അവസാന പടം വാരിയത് 874.58 കോടി രൂപ, പ്രതിഫലം 70 ലക്ഷം; പിന്നാലെ യാത്രകൾ ആഡംബര എസ്‌യുവിയിലേക്ക് മാറ്റി നടൻ

കഴിഞ്ഞ വർഷം ബോളിവുഡിലെ (Bollywood) ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ശ്രദ്ധ കപൂർ (Shraddha Kapoor) കേന്ദ്ര കഥാപാത്രമായെത്തിയ സ്ത്രീ 2 (Stree 2). ഹൊറർ ആക്ഷൻ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം ബോക്സ് ഓഫീസിൽ നിന്നും 1,000 കോടി രൂപയോളമാണ് കളക്ഷൻ സ്വന്തമാക്കിയത്. ഷാരൂഖ് ഖാന്റെ പത്താൻ, സണ്ണി ഡിയോൾ ചിത്രം ഗദ്ദർ 2 എന്നി ചിത്രങ്ങളെ മറികടന്ന് ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ഇന്ത്യയിലെ രണ്ടാമത്തെ ചിത്രമായി സ്ത്രീ 2 മാറി എന്നാണ് റിപ്പോർട്ടുകൾ.

ശ്രദ്ധ കപർ, രാജ്കുമാർ റാവു എന്നിവർക്കൊപ്പം പങ്കജ് ത്രിപാഠി, അപാർശക്തി ഖുറാന, അഭിഷേക് ബാനർജി എന്നിവരാണ് സിനിമയിലെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിട്ടു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സ്ത്രീ ടൂവിൽ ശ്രദ്ധനേടിയ താരമാണ് അപാർശക്തി ഖുറാന. നമ്മുടെ ആയുഷ്മാൻ ഖുറാനയുടെ സഹോദരനായ കക്ഷിയുടെ മുഖം ചിലപ്പോൾ പലർക്കും സുപരിചിതമായിക്കും. പടത്തിൽ അഭിനയിച്ചതിന് 70 ലക്ഷം രൂപയാണ് താരം പ്രതിഫരലമായി വാങ്ങിയത്.

Bollywood Actor Aparshakti Khurana Spotted In Range Rover Sport Luxury SUV

സിനിമ വിജയിച്ചതിന് പിന്നാലെയിതാ വിലകൂടിയ പുത്തനൊരു ആഡംബര എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് അപാർശക്തി ഖുറാന. ബോളിവുഡ് താരങ്ങൾക്കിടയിൽ ഏറ്റവും ഫാൻസുള്ള റേഞ്ച് റോവർ സ്പോർട്ടാണ് താരത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. പുതിയ വാഹനത്തിൽ നടൻ വന്നിറങ്ങുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഏറ്റെടുത്തു കഴിഞ്ഞു.

കാർസ് ഫോർ യു എന്ന യൂട്യൂബ് ചാനലാണ് ബോളിവുഡ് നടന്റെ പുതിയ വാഹനത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റേഞ്ച് റോവർ സ്‌പോർട്ടിന്റെ വൈറ്റ് കളർ ഓപ്ഷനാണ് അപാർശക്തി തെരഞ്ഞെടുത്തിരിക്കുന്നത്. ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ റേഞ്ച് റോവർ വെലാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഏറ്റവും പുതിയ സ്പോർട്ട് എസ്‌യുവിയും രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Bollywood Actor Aparshakti Khurana Spotted In Range Rover Sport Luxury SUV

ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, സ്ലീക്കർ ഹെഡ്‌ലാമ്പുകൾ, മറ്റ് നിരവധി സവിശേഷതകളെല്ലാം ഉൾക്കൊള്ളിച്ച് പണികഴിപ്പിച്ചിരിക്കുന്ന മോഡൽ ആരുടേയും കണ്ണുടക്കാൻ പ്രാപ്‌തമാണ്. ഇന്റീരിയറുകളിലേക്ക് വരുമ്പോൾ എല്ലാവരേയും മോഹിപ്പിക്കുന്ന തരത്തിൽ അടിപൊളിയാക്കിയാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവർ ലക്ഷ്വറി എസ്‌യുവിയുടെ അകത്തളവും പണികഴിപ്പിച്ചിരിക്കുന്നത്.

അപാർശക്തി ഖുറാന വാങ്ങിയിരിക്കുന്ന റേഞ്ച് റോവർ സ്പോർട്ടിന്റെ ഡാഷോർഡിൽ ലെതർ പാഡുകൾ, ഡോർ പാഡുകൾ, മൾട്ടി-ഫംഗ്ഷൻ ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കൺട്രോളുകൾക്കുള്ള ഡിജിറ്റൽ ഡയൽ സ്‌ക്രീൻ, മസാജർ ഫംഗ്ഷനോടുകൂടിയ വെന്റിലേറ്റഡ് സീറ്റുകൾ, ലെതർ സീറ്റ് കവറുകൾ തുടങ്ങിയ ഗംഭീര ഫീച്ചറുകളെല്ലാം ലഭിക്കും.

യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്കനുസരിച്ച് മുന്നിലെയും പിന്നിലെയും സീറ്റുകൾ ഇലക്ട്രിക്കൽ ആയി ക്രമീകരിക്കാവുന്നതാണ്. ഉടമയ്ക്ക് താൽപ്പര്യമുണ്ടെങ്കിൽ ലെതർ ഫ്രീ ഇന്റീരിയറും റേഞ്ച് റോവർ സ്പോർട്ടിൽ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. അങ്ങനെയെങ്കിൽ ലെതർ അപ്ഹോൾസ്റ്ററിക്ക് പകരം ക്വാഡ്രാറ്റ് അൾട്രാ ഫാബ്രിക് ആയിരിക്കും കമ്പനി ആഡംബര എസ്‌യുവിയിൽ ഉപയോഗിക്കുക.

യാത്രകളെ ആനന്ദകരമാക്കാൻ പാകത്തിനുള്ള 19 സ്പീക്കർ പ്രീമിയം 800W ഓഡിയോ സിസ്റ്റം ഉൾപ്പെടെ നിരവധി സവിശേഷതകളും ഈ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് റേഞ്ച് റോവർ സ്പോർട്ട് വിപണിയിൽ എത്തുന്നത്. സാധാരണ സെലിബ്രിറ്റികൾ മൈലേജ് കൂടുതലുള്ള ഡീസൽ മോഡലാണ് തെരഞ്ഞെടുക്കാറെങ്കിൽ അപർശക്തി പെട്രോൾ പതിപ്പാണ് വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

എസ്‌യുവിയിലെ P400 എന്ന 3.0 ലിറ്റർ, 6-സിലിണ്ടർ പെട്രോൾ എഞ്ചിന് 400 bhp കരുത്തിൽ പരമാവധി 550 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന റേഞ്ച് റോവർ സ്പോർട്ടിൽ 4WD, എയർ സസ്‌പെൻഷൻ എന്നിവ സ്റ്റാൻഡേർഡായി തന്നെ ലഭ്യമാണ്. അപാർശക്തി വാങ്ങിയിരിക്കുന്ന പുതിയ റേഞ്ച് റോവർ സ്പോർട്ടിന് 1.72 കോടി രൂപയാണ് മുംബൈയിൽ വരുന്ന ഓൺ-റോഡ് വില.

More from DriveSpark

Article Published On: Sunday, February 2, 2025, 15:00 [IST]
English summary
Bollywood actor aparshakti khurana spotted in range rover sport luxury suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X