന്നയാളാണ് അനിൽ കപൂർ. വയസായിട്ടും ഗ്ലാമറിന്റെ കാര്യത്തിൽ മമ്മൂട്ടിയോളം പിടിച്ചുനിൽക്കുന്ന മറ്റൊരു നടനുണ്ടെങ്കിൽ ഇദ്ദേഹത്തിന്റെ പേര് പറയാനാവും.

കാക്കക്കുയിലിലൂടെ മലയാളത്തിലും ചെറിയൊരു വേഷം ചെയ്‌ത അനിൽ കപൂറിന്റേതായി അടുത്തതായി റിലീസാവാൻ പോവുന്ന ചിത്രം രൺബീർ കപൂറിന്റെ അനിമലാണ്. ബൽബീർ സിംഗ് എന്ന 65 കാരനായാണ് താരം വേഷമിട്ടിരിക്കുന്നത്. ദീപാവലി ആഘോഷങ്ങൾ നടക്കുന്ന വേളയിൽ അനിലിന്റെ ജീവിതത്തിലേക്ക് ഒരു സന്തോഷം കടന്നുവന്നിരിക്കുയാണിപ്പോൾ. മറ്റൊന്നുമല്ല ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു ആഡംബര കാർ വാങ്ങിയതാണ് സംഭവം.

Bollywood Actor Anil Kapoor Bought New Mercedes Benz Maybach S580 Worth Rs 3.60 Crore

ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെന്‍സിന്റെ മെയ്ബാക്ക് S580 സെഡാനാണ് അനിൽ കപൂർ തന്റെ ഗരാജിലേക്ക് എത്തിച്ചിരിക്കുന്നത്. സെലിബ്രിറ്റികളുടെ ഇഷ്ടചോയിസ് ആയി മാറിയ ഈ അൾട്രാ ലക്ഷ്വറി കാർ ക്ലബിലേക്ക് ഇനി അനിൽ കപൂറിന്റെ പേരും എഴുതും. 2.50 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. അതേസമയം റോഡ് ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഏകദേശം 3.19 കോടി രൂപയോളം വരും വാഹനത്തിന്റെ ഓൺ-റോഡ് വില.

2022 മാര്‍ച്ചിലാണ് മെയ്ബാക്ക് S580 സെഡാനെ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ഇതുവരെ വാഹനത്തിന് സിനിമാ രംഗത്ത് നിന്നും ഏറെ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ആഡംബര കാറിന്റെ എമറാൾഡ് ഗ്രീൻ-സീൽവർ കളർ കോമ്പിനേഷനുള്ള വേരിയന്റാണ് അനിൽ കപൂർ തന്റെ ഗരാജിലേക്ക് എത്തിച്ചിരിക്കുന്നത്. കടുത്ത വണ്ടിപ്രേമിയൊന്നുമല്ലെങ്കിലും ഇനിയുള്ള യാത്രകൾക്ക് അൽപം ആഡംബരമേകാമെന്ന ആഗ്രഹമായിരിക്കും താരത്തെ ബെൻസിലേക്ക് എത്തിച്ചത്.

Bollywood Actor Anil Kapoor Bought New Mercedes Benz Maybach S580 Worth Rs 3.60 Crore

ഇന്ത്യയിലെ ഏറ്റവും വലിയ കൂടിയ കാറുകളിൽ ഒന്നുകൂടിയായ മെയ്ബാക്ക് സെഡാൻ രാജകീയ യാത്രയാണ് സമ്മാനിക്കുന്നത്. പ്രാദേശികമായി അസംബിൾ ചെയ്ത S580, പൂർണമായും ഇറക്കുമതി ചെയ്ത മെയ്ബാക്ക് S680 എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് മെർസിഡീസ് ബെൻസ് S-ക്ലാസ് വിപണിയിൽ എത്തുന്നത്. ഇതിൽ ആദ്യത്തെ മോഡലാണ് അനിൽ കപൂർ സ്വന്തമാക്കിയിരിക്കുന്നത്.

