ഒറ്റ പടത്തിലൂടെ നാട്ടിലെ പെൺപിള്ളേരുടെ മൊത്തം ക്രഷായി, മാരുതി ജിംനി വാങ്ങി സനം തേരി കസത്തിലെ നായകൻ

ഇന്ത്യയിൽ ഏറെ പ്രതീക്ഷയോടെ എത്തിയ ഓഫ്-റോഡർ എസ്‌യുവിയായിരുന്നു ജിംനി. പഴയ ജിപ്‌സിയുടെ പകരക്കാരൻ എന്ന ലേബലും വിദേശത്തെ വീരപുരുഷനെന്ന പദവിയുമായി എത്തിയത് സാക്ഷാൽ മഹീന്ദ്ര ഥാറിനോട് മത്സരിക്കാനായിരുന്നു. ജിംനി എത്തുന്നതോടെ മഹീന്ദ്രയുടെ കാര്യം തീരുമെന്നായിരുന്നു വിലയിരുത്തലുകൾ. ഓഫ്-റോഡർ ആണെങ്കിലും ഫാമിലി ഉപയോഗങ്ങൾക്ക് ആശാനെ കൂടുതൽ പ്രായോഗികമാക്കുവാനായി 5-ഡോറുകളും പ്രത്യേകം മാരുതി സുസുക്കി ഒരുക്കി. വലിപ്പത്തിന് ഇണങ്ങാത്ത വിലയിട്ടതും ഥാറിന്റെ റോഡ് പ്രസൻസ് ഇല്ലാത്തതുമെല്ലാം ജിംനിക്ക് തിരിച്ചടിയായി. തുടക്കത്തിൽ നല്ല കച്ചോടം പിടിച്ചിരുന്നെങ്കിലും ഇപ്പോൾ പല മാസങ്ങളിലും ശോകമാണ് സീൻ.

പക്ഷേ വലിയ വാഹനങ്ങളെല്ലാം ഉപയോഗിച്ച് മടുത്ത സെലിബ്രിറ്റികൾക്ക് മാരുതിയുടെ ഓഫ്-റോഡറിനെ നന്നേ ബോധിച്ചുവെന്ന് വേണം പറയാൻ. ഇങ്ങ് മോളിവുഡിലെ പല സെലിബ്രിറ്റികളും ജിംനി തങ്ങളുടെ ഗരാജിലെത്തിക്കുകയുണ്ടായി. ഒതുക്കമുള്ള രൂപവും എവിടെയും കയറിച്ചെല്ലാൻ പറ്റുന്ന കഴിവുമെല്ലാമാണ് മോഡലിനെ ഏറ്റെടുക്കാൻ കാരണം. ഇപ്പോഴിതാ ബോളിവുഡിലും സാന്നിധ്യമറിയിച്ചിരിക്കുകയാണ് ജിംനി.

Bollywood Actor Harshvardhan Rane Buys New Maruti Jimny SUV

സനം തേരി കസം എന്ന ഒറ്റ പടത്തിലൂടെ മലയാളികൾക്കിടയിൽ വരെ ഫാൻസുണ്ടാക്കിയെടുത്ത ഹർഷവർദ്ധൻ റാണെയാണ് ഇപ്പോൾ ജിംനി സ്വന്തമാക്കിയിരിക്കുന്നത്. 2016-ൽ പുറത്തിറങ്ങി ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ സിനിമ 9 വർഷത്തിനു ശേഷം വീണ്ടും റീറിലീസ് ചെയ്‌ത് കാശ് വാരിയിരുന്നു. അതിന്റെ സന്തോഷത്തിൽ നിൽക്കുന്ന താരം ജിംനിയെ ചേർത്തുപിടിച്ചത് മാരുതി സുസുക്കിക്കും സന്തോഷം നൽകുന്ന കാര്യമാണ്.

ബോളിവുഡ് നടന്മാർ പലപ്പോഴും അവരുടെ ആഡംബര ജീവിതശൈലിക്ക് പേരുകേട്ടവരാണെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്‌തനാണ് ഹർഷവർദ്ധൻ. വില കൂടിയ ആഡംബര കാറുകൾ സ്വന്തമാക്കുന്നതിന് പകരം ഓഫ്-റോഡിംഗ് കഴിവുള്ള വാഹനങ്ങളോട് പ്രത്യേക ഇഷ്‌ടമുള്ളയാളാണ് റാണെ. പുതിയ ജിംനി വാങ്ങിയ വിവരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്.

