43 വർഷത്തിനു ശേഷം ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ചു, പിന്നാലെ 65 ലക്ഷത്തിന്റെ കാർ വാങ്ങി ഗ്ലാമർ നായികയുടെ അച്ഛൻ

ഏറ്റവും വില കൂടിയ ആഡംബര കാറുകൾ സ്വന്തമാക്കുന്നതിൽ മുന്നിട്ടുനിൽക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ. അടുത്തിടെ അക്ഷയ് കുമാറും ഐശ്വര്യ റായിയും രൺവീർ സിങുമെല്ലാം കോടികൾ മുടക്കി പുത്തൻ വാഹനങ്ങൾ സ്വന്തമാക്കിയ വിവരം നാമെല്ലാം അറിഞ്ഞിരുന്നു. ഇപ്പോഴിതാ ഹിന്ദി സിനിമയിലെ മറ്റൊരു പ്രമുഖ താരം കൂടി പുതിയ വണ്ടി വാങ്ങിയിരിക്കുകയാണ്. ആദ്യകാലത്ത് ഹാസ്യ കഥാപാത്രങ്ങളിലൂടെ തിളങ്ങി പിന്നീട് വില്ലന്‍ വേഷങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട ചങ്കി പാണ്ഡെയാണ് അത്യാഡംബര എംപിവി വാങ്ങിയ സിനിമ നടൻ. അക്ഷയ് കുമാറിന്റെ ഹൗസ്ഫുൾ സീരീസിലെ അഖ്രി പാസ്തയെന്ന വേഷമാണ് ചങ്കിയുടെ കരിയറിലെ ബെസ്റ്റ് പടമെന്നും വേണമെങ്കിൽ പറയാം.

മൾട്ടി-സ്റ്റാർ ചിത്രമായ ആഗ് ഹി ആഗിലൂടെയാണ് അദ്ദേഹം തൻ്റെ സിനിമാ ജീവിതം ആരംഭിച്ചത്. അതിനുശേഷം പാപ് കി ദുനിയയിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌ത് ബോളിവുഡിലെ തന്റെ സ്ഥാനം ഉറപ്പിച്ചു. സാഹോ, ബാഡ്മാന്‍, ഹൗസ്ഫുള്‍ 3, ബുള്ളറ്റ് രാജ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാനും നടൻ എന്ന നിലയിൽ അദ്ദേഹത്തിനായി. ഇനി യൂത്തൻമാർക്ക് കൂടുതൽ മനസിലാകണമെങ്കിൽ മറ്റൊരു കാര്യം കൂടി പറയാം.

Bollywood Actor Chunky Pandey Spotted In New Kia Carnival MPV

ബി-ടൌണിലെ സുന്ദരിക്കുട്ടി അനന്യ പാണ്ഡെയുടെ അച്ഛനാണ് കക്ഷി കേട്ടോ. അടുത്തിടെ 43 വർഷങ്ങൾക്കു ശേഷം ഡ്രൈവിംഗ് ലൈസൻസ് പരീക്ഷയിൽ അനന്യയുടെ അച്ഛൻ വിജയിച്ച വാർത്തകളും മാധ്യമങ്ങൾ കൊണ്ടാടിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് യാത്രകൾക്കായി പുത്തൻ വാഹനവും സ്വന്തമാക്കിയിരിക്കുന്നത്. മറ്റേതുമല്ല, കിയയുടെ പ്രീമിയം മൾട്ടി പർപ്പസ് വാഹനമായ കാർണിവൽ എംപിവിയാണ് ചങ്കി പാണ്ഡെ സ്വന്തമാക്കിയിരിക്കുന്നത്.

ഇത്രയും നാൾ ഡ്രൈവറുടെ സഹായത്താൽ ലക്ഷ്യങ്ങളിലെത്തിയിരുന്ന താരം ഇനി സ്വയം ഡ്രൈവ് ചെയ്യും. പുത്തൻ കാർണിവലിൽ ചങ്കി പാണ്ഡെ വന്നിറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി മാറിയിട്ടുണ്ട്. അതിന് തൊട്ടുമുന്നിൽ മകൾ അനന്യ പാണ്ഡെയും വാഹനത്തിൽ വന്നറങ്ങുന്നത് ഈ വീഡിയയിൽ കാണാം. അടുത്തിടെ മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയ്ക്ക് ആദ്യ ഡെലിവറി കൊടുത്താണ് കാർണിവലിന്റെ ഇന്ത്യയിലെ ഡെലിവറി ആരംഭിക്കുന്നത്.

