ആദ്യ ഭാര്യ ഇതെല്ലാം കാണുന്നുണ്ടോ? രണ്ടാം ഭാര്യയ്ക്ക് 93 ലക്ഷത്തിന്റെ പുത്തൻ ആഡംബര കാർ സമ്മാനിച്ച് നടൻ

ബോളിവുഡിലെ വലിയ താരം ഒന്നുമല്ലെങ്കിലും മലയാളത്തിലെ സിനിമ പ്രേമികൾക്ക് വരെ അർബാസ് ഖാൻ എന്ന പേര് സുപരിചിതമാണ്. സൽമാൻ ഖാന്റെ സഹോദരൻ എന്നതിലുപരി മലൈക അറോറയുടെ മുൻഭർത്താവ് എന്നനിലയിൽ പലർക്കും ഇദ്ദേഹത്തെ അറിയാം. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അർബാസ് ഖാൻ മലയാളത്തിൽ മോഹൻലാൽ ചിത്രം ബിഗ് ബ്രദറിലും വേഷമിട്ടിരുന്നു. നടൻ എന്നതിലുപരി നിർമാതാവായും തിളങ്ങുന്ന താരത്തിന്റെ രണ്ടാം വിവാഹവും ഏറെ ചർച്ചയായിരുന്നു. പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റായ ഷുറാ ഖാനെയാണ് താരം ജീവിതപങ്കാളിയാക്കിയത്.

2023 ഡിസംബറിൽ നടന്ന വിവാഹത്തിന് ഏറെ ചർച്ചയായത് ഇരുവരുടേയും പ്രായമായിരുന്നു. കല്യാണ സമയത്ത് അർബാസ് ഖാന് 56 വയസും വധുവിന് പ്രായം 41 ഉം ആയിരുന്നു. ഇരുവരും തമ്മിൽ പതിനഞ്ച് വയസ്സ് പ്രായവ്യത്യാസമുള്ളത് അന്ന് വലിയ വാർത്തയാവുകയും ചെയ്‌തിരുന്നു. എന്തായാലും അടിപൊളിയായി മുമ്പോട്ട് പോവുന്ന ഇവരുടെ ജീവിതത്തിലെ മറ്റൊരു സന്തോഷമാണ് പുതിയ വാർത്ത. മറ്റൊന്നുമല്ല, അർബാസ് തന്റെ പ്രിയപത്നിക്ക് പുത്തനൊരു ആഡംബര വാഹനം സമ്മാനിച്ചതാണ് സംഭവം.

arbaaz khan gifts mercedes e220d wife sshura khan

മെർസിഡീസ് ബെൻസ് E-ക്ലാസ് ആഡംബര സെഡാനാണ് ഷുറാ ഖാന് സമ്മാനം കൊടുത്തിരിക്കുന്നത്. ഈ വാഹനത്തിൽ താരം വിവിധ ചടങ്ങുകൾക്കായി എത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 77.05 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന E-ക്ലാസിന്റെ 220d എന്ന വേരിയന്റാണ് അർബാസ് ഭാര്യക്കായി തെരഞ്ഞെടുത്തത്. ടാക്സും ഇൻഷുറൻസുമെല്ലാമായി കാറിന് ഏകദേശം 93.17 ലക്ഷം രൂപ വരും മുംബൈയിൽ ഓൺ-റോഡ് വിലയെന്നാണ് റിപ്പോർട്ട്.

