ആഡംബരമില്ലാത്ത കോടീശ്വരൻ, പിറന്നാളിന് അച്ഛന് ഒന്നാന്തരം ഒരു എസ്‌യുവി സമ്മാനിച്ച് മലയാളിയായ ബോളിവുഡ് നടൻ

ബോളിവുഡ് നടൻ ജോൺ എബ്രഹാം (John Abraham) എന്ന പേര് കേൾക്കുമ്പോഴേ എല്ലാവരുടേയും മനസിലേക്ക് ആദ്യം എത്തുന്നത് ധൂം (Dhoom) എന്ന സിനിമയാവും. പടത്തിലെ മെയിൻ വില്ലനായിരുന്നുവെങ്കിലും ലോകംമുഴുവൻ ഫാൻസിനെയുണ്ടാക്കിയെടുത്ത് നീളൻ മുടിയും പരുക്കൻ ഭാവവുമായി എത്തിയ മലയാളി പയ്യനായിരുന്നു. ഈയൊരു ഒറ്റ സിനിമകൊണ്ട് വലിയ ഫാൻബേസാണ് ജോണിന് ലഭിച്ചത്. സൂപ്പർ ബൈക്കുകളിൽ (Super Bikes) വന്ന് കൊള്ള നടത്തി അതിവേഗം രക്ഷപെടുന്ന ഒരു ഗ്യാങ്ങും അവരെ പിടികൂടാനായി ഇറങ്ങി തിരിച്ച ഒരു എസിപിയുടെയും കഥയായിരുന്നു ധൂമിന്റെ കഥ.

ഈ ഹിന്ദി സിനിമയ്ക്ക് ശേഷമാണ് സുസുക്കി ഹയബൂസ ഇന്ത്യയിൽ ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതെന്നും വേണമെങ്കിൽ പറയാം. യഥാർഥ ജീവിതത്തിലും ഒരു മോട്ടോർസൈക്കിൾ പ്രേമിയാണ് താരം. യമഹ R1, കവസാക്കി ZX-14R, ഹോണ്ട CBR 1000R, ഡ്യുക്കാട്ടി ഡയവൽ, സുസുക്കി GSX 1000R, സുസുക്കി ഹയാബുസ, കെടിഎം, മഹീന്ദ്ര മോജോ, രാജ്പുതാന കസ്റ്റംസിൽ നിന്നുള്ള ലൈറ്റ്ഫൂട്ട് റോയൽ എൻഫീൽഡ് ബുള്ളറ്റ് അങ്ങനെ വലിയൊരു നിരതന്നെയാണ് ജോൺ എബ്രഹാമിന്റെ പക്കലുള്ളത്.

Bollywood Actor John Abraham Gifts Mahindra XUV 3XO

ഫിറ്റ്നെസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധയുള്ള ജോൺ എബ്രഹാം തികച്ചും സാധാരണക്കാരോട് ചേർന്ന് നിൽക്കുന്ന വ്യക്തിത്വം കൂടിയാണ്. ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും സമ്പാദ്യശീലം വളർത്തിയെടുത്ത താരത്തിന്റെ കഥയെല്ലാം വലിയ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ അച്ഛന് ഒന്നാന്തരം ഒരു എസ്‌യുവി സമ്മാനിച്ച് മലയാളിയായ ബോളിവുഡ് നടൻ വാർത്തകളിൽ ഇടംനേടുകയാണ്.

കോടികൾ വില മതിക്കുന്ന വലിയ ആഡംബര വാഹനം ഒന്നുമല്ല താരം സമ്മാനിച്ചിരിക്കുന്നത്. എന്നിരുന്നാലും ഗംഭീര സേഫ്റ്റിയുള്ള മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവിയായ XUV 3XO എന്ന മോഡലാണ് ജോൺ എബ്രഹാം തന്റെ പിതാവിന്റെ ജന്മദിനത്തിൽ മഹീന്ദ്ര XUV 3XO സമ്മാനമായി നൽകിയിരിക്കുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ട സ്റ്റെൽത്ത് ബ്ലാക്ക് നിറത്തിലൊരുങ്ങിയ വാഹനമാണ് അച്ഛന് സമ്മാനം നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