Bollywood Actor Chunky Pandey Spotted In New Kia Carnival MPV

ഇതിന് ശേഷം എംപിവി വാങ്ങുന്ന അടുത്ത സെലിബ്രിറ്റിയാണ് ചങ്കി പാണ്ഡെ. ലിമോസിൻ, ലിമോസിൻ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വിപണിയിൽ എത്തുന്ന പുതിയ നാലാം തലമുറ കിയ കാർണിവലിന് ഇന്ത്യയിൽ 63.90 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. ടാക്‌സും ഇൻഷുറൻസും മറ്റു ചെലവുകളുമെല്ലാമായി മുംബൈയിൽ കാർണിവൽ നിരത്തിലങ്ങുമ്പോൾ 75.28 ലക്ഷം രൂപയോളം ഓൺ-റോഡ് വില മുടക്കേണ്ടി വരുമെന്നാണ് കണക്കുകൾ.

7-സീറ്റർ ഓപ്ഷനിൽ മാത്രമാണ് കാർണിവൽ ഇത്തവണ വിപണിയിൽ എത്തിയിരിക്കുന്നത്. മുൻതലമുറ ആവർത്തനത്തിലുണ്ടായിരുന്ന അതേ 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് പുതിയ എംപിവിക്കും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 190 bhp പവറിൽ പരമാവധി 441 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ലക്ഷ്വറി കാറാണെങ്കിലും ലിറ്ററിന് 14.85 കിലോമീറ്റർ മൈലേജും വാഹനത്തിന് നൽകാനാവും.

Bollywood Actor Chunky Pandey Spotted In New Kia Carnival MPV

ഇനി അകത്തളത്തിലേക്ക് കയറിയാൽ രാജകീയമായ യാത്രയാണ് ഏറ്റവും പുതിയ കിയ കാർണിവൽ സമ്മാനിക്കുക. അതിനായി ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റേഷനുമായി ഡ്യുവൽ-പനോരമിക് 12.3-ഇഞ്ച് കർവ് ഡിസ്പ്ലേകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഇക്കോ, നോർമൽ, സ്‌പോർട്ട്, സ്മാർട്ട് എന്നീ നാല് ഡ്രൈവ് മോഡുകൾ, 11 ഇഞ്ച് അഡ്വാൻസ്ഡ് ഹെഡ്-അപ്പ് ഡിസ്പ്ലേ, ഇലുമിനേറ്റഡ് ഗ്ലോവ്ബോക്സ് പോലുള്ള ഫീച്ചറുകളാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ കാറിൽ ഒരുക്കിയിരിക്കുന്നത്.

ഇതുകൂടാതെ ഷിഫ്റ്റ്-ബൈ-വയർ മെക്കാനിസം, 64-കളർ ആംബിയൻ്റ് മൂഡ് ലൈറ്റിംഗ്, ഓട്ടോ ആൻ്റി-ഗ്ലെയർ IRVM, സാറ്റിൻ സിൽവർ ഇൻ്റീരിയർ ഡോർ ഹാൻഡിലുകൾ, 3-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് റിലാക്സേഷൻ സീറ്റുകൾ, രണ്ടാം നിര സീറ്റുകൾക്ക് വെൻ്റിലേറ്റഡ്, ഹീറ്റഡ്, ലെഗ് സപ്പോർട്ട്, 4-വേ ലംബർ സപ്പോർട്ട്, മെമ്മറി ഫംഗ്ഷനുള്ള പവർ ഡ്രൈവർ സീറ്റ്, 12-സ്പീക്കർ ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, കിയ കണക്ട് 2.0 സ്യൂട്ട് എന്നിവയും കിയ കാർണിവലിന് കൊടുത്തിട്ടുണ്ട്.

4-സ്പോക്ക് ലെതറെറ്റ് പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 2, 3 വരികൾക്കുള്ള സൺഷെയ്ഡ് കർട്ടനുകൾ, പവർഡ് ടെയിൽഗേറ്റ്, വൺ-ടച്ച് സ്മാർട്ട് പവർ സ്ലൈഡിംഗ് ഡോറുകൾ, ഡ്യുവൽ ഇലക്ട്രിക് സൺറൂഫ്, ലെവൽ 2 ADAS, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, 360-ഡിഗ്രി ക്യാമറ, പ്രീമിയം ലെതറെറ്റ് വിഐപി സീറ്റുകൾ, 8 എയർബാഗുകൾ, നാല് ഡിസ്ക് ബ്രേക്കുകൾ, ഹൈലൈൻ ടിപിഎംഎസ് തുടങ്ങിയ ഫീച്ചറുകളും ചങ്കി പാണ്ഡെയുടെ കിയ കാർണിവലിനെ വേറിട്ടു നിർത്തുന്നുണ്ട്.

More from DriveSpark

Article Published On: Friday, November 15, 2024, 9:40 [IST]
English summary
Bollywood actor chunky pandey spotted in new kia carnival mpv
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X