രാജ്യത്ത് ഏറ്റവും വിജയകരവും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതുമായ മെർസിഡീസ് ബെൻസ് മോഡലുകളിൽ ഒന്നാണ് E-ക്ലാസ്. താരതമ്യേന താങ്ങാനാവുന്നതും ഉപഭോക്താക്കളെ സന്തോഷിപ്പിക്കാൻ തരത്തിലുള്ള ആധുനിക സൗകര്യങ്ങളുടെ മികച്ച സന്തുലിതാവസ്ഥയുമാണ് ഈ ആഡംബര സെഡാനുള്ളത്. ഏറ്റവും മികച്ച മെറ്റീരിയലുകളും സാങ്കേതികവിദ്യയും ഉൾക്കൊള്ളിച്ചാണ് കാറിന്റെ ഇന്റീരിയർ കമ്പനി പണികഴിപ്പിച്ചിരിക്കുന്നത്.

arbaaz khan gifts mercedes e220d wife sshura khan

നാച്ചുറൽ വോയ്‌സ് കൺട്രോൾ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, MBUX കണക്റ്റഡ് കാർ ടെക്, ഡിജിറ്റൽ കോക്‌പിറ്റ് ഇൻസ്ട്രുമെൻ്റ് ഡിസ്‌പ്ലേ, സ്‌മാർട്ട്‌ഫോൺ ഇൻ്റഗ്രേഷൻ, മെർസിഡീസ് മീ കണക്‌റ്റഡ് സൗകര്യങ്ങൾ, 360 ഡിഗ്രി ക്യാമറ, ആക്‌റ്റീവ് പാർക്കിംഗ് അസിസ്റ്റ്, 18 ഇഞ്ച് അലോയ് വീലുകൾ, അപ്ഹോൾസ്റ്ററിക്ക് ഒന്നിലധികം കളർ ഓപ്ഷനുകൾ എന്നിവയും അതിലേറെയും പോലുള്ള ലക്ഷ്വറി ഫീച്ചറുകളാൽ സമ്പന്നമാണ് ബെൻസിന്റെ E-ക്ലാസ് സെഡാൻ.

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലെത്തുന്ന മെർസിഡീസ് ബെൻസ് E-ക്ലാസിന്റെ ഡീസൽ 220d വേരിയന്റാണ് അർബാസ് ഖാൻ തന്റെ ഭാര്യ ഷുറാ ഖാന് സമ്മാനം കൊടുത്തിരിക്കുന്നത്. 2.0 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ യൂണിറ്റ് തുടിപ്പേകുന്ന കാറിന് 200 bhp കരുത്തിൽ പരമാവധി 440 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്.

2.0 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണെങ്കിൽ 197 bhp പവറിൽ 320 Nm torque വരെയാണ് നൽകുക. പവർഫുൾ വേരിയന്റുകളിൽ ഒന്നായ 3.0 ലിറ്റർ 6-സിലിണ്ടർ ടർബോ ഡീസലുള്ള E-ക്ലാസിന്റെ ടോപ്പ് വേരിയന്റ് 286 bhp പവറിൽ 600 Nm torque വരെ നൽകാനാവും. ഏറ്റവും ശക്തമായ ക്രമീകരണങ്ങളിൽ കാറിന് മണിക്കൂറിൽ 0 മുതൽ 100 ​​കി.മീ വരെ വേഗത കൈവരിക്കാൻ വെറും 6.1 സെക്കൻഡ് സമയം മാത്രം മതിയാവും.

ഇപ്പോൾ മെർസിഡീസ് ബെൻസ് തങ്ങളുടെ ജനപ്രിയമായ E-ക്ലാസിന്റെ ലോംഗ് വീൽ ബേസ് പതിപ്പിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്. 2024 ഒക്ടോബർ ഒമ്പതിന് കാറിന്റെ വില പ്രഖ്യാപനവും ഔദ്യോഗിക ലോഞ്ചും നടക്കും. തുടർന്നുള്ള ആഴ്‌ചകളിൽ ആഡംബര സെഡാൻ്റെ ഡെലിവറികളും പൂർത്തിയാക്കുമെന്നാണ് ജർമൻ ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. ഏകദേശം 80 ലക്ഷം രൂപയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Thursday, September 19, 2024, 15:00 [IST]
English summary
Bollywood actor arbaaz khan gifts mercedes benz e class to sshura khan
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X