Bollywood Actor John Abraham Gifts Mahindra XUV 3XO

ഈ വിവരങ്ങളെല്ലാം മഹീന്ദ്ര XUV 3XO എസ്‌യുവിയുടെ ഔദ്യോഗിക X പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. വാഹനത്തെ കുറിച്ചുള്ള അനുഭവത്തിൻ്റെയും ഫീഡ്‌ബാക്കിൻ്റെയും ചെറുവിവരണവും വീഡിയോയിൽ താരം പറയുന്നുണ്ട്. മഹീന്ദ്ര XUV 3XO ഓടിക്കുന്നത് താൻ ആസ്വദിച്ചതായി ജോൺ എബ്രഹാം പങ്കുവെച്ചു. മികച്ച പെർഫോമൻസ് നൽകുന്ന അതിശയകരമായ എഞ്ചിനാണ് തന്നെ ഈ കുഞ്ഞൻ എസ്‌യുവിയിലേക്ക് ആകർഷിച്ചതെന്നും താരം പറയുന്നു.

"ഇതായിരിക്കാം എനിക്ക് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനം." എന്നും ജോൺ കൂട്ടിച്ചേർത്തു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബോളിവുഡ് താരം തൻ്റെ ഭാര്യാസഹോദരിക്ക് ഒരു ഔഡി Q3 എസ്‌യുവി സമ്മാനിക്കുകയും ചെയ്തിരുന്നു. മഹീന്ദ്ര XUV 3XO മോഡൽ അതിന്റെ എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി 35 സുരക്ഷാ ഫീച്ചറുകളുമായാണ് വിപണിയിൽ എത്തുന്നത്.

Bollywood Actor John Abraham Gifts Mahindra XUV 3XO

ലെവൽ 2 ADAS ഫീച്ചറുകൾ, നാല് ഡിസ്‌ക് ബ്രേക്കുകൾ, 360-ഡിഗ്രി ക്യാമറ, ESC, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഓട്ടോ-ഡിമ്മിംഗ് IRVM, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്ററുകൾ, ഓട്ടോ-ഹോൾഡ് ഫീച്ചറുള്ള ഇലക്ട്രോണിക് ഹാൻഡ്‌ബ്രേക്ക് എന്നിവയും അതിലേറെയും പോലുള്ള മോഡേൺ ഫീച്ചറുകളാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. MX1, MX2, MX2 Pro, MX3, MX3 Pro, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ ഒമ്പത് വേരിയൻ്റുകളിൽ കോംപാക്‌ട് എസ്‌യുവി വാങ്ങാനാവും.

7.49 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെയാണ് XUV 3XO പതിപ്പിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയിലെത്തിയ XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ പിൻഗാമി വമ്പൻ ഹിറ്റായിട്ടുണ്ട്. അതിന്റെ പ്രധാന കാരണം മോഡേൺ ഫീച്ചറുകളുടെ സമ്പന്നതയാണ്. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ DI പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം സ്വന്തമാക്കാനാവുന്നത്.

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 360 ഡിഗ്രി ക്യാമറ സിസ്റ്റം പോലുള്ള സവിശേഷതകളെല്ലാം കാറിലുണ്ട്. കൂടാതെ 7-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ, സിപ്പ്, സാപ്പ്, സൂം എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ, XUV700 എസ്‌യുവിക്ക് സമാനമായ ESP സാങ്കേതികവിദ്യ, സ്റ്റാൻഡേർഡ് ആയി 60:40 റിയർ സ്പ്ലിറ്റ് സീറ്റ് എന്നീ ഫീച്ചറുകളും മഹീന്ദ്ര XUV 3XO-യിലുണ്ട്.

More from DriveSpark

Article Published On: Friday, September 6, 2024, 12:15 [IST]
English summary
Bollywood actor john abraham gifts mahindra xuv 3xo compact suv to his father
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X