Bollywood Actor Harshvardhan Rane Buys New Maruti Jimny SUV

ജിംനിക്കൊപ്പം നിൽക്കുന്ന ഹർഷവർദ്ധൻ റാണെയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തും കഴിഞ്ഞു. "ടയർ ചോട്ടെ, ആംബിഷൻ ബഡേ" എന്ന അടിക്കുറിപ്പോടെയാണ് പുത്തൻ അതിഥിയെ നടൻ പരിചയപ്പെടുത്തിയിരിക്കുന്നത്. തന്റെ ഇഷ്ടത്തിനനുസരിച്ച് എസ്‌യുവി കസ്റ്റമൈസ് ചെയ്‌തിട്ടുമുണ്ടെന്നത് ശ്രദ്ധേയമാണ്. ജിംനിയുടെ വൈറ്റ് കളർ ഓപ്ഷൻ തെരഞ്ഞെടുത്ത താരം അതിൽ കിടിൻ സ്റ്റിക്കർ വർക്കുകളാണ് ചെയ്‌തിരിക്കുന്നത്.

മുൻവശത്തെ ഫെൻഡർ, രണ്ട് ഡോറുകൾ, പിൻവശത്തെ ഫെൻഡർ എന്നിവിടങ്ങളിലാണ് സ്റ്റിക്കർ വർക്ക് ചെയ്‌തിരിക്കുന്നത്. ജിംനിയുടെ രൂപത്തോട് വല്ലാത്ത രീതിയിൽ തന്നെ ഇത് ചേർന്ന് നിൽക്കുന്നുമുണ്ട്. ജാങ്കോ എന്ന് ഓമനപ്പേരും തന്റെ ജിംനിക്ക് ഹർഷവർദ്ധൻ റാണെ സമ്മാനിച്ചിട്ടുണ്ട്. സാധാരണ ജിംനി വാങ്ങിയാൽ ചെയ്യുന്ന പോലുള്ള ആഫ്റ്റർ മാർക്കറ്റ് ഗ്രിൽ, ഹെഡ്‌ലാമ്പുകൾ, ബമ്പറുകൾ, ടയറുകൾ പോലുള്ള പരിഷ്ക്കാരങ്ങളൊന്നും താരം നൽകാഞ്ഞതും ചർച്ചയായിട്ടുണ്ട്.

Bollywood Actor Harshvardhan Rane Buys New Maruti Jimny SUV

സ്റ്റോക്ക് കണ്ടീഷനിൽ തന്നെ നിലനിർത്തി ചെറിയ സ്റ്റിക്കർ വർക്ക് ചെയ്‌ത് എസ്‌യുവിയെ ഇത്ര സുന്ദരനാക്കാമെന്ന് പലർക്കും അറിയില്ലായിരുന്നു. ജിംനിയുടെ എൻട്രി ലെവൽ സീറ്റ മാനുവൽ വേരിയന്റിന് 12.75 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ടോപ്പ് എൻഡ് ആൽഫ ഓട്ടോമാറ്റിക് ഡ്യുവൽ-ടോൺ വേരിയന്റിന് 14.95 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില നൽകേണ്ടതായി വരും.

എർട്ടിഗയിലൂടെയും ബ്രെസയിലൂടെയും ഏറെ പരിചിതമായ കിടിലൻ 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ജിംനിയുടെ ഹൃദയം. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 102 bhp കരുത്തിൽ പരമാവധി 136 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുന്നത്. ലാഡർ ഫ്രെയിം ഷാസിയിൽ പണിതിറക്കിയിരിക്കുന്ന ജിംനിക്ക് സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ സിസ്റ്റം വഴി ഫോർവീൽ ഡ്രൈവ് സജ്ജീകരണവും ലഭിക്കും.

More from DriveSpark

Article Published On: Tuesday, September 9, 2025, 18:20 [IST]
English summary
Bollywood actor harshvardhan rane buys new maruti jimny suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X