4.0 ലിറ്റർ V8 ട്വിൻ-ടർബോചാർജ്ഡ് പ്ലസ് 48V മൈൽഡ് ഹൈബ്രിഡ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 496 bhp പവറിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാനാവും. വെറും 4.8 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും മെർസിഡീസ് ബെൻസ് S-ക്ലാസിനാവും. ഡിസൈനിന്റെ കാര്യത്തിലും രാജകീയ അലങ്കാരമാണ് കാഴ്ച്ചയിൽ സെഡാൻ നൽകുന്നത്.

മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ മെയ്ബാക്ക് ഗ്രില്ലാണ് ആഡംബര സെഡാന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതോടൊപ്പം ബമ്പറിലെ സ്റ്റൈലിഷ് ക്രോം വെന്റുകൾ, പ്രത്യേകം രൂപകൽപ്പന ചെയ്‌ത അലോയ് വീലുകൾ എന്നിവയെല്ലാമാണ് കാറിന്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നത്. ഇന്റീരിയറിലും കാര്യങ്ങൾ ആഡംബരമായാണ് ഒരുക്കിയിട്ടുള്ളത്.

മുന്നിലും പിന്നിലും വൈദ്യുതപരമായി ക്രമീകരിക്കാവുന്ന സീറ്റുകൾ, ഹീറ്റഡ്, വെൻറിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, ഫ്ലഷ് ഫിറ്റ് ഡോർ ഹാൻഡിലുകൾ, ആംബിയന്റ് ലൈറ്റുകൾ, പ്രീമിയം ലെതർ അപ്‌ഹോൾസ്റ്ററി, പിൻ സീറ്റുകൾക്കുള്ള മസാജ് ഫംഗ്‌ഷൻ, മെർസിഡീസ് MBUX ഇൻഫോടെയ്ൻമെന്റ് സിസ്റ്റ എന്നിവയോടെയാണ് മെയ്ബാക്ക് S580 ലക്ഷ്വറി സെഡാൻ വിപണിയിലെത്തുന്നത്.

കഴിഞ്ഞില്ല, ഇതിനു പുറമെ കണക്റ്റഡ് കാർ ഫീച്ചറുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പിൻ യാത്രക്കാർക്ക് ജെസ്ച്ചറിലൂടെ യാന്ത്രികമായി അടയ്ക്കാനാവുന്ന റിയർ ഡോറുകൾ എയർമാറ്റിക് സസ്പെൻഷനുകൾ എന്നിങ്ങനെയുള്ള ധാരാളം സവിശേഷതകളും അനിൽ കപൂറിന്റെ പുത്തൻ കാറിൽ ലഭ്യമാവും. നാപ്പ ലെതറിലാണ് അകത്തളം പൂര്‍ണമായും ഒരുക്കിയിരിക്കുന്നത്.

10 ലിറ്റര്‍ കപ്പാസിറ്റിയുള്ള റെഫ്രിജറേറ്റര്‍ ഉള്‍പ്പെടെയുള്ള ആഡംബര സംവിധാനവും ഈ മേബാക്ക് മോഡലിന്റെ അകത്തളത്തെ പ്രൗഡഗംഭീരമാക്കാൻ എത്തിയിട്ടുണ്ട്. സ്റ്റിയറിംഗ് അസിസ്റ്റ് ബ്രേക്ക് അസിസ്റ്റ് വിത്ത് ക്രോസ് ട്രാഫിക് ഫങ്ഷന്‍ എന്നിവ നല്‍കിയിട്ടുള്ള ലെവല്‍ ടു ഓട്ടോണമസ് സംവിധാനവുമെല്ലാം S-ക്ലാസ് മെയ്‌ബാക്ക് S580 പതിപ്പിന് സുരക്ഷയൊരുക്കാനായി ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് സമ്മാനിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, November 9, 2023, 17:33 [IST]
English summary
Bollywood actor anil kapoor bought new mercedes benz maybach s580 worth rs 3 60 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X